Ind disable

2008, ഡിസംബർ 1, തിങ്കളാഴ്‌ച

വ്യര്‍ത്ഥം

നീയൊരു സൂര്യ തേജസായി ജ്വലിച്ചാല്‍് ..
ഞാന്‍ നീരാവിയായി ...
നിന്നില്‍ അലിയട്ടെയോ !

നീയൊരു വേഴാംബലായാല്‍...
ഞാന്‍ ഒരു മഴത്തുള്ളിയായി ..
നിന്നില്‍ പെയ്തു ഇറങ്ങട്ടെയോ!

നീ ഈ ഭൂമിയായാല്‍
ഞാന്‍ ഇളം തെന്നലായി ..
നിന്നെ തലോടട്ടെയോ..

നീയൊരു കടലായി മാറിയാല്‍ ..
ഞാന്‍ തിരമാലകളായി
നിന്നെ പുണരട്ടെയോ !.

നീയൊരു പൂവായി വിടര്‍ന്നാല്‍
ഞാന്‍ ഒരു മുള്‍ച്ചെടിയായി
നിന്നില്‍ പടര്‍ന്നു പന്തലിക്കട്ടെയോ !.

നീയൊരു ശില്പമായി തീര്‍ന്നാല്‍ ‍
ഞാന്‍ ഒരു നിഴലായി ..
നിന്നില്‍ ഒളിക്കട്ടെയോ !.

നീയൊരു ഗാനലാപനമായാല്‍
ഞാന്‍ ഒരു വികാരമായി ...
നിന്നില്‍ നിറയട്ടെയോ !.

നീയൊരു ദേവിയായി പ്രതിഷ്ിച്ചാല്‍ ‍
ഞാന്‍ നിന്‍ കണ്ണുകളായി..
നിന്നില്‍ കാഴ്ചവട്ടം ഒരുക്കട്ടെയോ !.

നീയൊരു വീണയായാല്‍
ഞാനതിന്‍ ശ്രുതിയായി ..
നിന്നില്‍ രാഗമാലയാക്കട്ടെയോ!.

നീയൊരു അഗ്നിയായി പടര്‍ന്നാല്‍
ഞാന്‍ ഒരു മിന്നാമിന്നുങ്ങായി ..
നിന്നില്‍ ദഹിക്കട്ടെയോ!.

നീയൊരു മണവാട്ടിയായി ഒരുങ്ങിയാല്‍
ഞാന്‍ നിന്‍ കണ്‍ പീലികളായി ..
നിന്നില്‍ മൂടുപടമാകട്ടെയോ!.

നീയൊരു മാലാഖയായി പാറി നടന്നാല്‍്
ഞാന്‍ നിന്‍ ചിറകായി ....
നിന്നില്‍ പടരട്ടെയോ !.

നീയൊരു മല്‍സ്യ കന്യകയായാല്‍‍
ഞാന്‍ ഒരു നീരാളിയായി ...
നിന്നില്‍ ഒരു കവച കുണ്ഢലം തീര്‍ക്കട്ടെയോ !.

എല്ലാം വെറും മിഥൃയായ നിത്യ സത്യം...

11 അഭിപ്രായങ്ങൾ:

  1. പ്രണയാക്ഷരങ്ങള്‍ക്ക് മാധുര്യമുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. കല്പനകള്‍ നിറയുന്ന പ്രണയം സുന്ദരമാണ്. പ്രണയവഴിയില്‍ ഞാന്‍ അല്പം ഫ്രസ്ട്രേഷന്‍ കലര്‍ത്തട്ടെ?

    പിണങ്ങരുത്...

    നീയൊരു കുരിശായാല്‍
    ജീവിതകാലം മുഴുവന്‍
    ഞാന്‍ നിന്നെ ചുമക്കട്ടെയോ?

    മറുപടിഇല്ലാതാക്കൂ
  3. നീയൊരു രൂപമായാല്‍
    ഞാന്‍ ഒരു നിഴലായി
    നിന്റെ കൂടെ കൂടട്ടേയോ?

    വ്യര്‍‌ത്ഥമല്ല കേട്ടോ
    മിഥൃയും അല്ലാ
    ഓര്‍ക്കാന്‍ സുഖമുള്ള
    നിത്യ സത്യം!!

    മറുപടിഇല്ലാതാക്കൂ
  4. ''എല്ലാം വെറും മിഥൃയായ നിത്യ സത്യം... ''

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2008, ഡിസംബർ 17 8:46 AM

    നീയൊരു അഗ്നിയായി പടര്‍ന്നാല്‍
    ഞാന്‍ ഒരു മിന്നാമിന്നുങ്ങായി ..
    നിന്നില്‍ ദഹിക്കട്ടെയോ!.

    nannayittundu.


    Anamika

    മറുപടിഇല്ലാതാക്കൂ
  6. നീയൊരു കവിതയായാൽ
    ഞാനൊരു വരിയായി വാക്കായി
    അതിലലിയെട്ടയോ?

    ഈ പ്രണയാക്ഷരങ്ങൾ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  7. ശ്രീ, ജോക്കര്‍,പി എ അനിഷ്, എം. എസ്. രാജ്‌, മാളൂ, കുമാരന്‍, 'കല്യാണി', ഷാനവാസ് കൊനാരത്ത്,Anonymous,നരിക്കുന്ന ..

    ഒറ്റ വാക്കില്‍ നന്ദി പറഞ്ഞാല്‍ തീരില്ല ............ഇന്നിയും ആശംസക്കളും വിമര്‍ശങ്ങളും പ്രതീഷികുന്നു

    മറുപടിഇല്ലാതാക്കൂ