Ind disable

2012, മാർച്ച് 4, ഞായറാഴ്‌ച

അസ്ഥിമരങ്ങളില്‍ പൂക്കുമ്പോള്‍ ...


എല്ലാ ദിവസവും 
ചില കുഞ്ഞു മത്സ്യങ്ങള്‍  
കടലില്‍ നിന്ന് 
വലയിലൂടെ 
കരയിലേക്ക് പോകുന്നു.

ഐസ്ബോക്സിലോ,
മുളകുവെള്ളത്തിലോ  
ഉറഞ്ഞു കിടക്കും ..!

മടുക്കുമ്പോള്‍
വീട്ടിലെ ചട്ടിയില്‍ 
തിളച്ചഎണ്ണയില്‍  നിന്ന് 
ഒരു കടല്‍ ആഴങ്ങളിലേക്ക്
നീന്തി തുടിക്കും ...!

പിന്നീടെപ്പോഴോ
തീന്‍മേശയിലെ 
ഏതെങ്കിലുമൊരുകോപ്പയില്‍
മുങ്ങിചാവും ...!

പിറ്റേന്ന് രാവിലെ 
മുറ്റത്ത് അസ്ഥിമരങ്ങളില്‍ 
തീമീന്‍മുള്ളുകള്‍ പൂക്കുന്നത് കണ്ടു 
വീണ്ടും കടലിലേക്ക് ...

41 അഭിപ്രായങ്ങൾ:

  1. നിതാന്തമായ ഈ ഒഴുക്കിനെയാണല്ലൊ നാം ജീവിതം എന്നു പറയുന്നത്‌. കവിതയിലെ ദാര്‍ശനിക ഭാവം ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഭാവന.....
    തുടര്‍ന്നും എഴുതു ...

    നന്മകള്‍.. .....
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. ഇനി നീ എന്റെ കൂടെ വരൂ, ഞാന്‍ നിന്നെ മനുഷ്യരെ പിടിക്കുന്നവന്‍ ആക്കാം.
    മത്സ്യങ്ങള്‍ മനുഷ്യരിലേക്ക് ഒഴുകുകയാണ് അല്ലേ, മനുഷ്യനോ... ചിന്തകള്‍ക്ക് ഇങ്ങനെ തീ പിടിച്ചുകൊണ്ടിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. കവിത വളരെയധികം ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  5. സുഹൃത്തെ കവിത നന്നായി... മുന്‍പേ അഭിപ്രായം പറഞ്ഞത് കൊണ്ട് വേറൊന്നും പറയുന്നില്ല...
    എഴുത്ത് തുടരുക...
    ഭാവുകങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  6. വെടിവെച്ചും കപ്പലിടിച്ചും കണ്ണീരിന്റെ ആഴത്തില്‍ മുങ്ങിത്തുടിക്കുകയാണ് മനുഷ്യരൂപങ്ങളായ മത്സ്യങ്ങള്‍ ....

    മറുപടിഇല്ലാതാക്കൂ
  7. സത്യം പറഞ്ഞാല്‍ വായനയില്‍ എനിക്കൊന്നും മനസ്സിലായില്ല !!, എന്തൊക്കെയോ ഉദ്ദേശിചിട്ടുന്ടെന്നു തോന്നി :)

    മറുപടിഇല്ലാതാക്കൂ
  8. പിറ്റേന്ന് രാവിലെ
    മുറ്റത്ത് അസ്ഥിമരങ്ങളില്‍
    മീന്‍മുള്ളുകള്‍ പൂക്കുന്നത് കണ്ടു
    വീണ്ടും കടലിലേക്ക് ... നല്ല വരികള്‍! ഇനിയും നല്ല വരികള്‍ പിറക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  9. തുടങ്ങിയിടത്തേക്ക് തന്നെ ഒടുക്കം കടലില്‍ നിന്ന് പുറപെട്ട മീനിനു ഐസ് പെട്ടിയും കോപ്പ വെള്ളവും വെറും ഒരു ഇടത്താവളം മാത്രം

    ഞാനിങ്ങനെയാ ഈ കവിത വായിച്ചത് തെറ്റിയോ എനിക്ക് ഇല്ലാലോ

    മറുപടിഇല്ലാതാക്കൂ
  10. പരിണാമ ചക്രം അല്ലേ മൈ ഡ്രീംസ്‌ നല്ല ഭാവന
    കാക്കയും പൂച്ചയും കൊണ്ട് പോയ മീനിനിനെ പറ്റി കണക്കെടുത്ത് കണ്ടില്ല ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  11. പ്രിയപ്പെട്ട സുഹൃത്തേ,
    ആശയം കൊള്ളാം. ലളിതമായ അവതരണം വായനക്കാര്‍ക്ക്,ആശയം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും.
    ജീവിതച്ചക്രത്തിലെ സത്യങ്ങള്‍...!ആശംസകള്‍ !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  12. ആശയം നന്നായിരിക്കുന്നു ഡ്രീംസ്

    മറുപടിഇല്ലാതാക്കൂ
  13. അസ്ഥി മരങ്ങള് പൂക്കുമ്പോള്‍

    വിടരുന്ന പൂവുകള്‍ മൃദുലം ആയിരിക്കുമോ?

    ലളിതം ആയ മീന്‍ വഴിയിലൂടെ കവിത വന്ന

    വഴി ഒത്തിരി ഇഷ്ടപ്പെട്ടു ..അഭിനന്ദനങ്ങള്‍..‍

    മറുപടിഇല്ലാതാക്കൂ
  14. മീനുകളുടെ വേലിയേറ്റവും വേലിയിറക്കവും ..നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  15. ആവര്ത്തിച്ചുകൊണ്ടേയിരിക്കുന്നു...
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  16. ചിന്തകള്‍ക്ക് ഇങ്ങനെ തീ പിടിച്ചുകൊണ്ടിരിക്കട്ടെ....!!

    മറുപടിഇല്ലാതാക്കൂ
  17. അതെ കടലിലേക്ക്‌. വീണ്ടും.... നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  18. അസ്ഥിമരങ്ങളോ...
    വല്ലാത്ത ഒരു ഭാവന തന്നെ
    ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  19. ഫിഷ്‌ ഫ്രൈ ആണ് ഇഷ്ടം .
    ചെറുമീനുകള്‍ മുള്ളോടെ തന്നെ കഴിക്കും .ഒരു വൃക്ഷവും പൂക്കാതിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  20. മത്സ്യത്തിന്‌ കടലിലേക്കും, എനിക്ക്‌ കവിതയിലേക്കും ക്ലിഷ്ട ലയനം...
    വായനയ്ക്ക്‌ ഇടതന്നതിന്‌ നന്ദി!

    മറുപടിഇല്ലാതാക്കൂ
  21. ചിന്തകള്‍ , ആശയം കൊള്ളാം കേട്ടൊ ..
    പക്ഷേ അവസ്സാനം എനിക്കങ്ങോട്ട്
    മനസ്സിലായില്ല , എന്റേ അറിവില്ലായ്മ ആകാം ..
    കടല്‍ നല്‍കിയ ഉപ്പിന്റെ അംശം കൊണ്ട ജീവിതം
    തീന്‍ മേശവരെ എത്തുമ്പൊള്‍ ,
    അതില്‍ നിന്നും ജീവിതം പകുത്ത പൊയ പഴയ
    ഓര്‍മകളില്‍ , നമ്മളിലൂടെ പുറത്തേക്ക് വീഴുന്ന
    ചിലതില്‍ നിന്നും നേരിന്റെ കടല്‍ ചൊരിക്കിലേക്ക് ..
    " അസ്ഥി മരങ്ങള്‍ " പൂക്കുമ്പൊള്‍ , കൊള്ളാമീ വരികള്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചു മനസിലാവാതെ പോയവര്‍ക്ക് വേണ്ടി ഒരു ചെറിയ വിശദീക്കരണം

      ഒരു ജീവിതചക്രം പൂര്‍ത്തിയായി നമ്മള്‍ വെറും അസ്ഥികള്‍ മാത്രമാക്കുമ്പോള്‍ പുതിയ കുഞ്ഞു മീനുകള്‍ക്ക് വേണ്ടി കാലം വീണ്ടും ചലിക്കുന്നു.

      ഇല്ലാതാക്കൂ
  22. ഈ കവിത ആദ്യം വന്നു രണ്ടു മൂന്ന് തവണ വായിച്ചു തിരിച്ചു പോയി ..
    പിന്നെ കവി തന്നെ തന്ന വിശദീകരണം ചേര്‍ത്ത് വെച്ച് വായിക്കുമ്പോള്‍ സംഗതി കൊള്ളാം ..
    ജീവിത ചക്രം.... അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തു വന്നു പലയിടത്തായി ജീവിച്ചു മരണത്തെ വരിച്ചു അസ്ഥി മരങ്ങള്‍ ആകുന്ന ജീവിത ചക്രം...

    കാലത്തിനനുസരിച്ച് നമ്മിലെ വായന വളരണം എന്ന് പറയും... അതില്ലാത്തതിന്റെ കുറവ് ഈ കവിതയെ ഗ്രഹിക്കാന്‍ എനിക്ക് കുറച്ചു കഷ്ട്ടപെടേണ്ടി വന്നു...

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  23. തുടരുകയാണ് കാലം അതിന്റെ അനുസ്യൂതമായ പ്രവാഹം......

    നന്നായി എഴുതി..

    മറുപടിഇല്ലാതാക്കൂ
  24. നല്ല ആശയം..
    >>തിളച്ചഎണ്ണയില്‍ നിന്ന് ഒരു കടല്‍ ആഴങ്ങളിലേക്ക് നീന്തി തുടിക്കും ...!<< ഈ വരികള്‍ കുറെ ആലോചിച്ചിട്ടും പിടി കിട്ടിയില്ലാട്ടോ.. അത് കഴിക്കുന്ന ആളുടെ വയറിനെയാണോ ഉദ്ദേശിച്ചത്?

    മറുപടിഇല്ലാതാക്കൂ
  25. മനസ്സിലെ പൂക്കാലം അസ്ഥിമരങ്ങളിലിറക്കി വയ്ക്കുന്നു. ഇനിയും കോരുവലയിലാകാഞ്ഞ നക്ഷത്രമത്സ്യങ്ങളെത്തേടിയിനിയും എത്താം...

    മറുപടിഇല്ലാതാക്കൂ
  26. ഈ കവിത വായിച്ച എല്ലാവര്ക്കും ഒറ്റ വാക്കില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  27. ജീവിതം ഒരു സൈക്കിള്‍...,.................. അതല്ലേ ജീവചക്രം
    ഇഷ്ടമായി.......

    മറുപടിഇല്ലാതാക്കൂ