വേനലില്‍
പൊള്ളിയടര്‍ന്നുപോയ
തരിശു നിലങ്ങളില്‍
ഒരു കുളിര്‍ മഴ-
പെയ്തു നിറയുന്നു .
മണ്ണിന്റെ മണമുള്ള
പുതുമഴ ആരുടെയോക്കെയോ
പ്രതീക്ഷയാവാം.!
തീര്‍ച്ചയായും
പ്രണയിച്ചു ,പ്രണയിച്ചു
പ്രണയം പരാജയപ്പെട്ടു
വരണ്ടുണങ്ങിയ
പ്രണയസരോവര തീരങ്ങളില്‍
ഒരു നൂല്‍ പോലെ
തൊട്ടു തൊട്ടു പെയ്യുന്നു
ഒരു മഴകാലം .!
ചിലപ്പോളത്
ആരുടെയോ
പ്രണയം കിളിര്‍ത്തു
തളിര്ക്കുന്നതിന്റെ ആരംഭമാവാം
അതോ ..
ഘനീഭവിച്ച ദുഃഖങ്ങള്‍
ചോര്ന്നോലിക്കുന്നതോ ?
ജി ആര്‍ കവിയൂര്‍ ചൊല്ലിയത്
പൊള്ളിയടര്‍ന്നുപോയ
തരിശു നിലങ്ങളില്‍
ഒരു കുളിര്‍ മഴ-
പെയ്തു നിറയുന്നു .
മണ്ണിന്റെ മണമുള്ള
പുതുമഴ ആരുടെയോക്കെയോ
പ്രതീക്ഷയാവാം.!
തീര്‍ച്ചയായും
പ്രണയിച്ചു ,പ്രണയിച്ചു
പ്രണയം പരാജയപ്പെട്ടു
വരണ്ടുണങ്ങിയ
പ്രണയസരോവര തീരങ്ങളില്‍
ഒരു നൂല്‍ പോലെ
തൊട്ടു തൊട്ടു പെയ്യുന്നു
ഒരു മഴകാലം .!
ചിലപ്പോളത്
ആരുടെയോ
പ്രണയം കിളിര്‍ത്തു
തളിര്ക്കുന്നതിന്റെ ആരംഭമാവാം
അതോ ..
ഘനീഭവിച്ച ദുഃഖങ്ങള്‍
ചോര്‍ന്നോലിക്കുന്ന
ജി ആര്‍ കവിയൂര്‍ ചൊല്ലിയത്
വരികളില്‍ കവിത നിറഞ്ഞൊഴുകുന്നു ...
മറുപടിഇല്ലാതാക്കൂആശംസകള്
മനോഹരമായി. പെയ്യുന്നത് പ്രതീക്ഷകളാണ്. ഇവിടെ പ്രണയത്തിനും മഴക്കും നിരവധി അര്‍ത്ഥ വ്യാപ്തിയുണ്ട്. കവി എല്ലാം പറഞ്ഞു വെക്കുന്നില്ല. എന്നിട്ടും ഒരു പുതുമഴ പുതു നാമ്പുകള്‍ക്ക് ജീവന്‍ പകരുന്നു.
മറുപടിഇല്ലാതാക്കൂbeautiful!!
മറുപടിഇല്ലാതാക്കൂതിരുനല്ലൂരിന്റെ തരിശുനിലങ്ങളിലേക്ക് എന്ന കവിത ഓര്‍മിപ്പിച്ചു ആദ്യവരികള്‍
മറുപടിഇല്ലാതാക്കൂആശംസകളോടെ
@ ഉമേഷ് പിലിക്കോട്
മറുപടിഇല്ലാതാക്കൂആദ്യത്തെ അഭിപ്രായത്തിനു നന്ദി ...
ഒരു പുതു മഴ പെയ്താലെ എവിടെ നിന്ന് ഒക്കെയാണ് ചോര്ന്നോലിക്കുന്നതു എന്ന് നമ്മള്‍ അറിയുന്നുള്ളൂ
@ ഭാനു കളരിക്കല്‍ ........
പ്രണയത്തിനും മഴക്കും നിരവധി അര്‍ത്ഥ വ്യാപ്തിയുണ്ട്. എന്നാല്‍ അത്ര മാത്രം ഗഹനതയിലേക്ക് കടക്കാതെ പുതുമഴയെ പുതുമയോടെ ദര്‍ശിക്കാനുള്ള ഒരു ശ്രമം .....സന്തോഷം ബാനു
@പ്രയാണ്‍
ഈ നല്ല വാക്കിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു ...
@ പി എ അനിഷ്
തിരുനല്ലൂരിന്റെ തരിശുനിലങ്ങളിലേക്ക് എന്ന കവിത ഞാന്‍ വായിച്ചിട്ടില്ല ....വായിക്കണം ..........ഈ വരവിനു നന്ദിയും സന്തോഷവും
വളരെ നന്നായിട്ടുണ്ട് ....:)
മറുപടിഇല്ലാതാക്കൂ"പ്രണയിച്ചു ,പ്രണയിച്ചു
പ്രണയം പരാജയപ്പെട്ടു
വരണ്ടുണങ്ങിയ
പ്രണയസരോവര തീരങ്ങളില്‍ "
ഇവിടെന്തോ ഒരു...
ആവര്‍ത്തനമാവാം ....
നന്ദി രമേശ്‌ജി
മറുപടിഇല്ലാതാക്കൂഎത്ര പ്രണയം പരാജയപ്പെട്ടാലും വീണ്ടും വീണ്ടും പ്രണയിക്കുന്നു ...
എത്ര മാത്രം ആവര്‍ത്തിച്ചാലും പ്രണയം ആവര്‍ത്തന വിരസതയില്ല .....
അത് കൊണ്ട് തന്നെ പ്രണയം,പ്രണയിക്കാനും പരാജയപ്പെടാന്നുമുള്ളതാണ്
thanne. pazhayava olichu pokaanum puthiyava kilithu thalirkkanum oru mazha mathi.
മറുപടിഇല്ലാതാക്കൂmazha chilappol nashtapedalaayirikkam allenkil oru nediyedukkalayirikkam.
nalla kavitha, mashe.
പ്രണയ പരാജയവും ഒരു മധുരതരമായ വേദനയായി മാറാം
മറുപടിഇല്ലാതാക്കൂപുതുമഴ പോലെ പ്രണയം ഉണ്ടാവട്ടെ. നന്നായിട്ടുണ്ട്
വളരെ നല്ലൊരു മഴക്കവിത.......!!
മറുപടിഇല്ലാതാക്കൂവരികള് ലളിതമാണെങ്കില്‍, വായിക്കുമ്പോള്‍
തന്നെ മനസ്സില്‍ മഴ പെയ്യുന്ന സുഖമാണ്...!!
അപ്പോ പിന്നെ മഴയെ കുറിച്ചാണേലോ....!?
മഴയെ ഏത് തലത്തിലും നമുക്കുപമിക്കാം...
കണ്ണീരായി, ചിരിയായ്, ദുഃഖമായ്, സന്തോഷമായ്,
മനുഷ്യ മനസ്സുകളിലെന്തൊക്കെ വികാരമുണ്ടോ..
അതെല്ലാം നമ്മുക്ക് മഴയിലൂടെ പറയാന്‍ കഴിയും....!!
വളരെയധികം ഇഷ്ടപ്പെട്ടു ഡിയര്‍ ......!!
മനു(മഴ)
http://mazhamanthram.blogspot.com
പ്രണയത്തിന്റെ പ്രതീക്ഷകള്‍ മഴയായ് ഇനിയും പെയ്തു നിറയട്ടെ.......ആശംസകള്‍...........
മറുപടിഇല്ലാതാക്കൂവീണ്ടും സംശയം ..!
മറുപടിഇല്ലാതാക്കൂതളിര്ക്കുന്നതോ ?? അതോ ചോരുന്നതോ..?
കൊള്ളാം..... നല്ല പ്രണയ മഴ കവിത.
മഴ പ്രതീക്ഷയാണ്
മറുപടിഇല്ലാതാക്കൂഖനീഭവിച്ച ദുഃഖങ്ങള്‍ ഒഴുകി കളയാനും
പ്രണയങ്ങള്‍ തളിര്കാനും എല്ലാം പുതുമഴ ഒരു കാരണമാകട്ടെ
നല്ല കവിത. പുതുമഴ നനയുംബോഴുള്ള സുഖം കവിത വായികുമ്പോള്‍
ആശംസകള്‍
ഒഴുകട്ടെ കവിത അനുസുധമായി താങ്കളില്‍ കാവ്യാ ദേവി പ്രസാദിക്കട്ടെ എല്ലാവിധ മഴ ആശംസകളും
മറുപടിഇല്ലാതാക്കൂപ്രണയം പുതുവഴിയില്‍.
മറുപടിഇല്ലാതാക്കൂനന്നായി.
വായിച്ച് വിലയിരുത്തണം എന്ന തൽക്കുറിപ്പിൽ നിന്നും ഞാൻ പറയട്ടേ കുഞ്ഞേ ദാ...താഴ്ക്കാണൂന്ന രണ്ട് ഖണ്ഡികയിലും വൈരുദ്ധ്യം കാണുന്നില്ലേ..... തീര്‍ച്ചയായും
മറുപടിഇല്ലാതാക്കൂപ്രണയിച്ചു ,പ്രണയിച്ചു
പ്രണയം പരാജയപ്പെട്ടു
വരണ്ടുണങ്ങിയ
പ്രണയസരോവര തീരങ്ങളില്‍
ഒരു നൂല്‍ പോലെ
തൊട്ടു തൊട്ടു പെയ്യുന്നു
ഒരു മഴകാലം .!
ചിലപ്പോളത്
ആരുടെയോ
പ്രണയം കിളിര്‍ത്തു
തളിര്ക്കുന്നതിന്റെ ആരംഭമാവാം
അതോ ..
ഖനീഭവിച്ച ദുഃഖങ്ങള്‍
ചോര്ന്നോലിക്കുന്നതോ ? പ്രണയിച്ചു ,പ്രണയിച്ചു
പ്രണയം പരാജയപ്പെട്ടു എന്ന് കവി തറപ്പിച്ചാണു ഇവിടെ പറയുന്നത് പിന്ന് അടുത്ത ഖണ്ഡികയിൽ പ്രണയം കിളിര്‍ത്തു
തളിര്ക്കുന്നതിന്റെ ആരംഭമാവാം എന്നും പിന്നെ ഖനീഭവിച്ച ദുഃഖങ്ങള്‍ ചോര്ന്നോലിക്കുന്നതോ... എന്നും കവി സംശയിക്കുന്നൂ.. ഇവിടെ ആശയത്തിന്റെ പൊരുത്തം നഷ്ടപ്പെടുന്നില്ലേ... ഒന്നുകൂടെ വായിച്ച് നോക്കു... ഞാൻ വിമർശിക്കാൻ വേണ്ടി വിമർശിച്ചതല്ലാ... എനിക്ക് തൊന്നിയ സംശയം.... വിഷമം തോന്നരുത് ..താങ്കളുടെ കവിതകൾ..പൊതുവേ നല്ല നിലവാരമുള്ളതാണു ...അതുകോണ്ടാണീ ചൂണ്ടിക്കാട്ടൽ
വളരെ നല്ല കവിത ... പുതു മഴയായി മനസ്സില്‍ പെയ്ത പ്രണയ മഴ... എനിക്കിഷ്ട്ടായി.. പിന്നെ ചന്തുസര്‍ ..കവി പറയുന്നത് അയാളുടെ പ്രണയം എന്നല്ലല്ലോ .. ആരുടെയോ പ്രണയം അവിടെ ആരംഭം കുറിക്കുന്നു എന്നല്ലേ .. പ്രണയം ഒരാളില്‍ മാത്രം നിക്ഷിപ്തമല്ലല്ലോ ... ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ തോന്നലുകള്‍ ആണ് കേട്ടോ ..ക്ഷമിക്കണം...
മറുപടിഇല്ലാതാക്കൂപ്രണയം തുളുമ്പി പിന്നെ ഖനീഭവിച്ചു ഏറെ കുറെ പ്രണയങ്ങളും ഇങ്ങനെ തന്നെ നല്ല വരികള്‍
മറുപടിഇല്ലാതാക്കൂആദ്യ രണ്ട് ഭാഗവും വളരെ ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂ@@
മറുപടിഇല്ലാതാക്കൂ>> ചിലപ്പോളത് ആരുടെയോ
പ്രണയം കിളിര്‍ത്തു തളിര്ക്കുന്നതിന്റെ ആരംഭമാവാം
അതോ ..
ഖനീഭവിച്ച ദുഃഖങ്ങള്‍ ചോര്ന്നോലിക്കുന്നതോ ? <<
ഡേയ് പൊട്ടാ, ഇത് രണ്ടുമല്ല.
ബ്ലോഗിലിടാന്‍ ഒരു പോസ്റ്റ് പിറക്കുന്നതിന്റെ ലക്ഷണമാ!
(നല്ല ഒലക്ക പോലുള്ള കവിത)
**
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടെടോ..ചെങ്ങായി.
മറുപടിഇല്ലാതാക്കൂപക്ഷെ, ഇവിടെ മഴ പെയ്യുന്നില്ല. മരവും. കതിരോന്റെ ചീളുകൾ തുളച്ച് ജലം പോടിയുന്നു.
ആശങ്കയുണ്ട്, അടുത്ത വേനൽ....വരണ്ട പ്രണയത്തിന്റേതാകുമോ..?
പുതുമഴ പെയ്തിറങ്ങിയിട്ട് ഇപ്പോൾ പെരുമഴക്കാലമാണ്,
മറുപടിഇല്ലാതാക്കൂസൂര്യനെ കാണാൻ കൊതിക്കുന്നു.
കവിത നന്നായി.
മഴയില്‍ പ്രണയം പെയ്യുമ്പോള്‍ അനുഭവവേദ്യമാകുന്ന ചില തോന്നലുകള്‍ വളരെ നന്നായി എഴുതി..ആശംസകള്‍.. :))
മറുപടിഇല്ലാതാക്കൂകവിയുടെ തന്നെ ഭാഷ്യം ഒത്തിരി
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു ...ഒരു പുതു
മഴ പെയ്യ്മ്പോള്‍ ആണ് എവിടെ ഒക്കെ
ചോര്‍ന്നു ഒലിക്കുന്നു എന്ന് കൂടി
അറിയാന്‍ ആവുക ...അഭിനന്ദനങ്ങള്‍ ..
ശെരിക്കും കവിതമണക്കുന്ന കവിത.
മറുപടിഇല്ലാതാക്കൂഈ ബ്ലോഗിലെ മറ്റു കവിതകളുടെ അത്രയ്ക്ക് ഇതിഷ്ടായില്ല...
മറുപടിഇല്ലാതാക്കൂകാവ്യഭംഗി നിറഞ്ഞ വരികൾ. മനോഹരമാണു കവിത.
മറുപടിഇല്ലാതാക്കൂമഴ പെയ്യട്ടെ...പ്രണയം തളിർക്കട്ടെ..നല്ലൊരു മഴ നനഞ്ഞു കുളിർമ്മയിൽ മനസ്സ്...ആശംസകൾ
മറുപടിഇല്ലാതാക്കൂമഴയും,പ്രണയവും,കവിതയുമെല്ലാം കൂടി പെയ്തിറങ്ങിയ വരികൾ...!
മറുപടിഇല്ലാതാക്കൂകൊള്ളാം കവിത.
മറുപടിഇല്ലാതാക്കൂമഴ പെയ്യുമ്പോൾ ഒരു നൂറു ഭാവനകൾ വിരിയട്ടെ!
ഒരു നൂല്‍ പോലെ
മറുപടിഇല്ലാതാക്കൂതൊട്ടു തൊട്ടു പെയ്യുന്നു
ഒരു മഴകാലം .!
ithu kollaam
മഴയും പ്രണയവും..പക്ഷെ പ്രണയം വേനലാണ്. പതിവിലും വ്യത്യസ്തമായി ഇത് മുറിച്ചുവച്ച ഒരു ഗദ്യം പോലെ എനിക്ക് തോന്നി (എന്റെ കവിത പോലെ) :-)
മറുപടിഇല്ലാതാക്കൂഖനി = സ്വര്‍ണ്ണഖനി
മറുപടിഇല്ലാതാക്കൂഘനീഭവിക്കുന്നത് മേഘവും. ശരിയെങ്കില്‍ തിരുത്തുമല്ലോ.
മഴ പെയ്യട്ടെ,
പെയ്ത് തോര്‍ന്നൊലിക്കട്ടെ
(രണ്ടുമില്ലാതെങ്ങനെ?)
പ്രണയം വിടരട്ടെ
ഓരോ തുള്ളിയിലും
നേടാനായാലും
നഷ്ടപ്പെടാനായാലും
എങ്കിലും മാധുര്യം
ഒന്നിനു മാത്രം.
മാധുര്യം സ്വന്തമാക്കിയത്-
അതനുഭവിച്ചവര്‍ മാത്രവും..
Pranaya mazha.... Nannayee kavitha..
മറുപടിഇല്ലാതാക്കൂനല്ല കവിത. പറയാനുള്ളതെല്ലാം എല്ലാരും പറഞ്ഞു കഴിഞ്ഞു. ആശംസകൾ
മറുപടിഇല്ലാതാക്കൂവരണ്ടുണങ്ങിയ പ്രതലത്തില്‍ മഴ വിങ്ങലും, ആശ്വാസം നല്‍കുന്നു എന്നത് പ്രതീക്ഷയുമല്ലേ?
മറുപടിഇല്ലാതാക്കൂപ്രണയത്തിന്റെ നീരൊഴുക്ക് ആശ്വാസമാവണമെങ്കില്‍ പിന്നെയും എത്ര കാലം വേണ്ടി വരും?
അതെ ...ഓരോ പ്രണയും ,ഓരോ മഴയും
മറുപടിഇല്ലാതാക്കൂപ്രതീക്ഷയാണ്.ഏതു വേനലിനെയും
അതിജീവിക്കാന്‍ കഴിയട്ടെ..ഇഷ്ടായി ..
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഅതോ ..
മറുപടിഇല്ലാതാക്കൂഘനീഭവിച്ച ദുഃഖങ്ങള്‍
ചോര്ന്നോലിക്കുന്നതോ ?
ഇതാകാം
കവിത വായിച്ചു.നന്നായിരിക്കുന്നു.ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂചിലപ്പോളത്
മറുപടിഇല്ലാതാക്കൂആരുടെയോ
പ്രണയം കിളിര്‍ത്തു
തളിര്ക്കുന്നതിന്റെ ആരംഭമാവാം
അതോ ..
ഘനീഭവിച്ച ദുഃഖങ്ങള്‍ .....
ദുഃഖങ്ങള്‍ വേണ്ട..പുതുമഴയില്‍ പ്രണയം തളിര്‍കട്ടെ...ആശംസകള്‍
സുന്ദരം
മറുപടിഇല്ലാതാക്കൂകവിയൂർ മാഷിന്റെ ആലാപനത്തിനൊരു സലാം വയ്ക്കാൻ വന്നതാ...
മറുപടിഇല്ലാതാക്കൂമനോഹരം
മറുപടിഇല്ലാതാക്കൂbest wishes
മറുപടിഇല്ലാതാക്കൂപുതുമഴ വായിച്ചും കേട്ടുതുമായ എല്ലാ പ്രിയ വായനാര്‍ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂപ്രണയത്തിന്റെ ഒരു പുതുമഴ പെയ്ത പോലെ.....നല്ല കവിത...
മറുപടിഇല്ലാതാക്കൂകൊള്ളാം. നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂവരണ്ടുണങ്ങിയ
പ്രണയസരോവര തീരങ്ങളില്‍
ഒരു നൂല്‍ പോലെ
തൊട്ടു തൊട്ടു പെയ്യുന്നു
ഒരു മഴകാലം .!
ഈ വരികള്‍ മനോഹരമായിരിക്കുന്നു
അഭിനന്ദനങ്ങള്‍ ഡ്രീംസ്...!!
മറുപടിഇല്ലാതാക്കൂ