Ind disable

2010, ജനുവരി 17, ഞായറാഴ്‌ച

വേര്‍പാട് !!!


വേര്‍പാട് മനസിലൊരു മുറിപാട്‌ പോലെ
വേദനയാണെങ്കിലും
വഴി പിരിഞ്ഞു പോകുന്നവര്‍ പാതിവഴിയില്‍ -
പതിയിരിക്കില്ല.

അപമൃത്യു ക്ഷണിക്കാതെ വന്ന അതിഥിയെ പോലെ
വരുന്ന മൂഹൂര്‍ത്തമാണെങ്കിലും
നീ ബാക്കിവെച്ച സ്മരണകളില്‍ ബലിക്കാക്കകള്‍
കൊത്താതെ നോക്കണം.

ഏകാന്ത പഥിക ജീവിതം കരിനിഴല്‍ കാര്‍ന്നു തിന്നുന്ന -
ആശങ്കയാന്നുവേങ്ങിലും വ്യാകുലകതകളില്‍
പൊലിയാതെ കാക്കണം ..

നിന്‍റെ ശവകുടീരത്തില്‍ ചൊരിയുന്നു
എന്‍റെ ഗാഡമായ കണ്ണുനീരിനോടൊപ്പം
പറയാതെ പോയ വാക്കുകളാല്‍
കേള്‍കാതെ പോയ ശബ്ദത്തിനാല്‍
കാണാതെ പോയ കാഴ്ച്ചകളാല്‍
എഴുതാതെ പോയ വരികളിനാല്‍
ഹൃദയത്തിന്‍റെ ഭാഷയിലൊരു
പ്രണാമം ...

നിന്‍റെ നിറമുള്ള സ്വപ്‌നങ്ങള്‍ നിറച്ച തോണി
നിലാവുള്ള രാത്രിയില്‍ നിളയുടെ തീരത്തടുത്തപ്പോള്‍
ആകാശത്തിന്റെ അനന്തതയിലും
സമുദ്രത്തിന്‍റെ സാന്ദ്രതയിലും
നിന്‍റെ ഓര്‍മ്മകളെന്നോടൊപ്പം
കേഴുന്നു..

നിന്‍റെ ജീവന്‍റെ തുടിപ്പുകള്‍ തേടി
തിരിഞ്ഞു നോക്കുന്നു ഞാന്‍
അലിവോടെ ...
പക്ഷേ ...
ചുവന്ന മണ്‍കൂനകള്‍ പുതച്ചുറങ്ങുന്ന
പച്ച ജീവന്‍ കാണാതെ ഉഴലുന്നു
മിഴികള്‍....

തെരുവിലൂടെ ഒഴുകിയകലുന്ന
സൂര്യ വെളിച്ചം പോലെ
ജ്വലിച്ചുയര്‍ന്ന നിന്‍റെ
ജന്മ വേഗം എന്നില്‍ നിന്ന്
വേര്‍പെട്ടു പോകുന്നു..

വേര്‍പാട് ഒരു വിലാപമായി
ഒരു നേര്‍ത്ത ഗദ്ഗദമായി
സായം സന്ധ്യയുടെ അന്ത്യയാമത്തില്‍
ഏതോ രാപ്പാടിയുടെ പാട്ടുകളൊരു-
തേങ്ങലായി ഉയരുന്നു ...!!!

5 അഭിപ്രായങ്ങൾ:

  1. നിന്‍റെ നിറമുള്ള സ്വപ്‌നങ്ങള്‍ നിറച്ച തോണി...........Beautiful lines

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ബലികാക്കള്‍ -ബലിക്കാക്കകള്‍
    സൂര്യ വെള്ളിച്ചം -സൂര്യ വെളിച്ചം
    ഗദ്ഗതമായി -ഗദ്ഗദമായി

    അക്ഷരത്തെറ്റുകള്‍ നോക്കുമല്ലൊ

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ഏപ്രിൽ 18 12:12 PM

    വേര്‍പാടിനെ നോക്കിക്കാണുന്ന രീതി കൊള്ളാം നന്നായിട്ടുണ്ട്...പുതുമയുണ്ട്....

    മറുപടിഇല്ലാതാക്കൂ