അല്ലയോ ഡിസംബര്‍ ,
നിന്റെ മടിത്തട്ടിലല്ലയോ എന്നെ ഏറ്റു വാങ്ങിയത് ..
നിന്റെ മഞ്ഞു പാളിക്കളല്ലയോ എന്നെ എതിരേറ്റത് ..
എന്റ്റെ പുഞ്ചിരിയില്‍ നീയും പൊട്ടി ചിരിച്ചു ..
എന്റ്റെ പൊട്ടികരച്ചിലില്‍ നീയും കരഞ്ഞു .
എന്റ്റെ ജനനം,
ഒരു കാലിതൊഴുത്തിലല്ലെങ്കിലും,
ഒരു പുല്‍ നാവിന്റ്റെ നൈര്‍മല്യമില്ലെങ്കിലും ,
ഒരു പൂവിനിന്റ്റെ സൗന്ദര്യമില്ലെങ്കിലും,
ആകാശത്ത് താരകങ്ങള്‍ മണ്ണിലിറങ്ങിയില്ലെങ്കിലും,
മാലാഖമാര്‍ വാഴ്‌ത്തി പാടിയില്ലെങ്കിലും ,
മര്‍ത്ത്യര്‍ക്ക് പ്രത്യാശ കിരണങ്ങളായില്ലെങ്കിലും ,
ഈ ഞാനും ഭൂമിയില്‍ ഊര്‍ന്നിറങ്ങിയതും--
അല്ലയോ ഡിസംബര്‍ നിന്റെ മാറിടത്തിലല്ലയോ ?.
എന്റെ നിഷ്കളങ്കതയില്‍ മായം ചേര്‍ത്തതും ,
വര്‍ഷ പുലരികളില്‍ എന്റ്റെ മരണത്തെ ഒരുമിപ്പിച്ചതും ,
നാളെയുടെ വേരുകള്‍ കിരണങ്ങളായി പെയ്തിറങ്ങിയതും ,
ഇന്നലെയുടെ അഭിലാഷങ്ങളും മോഹങ്ങളും ചിറകെരിഞ്ഞു വീഴുന്നതും
നിന്റെ ശൈത്യമാം പ്രഭാതങ്ങളിലല്ലയോ ?..
ഒരിക്കലും മറക്കാത്ത ഡിസംബര്‍,ഒരിക്കലും മരിക്കാത്ത ഡിസംബര്‍!.
എന്റെ കുമിളകളെല്ലാം ജീവിതത്തില്‍ ഇനിയും വിരുന്നു വരുമെന്ന പ്രതീക്ഷയില്‍ ..
നിന്റെ ഇല പൊഴിയും ശിശിരത്തില്‍ ഒരു ഇലയായി പോഴാന്‍ --
എന്റ്റെ അന്ത്യ കൂദാശയില്‍ എന്റെ കണ്ണുകള്‍ നിന്നെക്കായി തേടും.
ഓ ഡിസംബര്‍ ഞാന്‍ നിന്നെ മാറോടണക്കട്ടെ !
നീ ഇല്ലാതെ ഞാന്‍ ഇല്ല ..നീ ഇല്ലാതെ ഒരു കാലവും ഇല്ല!!
നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു
മറുപടിഇല്ലാതാക്കൂസസ്നേഹം
ബാജി ഓടംവേലി
നന്‍മകളുടേയും സന്തോഷങ്ങളുടെയും പുതുവര്‍ഷം പിറക്കട്ടെ.
മറുപടിഇല്ലാതാക്കൂപുതുവര്ഷതിന്ടെ വഹ ഒരു ആശംസ.
മറുപടിഇല്ലാതാക്കൂഡിസംബറിന്റെ കഥ കേള്‍ക്കാന്‍
http://manjaly-halwa.blogspot.com
നന്നായിരിക്കുന്നു...ഞാനും ഒരു ഡിസംബര്‍ പുത്രി.....
മറുപടിഇല്ലാതാക്കൂഅങ്ങനെ ഒരു ഡിസംബറും കൂടി പൊഴിഞ്ഞു വീഴുന്നു.... നല്ല വരികള്‍....
മറുപടിഇല്ലാതാക്കൂമനോഹരമായിരിക്കുന്നു ഡിസംബറിന്റെ പുത്രാ....
മറുപടിഇല്ലാതാക്കൂഓരോ വർഷം അവസാനിക്കുമ്പോഴും കഴിഞ്ഞതൊക്കെ ഓർമ്മിപ്പിക്കുന്നു ഈ ഡിസംബർ. ഡിസംബർ ഓർമ്മകളുടെ കാലമാണ്. ചിതലരിച്ച് തുടങ്ങിയ ഓർമ്മത്തുട്ടുകൾ പെറുക്കിയെടുക്കുന്ന മാസം.
വൈകിയെങ്കിലും നന്മയുടേയും സ്നേഹത്തിന്റേയും പുതുവർഷം ആശംസിക്കുന്നു.
പിറന്നാളാശംസകളും......
നല്ല ബ്ലൊഗ്....
മറുപടിഇല്ലാതാക്കൂഒരിക്കലും മറക്കാത്ത ഡിസംബര്‍,ഒരിക്കലും മരിക്കാത്ത ഡിസംബര്‍....
മറുപടിഇല്ലാതാക്കൂശരിയാണു...നന്നായിട്ടുണ്ടു.
ബാജി ഓടംവേലി ,poor-me/പാവം-ഞാന്‍ , ഏകാന്തതാരം,ശിവ ,നരിക്കുന്നൻ ,Sapna Anu B.George ,jyothirmayi
മറുപടിഇല്ലാതാക്കൂotta vaakil thanks
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ