Ind disable

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

നീ (ഞാന്‍ )

പലപ്പോഴും
ഹൃദയത്തിന്റെ ഭാഷയില്‍  
പറയേണ്ടിരുന്ന
എന്‍റെ തോന്നലുകളെ
തലച്ചോറുച്ചത്തില്‍
പറഞ്ഞു പോയതു കോണ്ടാണ്
പലയിടങ്ങളില്‍ വെച്ചും
ഹൃദയമടര്‍ന്ന്
എനിക്ക്
എന്നെ തന്നെ
(അത് നീയായിരുന്നുവല്ലോ )
നഷ്ടമായത്.

66 അഭിപ്രായങ്ങൾ:

  1. തിരിച്ചറിയല്‍ നല്ലതാ....
    ഇനി നഷ്ടങ്ങള്‍ ഉണ്ടാകില്ലല്ലോ :)

    മറുപടിഇല്ലാതാക്കൂ
  2. brain and heart....!

    jeevithathil palathum nedaam, thalachoru kondu chithinchaal..pakshe chilappozhenkil hridayam kondu chithinkkukayum theerumanam edukkayum venaam.
    illenkil namukku nammale thanne nashtamaavum..!

    veendum chinthippikunna varikal...:)

    മറുപടിഇല്ലാതാക്കൂ
  3. ഇനിയെങ്കിലും മനസ്സിനെ ഒന്നു ശാസിച്ചു നിര്‍ത്തുക :)

    മറുപടിഇല്ലാതാക്കൂ
  4. urakke parayan pattunnathu mathram urakke parayuka
    hrudayam adarnnu pokunna onnum cheyyaruthu

    kutti kavitha nannayi

    മറുപടിഇല്ലാതാക്കൂ
  5. ഉം... ഒറ്റ വരിയില്‍ ഒപ്പിച്ചു കളഞ്ഞല്ലോ...!

    മറുപടിഇല്ലാതാക്കൂ
  6. പ്രണയപ്രകടനങ്ങൾ ഒരു ഞാണിന്മേൽ കളിയായ ഇക്കാലത്ത്.. നിലനിർത്തലുകൾ പ്രയാസമേറിയതാണ്‌..
    ലളിതമായി പറഞ്ഞു...!

    മറുപടിഇല്ലാതാക്കൂ
  7. ആശയം വ്യക്തമാണ് പക്ഷെ ഒരിടത്ത് ഒരു സംശയം നിലനില്‍ക്കുന്നുണ്ട്.
    "ഹൃദയത്തിന്റെ ഭാഷയില്‍
    പറയേണ്ട
    എന്‍റെ തോന്നലുകളെ" എന്നിടത്ത് 'പറയേണ്ട' എന്നതിന് ശേഷം enter അമര്‍ത്തിയിരുന്നില്ലെന്കില്‍ വളരെ നന്നായേനെ. ഇപ്പൊ എന്തോ ഒരു ചേരായ്മ പോലെ അനുഭവപ്പെടുന്നു (എന്റെ തോന്നലാവാം)

    മറുപടിഇല്ലാതാക്കൂ
  8. കരളു പൊള്ളിച്ചത്തവന്റെ കവിത..............

    മറുപടിഇല്ലാതാക്കൂ
  9. അത് ആരായിരുന്നു ഈ നീ ....ഒറ്റ ശ്വാസത്തില്‍ തീര്‍ന്നു ...വീണ്ടും ഒരു റൊമാന്റിക്‌ കവിത ....

    മറുപടിഇല്ലാതാക്കൂ
  10. ഹൃദയം അടര്‍ന്നു പോകുന്ന കാര്യങ്ങളൊന്നും ഉച്ചത്തില്‍ പറയടിരികാന്‍ ഇനിയെങ്കിലും ശ്രെധിക്കണേ
    കുട്ടികവിത നന്നായിരിക്കുന്നു എല്ലാവിധ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  11. അങ്ങനെ എത്ര തിരിച്ചറിവുകളിലൂടെയാണ്‌ ജീവിതം വണ്ടിയോടിച്ചു കയറുന്നത്..

    മറുപടിഇല്ലാതാക്കൂ
  12. വാക്കുകളില്‍ ശ്രദ്ധിക്കണം അല്ലേ മഷേ...
    കവിത മനോഹരമായി

    മറുപടിഇല്ലാതാക്കൂ
  13. അതുകൊണ്ട് സംസാരം നിര്‍ത്താം അല്ലെ

    മറുപടിഇല്ലാതാക്കൂ
  14. ഇനിയെങ്കിലും ശ്രദ്ധിക്കണം.

    മറുപടിഇല്ലാതാക്കൂ
  15. ഹൃദയം അടര്‍ന്നു പോകുന്ന കാര്യങ്ങളൊന്നും ഉച്ചത്തില്‍ പറയടിരികാന്‍ ഇനിയെങ്കിലും ശ്രെധിക്കണേ......
    കുട്ടികവിത നന്നായിരിക്കുന്നു എല്ലാവിധ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  16. നല്ല സുന്ദരമായ കൊച്ചു കവിത .
    ഇത്രയും ഭംഗി ആയി ചെറിയ
    വാചകത്തില്‍ ആശയം പ്രകടിപ്പിക്കാന്‍
    കഴിവുള്ള ഈ കവിക്കും തെറ്റിയോ ?
    ha..ha. കവിതയ്ക്ക് അഭിനന്ദനനങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  17. നന്നായി ...

    തലച്ചോറു ഉച്ചത്തില്‍

    എന്ന വരി
    തലച്ചോര്‍ ഉച്ചത്തില്‍
    എന്നോ
    തലച്ചോറുച്ചത്തില്‍
    എന്നോ മാറ്റിയെഴുതിക്കൂടെ

    മറുപടിഇല്ലാതാക്കൂ
  18. ഹൃദയത്തിന്റെ ഭാഷയില്‍
    പറയേണ്ട തോന്നലുകളെ
    തലച്ചോറു ഉച്ചത്തില്‍
    പറഞ്ഞു പോയതു കോണ്ടാണ്
    ഹൃദയമടര്‍ന്ന്
    എനിക്ക് എന്നെ തന്നെ
    (അത് നീയായിരുന്നുവല്ലോ )
    നഷ്ടമായത്.

    മറുപടിഇല്ലാതാക്കൂ
  19. @ Geetha

    തിരിച്ചറിയല്‍ നല്ലതാ....
    ഇനി നഷ്ടങ്ങള്‍ ഉണ്ടാകില്ലല്ലോ :)
    നഷ്ടങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നുവെങ്കില്‍ നമ്മള്‍ ഒക്കെ (നാട് തന്നെ ) എന്നെ നന്നായി പോയനെ

    നന്ദി ആദ്യത്തെ അഭിപ്രായത്തിനു ..

    @ Sneha പറഞ്ഞു...

    brain and heart....!

    jeevithathil palathum nedaam, thalachoru kondu chithinchaal..pakshe chilappozhenkil hridayam kondu chithinkkukayum theerumanam edukkayum venaam.
    illenkil namukku nammale thanne nashtamaavum..!
    veendum chinthippikunna varikal...:)

    ഹൃദയം കൊണ്ട് തീരുമാനം എടുക്ക്കാന്‍ കഴിയാറില്ല എന്നതാണ് സത്യം



    @ സുജിത് കയ്യൂര്‍..................നന്ദി

    ശ്രീ പറഞ്ഞു...

    ഇനിയെങ്കിലും മനസ്സിനെ ഒന്നു ശാസിച്ചു നിര്‍ത്തുക :)
    ഒന്ന് ശ്രമിച്ചു നോക്കട്ടെ ശ്രീ ,നന്ദി


    @ jayarajmurukkumpuzha ................നന്ദി മാഷെ
    ബിഗു പറഞ്ഞു............നന്ദി
    @ prabha ....

    urakke parayan pattunnathu mathram urakke parayuka
    hrudayam adarnnu pokunna onnum cheyyaruthu

    kutti kavitha nannayi
    എത്ര മാത്രം ഒന്നും ചെയ്യരുത് എന്ന് വെച്ചാലും ചില്ലപ്പോ ഒക്കെ മനസ് പതറി പോവും ..
    നന്ദി ചേച്ചി
    @ ആളവന്‍താന്‍ പറഞ്ഞു...

    ഉം... ഒറ്റ വരിയില്‍ ഒപ്പിച്ചു കളഞ്ഞല്ലോ...!
    ഒറ്റ വരിയില്‍ ഒരു ജീവിതം ...............നന്ദി


    @ ﺎലക്~

    നന്ദി ലക്ഷിമി


    @ Jishad ക്രോണിക്...............ഹും



    @Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

    നന്ദി രഞ്ജിത്ത്


    @ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...


    നന്ദി ഇസ്മില്‍ ..എല്ലാം ഒരു തോനലുകള്‍ ആണ്

    @ തോല്‍വിയിലേക്ക് കൂപ്പുകുത്തുന്നവന്

    നന്ദി


    @ Vishnupriya.A.R ...നന്ദി


    @ vani ...................നന്ദി


    @ ബെഞ്ചാലി .......................അല്ല ഇതാരാ ബെഞ്ചാലിയോ .....താങ്കളുടെ ബ്ലോഗ്‌ വായിച്ചു തരിച്ചു പോയി ........നന്ദി


    @ ഉമേഷ്‌ പിലിക്കൊട് ............നന്ദി


    @junaith പറഞ്ഞു...

    അങ്ങനെ എത്ര തിരിച്ചറിവുകളിലൂടെയാണ്‌ ജീവിതം വണ്ടിയോടിച്ചു കയറുന്നത്..

    എത്ര തിരിച്ചറിഞ്ഞാലും വീണ്ടും അത് തന്നെ ചെയ്യും ..നന്ദി

    @ഭാനു കളരിക്കല്‍ ................നന്ദി ..................വളരെ ശ്രദ്ധിക്കണം ജീവിതം


    @ www.myworldofcreations.blogspot.com ...............നന്ദി
    2011, ഫെബ്രുവരി 23 3:09 വൈകുന്നേരം

    @ Anees Hassan ............അതെ സംസാരം നിര്‍ത്താം നമ്മുക്ക് മൌനം വ്രതം ആചരിക്കാം

    മറുപടിഇല്ലാതാക്കൂ
  20. @ അലി പറഞ്ഞു............നന്ദി


    @ ജയിംസ് സണ്ണി പാറ്റൂര്‍ ...............നന്ദി




    @ ചിത്രം .....................വാണി ..ഒരികല്‍ കൂടി നന്ദി


    @ Salam ...................നന്ദി


    @ ente lokam പറഞ്ഞു...നന്ദി


    2011, ഫെബ്രുവരി 24 12:28 വൈകുന്നേരം
    @ രമേശ്‌അരൂര്‍ പറഞ്ഞു...

    നന്നായി ...

    തലച്ചോറു ഉച്ചത്തില്‍

    എന്ന വരി
    തലച്ചോര്‍ ഉച്ചത്തില്‍
    എന്നോ
    തലച്ചോറുച്ചത്തില്‍
    എന്നോ മാറ്റിയെഴുതിക്കൂടെ

    രമേശ്‌ നന്ദി .....അത് പോലെ മാറി എഴുതി കേട്ടോ .....ഈ മംഗ്ലീഷ് എഴുതാനുള്ള വിഷമം കൊണ്ട് അങ്ങയെ എഴുതി എന്നെ ഉള്ളു
    നന്ദി ഒരികല്‍ കൂടി

    @ hAnLLaLaTh...............നന്ദി

    മറുപടിഇല്ലാതാക്കൂ
  21. അത് തന്നെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് നഷ്ടങ്ങള്‍ മാത്രം

    മറുപടിഇല്ലാതാക്കൂ
  22. വൈകിയുദിക്കുന്ന തിരിച്ചരിവുകള്‍.
    ഒന്നു ശ്രദ്ധിച്ചാല്‍ നെരെ ആവുന്നവ.

    മറുപടിഇല്ലാതാക്കൂ
  23. >> എനിക്ക്
    എന്നെ തന്നെ
    (അത് നീയായിരുന്നുവല്ലോ )
    നഷ്ടമായത്. <<
    അതെപ്പളായ്നൂം...!

    മറുപടിഇല്ലാതാക്കൂ
  24. cute.......
    പലപ്പോഴും
    ഹൃദയത്തിന്റെ ഭാഷയില്‍
    പറയേണ്ട

    എന്‍റെ തോന്നലുകളെ
    തലച്ചോറുച്ചത്തില്‍

    പറഞ്ഞു പോയതു കോണ്ടാണ്
    പലയിടങ്ങളില്‍ വെച്ചും
    അടര്‍ന്നടര്‍ന്ന്
    എന്‍റെ ഹൃദയം തന്നെ
    (അത് നീയായിരുന്നുവല്ലോ )
    എനിക്കു നഷ്ടമായത്.

    മറുപടിഇല്ലാതാക്കൂ
  25. മനസ്സേ നീ അടങ്ങൂ.. മനോഹരമായി എഴുതിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  26. ഇതെഴുതുന്നത് നീയോ ഞാനോ ..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. കൊള്ളാം... നന്നായിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  28. ഹൃദയമടര്‍ന്ന്
    എനിക്ക്
    എന്നെ തന്നെ സത്യത്തിൽ എന്താ..? സംഭവിച്ചതു ഇനി ദേശ്യപെട്ടാണോ ...

    മറുപടിഇല്ലാതാക്കൂ
  29. നന്നായിട്ടുണ്ട്............ ഇല്ല എന്നു തിരിച്ചറിയുന്നത് ,എപ്പോഴും നല്ലതുതന്നെ

    മറുപടിഇല്ലാതാക്കൂ
  30. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  31. ഇപ്പോള്‍ എന്നിലെ വെറുപ്പും
    നിന്നിലെ സ്നേഹവും
    വേരറ്റ്പോയ വൃക്ഷം പോലെ
    വിലപിക്കുന്നു..
    നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  32. ഹൃദയത്തിന്റെ ഭാഷയില്‍ പറയാത്തതിന്റെ കുഴപ്പം..
    കുറിയവാക്കുകളില്‍ കവിത ചലിച്ചു..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  33. ഒറ്റശ്വാസത്തിലൊരു നല്ല ആശയം.. നന്നായിരിക്കുന്നു കവിത.... ആശംസ്കള്‍

    മറുപടിഇല്ലാതാക്കൂ
  34. അടുത്ത നാട്ടുകാരാ..
    തലകൊണ്ട് ചിന്തിച്ച്,ഹൃദയം കൊണ്ട് സംവദിക്കുക..
    നല്ല വരികള്‍.

    മറുപടിഇല്ലാതാക്കൂ
  35. തൽച്ചോറുച്ചത്തിൽ പറയട്ടെ…
    ആശംസകൾ………………..

    മറുപടിഇല്ലാതാക്കൂ
  36. പ്രിയപ്പെട്ട ദില്ജീത്,

    പലപ്പോഴും ഹൃദയം പറയുന്നത് മൌനത്തില്‍ ഒളിപ്പിക്കേണ്ടി വരും.അനുഭവമാണ് ഗുരു.തെറ്റില്‍ നിന്നാണല്ലോ,നമ്മള്‍ പഠിക്കുന്നത്!

    ഒരു മനോഹര ദിനം ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  37. പലപ്പോഴും പറയാതെ പറയുന്നതാണ് നല്ലത് ...മൌനം മറ്റുള്ളവര്‍ വായ്ചെടുക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  38. അജ്ഞാതന്‍2011, മാർച്ച് 7 11:45 AM

    മ്..നല്ല കവിത..ഇതാ പറയണത് ക്ഷമ വേണമെന്ന്..ഹൃദയത്തിന്‍റെ ഭാഷ മൌനമാണല്ലോ...ഇനി ആ വഴി ശ്രമിച്ചു നോക്കാം....

    മറുപടിഇല്ലാതാക്കൂ
  39. കവിത നന്നായി.
    മൂന്നാം വരിയിലെ അക്ഷരപ്പിശക് (പറയയെണ്ടിരുന്ന) ശ്രദ്ധിക്കുമല്ലോ?
    പറയേണ്ടിയിരുന്ന എന്നാണ് ഉദ്ദേശിച്ചതെന്നു തോന്നി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  40. ഒത്തിരി ഇഷ്ടപ്പെട്ടു.
    തലച്ചോറും ഹൃദയ/മനസ്സും
    രണ്ടാണോ എന്ന് ഇപ്പൊഴും ഉത്തരം കിട്ടിയിട്ടില്ലാത്ത
    ഞങ്ങള്‍ടെ തര്‍ക്കങ്ങള്‍ക്ക് ഒരൂന്നല്‍ കൂടി.

    മറുപടിഇല്ലാതാക്കൂ
  41. അത് തന്നെയായിരിക്കും നഷ്ടപ്പെടാന്‍ കാരണം.

    നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  42. ഹൃദയം കൊണ്ട് പറയേണ്ട കാര്യങ്ങള്‍ തലച്ചോറുകൊണ്ട് പറഞ്ഞാല്‍ ഹൃദയമുള്ളവര്‍ക്കത് മനസ്സിലാകില്ല. കാരണം ഹൃദയത്തിന്റെ ഭാഷ മാത്രമേ അവര്‍ക്കറിയൂ.

    കുറച്ചു വരികളിലൂടെ പറഞ്ഞൊതൊരു വലിയ സത്യമാണ്‌. നന്നായി.

    മറുപടിഇല്ലാതാക്കൂ
  43. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  44. ഹൃദയത്തിന്റെ ഭാഷ...നന്മയുടെ വാക്കുകളാകാം..പക്ഷേ തലച്ചോറിന്റെ (ഉപബോധമനസ്സിന്റെ ഇരിപ്പിടവുംഅവിടെയാണല്ലോ)വിളിച്ചോതൽ അപ്പപ്പോൾ ഉണ്ടാകുന്ന അവസ്ഥക്കനുസരിച്ചാകും..അവിടെ നന്മ തിന്മകളെപ്പറ്റി ചിന്തിക്കില്ല..അങ്ങനെ പറഞ്ഞുപോയ പാഴ്വാക്കുകളാകം പലയിടങ്ങളില്‍ വെച്ചും ഹൃദയമടര്‍ന്ന് തന്നെ തനിക്ക് നഷ്ടമായത്..?

    മറുപടിഇല്ലാതാക്കൂ
  45. അജ്ഞാതന്‍2011, മാർച്ച് 20 10:32 AM

    മനസ്സിലുള്ളത് എല്ലാം തുറന്നു പറയരുത് ചിലത് മനസ്സിൽ സൂക്ഷിക്കുന്നതല്ലെ നല്ലത്.. ഹൃദയത്തിൽ സൂക്ഷിക്കേണ്ടത് സൂക്ഷിക്കുക .. ഇത്തിരി വരികളിലൂടെ ഒരു വലിയ കാര്യം പറഞ്ഞിരിക്കുന്നു.. വളരെ ഇഷ്ട്ടമായി..

    മറുപടിഇല്ലാതാക്കൂ
  46. ബ്ലോഗ്‌ വായിക്കാനും അഭിപ്രായം രേഘപെടുത്താനും സമയം കണ്ടെത്തിയ എല്ലാവര്ക്കും ഒറ്റ വാകില്‍ നന്ദി പറയുന്നു ..

    മറുപടിഇല്ലാതാക്കൂ
  47. nannyitunde.hridaythinta bhashayum bhudhiyude bhashayum balance cheyanam pala velayilum enu thonipokunu ithu vayichapol ....

    മറുപടിഇല്ലാതാക്കൂ