ഇരമ്പിയാര്‍ത്തു വരുന്ന കടല്‍-
ത്തിരകള്‍ക്കിടയില്‍
പിരമിഡു പോലുരുണ്ടൊരു
പ്രതീക്ഷതന്‍ മുനമ്പ് ...!
അതു പിടിച്ചടക്കണമെന്നും
അതിലെ നോവും അതിന്‍ വേദനയും -
ത്തട്ടിത്തൂവാതെ തന്‍
സിരകളോട് ചേര്‍ക്കണമെന്നും
അവള്‍ പറയുമായിരുന്നു...
പേനയും പതാകയും
പിടിച്ചു മുരടിച്ചു പോയൊരെന്‍
കൈകള്‍ തളര്‍ന്നുവെന്ന്
തോന്നിത്തുടങ്ങിയപ്പോള്‍
അതുവരെ കൂടെ നിന്ന
ചായം തേച്ചു മുഖം മറച്ചവര്‍,
പുഞ്ചിരിയില്‍ കൂര്‍ത്ത പല്ലുകള്‍
ഒളിപ്പിച്ചവര്‍,
എവിടേക്കാണ് പുറപ്പെട്ടു പോയത്
ഏതു പല്ലക്കില്‍,
എത്ര കുതിരയെപ്പൂട്ടിയ തേരില്‍ ..?