Ind disable

2012, ഏപ്രിൽ 25, ബുധനാഴ്‌ച

കിണര്‍ (കവിതകള്‍)



കിണര്‍ 

എന്നിലെ ആഴം അളക്കുവാനെന്നവണ്ണം  
എന്റെ നെഞ്ചിലേക്ക്  താഴുന്നു വരുന്ന 
കരസ്പര്‍ശത്തിന് വേണ്ടിയാണ്
ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ 
  ഒരിറ്റ് തെളിനീരായെങ്കിലും.
കരുതിയിരിക്കുന്നത്.
*********************



മരിച്ചാലും 
മറക്കില്ലെന്ന് 
പറയുമായിരുന്നു 
പ്രണയത്തിന്റെ 
ആദ്യ നാളുകളില്‍ 
എന്നിട്ടും 
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍  
ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
തിടുക്കം മറക്കുവാനായിരുന്നു

*****************




31 അഭിപ്രായങ്ങൾ:

  1. ......നെന്നവണ്ണം
    ........നെഞ്ചിലേക്ക്.....
    തെളിനീരിനായെങ്കിലും...
    ......................................
    .........ടുക്കുന്നതിനെക്കാള്‍.

    ആശയം നന്ന്. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡിയര്‍ ഹനീഫ ..ഈ ആദ്യ വായനക്കും തെറ്റുകള്‍ ചൂണ്ടി കാണിച്ചതിലും ഒരുപാട് നന്ദി ..തെറ്റുക്കള്‍ തിരിച്ചറിഞ്ഞു തിരുത്തി എഴുതിട്ടുണ്ട് ....

      ഇല്ലാതാക്കൂ
  2. കവിതകൾ രണ്ടും നന്നായി..........പക്ഷേ ആദ്യത്തെകവിത...... എന്നിലെ ആഴം അളക്കുവാനെന്നവണ്ണം
    എന്റെ നെഞ്ചിലേക്ക് താഴുന്നു വരുന്ന
    കരസ്പര്‍ശത്തിന് വേണ്ടിയാണ്
    ഇങ്ങനെ ജീവജലവുമേന്തി ...
    ഇതുവരെ ശരി അടുത്ത വരികൾ തമ്മിൽ പൊരുത്തപ്പെടുണ്ണോ എന്നൊരു സംശയം......ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  3. ലളിതം സുന്ദരം...
    കുട്ടിക്കവിതകള്‍ രണ്ടും കൊള്ളാം..

    മറുപടിഇല്ലാതാക്കൂ
  4. രണ്ടും ഇഷ്ടപ്പെട്ടു...
    വിഷയം പ്രണയം ആയതിന്നാല്‍ ആവും
    രണ്ടാമത്തെ ആശയം കുറേക്കൂടി വ്യക്തം ആയി
    ആസ്വദിച്ചു...

    മറുപടിഇല്ലാതാക്കൂ
  5. വരികൾ ഇഷ്ടമായി.

    ഓർത്തെടുക്കുന്നതിലും തിടുക്കം മറക്കുവാൻ തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  6. എനിക്ക് രണ്ടാമത്തെ കവിതയാണ് ഇഷ്ടമായത് ,എന്ന് കരുതി ആദ്യത്തെ നല്ലതല്ല എന്ന് പറയുന്നില്ല

    മറുപടിഇല്ലാതാക്കൂ
  7. പ്രണയം മരിച്ചു തുടങ്ങിയ-
    നാളുകളില്‍
    ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
    തിടുക്കം മറക്കുവാനായിരുന്നു...nalla varikal enikkishtamaayathu ithaanu

    മറുപടിഇല്ലാതാക്കൂ
  8. പ്രണയം മുന്‍പ് എവിടെ എങ്കിലും പോസ്റ്റ്‌ ചെയ്തിരുന്നോ?
    നേരത്തെ വായിച്ച പോലെ.. അതാട്ടോ കൂടുതല്‍ ഇഷ്ടമായത്.

    മറുപടിഇല്ലാതാക്കൂ
  9. വരികള്‍ ഇഷ്ടമായി.

    രണ്ടാമത്തേത് മുന്‍പ് വായിച്ചതു പോലെ...

    മറുപടിഇല്ലാതാക്കൂ
  10. അതെ, രണ്ടാമത്തേതില്‍ ഒരു ആവര്‍ത്തന ഭാവം..

    മറുപടിഇല്ലാതാക്കൂ
  11. രണ്ടു കവിതയും നന്നായിരിക്കുന്നു കിണര്‍ ഞാന്‍ നേരെത്തെ വായിച്ചതാ

    മറുപടിഇല്ലാതാക്കൂ
  12. കിണറിന് ആഴത്തില്‍ നെല്ലിപ്പലകയുണ്ടോ???കൊള്ളാം കുഞ്ഞിക്കവിത

    മറുപടിഇല്ലാതാക്കൂ
  13. ഒരു സംഭവം തന്നെ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കും.
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  14. "ഓര്‍ത്തെടുക്കുന്നതിനേക്കാള്‍ തിടുക്കം
    മറക്കുവാനായിരുന്നു...."

    നല്ല വരികള്‍ , കവിതകള്‍ ഇഷ്ടമായീ ട്ടോ...

    മറുപടിഇല്ലാതാക്കൂ
  15. ആശയം നന്ന്‌. പക്ഷെ ഉള്ളിലെവിടെയോ ഉടക്ക്‌.

    മറുപടിഇല്ലാതാക്കൂ
  16. >>ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
    തിടുക്കം മറക്കുവാനായിരുന്നു<<....കൊള്ളാം ...!
    കവിതകള്‍ രണ്ടും ഇഷ്ടായി ...!
    രണ്ടാമത്തത് കൂടുതല്‍ ഇഷ്ടായി ട്ടോ....:)

    മറുപടിഇല്ലാതാക്കൂ
  17. മനസ്സിലെ ആഴം ഒരിക്കലും അളക്കാനാവില്ല.
    എന്നാൽ, ചിലരുണ്ട് അളന്ന് അളന്ന് പാറ വരേക്കും എത്തും എന്നിട്ടും വിടില്ല. നിണം കണ്ടേ അടങ്ങു. പ്രണയത്തിന്റെ മരണത്തിന്റെ ഒരടിയന്തിരം..

    മറുപടിഇല്ലാതാക്കൂ
  18. രണ്ടു കവിതയും നന്നായിട്ടുണ്ട്. ചെറിയ വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന വലിയ ആശയങ്ങള്‍...
    ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
    തിടുക്കം മറക്കുവാനായിരുന്നു
    പക്ഷെ പലപ്പോഴും... മറക്കാന്‍ കൊതിക്കുന്നതൊക്കെ കൂടുതല്‍കൂടുതല്‍ ഓര്‍ക്കുകയല്ലേ ചെയ്യാറ്?

    മറുപടിഇല്ലാതാക്കൂ
  19. കവിത പണ്ടേ എനിക്ക് പേടിയാണ് .എന്നാലും വായിച്ചു ,ചന്തു നായര്‍ പറഞ്ഞതില്‍ കാര്യമുണ്ട് .ശ്രദ്ധിക്കണം .

    മറുപടിഇല്ലാതാക്കൂ
  20. രണ്ടും ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  21. കൊള്ളാം കിണറിന്റെ ചിന്ത...പ്രണയവും നന്നായിരിക്കുന്നു...ഓർത്തെടുക്കുന്നതിനേക്കാൾ തിടുക്കത്തിൽ മറക്കും...

    മറുപടിഇല്ലാതാക്കൂ
  22. ‘എന്നിലെ ആഴം അളക്കുവാനെന്നവണ്ണം
    എന്റെ നെഞ്ചിലേക്ക് താഴുന്നു വരുന്ന
    കരസ്പര്‍ശത്തിന് വേണ്ടിയാണ്
    ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ ‘

    എനിക്കിത് വായിച്ചപ്പോൾ കിണറിന് പകരം കിണ്ണങ്കാച്ചി
    രണ്ട് ‌‌- - കളാണ് മനസ്സിൽ തികട്ടി വന്നത് കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  23. രണ്ടു കുഞ്ഞു കവിതകള്‍ -ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  24. നീ എന്നിലേക്ക്‌ ഇറങ്ങിവരുമോ എന്ന പ്രതീക്ഷയില്‍ നെഞ്ചില്‍ കുറച്ചു കുടിനീരുമായി കാത്തു കാത്ത് ഞാന്‍ ഇവിടെ ഇങ്ങനെ.
    വരും. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന അന്ന് നീ എന്നിലേക്ക്‌ വരും. എന്റെ തീര്‍ത്ഥം നീ കുടിക്കുവാന്‍ വരും.
    അന്ന് ഞാന്‍ ഇങ്ങനെ ഉണ്ടാവുമോ... (കവിത വായിച്ചപ്പോള്‍ ഉണ്ടായ ചിന്തകള്‍ ആണ് ട്ടോ. :) കവിത നന്നായി എന്നു പ്രത്യേകം പറയണ്ടല്ലോ. )

    മറുപടിഇല്ലാതാക്കൂ
  25. ആഴമുള്ള കുഞ്ഞുവരികളെ തലോടുന്നു !

    മറുപടിഇല്ലാതാക്കൂ
  26. കിണറ് കവിത വായിച്ചു. നല്ലത്. എന്റെ വീട്ടിന്റെ മുറ്റത്തും കിണറുണ്ടല്ലൊ...

    മറുപടിഇല്ലാതാക്കൂ