Ind disable

2010, മേയ് 26, ബുധനാഴ്‌ച

കാലം ‍...!!!


ഇന്നലെ പെയ്ത പേമാരിയുടെ
പ്രളയത്തില്‍
കാലത്തിന്റെ പ്രണയവും
സ്വപനങ്ങളും അവളോടെപ്പം
ഒലിച്ചു പോയി .

ഇന്ന് പെയ്യുന്ന
നൂല്‍മഴയിലൊന്നില്‍
കഴുത്ത് കുരുക്കി
ആത്മഹത്യക്കൊരു കാലം

നാളെ പെയ്യുന്ന തീ മഴയുടെ
അഗ്നിയില്‍
ചിതയും ചിതാഭസ്മവും
അസ്ഥിമാടവും
സ്മൃതി മണ്ഡലവും
വിസ്മൃതിയിലാണ്ടു
ദഹിച്ചു വെണ്ണീരാവണം



വാല്‍കഷണം :ഇന്നി ഒരുനാള്‍ പെയ്യുന്ന വേനല്‍ ‍ മഴയ്ക്ക് ശേഷം മണ്ണില്‍ മുളക്കുന്ന പുല്‍ക്കൊടികളെ കാത്തിരിക്കുന്നു കാലം ....കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ......

2010, മേയ് 11, ചൊവ്വാഴ്ച

എഴുതാപുറം ..!!!



അയാള്‍ വായിയ്ക്കുകയായിരുന്നു
വരികളും വരികള്‍ക്കിടയിലൂടെ
കൈ വിരല്‍ വെച്ച് വായിയ്ക്കുകയായിരുന്നു

വരികളുടെ അര്‍ത്ഥങ്ങളും കടന്ന്
പുതു പൊരുള്‍ തേടി
വരികള്‍ക്ക് ഇടയില്‍ അയാള്‍ ആണ്ടു ഇറങ്ങി

അയാളെ പൊളിച്ച പൊരുളുകള്‍
അയാളുടെ ആര്‍ദ്രമാം
മനസില്‍ ഉറക്കെ ചോദിച്ചു പോയി

അത് അയളുടെ നെഞ്ചകം പിളര്‍ന്നൊലിച്ച
ചോര ചാലുകള്‍ പടര്‍ന്ന് ഒഴുക്കി -
കടലാസ് മുഴുവന്‍ വികൃതമാക്കി

പിന്നെ പിന്നെ
വരികള്‍ക്കിടയിലെ പൊരുള്‍
അയാള്‍ വായിയ്ക്കാതെയായി

പോകെ പോകെ
വരികളെ തന്നെ അയാള്‍ അവഗണിക്കാന്‍ ആരംഭിച്ചു

2010, മേയ് 2, ഞായറാഴ്‌ച

പാതകള്‍ ...!!!

വഴിയാത്രക്കിറങ്ങി ഞാന്‍
വെറും കൈയോടെ ..
കരുതി വെക്കാന്‍ കനവുകള്‍ ‍ മാത്രം .

താണ്ടുവാന്‍ എമ്പാടുമുണ്ട് പാതകള്‍
ഒറ്റ അടി പാതകളും കൈവഴികളും
മണ്‍ പാതകളും രാജ പാതകളും
ഒന്ന് വേറെ വേറെ

ചെന്നെത്തു ചുഴികളും‍
ഇറക്കവും കയറ്റവും
വളവും തിരിവും നേര്‍ പാതകളും
ഒന്ന് വേറെ വേറെ
മുമ്പേ പോയവരോടെപ്പമെത്താന്‍ ഞാന്‍ പാഞ്ഞു
പിമ്പേ വരുന്നവരെ കാത്തു നില്‍ക്കാതെ ഞാന്‍ ഓടി
ഗതിയില്‍ ഒഴുകിയവരും ഗതിമാറി ഒഴുകിയവരും -
ചുമടു താങ്ങിയവരും ചുമന്നു മാറിയവരും
ഒന്ന് വേറെ വേറെ

നിരങ്ങി നീങ്ങിയവരും കുതിച്ചു പാഞ്ഞുവരും -
വിശ്വാസിയും അവിശ്വാസിയും
ഒന്ന് വേറെ വേറെ.....
വേറെയാണെങ്കിലും ഒഴുകുന്നത് ഒഴുകുനത് ഒരേ ദിക്കില്‍ -

തന്നിലേക്ക് ചാഞ്ഞ മരങ്ങള്‍-
മുറിച്ചു മാറ്റുന്നു ചിലര്‍
തളിര്‍ത്ത ഇളം തണലിനെ-
തന്നിലേക്ക് ഏറ്റു വീഴ്ത്തുന്നു മറ്റു ചിലര്‍ -
മിന്നല്‍ പിണര്‍പ്പാകുന്നു ചിലര്‍ -
ഇതിഹാസങ്ങള്‍ തീര്ക്കുന്നു മറ്റു ചിലര്‍
പോരാട്ട വീര ചരിത കഥകള്‍
വെയിലേറ്റു വാടാതെ കാക്കുന്നു ചിലര്‍
വിശ്രമികുന്നു ചിലര്‍
വിശ്രമ വേളകള്‍, ആനന്ദകരമാക്കുന്നു മറ്റു ചിലര്‍ -

അഗതികള്ക്ക് സ്വാന്തനമാക്കുന്നവര്‍ -
പിച്ച പാത്രത്തില്‍ കൈയിടുന്നവര്‍-
വഴി മദ്ധ്യേ പിരിഞ്ഞു പോയവര്‍ -
പാതിവഴിക്ക്‌ നിര്‍ത്തിയവര്‍
ഒപ്പം നടന്നവര്‍
പെരുവഴിലായവരെത്രയെത്ര ?

എല്ലാത്തിനും ഒടുവില്‍
വിരമിച്ച ശരീരങ്ങള്‍ തെന്നി മാറി
അപഹഹരിക്കപ്പെട്ട ആത്മാക്കള്‍
പുതു പാതകള്‍ പിന്നിട്ട്
പുതിയ ലോകം തേടി പോകുന്നു