Ind disable

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ജീവചരിത്രം !!!



ഒരു  വ്യാഴവട്ടക്കാലം
ഉന്മാദമായിരുന്നുവെന്നോ
ഉദാത്തമായിരുന്നുവെന്നോ 
തിരിച്ചറിയാതെ,
വാക്കുകളില്ലാത്ത വാചാലതകൊണ്ട് 
കാലത്തിന്റെ കാന്‍വാസില്‍ കോറിയിട്ടത്.

ഒരു ചെറിയ ചാറ്റല്‍ മഴയില്‍പ്പോലും
നനഞ്ഞു കുതിര്‍ന്നു
തീര്‍ന്നു പോയേക്കാവുന്ന
എന്റെ ഉല്പത്തി അടയാളപ്പെടുത്തിയ
ജീവന്റെ പുസ്തകം .
ആ പുസ്തകത്തിലെ 
എന്നെക്കുറിച്ച്
ഒന്നരപുറത്തില്‍
കവിയാത്ത താളില്‍
ബാലിശമായ ചാപല്യത്തിന്റെയും
ആത്മ സംഘര്‍ഷത്തിന്റെയും 
ബോധാബോധത്തിന്റെയും
ആരോഹണാവരോഹണങ്ങള്‍
    ക്രമതെറ്റിയ ഒരു ഉപന്യാസം 
വിഫല ശ്രമത്താല്‍ വിവര്‍ത്തനം
ചെയ്യപ്പെട്ടത്.

എന്നിരുന്നാലും
ഒറ്റ നിശ്വാസത്തിന്റെ
ഗതിവേഗതയില്‍
വായിച്ചെടുക്കാവുന്നത്രമാത്രം
ശൂന്യവും ക്ഷണികവുമായിരുന്നുവോ 
ഈ ഞാനും എന്റെ ഈ ജീവചരിത്രവും ..?

29 അഭിപ്രായങ്ങൾ:

  1. കൊള്ളാലോ . ഒരു ജീവചരിത്രത്തിനുള്ള വകയുണ്ടാകട്ടെ ഈ ജീവിതം കൊണ്ട് :)

    മറുപടിഇല്ലാതാക്കൂ
  2. ഇഷ്ട്ടായി മാഷേ, അനുഭവങ്ങള്‍ നിറയുമ്പോള്‍ ഒരെണ്ണം എഴുതിക്കോ ട്ടോ- ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. കവിത നന്നായി...
    ജീവിതനന്മ കൊണ്ട് ചരിത്രമെഴുതാന്‍ കഴിയട്ടെ, അത് തന്നെയല്ലേ ഏറ്റവും നല്ല ജീവ ചരിത്രം..

    മറുപടിഇല്ലാതാക്കൂ
  4. കവിതയാണ് എങ്കിലും അധികം വളച്ചു കെട്ടില്ലാതെ പറഞ്ഞപ്പോള്‍ ആശയം മനസ്സിലായി ,നല്ല വായാനാ സുഖവും !!

    മറുപടിഇല്ലാതാക്കൂ
  5. വളരെ ഡയറക്ടായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നിഗൂഡതകളോ ഏച്ച് കെട്ടലോ മറ്റു അർത്ഥഗഹനതയിലുള്ള നീരാടലോ ഒന്നും ആവശ്യമില്ല. സിമ്പിളായി മനസ്സിലാവുന്നു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  6. :) വളരെ നല്ല വരികൾ.

    ഇനിയും ജീവചരിത്രം എഴുതുന്നത് തുടരുക..:)

    മറുപടിഇല്ലാതാക്കൂ
  7. ഒരു തിരിഞ്ഞു നോട്ടത്തിന്റെ സമയമോ?..

    മറുപടിഇല്ലാതാക്കൂ
  8. ഇടക്കിടക്ക് പിറകോട്ടു തിരിഞ്ഞു നോക്കുന്നത് തന്നെ നല്ല വഴി.

    മറുപടിഇല്ലാതാക്കൂ
  9. അത് അങ്ങനെ ആണ്..മറ്റുള്ളവര്‍ക്ക് വെറും
    ഒന്നര താളില്‍ ഉപന്യാസം ആയി എഴുതാന്‍
    പറ്റിയ ജീവിതം ആയി മാറും കാലങ്ങള്‍ക്ക് ശേഷം
    ഏതു മഹത്തായ ജന്മവും..അന്നും നാം ഒരിക്കലും
    സംതൃപ്തര്‍ ആവില്ല..

    നല്ല ആശയം.അഭിനന്ദനങ്ങള്‍ ഡിയര്‍....മനസ്സില്‍
    എന്നും പൂക്കാലം സൂക്ഷിക്കാന്‍ അവസരം ഉണ്ടാവുക
    അതി കഠിനം ആയ ജീവിത യജ്ഞം തന്നെ..

    മറുപടിഇല്ലാതാക്കൂ
  10. ഇത്രയൊക്കെ തന്നെ ധാരാളം. ഇതിലും ജീവിതം കാണാമാല്ലോ..

    മറുപടിഇല്ലാതാക്കൂ
  11. സ്വ ജീവിതത്തിലേക്ക് ഏറ്റവും നിസ്സാരത്വത്തോടെ നോക്കുന്നത് മഹാത്മാക്കളുടെ ലക്ഷണമാണ്.
    നന്നായിരിക്കുന്നു ഡ്രീം ഈ ജീവിത ദര്‍ശനം.

    മറുപടിഇല്ലാതാക്കൂ
  12. പാതകളിലെ ഇരമ്പുന്ന മൌനം എത്ര വാചാലവും സംഭവബഹുലവുമായിരുന്നെന്ന് വരുത്തിതീര്‍ക്കാന്‍ കഴിയാത്തിടത്തോളം കാഴ്ചക്കാരന് യാത്ര ക്ഷണികം തന്നെ.

    മറുപടിഇല്ലാതാക്കൂ
  13. ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ് !

    മറുപടിഇല്ലാതാക്കൂ
  14. ചരിത്രം തേടുന്ന വരികള്‍ കൊള്ളാം ഉല്പത്തി മുതല്‍ എടുത്തിട്ടും ഉന്മാദം ആണോ? ഉദാത്തം എന്ന് വേര്‍തിരിക്കാന്‍ നമുക്ക് പറ്റുന്നില്ലെങ്കില്‍ ചരിത്രമായ ശ്വസോചാസത്തിനു എന്ത് പ്രസക്തി

    മറുപടിഇല്ലാതാക്കൂ
  15. കവിത ഇഷ്ടായി. ജീവചരിത്രം തുടരട്ടെ. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  16. അതെ, നമ്മുടെ നിസ്സാരത്വം അറിയുന്നവര്‍ മഹത്തുക്കള്‍...അതുകൊണ്ടല്ലേ അവരുടെ എണ്ണം ഇത്ര കുറഞ്ഞു പോകുന്നത്.....
    വരികള്‍ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ