Ind disable

2010, ഡിസംബർ 23, വ്യാഴാഴ്‌ച

ദൂരം......



രാവ് ഉറങ്ങി ഉറങ്ങി പകലിലെക്കുള്ള ദൂരമളക്കുന്നു  ! 
അതോ.. 
പകൽ നടന്നു നടന്നു രാവിലേക്ക് തളർന്നു വീഴ്ന്നോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരമൊരുനെട്ടോട്ടമാണ് 
മരണത്തില്‍ നിന്നു പുതു ജന്മത്തിലേക്ക് വരെ ശാന്തമാണോ ?

നീ പറയും പോലെ 
നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരം അളന്നു ക്ലിപ്തപ്പെടുത്തി വെച്ചോള്ളൂ 
എന്നാൽ 
എന്നില്‍ നിന്നു നിന്നിലേക്കുള്ള ദൂരമൊരു ദൂരമോ ?
ഒന്ന് കണ്ണടച്ച് തുറക്കുന്ന ദൂരം മാത്രം 

എന്നിട്ടും എപ്പോഴാണ്
എനിക്കും നിനക്കുമിടയിലെ
സ്വപ്നങ്ങത്തിൽ നിന്നു ഞാനയറിയാതെ  നീ ഇറങ്ങി പോയത്   

38 അഭിപ്രായങ്ങൾ:

  1. തേങ്ങ എന്‍റെ വക ,,,,,


    ഒരു ഇന്‍റര്‍നെറ്റ് കണക്ഷന്‍ എടുക്ക് ദൂരം കുറക്കാം :)

    മറുപടിഇല്ലാതാക്കൂ
  2. എപ്പോഴാണ്
    സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയത് !!!


    ഇത് കലക്കി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയത്

    പലപ്പോഴും ആളുകള്‍ അറിയാതെ പോകുന്നതും അതുതന്നെ
    നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  4. ഡ്രാഫ്റ്റ്‌ എഴുതി പോസ്റ്റ്‌ ചെയ്യുന്നത് വരെയുള്ള ദൂരം!

    മറുപടിഇല്ലാതാക്കൂ
  5. നന്നായി മാഷേ.

    ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  6. ഇത് വരെ വായിച്ചവര്‍ക്കും ഇന്നി വായിക്കുനവര്‍ക്കും
    എല്ലാവര്ക്കും ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍!


    @ റഈസ്‌
    @ ഹംസ(ഗുരു )..
    @ ഉമേഷ്‌ പിലിക്കൊട്
    @ vani
    @ഉമ്മുഅമ്മാർ
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)
    @ശ്രീ പറഞ്ഞു...

    നന്ദി

    മറുപടിഇല്ലാതാക്കൂ
  7. ജനനവും മരണവും എല്ലാം ഒന്ന് തന്നെയല്ലെ, പിന്നെന്ത് ദൂരം?

    മറുപടിഇല്ലാതാക്കൂ
  8. സത്യത്തില്‍ ദൂരത്തെക്കുറിച്ചുള്ള അറിവ്‌ നഷ്ടപ്പെട്ടിരിക്കുന്നു.
    കൃസ്തുമസ് പുതുവല്‍സരാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  9. കിലോമീറ്റേഴ്സ് ആര്‍ കിലോമീറ്റേഴ്സ് ...

    മറുപടിഇല്ലാതാക്കൂ
  10. ദൂരമൊട്ടുമില്ല...
    എല്ലാം അടുത്ത്.. വളരെയടുതാണ്...

    മറുപടിഇല്ലാതാക്കൂ
  11. സ്വപ്നത്തിൽ നിന്നും ജീവിതത്തിലേക്കുള്ള ദൂരം അറിയാതെ പോകുമ്പോൾജീവിതം കൈവിട്ടു പോകും...സ്വപ്നത്തിൽ നിന്നും ഉണർന്നു ജീവിതത്തിലേക്ക് നടക്കൂ...

    മറുപടിഇല്ലാതാക്കൂ
  12. നന്നായിട്ടുണ്ട്..ട്ടാ
    സ്വപ്നത്തിനും ജീവിതത്തിനുമിടയിലുള്ള ഈ ദൂരം അറിയാതെ പോകുന്നവരാണോ ഭായ് ഈ സ്വപ്നജീവികൾ...?

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. ഒരു നുള്ള്
    കവിളില്‍
    നറുസ്വപ്നവേദനയായ്..

    ഒരു തുള്ളി മഴ
    പുറംകൈയ്യിലെ
    സാന്ത്വനസ്പര്‍ശമായ്..

    എന്നിട്ടും

    സ്വപ്നങ്ങളില്‍ നിന്ന്‍
    ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയില്ല..

    മറുപടിഇല്ലാതാക്കൂ
  15. രണ്ടു കണ്‍പീലികള്‍ക്കിടയിലെ ദൂരം..............:)

    മറുപടിഇല്ലാതാക്കൂ
  16. Dreams ൽ നിന്നും ഉണരൂ.ദൂരത്തെ പേടിക്കേണ്ട.( പോസ്റ്റിൽ നിന്നു കമന്റിലേക്കുള്ള ദൂരമോ അതോ കമന്റിൽ നിന്നും പോസ്റ്റിലേക്കുള്ള ദൂരമോ?)

    മറുപടിഇല്ലാതാക്കൂ
  17. ദൂരം തേടിയുള്ള യാത്രയിൽ ഒന്നു മറന്നു..

    മനസ്സിൽ നിന്ന് മനസ്സിലേക്കുള്ള ദൂരം..
    അത് ഏറെയാണ്..
    ഒരു സ്വപ്നത്തിനും കടന്നു ചെല്ലാനാകാത്ത ദൂരം..

    മറുപടിഇല്ലാതാക്കൂ
  18. അതെ!
    മനസ്സിൽ നിന്നു മനസ്സിലെക്കുള്ള ദൂരം
    കൂടിയപ്പോഴാണ് അതറിയാതെ പോയത്!!

    മറുപടിഇല്ലാതാക്കൂ
  19. സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയത്

    മറുപടിഇല്ലാതാക്കൂ
  20. ജീവിതമെന്നതേയൊരു സ്വപ്നം!

    മറുപടിഇല്ലാതാക്കൂ
  21. എപ്പോഴാണ്
    സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ath thakarththu.

    മറുപടിഇല്ലാതാക്കൂ
  22. എന്തായാലും ഒരു സത്യം ഉണ്ട്, ഒരുപാട് അകന്നിരിക്കുന്നു അവള്‍ , വളരെ ദൂരത്തേക്കു

    മറുപടിഇല്ലാതാക്കൂ
  23. എപ്പോഴാണ്
    സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയത് !!!


    ചുമ്മാ സ്വപ്ന ജീവിയായി ജീവിതകാതെ
    സ്വപ്നങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് വരൂ

    മറുപടിഇല്ലാതാക്കൂ
  24. എപ്പോഴാണ്
    സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയത് !!!

    അതികവും താങ്കളില്‍നിന്ന്തന്നെ കൂട്ടത്തിലും, മറ്റുമൊക്കെ വായിച്ചതാണ് !

    കുറച്ചുനേരം ഇവിടെ ചിലവഴിച്ചു
    ഒരു രണ്ടാം വായനയും മുഷിപ്പുണ്ടാക്കുന്നില്ല ...വീണ്ടും വരും

    മറുപടിഇല്ലാതാക്കൂ
  25. അടുക്കാനായി വേഗം കൂട്ടാന്‍....
    അകലാനായി വേഗം കൂട്ടാനും
    അകലങ്ങളെ അറിയേണ്ടതുണ്ട്.
    എത്രവേഗം അതറിയുന്നോ അതെത്രയൂം നല്ലതു..

    മറുപടിഇല്ലാതാക്കൂ
  26. അജ്ഞാതന്‍2010, ഡിസംബർ 29 12:31 PM

    avasaanathe randu varikal nannaayittund.eanthaanu eallaam avasaanathekku veakkunnath

    മറുപടിഇല്ലാതാക്കൂ
  27. @mini//മിനി പറഞ്ഞു...
    @പട്ടേപ്പാടം റാംജി
    @junaith
    @പദസ്വനം
    @Jishad Cronic
    @കുഞ്ഞൂസ് (Kunjuss)
    @മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. .
    @നിശാസുരഭി
    @പ്രയാണ്‍
    @sreee
    @Minu
    @jayanEvoor
    @Geetha
    @khader patteppadam
    @ഭാനു കളരിക്കല്‍
    @കുമാരന്‍ | kumaran
    @sona
    @Aneesa
    @Vishnupriya.A.R .
    @സുജിത് കയ്യൂര്‍
    @mp hashim
    @പഥികന്‍
    എല്ലാവര്ക്കും നന്ദി

    @vivekpayyoli

    ഒന്നും മുന്‍കൂട്ടി എഴുതാറില്ല ...ചിലത് അവസാനത്തില്‍ വന്നു പെടുന്നു എന്ന് മാത്രം ;നന്ദി

    മറുപടിഇല്ലാതാക്കൂ
  28. ജനനത്തിനും മരണത്തിനും ,
    എനിക്കും നിനക്കുമിടയില്‍ ,
    എപ്പോഴാണ്
    സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയത് !!!
    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  29. എപ്പോഴാണ്
    സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയത് !!!
    നന്നായിട്ടുണ്ട് :-)

    മറുപടിഇല്ലാതാക്കൂ
  30. എപ്പോഴാണ്
    സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയത് ...കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  31. കവിത നന്നായിരിക്കുന്നു.ഇനി ഒരു യാഥാര്‍ത്യം പറയട്ടെ എന്റെ സ്വപ്നമേ.
    എനിക്ക് എന്റെ അയല്‍ വാസിയിലേക്ക് എന്തു ദൂരം?
    ഇന്ന് കണ്ടപ്പോള്‍ അവര്‍ പരാതി പറഞ്ഞു
    ഞാന്‍ അവരുടെ വീട്ടില്‍ ചെന്നിട്ട് രണ്ടാഴ്ച്ചയായെന്ന്!!
    കടലിനക്കരെയും മറ്റ് വന്‍ കരകളിലുമുള്ള നിങ്ങളീലേക്കൊക്കെ
    എനിക്ക് ഒരു ക്ലിക്കിന്റെ ദൂരമേയുള്ളൂ!!!
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  32. "എപ്പോഴാണ്
    സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
    ഞാനയറിയാതെ പോയത് !!! "

    ഇതാണ് STRIKE ചെയ്തത്..പിന്നെ ഒരു ഹിന്ദി ഗാനം ഓര്‍മ വന്നു...
    A HINDI SONG CAME TO MY MIND WEN I READ THIS...A SONG FROM PAAP..."INTEZAAR..INTEZAAR...MERI SUBAHOOM KHO THERI SHYAMOOM KA INTEZAAR.."

    മറുപടിഇല്ലാതാക്കൂ
  33. എനിക്കും താങ്കള്‍ക്കുമിടയില്‍ ദൂരമില്ലെന്നു ഞാനറിയാതെ പോയി. അതാവാം കാണാന്‍ വൈകിയത്.

    മറുപടിഇല്ലാതാക്കൂ