Ind disable

2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഹോണുകൾ (കവിത)



വാഹനമോടിക്കുമ്പോൾ
ഡ്രൈവരുടെ ഉച്ച ഉച്ചഭാക്ഷ്ണിയാണ്
ഹോണുകൾ

ഡാ വഴിമാറൂ,
ദേ പോകുന്നു,
ദാ വരുന്നു,
വഴിയാത്രക്കാരനോടും
വഴിവക്കിലെ പരിചയക്കാരനോടും
എതിരെ പോകുന്ന വാഹനങ്ങളോടും
ഡ്രൈവർ നിരന്തരം
അത്യുച്ചത്തിൽ
അലറിക്കൊണ്ടിരിക്കും.

എന്നിരുന്നാലും
വിജനപാതയിൽ
അസമയത്ത് ചില ഹോണുകൾ
വിലപിക്കാറില്ലേ ?

എന്തിനായിരിക്കും
ഡ്രൈവർമാർ ഇത്രമാത്രം
ഒച്ചവെച്ചുകൊണ്ടിരിക്കുന്നത് ?


3 അഭിപ്രായങ്ങൾ:

  1. നമ്മുടെ നാട്ടിലെ പോലെ
    പാശ്ചാത്യനാടുകളിലെ ട്രാഫിക്
    നിയമമൌസരിച്ച് , ഡ്രൈവർമാർ ഒച്ചവെച്ചാൽ(ഹോണടിച്ചാൽ) ലൈസൻസ് പോയികിട്ടും കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ ദിൽ ഭായ്,പൂക്കാലം ഇപ്പോഴും എന്റെ ഫോളോയിങ്ങ് ലിസ്റ്റിലുണ്ടെങ്കിലും ഡാഷ് ബോർഡിൽ കുറെ കാലങ്ങളായി വരുന്നില്ല...!

    മറുപടിഇല്ലാതാക്കൂ
  3. വിലാപം ഭീകരം തന്നെ .എന്നാലും വളരെ കുറഞ്ഞു നമ്മുടെ നാട്ടുകാരും മര്യാദകള്‍ ശീലിക്കാന്‍ തുടങ്ങി അല്ലെ ?

    മറുപടിഇല്ലാതാക്കൂ