Ind disable

2012, ജൂലൈ 17, ചൊവ്വാഴ്ച

നീ വരുമ്പോള്‍ ...




ഒറ്റമരമായിപോകുന്നവര്‍ 
ഇറങ്ങി നടക്കും  താഴ്വാരത്തേക്ക്.
കൂര്‍ത്ത ഓര്‍മ്മകള്‍ കൊണ്ട് 
ഒറ്റനിലമണല്‍മാളിക പണിയും !!

നെഞ്ചോട് ചേര്‍ത്തു വെയ്ക്കണം 
ഹൃദയം കൊത്തിനുറുക്കുമ്പോള്‍
പിടഞ്ഞുവീഴുന്ന സ്വപ്നശകലങ്ങളിലെ 
ഒരു പൊട്ടു നിലാവിനെ!

ചീന്തിയെടുത്ത് മടിയില്‍ വെയ്ക്കണം 
സൂര്യാസ്തമയത്തിനു മുൻപ്
അരുണകിരണങ്ങളില്‍ നിന്ന് 
ഒരു തുണ്ട് വെയിലിനെ !!

കൈകുമ്പിളില്‍ കോരിയെടുക്കണം 
മഴ തോര്‍ന്നുണങ്ങും മുന്‍പ്പ് 
കണ്ണിന്റെ ആഴങ്ങളില്‍ 
അവസാനമവശേഷിക്കുന്ന 
കലര്‍പ്പില്ലാത്ത ഉപ്പുനീരിനെ..

മനമുരുകി ഒലിച്ചകലും മുന്‍പ്പ് 
വീണുയുടയാത്ത ഒരു മഞ്ഞുതുള്ളിയെ ..

ഒന്നിനെങ്കിലും മുറുകെ പിടിച്ചു 
പടിവാതിക്കല്‍ തന്നെയിരിക്കണം 

എന്നെങ്കിലും ഇളംകാറ്റിനോടൊപ്പം
അലസമായി നീ വരുമ്പോള്‍ 
ഞാനൊറ്റയ്ക്കായിരുന്നുവെന്നു  
നിനക്കൊരിക്കലും തോന്നരുത് !!




നീ വരുമ്പോള്‍ കവിതസ്നേഹ ചൊല്ലിനോക്കാനുള്ള ഒരുശ്രമം


NB:ഇതിലെ ചിത്രത്തിനും   കടപാട് സ്നേഹയോടാണ് 


29 അഭിപ്രായങ്ങൾ:

  1. നല്ല കവിത....കൂട്ടുക്കാരി...
    എന്നെനെക്കിലും ഇളംക്കാറ്റിനൊപ്പം ...
    അലസമായ്‌ നീവരുമ്പോള്‍...
    ഞാനോറ്റ്ക്കായിരുന്നുവെന്നു ...
    നിനക്കൊരിക്കലും തോന്നരുത്‌....ഈ വരികള്‍ ഏറെ ഇഷ്ടമായി....ആശംസകള്‍ ഡ്രീംസ്‌....:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യത്തെ അഭിപ്രായത്തിനു അനാമികക്ക് നന്ദി അറിയിക്കുന്നു

      ഇല്ലാതാക്കൂ
  2. കവിത നന്നായിരിക്കുന്നു. നല്ല വരികൾ.....
    കൂട്ടുക്കാരി എന്ന പ്രയോഗത്തിന് എന്തോ അപാകതപോലെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രദീപ്‌ പറഞ്ഞത് പോലെ "കൂട്ടുക്കാരി" ഒഴിവാക്കി

      നന്ദി പ്രദീപ്‌

      ഇല്ലാതാക്കൂ
  3. നല്ല വരികള്‍....
    കവിത ഇഷ്ടമായി...

    മറുപടിഇല്ലാതാക്കൂ
  4. നല്ല വരികള്‍ , കവിത ഇഷ്ടമായി ട്ടോ..

    മറുപടിഇല്ലാതാക്കൂ
  5. നിനക്കൊരിക്കലും തോന്നാതിരിക്കാന്‍ മാത്രമോ.
    വരികള്‍ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. കാമ്പുള്ള കവിത ഹൃദയത്തില്‍ വീണിടുഞ്ഞ ഏതൊരു വിഗ്രഹത്തിന്റെയും അവശിഷ്ടം തൂത്തു മാറ്റല്‍ അസാദ്യമാണ് ഏതെങ്കിലും ഒരു ഓര്‍മയുടെ നിമിഷത്തില്‍ ആ പൊട്ടു നിലാവ് പ്രകാശ പൂരിതമാവും

    മറുപടിഇല്ലാതാക്കൂ
  7. നല്ല വരികളാണ്
    അവസാന അവരികളിൽ എല്ലാമുണ്ട്

    മറുപടിഇല്ലാതാക്കൂ
  8. മനോഹരമായ ഭാവന... നന്നായിട്ടുണ്ട്.
    :)

    മറുപടിഇല്ലാതാക്കൂ
  9. മനോഹരമായിരിക്കുന്നു.
    കാവ്യബിംബങ്ങള്‍ പഴയ വട്ടത്തില്‍ തന്നെ കറങ്ങുന്നു എന്നു ഓര്‍മ്മപ്പെടുത്താനും മറക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  10. മനോഹരമായ വരികള്‍. കവിത വളരെ ഇഷ്ടപ്പെട്ടു.
    മനോഹരമായ വരകള്‍ കൊണ്ട് കവിതാക് കൂടുതല്‍ മിഴിവേകിയ സ്നേഹക്കും പ്രത്യേകം അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  11. ഇവിടെ വെയിലു പെയ്തിട്ട് മഴക്കിരിക്കാൻ ഇടം ഇല്ല.

    മറുപടിഇല്ലാതാക്കൂ
  12. എന്നെങ്കിലും ഇളം കാറ്റിനോടൊപ്പം
    അലസമായി നീ വരുമ്പോള്‍
    ഞാനൊറ്റക്കായിരുന്നുവെന്നു
    നിനക്കൊരിക്കലും തോന്നരുത് !!
    കൊള്ളാം നന്നായി അവസാനത്ത വരികള്‍ ...!
    പിന്നെ ആ ചിത്രം നന്നായിട്ടുണ്ട് ട്ടോ ...!

    മറുപടിഇല്ലാതാക്കൂ
  13. ഒരു മനോഹര ചിത്രം മനസിൽ കോറിയിടുന്ന കവിത...!!

    :)

    മറുപടിഇല്ലാതാക്കൂ
  14. ലാളിത്യമുള്ള നല്ല വരികള്‍.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  15. "മനമുരുകി ഒലിച്ചകളും മുൻപ്‌
    വീണുടയാത്ത ഒരു മഞ്ഞുതുള്ളിയെ...."
    ഹൃദ്യമായി ഈ കവിത.

    മറുപടിഇല്ലാതാക്കൂ
  16. കാവ്യാത്മകമായ കവിത ..
    മനോഹരമായിരിക്കുന്നു ഡിയര്‍ ..

    മറുപടിഇല്ലാതാക്കൂ
  17. നല്ല വരികളും നല്ല ഓര്‍മകളും. അക്ഷരപ്പിശാച് ശരിയാക്കുന്നുണ്ടെങ്കില്‍ വിണുയുടയാത്ത എന്ന വാക്കിലെ യു കളയാം. കവിതാ ലോകത്തെ വാഗ്ദാനമേ, അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  18. എന്നെങ്കിലും ഇളംകാറ്റിനോടൊപ്പം
    അലസമായി നീ വരുമ്പോള്‍
    ഞാനൊറ്റയ്ക്കായിരുന്നുവെന്നു
    നിനക്കൊരിക്കലും തോന്നരുത് !!

    വളരെ മനോഹരം. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ