Ind disable

2009, ഏപ്രിൽ 14, ചൊവ്വാഴ്ച

വിലാപം

നമുക്ക് അങ്കം കുറിക്കാം
ദിവസം നിശ്ചയിക്കാം ..
ഞാന്‍ എന്‍റെ വാളുകള്‍ മൂര്‍ച്ച കൂട്ടട്ടെ ..
കഠാരയില്‍ വിഷം പുരട്ടട്ടെ
നീ നിന്‍റ്റെ ഉറുമികള്‍ ഒരുക്കി വെക്കു‌..
ബോംബുകള്‍ നിര്‍മ്മിച്ചെടുക്കൂ.

നമ്മുക്ക് പട നയിക്കാം
ഞാന്‍ നിന്നെ വെട്ടാം.
നിന്‍റ്റെ അറ്റ കരങ്ങള്‍ ഭൂമിയില്‍ പതിയ്ക്കവേ
ചുടു ചോര മണ്ണില്‍ തെറിക്കവെ
നീ എന്നെ വെട്ടു.
എന്റെ ഹസ്തങ്ങള്‍ പാരില്‍ വീഴവെ
ചുട്‌ ചോര വിണ്ണില്‍ തെറിക്കവെ
നമ്മുടെ ചുവന്ന രക്തം നീര്‍ച്ചാലായി കുതരിയൊഴുകട്ടെ.

നിന്‍റ്റെ ദീനരോദനങ്ങല്‍ കാറ്റില്‍ അലയടിക്കവെ..
കൃമികീടങ്ങള്‍ കണ്ണീര്‍ വാര്‍ക്കട്ടെ .
എന്റെ ആര്‍ത്തനാദങ്ങള്‍ സാഗരമായി അലയ്ക്കവെ..
വിഷ ജന്തുക്കള്‍ ഹൃദയവേദനയില്‍ തേങ്ങട്ടെ .
നമ്മുടെ മുരള്‍ച്ച ചുഴിയായി ഉഴുതുമറിക്കട്ടെ !.

നമ്മുക്ക് ഒന്നിച്ചു വിലപിക്കാം,
മുഖത്തോട് മുഖം നോക്കാം.
തമ്മില്‍ തമ്മില്‍ ഒട്ടാം,
ഒന്നിച്ചു അടങ്ങാം
ഒന്നായി ഒടുങ്ങാം .
പിന്നീട് വന്നവര്‍
രക്ത പുഷ്പങ്ങള്‍ ചാര്‍ത്തട്ടെ !
വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കട്ടെ !
വീരഗാഥകള്‍ ഏറ്റു പാടട്ടെ !
അപ്പോള്‍...
നീ എന്നോടും ഞാന്‍ നിന്നോടും ചോദിക്കാം:
നമ്മള്‍ എന്തിന് യുദ്ധം ചെയ്തു?
സമാധാനത്തിനോ?
ശാന്തിക്കോ?
അതോ...
വെറും പെരുമയ്ക്ക് വേണ്ടിയോ ?

1 അഭിപ്രായം: