Ind disable

2010, നവംബർ 24, ബുധനാഴ്‌ച

ചെറിയ കവിതകള്‍


ഉദയം
ഏതോ പായ്ക്കപ്പല്‍ കപ്പിത്താന്റെ
അവധിക്കാല വിനോദം മാത്രമായിരുന്നു
പുതുസംസ്കാരത്തിന്റെ ഉദയം!
-----------------------------------------------------

പ്രത്യയശാസ്ത്രം

പ്രത്യയശാസ്ത്ര പ്രായോഗികതയുടെ പ്രായോജകരറിയുന്നുവോ
പ്രാണന്‍ കുരുങ്ങി ജീവന്‍ വെടിയുന്ന പ്രാവിന്‍റെ ആത്മനോവുകള്‍

വാദ പ്രതിവാദ ഭാഗ സം‌വാദങ്ങള്‍ക്കിടയില്‍ എപ്പോഴോ
നിരാലംബ ജന്മജന്മാന്തരങ്ങള്‍ തളിര്‍ത്തതും തകരുന്നതും ആരറിയാന്‍

---------------------------------------------

സുന്ദര സ്വപനം 

ആമാശയം നിറഞ്ഞവന്റെ ഗീര്‍വാണം
സൂചിക്കുഴലിലൂടെ ഒട്ടകം കടന്ന പോലെ
സുന്ദരവും സരസവുമായ ഒരു സ്വപ്നമാണ്...

48 അഭിപ്രായങ്ങൾ:

  1. ആമാശയം നിറഞ്ഞവന്റെ ഗീര്‍വാണം
    സൂചിക്കുഴലിലൂടെ ഒട്ടകം കടന്ന പോലെ
    സുന്ദരവും സരസവുമായ ഒരു സ്വപ്നമാണ്...

    കലക്കി

    മറുപടിഇല്ലാതാക്കൂ
  2. മൂന്നും ഇഷ്ടമായി........... രണ്ടാമത്തേതെന്തോ കൂടുതലിഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  3. ആമാശയം നിറഞ്ഞവന്റെ ഗീര്‍വാണം
    സൂചിക്കുഴലിലൂടെ ഒട്ടകം കടന്ന പോലെ
    സുന്ദരവും സരസവുമായ ഒരു സ്വപ്നമാണ്...

    ഇതെനിക്ക്‌ കൂടുതല്‍ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. മൂന്നു കവിതകളും നന്നായി .

    മറുപടിഇല്ലാതാക്കൂ
  5. ചെറിയ വാചകങ്ങളില്‍ ഉള്ള വലിയ അര്‍ത്ഥങ്ങള്‍........... ചെറിയ സംശയങ്ങള്‍ ഉണ്ടാക്കിയെങ്കിലും..... കൊള്ളാം........

    മറുപടിഇല്ലാതാക്കൂ
  6. മൂന്നും നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  7. മൂന്നും നന്നായിട്ടുണ്ട് സുന്ദര സ്വപനം കൂടുതല്‍ ഇഷ്ടപ്പെട്ടപ്പോള്‍ ഉദയം ഒരു പുഞ്ചിരി സമ്മാനിച്ചു...!

    മറുപടിഇല്ലാതാക്കൂ
  8. കവിതയേക്കാള്‍ കൂടുതല്‍ ആശയം വരുന്നു
    കവിത വരട്ടെ ചങ്ങാതി

    മറുപടിഇല്ലാതാക്കൂ
  9. ആശയങ്ങളില്‍ അരാഷ്ട്രീയത. പുതിയതല്ല ഈ കരച്ചിലുകള്‍ .
    ഇത് സംരക്ഷിക്കുന്നത് ഭരണ വര്‍ഗ്ഗത്തെയും

    മറുപടിഇല്ലാതാക്കൂ
  10. kochu kochu vaakkukal.muriyunna chithrangalil jeevithathinte pakarppu.nannaayi.

    മറുപടിഇല്ലാതാക്കൂ
  11. മൂന്നു കവിത വേറിട്ട ആശയങ്ങള്‍ ഇഷ്ട്ടമായി

    മറുപടിഇല്ലാതാക്കൂ
  12. എനിക്ക് മൂന്നാമത്തേത് കൂടുതല്‍ ഇഷ്റ്റപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  13. കൊച്ചുവരികളിലൂടെ മൂന്നുകവിതകളും കേമമാക്കിയിരിക്കുന്നു കേട്ടൊ ഭായ് .ഒന്നും തന്നെ ഗീർവാണങ്ങളല്ല....

    മറുപടിഇല്ലാതാക്കൂ
  14. രണ്ടാമത്തേത് കൂടുതൽ ഇഷ്ടപ്പെട്ടു. മൂന്നാമത്തേതു അത്ര ദഹിച്ചില്ല എന്തോ.. എന്റെ കുഴപ്പം..

    മറുപടിഇല്ലാതാക്കൂ
  15. രണ്ടും മൂന്നും ഇഷ്ടമായി......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  16. നന്നായിട്ടുണ്ട്.... കൂടുതല്‍ എഴുതു ട്ടോ

    മറുപടിഇല്ലാതാക്കൂ
  17. പുതു സംസ്കാര ഉദയം പായ്കപ്പല്‍ വഴിയല്ല, ടീവിയും ഇന്റര്‍നെറ്റും വഴിയാണ് എന്നാ എനിക്ക് തോന്നുന്നത്. അതും കമ്പോള സംസ്കാരം!

    മറുപടിഇല്ലാതാക്കൂ
  18. മൂന്നാമത്തേത് , ഒന്നാമത്തേത് കൊള്ളാം, രണ്ടാമത്തേത് പ്രതിലോമപരവും!

    മറുപടിഇല്ലാതാക്കൂ
  19. ആമാശയം നിറഞ്ഞവന്റെ ഗീര്‍വാണം
    സൂചിക്കുഴലിലൂടെ ഒട്ടകം കടന്ന പോലെ
    സുന്ദരവും സരസവുമായ ഒരു സ്വപ്നമാണ്...

    Nice Lines. Keep it up :)

    മറുപടിഇല്ലാതാക്കൂ
  20. മൂന്നു കവിതകളും വളരെ നന്നായിരിക്കുന്നു
    രണ്ടാമത്തെ കവിത കൂടുതല്‍ ഇഷ്ടപ്പെട്ടു

    പ്രത്യയശാസ്ത്ര പ്രായോഗികതയുടെ പ്രായോജകരറിയുന്നുവോ
    പ്രാണന്‍ കുരുങ്ങി ജീവന്‍ വെടിയുന്ന പ്രാവിന്‍റെ ആത്മനോവുകള്‍

    മറുപടിഇല്ലാതാക്കൂ
  21. മൂന്നു കവിതകളും വളരെ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  22. മൂന്നു കവിതകളും നന്നായിട്ടുണ്ട്.
    ഗദ്യവായനാനുഭവമാണ് ഏകുന്നത്, എങ്കിലും വിഷയത്തിന്റെ ഗൗരവം
    അവയെ കവിതയിലേക്ക് കൊണ്ട് വരുന്നുണ്ട്.

    ആശംസകള്‍.
    (ഇന്നലെ വായിച്ചതാ, കമന്റിട്ടെന്നാണ് കരുതിയെ!)

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍2010, നവംബർ 27 11:28 AM

    മൂന്നു കവിതയും ആദ്യമേ വായിച്ചിരുന്നു പക്ഷെ അഭിപ്രായം പറഞ്ഞില്ല . ആദ്യത്തെ കവിത നന്നായില്ല എന്നൊരു തോന്നൽ കാരണം പായ്ക്കപ്പലിന്റെ ആരഭം പുതു സംസ്ക്കാരത്തിന്റെ ഉദയമാകണമെങ്കിൽ ഏതോ ഒരു കാലത്തുള്ള ഭാവനയാകണം കവിയുടെ മനസിൽ കാലം മാറിയതൊന്നും അറിയില്ലെ .. രണ്ടാമത്തെ കവിത അതിഷ്ട്ടമായി പ്രത്യയ ശാസ്ത്രത്തിന്റെ പോരിശയും പേറി നടക്കുന്നവർക്കെന്തു നോവ് നിരാലംബ ജനങ്ങൾ പിറന്നാലെന്ത് ഒടുങ്ങിയാലെന്ത്? മൂന്നാമത്തെ കവിത സുന്ദരവും സരസവും അതു പോലെ അതി മനോഹരവും.. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  24. കവിതകളിലൂടെയുള്ള ചിന്തകളും പ്രതികരണങ്ങളും നന്നായിട്ടുണ്ട്....
    എല്ലാ കവിതകളും ഇഷ്ടമായി,പ്രത്യേകിച്ചും'ഉദയം'

    മറുപടിഇല്ലാതാക്കൂ
  25. രണ്ടാമത്തേത് ശരിക്കും കലാക്കി മാഷേ. meaningful words.

    മറുപടിഇല്ലാതാക്കൂ
  26. "ആമാശയം നിറഞ്ഞവന്റെ ഗീര്‍വാണം
    സൂചിക്കുഴലിലൂടെ ഒട്ടകം കടന്ന പോലെ
    സുന്ദരവും സരസവുമായ ഒരു സ്വപ്നമാണ്..."

    "സുന്ദര സ്വപ്നം" കൂടുതല്‍ ഇഷ്ടമായി. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  27. മൂന്നും ഇഷ്ടമായി മുന്നാമത്തേത് കൂടുതല്‍

    മറുപടിഇല്ലാതാക്കൂ
  28. കൊള്ളാട്ടോ...
    ഹിഹിഹ് രണ്ടാമത്തേതു ശങ്കരാടി പറയുന്നതൊന്നോര്‍ത്ത് നോക്കിയേ..

    മറുപടിഇല്ലാതാക്കൂ
  29. ഏതോ പായ്ക്കപ്പല്‍ കപ്പിത്താന്റെ
    അവധിക്കാല വിനോദം മാത്രമായിരുന്നു
    പുതുസംസ്കാരത്തിന്റെ ഉദയം!
    --------------------------
    കൊളംബസ്സിനന്നാ തോന്നാ ബുദ്ധി തോന്നിയില്ലായിരുന്നെങ്കില്‍, ഒബാമയിപ്പോള്‍ വടിപിടിച്ചെനെ!
    ആമാശയം നിറഞ്ഞവന്റെ ഗീര്‍വാണം കൂടുതല്‍ ഇഷപ്പെട്ടു. കവിത എഴുതുന്നവരോട് എനിക്ക് അസൂയയാണ്, എനിക്കെഴുതാന്‍ പറ്റുന്നില്ലല്ലോ! അനിയന് കവിത വഴങ്ങും, കൂടുതല്‍ എഴുത്. എന്നെപ്പോലെയുള്ളവര്‍ക്ക് കമന്റിക്കളിക്കാമല്ലോ!

    മറുപടിഇല്ലാതാക്കൂ
  30. മൂന്നും ഇഷ്ടമായി.
    രണ്ടാമത്തെ കവിത കൂടുതല്‍ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  31. പ്രിയപ്പെട്ട സുഹൃത്തേ,

    വളരെ സുന്ദരമായ വരികള്‍......പ്രതിഷേധമാണോ?ചെറുതായത് കൊണ്ടാണോ വരികള്‍ക്ക് സൌന്ദര്യം കൂടിയത്?

    ഒരു വലിയ കവിത വിരിയട്ടെ..........ഒരു പൂക്കാലം ആ വിരല്‍തുമ്പില്‍ ഉണ്ട്!

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  32. അജ്ഞാതന്‍2010, ഡിസംബർ 2 3:04 PM

    പ്രിയപ്പെട്ട സുഹൃത്തേ,

    വളരെ സുന്ദരമായ വരികള്‍......പ്രതിഷേധമാണോ?ചെറുതായത് കൊണ്ടാണോ വരികള്‍ക്ക് സൌന്ദര്യം കൂടിയത്?

    ഒരു വലിയ കവിത വിരിയട്ടെ..........ഒരു പൂക്കാലം ആ വിരല്‍തുമ്പില്‍ ഉണ്ട്!

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  33. മൂന്നും ഭംഗിയായി. കവിത എഴുത്തില്‍ നല്ല ഭാവി കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  34. സുന്ദരസ്വപ്നം കൊള്ളാം..
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  35. ആദ്യത്തേതിൽ കവിത കണ്ടു. മറ്റുള്ളവയിൽ ആത്മരോഷവും. പക്ഷേ കവിതയ്ക്ക് അതു മാത്രം പോരല്ലോ. ചിന്തകൾ കവിതകളിലേക്ക് പരിണമിക്കും വരെ ധ്യാനിച്ചൂടേ?

    മറുപടിഇല്ലാതാക്കൂ
  36. അജ്ഞാതന്‍2010, ഡിസംബർ 12 7:28 PM

    ഒരുപാടിഷ്ടമായി.......എന്തു പറയാന്‍......?

    മറുപടിഇല്ലാതാക്കൂ