നടക്കാം നടക്കാം
തെരുവോരം ചേര്‍ന്ന് നടക്കാം .
തെരുവിന്റെ കാഴ്ച കണ്ടു നടക്കാം
തൃസന്ധ്യയോടൊപ്പം കൈ പിടിച്ചു നടക്കാം
മലര്‍ന്നു കിടന്ന് മാനം നോക്കാം
നക്ഷത്രങ്ങളെ നോക്കി കണ്ണ് ചിമ്മാം
മണ്‍തരികളില്‍ ചിത്രം വരയ്ക്കാം
പെയ്തൊഴിഞ്ഞ മേഘത്തോട് വിട പറയാം
ഇരുളിന്റെ ചില്ല് വാതിലില്‍ മുട്ടാം
മുല കച്ചയില്‍ ചുര മാന്താം
ചെന്താമര ചുണ്ടില്‍ കടിക്കാം
അടി വയറ്റില്‍ ഇഴയാം
കാര്‍ കൂന്തല്‍ പുതയ്ക്കാം
മടി ത്തട്ടില്‍ മയങ്ങാം
പുക ചുരുളില്‍ ഉണരാം
കണ്ണീരില്‍ മുഖം കഴുകാം
മാലിന്യത്തില്‍ കുളിക്കാം
ഭണ്ഡാരത്തില്‍ കൈയിട്ട് വരാം
വ്രണത്തില്‍ നാക്കിട്ടു നക്കാം
ജട കൊണ്ട് നാണം മറയ്ക്കാം
മുറി ബീഡിയില്‍ ആത്മ ശാന്തി നേടാം
വരേണ്യ കവിതക്ക് ആസ്വാദനം എഴുതാം
ആസ്ഥാന മന്ദിരത്തിനു മുകളീല്‍ കയറാം
പുരസ്കാരത്തില്‍ മുഖം പുഴ്ത്താം
ഞാനെന്ന ഭാവത്തില്‍ അഹങ്കരിക്കാം
പുഴുക്കുത്തില്‍ തലതല്ലി ചിരിക്കാം
ചുടല പറമ്പില്‍ തീ കായാം
പാമ്പിന്റെ മാളത്തില്‍ ഒളിക്കാം
മൂര്‍ഖന്റെ മൂര്‍ധാവില്‍ കൊത്താം
വിഷുപക്ഷിയുടെ പാട്ട് കേക്കാം
മേഘ പക്ഷിയോടൊപ്പം തേങ്ങാം
വൃദ്ധ സദനങ്ങളില്‍ അതിഥിയാവാം
പേറൊഴിഞ്ഞ ഗര്‍ഭ പാത്രത്തിനു കൂട്ടിരിക്കാം
ഊന്നു വടിയില്‍ നെടുവീര്‍പിടാം
കണ്ടു മടുത്തൊരു കാഴ്ചകള്‍ കണ്ടു -
വീണ്ടും നടക്കാം
വരണ്ടുണങ്ങിയ മണ്ണില്‍ സ്വയം ജീര്‍ണിക്കാം..
തെരുവോരം ചേര്‍ന്ന് നടക്കാം .
തെരുവിന്റെ കാഴ്ച കണ്ടു നടക്കാം
തൃസന്ധ്യയോടൊപ്പം കൈ പിടിച്ചു നടക്കാം
മലര്‍ന്നു കിടന്ന് മാനം നോക്കാം
നക്ഷത്രങ്ങളെ നോക്കി കണ്ണ് ചിമ്മാം
മണ്‍തരികളില്‍ ചിത്രം വരയ്ക്കാം
പെയ്തൊഴിഞ്ഞ മേഘത്തോട് വിട പറയാം
ഇരുളിന്റെ ചില്ല് വാതിലില്‍ മുട്ടാം
മുല കച്ചയില്‍ ചുര മാന്താം
ചെന്താമര ചുണ്ടില്‍ കടിക്കാം
അടി വയറ്റില്‍ ഇഴയാം
കാര്‍ കൂന്തല്‍ പുതയ്ക്കാം
മടി ത്തട്ടില്‍ മയങ്ങാം
പുക ചുരുളില്‍ ഉണരാം
കണ്ണീരില്‍ മുഖം കഴുകാം
മാലിന്യത്തില്‍ കുളിക്കാം
ഭണ്ഡാരത്തില്‍ കൈയിട്ട് വരാം
വ്രണത്തില്‍ നാക്കിട്ടു നക്കാം
ജട കൊണ്ട് നാണം മറയ്ക്കാം
മുറി ബീഡിയില്‍ ആത്മ ശാന്തി നേടാം
വരേണ്യ കവിതക്ക് ആസ്വാദനം എഴുതാം
ആസ്ഥാന മന്ദിരത്തിനു മുകളീല്‍ കയറാം
പുരസ്കാരത്തില്‍ മുഖം പുഴ്ത്താം
ഞാനെന്ന ഭാവത്തില്‍ അഹങ്കരിക്കാം
പുഴുക്കുത്തില്‍ തലതല്ലി ചിരിക്കാം
ചുടല പറമ്പില്‍ തീ കായാം
പാമ്പിന്റെ മാളത്തില്‍ ഒളിക്കാം
മൂര്‍ഖന്റെ മൂര്‍ധാവില്‍ കൊത്താം
വിഷുപക്ഷിയുടെ പാട്ട് കേക്കാം
മേഘ പക്ഷിയോടൊപ്പം തേങ്ങാം
വൃദ്ധ സദനങ്ങളില്‍ അതിഥിയാവാം
പേറൊഴിഞ്ഞ ഗര്‍ഭ പാത്രത്തിനു കൂട്ടിരിക്കാം
ഊന്നു വടിയില്‍ നെടുവീര്‍പിടാം
കണ്ടു മടുത്തൊരു കാഴ്ചകള്‍ കണ്ടു -
വീണ്ടും നടക്കാം
വരണ്ടുണങ്ങിയ മണ്ണില്‍ സ്വയം ജീര്‍ണിക്കാം..
കൊള്ളാം
മറുപടിഇല്ലാതാക്കൂthanks sree
മറുപടിഇല്ലാതാക്കൂnannayi.. :)
മറുപടിഇല്ലാതാക്കൂthanks Diya
മറുപടിഇല്ലാതാക്കൂകൊള്ളാം നന്നായിട്ടുണ്ട്...വ്യത്യസ്തമായി...അവതരണശൈലി....
മറുപടിഇല്ലാതാക്കൂAthea ithu vayichu njna epolum chindikuva...manushynu ithrayum okea cheyanulla time indo ? avathranam valarea nannyitunde palapravashym vayichu.......marvellous keep it up
മറുപടിഇല്ലാതാക്കൂവരണ്ടുണങ്ങിയ മണ്ണില്‍ സ്വയം ജീര്‍ണിക്കാം..
മറുപടിഇല്ലാതാക്കൂനല്ല അവതരണം!
മറുപടിഇല്ലാതാക്കൂനമുക്ക് തമ്മില്‍ സൗക്യം നടിക്കാം.....!
ആശംസകള്‍!
കൌതുകം, ജിജ്ഞാസ, വെട്ടിപ്പിടിക്കാനുള്ള ത്വര, നേടിയവന്റെ അഹന്ത, തിരസ്ക്കരണത്തിന്റെ നിരാശ, ദയക്ക് വേണ്ടിയുള്ള കീഴടങ്ങല്‍, ഒടുവില്‍ ആറടി മണ്ണില്‍ അഭയം.
മറുപടിഇല്ലാതാക്കൂമനുഷ്യ ജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളെ ഈ അക്ഷര നൂലില്‍ കോര്‍ത്തു വെക്കുമ്പോള്‍ ഇതില്‍ ഞാന്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് കണ്ടെത്താന്‍ എളുപ്പമാണ്. ഒരു നെടുവീര്‍പ്പ് മാത്രം ഉത്തരം. നന്നായി ഈ ഉപഹാരം. നല്ല ചിന്തക്ക് ഭാവുകങ്ങള്‍.