വെറിപിടിച്ചിരുണ്ടുപോയ
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ
നിറം മങ്ങലുകള്‍
വേനലിന്റെ ഉഷ്ണകാറ്റേറ്റു
ഊഷരഗ്രഹം പോലെ
നമുക്കുള്ളില്‍
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ
ഇടവപ്പാതി.
തോരാരാത്രിമഴയുടെ
നനുത്ത സംഗീതം
നിന്റെ ഹൃദയവാടിയില്‍
പെയ്തുപെയ്തു നനയുമ്പോള്‍-
എന്നിലൊരുകാട്ടരുവി
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .
അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ
ഊഷ്മളതയില്‍
ചില്ലുമഴയുടെ കുളിര്‍
തഴുകുന്നുണ്ടാവും
നമ്മുടെ പ്രണയജീവിതത്തിലെ
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..
--------XXXXX-----------
--------XXXXX-----------