അയാള്‍ എഴുതുകയായിരുന്നു.മനസിന്റെ മായിക പ്രപഞ്ചത്തിന്റെ അതിവരമ്പുകള്‍ കടന്ന് ആകാശത്തിലെ അതിവിസ്മയ കാഴ്ചകളായ അനന്ത വിഹായസുകളുടെ ഉള്‍തുടിപ്പുകളെ തൊട്ടറിഞ്ഞു അയാള്‍ എഴുതിക്കൊണ്ടേയിരുന്നു.ശരറാന്തലിന്റെ ഇരുണ്ട വെട്ടത്തില്‍ അയാള്‍ സ്വയം സൃഷ്ടിച്ചെടുത്ത ഏകാന്തതയോടെ ആ കുടുസു മുറിയിലെ ഒരു മൂലയിലെ പീഠത്തിനു മുകളില്‍ കൂനിക്കുനിഞ്ഞിരുന്നു മുഷിഞ്ഞ കടലാസുകളില്‍ കാലം വരുത്തിയ വിറക്കുന്ന കൈകളോടെ അയാള്‍ എഴുതുകയായിരുന്നു. കൂട്ടായി ഒരു പൂച്ചയും..... അതിരാവിലെ ഉണരും അയാള്‍ അല്‍പ സമയം,അവര്‍ക്ക് മാത്രം അറിയുന്ന ഭാഷയില്‍ അവര്‍ പരസ്പരം സംസാരിക്കും .അയാള്‍ ആരോടെങ്കിലും സംസാരിക്കുന്നുവെങ്കില്‍ അത് ആ പൂച്ചയോട് മാത്രമാണ് .അയാള്‍ക്ക് വേറെ ആരുമില്ലായിരുന്നു, ആ പൂച്ചയല്ലാതെ....പൂച്ചക്കും അതുപോലെ തന്നെ .
പ്രഭാതത്തില്‍ അവര്‍ രണ്ടു പേരും നടക്കാന്‍ ഇറങ്ങും. ആ സമയത്താണ് അയാള്‍ ആ നഗരത്തെയും നഗരത്തിലെ ജനത്തെയുംഅറിയുന്നത്. ഈ നഗരത്തില്‍ ആണ് ജീവിക്കുന്നത് എന്ന് അവരെ ഓര്‍മിപ്പിക്കുന്നത് .തെരുവിലൂടെ നടന്നു പോകുന്നവര്‍ വല്ലതും കൊടുത്താല്‍ അത് കൈനീട്ടി വാങ്ങി, ഒരു നന്ദി വാക്ക് പോലും പറയാതെ നടന്നകലും. പിന്നെ പോകുന്നത് പഴയകടലാസ് കച്ചവടക്കടയിലേക്കാണ്..അവിടെ പോയി മുഷിഞ്ഞു ആര്‍ക്കും വേണ്ടാത്ത കടലാസുകള്‍ പെറുക്കിയെടുത്തു കുടുസു മുറിയിലേക്ക് തിരിച്ചു നടക്കും. ആ നാട്ടുകാര്‍ക്ക് ആര്‍ക്കും അയാളെ കുറിച്ചറിയില്ല.എവിടെ നിന്നു വന്നുവെന്നോ എപ്പോള്‍ വന്നുവെന്നോ ഒന്നും ആര്‍ക്കും അറിയില്ല . നഗരത്തിന്റെ സ്പന്ദനങ്ങളെ അറിഞ്ഞിരുന്നില്ല .അറിയാന്‍ ശ്രമിച്ചില്ല എന്ന് പറയുന്നതാവും കൂടുതല്‍ ഉത്തമം .
തിരിച്ചു വന്നു വീണ്ടും എഴുതാന്‍ തുടങ്ങും .വരികള്‍ക്കിടയിലോ വാക്കുകള്‍ക്കിടയിലോ ഒരിക്കലും ശങ്കിച്ചു നില്‍ക്കേണ്ടി വന്നിരുന്നില്ല . അത് ഒരു അനര്‍ഘളമായി ഒഴുകുന്ന നദി പോലെ അയാളിലേക്ക് പ്രവഹിച്ചു, കടലാസുകളില്‍ നിറഞ്ഞു .ഓരോ കഥ എഴുതി തീരുമ്പോഴും ആ മുറിയില്‍ പറന്നു കിടക്കുന്ന കടലാസുകള്‍ പെറുക്കിക്കെട്ടി ആ നഗരത്തിന്റെ ഒഴിഞ്ഞ മൂലയില്‍ കൊണ്ട് പോയി നിക്ഷേപിച്ചു തിരിച്ചു പോരും .ഇതാണ് പതിവ്..! ഒരിക്കല്‍പ്പോലും അയാള്‍ അതിലേക്ക് തിരിഞ്ഞു നോക്കുകയോ അത് ആരൊക്കെ വായിക്കുന്നുവെന്നോ ഒരു ജിജ്ഞാസക്ക് പോലും നോക്കിയിരുന്നില്ല.അത് വായിച്ചു വായനക്കാര്‍ എന്ത് പറയുന്നു എന്നുള്ളതൊക്കെ അയാളെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നു.
ആ നഗരം ആ കടലാസ് കെട്ടുകള്‍ കണ്ടെത്തുകയും അച്ചടി ശാലയിലെ കറുത്ത മഷി പുരണ്ടു വായനക്കാരുടെ കൈകളില്‍ എത്തിയതും അയാള്‍ അറിഞ്ഞിരുന്നില്ല .പക്ഷെ അയാളുടെ കഥകളിലൂടെ അയാളുടെ നാമം ലോകം മുഴുവന്‍ അറിയാന്‍ തുടങ്ങി .ആ കഥകള്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നു.അവര്‍ ഓരോ പുതു കഥകള്‍ക്കു വേണ്ടി പുസ്തകശാലയിലേക്ക് പാഞ്ഞു. പിന്നെ അവിടെ സ്റ്റോക്ക് തീര്‍ന്നപ്പോള്‍ പുതു സ്റ്റോക്ക് തേടി വായനക്കാര്‍ നെട്ടോട്ടം ഓടി തുടങ്ങിയത്..... ഒന്നും അയാള്‍ അറിഞ്ഞില്ല .ഒരു അവാര്‍ഡ് കമ്മിറ്റിക്ക് അവഗണിക്കാന്‍ ആവാത്ത മഹത്തായ കലാ സൃഷ്ടികളുടെ ശ്രേണിയിലേക്ക് അയാളുടെ കൃതികള്‍ കുതിച്ചുയരാന്‍ അധികസമയം വേണ്ടി വന്നില്ല .പക്ഷെ ഒരു അവാര്‍ഡ് പോലും സ്വീകരിക്കാനോ ഞാന്‍ ആണു ആ കഥകളുടെ സൃഷ്ടികര്‍ത്താവ് എന്ന് വിളിച്ചു പറയാനോ അയാള്‍ ഒരുക്കമല്ലായിരുന്നു....അതുകൊണ്ട് തന്നെ അയാളെ എങ്ങനെ അനുമോദിക്കുമെന്നോ ഒരു അവാര്‍ഡ് എങ്കിലും അയാള്‍ക്ക് എങ്ങനെ കൊടുക്കുമെന്നോ അറിയാതെ അവാര്‍ഡ് കമ്മിറ്റികള്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു.
ഒരിക്കല്‍ അയാള്‍ ഒരു കഥ എഴുതാന്‍ തീരുമാനിച്ചു . അയാളുടെ കഥ...! എന്ത് കൊണ്ട് അയാള്‍ അത് എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ടു എന്ന് അയാള്‍ക്കറിയില്ല . അയാള്‍ക്കു എഴുതാതിരിക്കാനാവുമായിരുന്നില്ല . അയാള്‍ എഴുതാന്‍ തുടങ്ങി .ഓരോ വരികള്‍ എഴുതുമ്പോഴും അയാള്‍ ചിലപ്പോള്‍ പൊട്ടിപ്പൊട്ടി ചിരിച്ചു, ചിലപ്പോള്‍ ഒരു കുഞ്ഞിനെ പോലെ വാവിട്ടു കരഞ്ഞു. ചില നേരത്ത് അയാളുടെ ശോഷിച്ച ശരീരത്തില്‍ എല്ലുകള്‍ പൊന്തി നാഡി ഞരമ്പുകള്‍ വലിഞ്ഞു മുറുകി, കൈകള്‍ വിറച്ചു എഴുതാനാവാതെ തേങ്ങി തേങ്ങി ആ കടലാസ്സില്‍ തന്നെ മുഖമര്‍ത്തി കരഞ്ഞു.... കണ്ണുനീര്‍ പടര്‍ന്നു അത് വികൃതമായി ആ കുടുസുമുറിയില്‍ മാത്രമായി അയാളുടെ ജീവിതം ഒതുങ്ങിക്കൂടി . .അതില്‍ നിന്നു പുറത്തു ഇറങ്ങാതായി .അയാള്‍ അയാളെ തന്നെ മറക്കുകയിരുന്നു....ഇതിനൊക്കെ മാപ്പുസാക്ഷിയായി ആ പൂച്ചയും . അതിന്റെ കരച്ചിലുകള്‍ അയാള്‍ കേള്‍ക്കാതായി .ദിനങ്ങള്‍ കൊഴിഞ്ഞു പോകവേ, അയാളുടെ ആ കഥ പൂര്‍ത്തിയായതിനു ശേഷമാണ് വിശന്നു വലഞ്ഞു ആ പൂച്ച ചത്തൊടുങ്ങിയത് അയാള്‍ അറിഞ്ഞത് .അയാളില്‍ നിന്നും അറിയാതെ ഒരു നെടുവീര്‍പ്പുയര്‍ന്നു....എങ്കിലും ഒരു പൂര്‍ണ്ണകായ ചന്ദ്രബിംബം കണ്ട കുട്ടിയെപ്പോലെ അയാളുടെ കണ്ണില്‍ നിഗൂഡമായ ഒരു സന്തോഷം നിഴലിച്ചിരുന്നു .
അവസാനം എഴുതി തീര്‍ന്ന കടലാസുകള്‍ പെറുക്കിയെടുത്തു ഒരു ഭാണ്ഡത്തില്‍ കുത്തി നിറച്ചു.അയാളുടെ ഓര്‍മ്മകളുടെ കൂടെ ആ നാറുന്ന പൂച്ചയുടെ ജഡവും പേറി ആ നഗരത്തിന്റെ ഒഴിഞ്ഞ കോണിലേക്ക് നടന്നു .പക്ഷെ ആ കഥ മാത്രം അവിടെ ഉപേക്ഷിച്ചു പോവാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല .അതില്‍ അയാളുടെ ഹൃദയം ഉണ്ടായിരുന്നു .അതു വെറും കഥ അല്ല ..അതു അയാളുടെ സ്വന്തം കഥയായിരുന്നു..!
ഏകാന്തതയെ സ്നേഹിച്ചു അകാലത്തില്‍ പൊലിഞ്ഞു പോയ മഹാനായ എഴുത്തുകാരന്‍ "സലിന്‍ജര്‍” ഓര്‍മ്മക്ക് മുന്നില്‍ ഈ വിനീതന്റെ പ്രണാമം
അധികം വലിച്ചു നീട്ടാതെ നന്നായി പറഞ്ഞ ഒരു കഥ.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഅഭിനന്ദങ്ങള്.. :)
Sree Thanks
മറുപടിഇല്ലാതാക്കൂHashim thanks
മറുപടിഇല്ലാതാക്കൂnannayittundu
മറുപടിഇല്ലാതാക്കൂthanks
മറുപടിഇല്ലാതാക്കൂgood... different.
മറുപടിഇല്ലാതാക്കൂthanks bachoo
മറുപടിഇല്ലാതാക്കൂvalarea nannayitunde
മറുപടിഇല്ലാതാക്കൂthanks chechi
മറുപടിഇല്ലാതാക്കൂnannayittundu
മറുപടിഇല്ലാതാക്കൂveendum ezhuthuka
nannaayirikkunnu mashe....
മറുപടിഇല്ലാതാക്കൂaadya kadhayalle... kooduthal pratheekshikkunnu,...
sneham..
thanks ami
മറുപടിഇല്ലാതാക്കൂshaan thanks
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂതുടര്ന്നും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
വളരെ നല്ല കഥ, മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. മലയാള സാഹിത്യത്തിനു മരണമില്ല എന്നതിന് ഉത്തമ ഉദാഹരണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ഒരുപാട് എഴുതുക......
മറുപടിഇല്ലാതാക്കൂവളരെ നല്ല കഥ, മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. മലയാള സാഹിത്യത്തിനു മരണമില്ല എന്നതിന് ഉത്തമ ഉദാഹരണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ഒരുപാട് എഴുതുക......
മറുപടിഇല്ലാതാക്കൂmanoharamaayi kadha parayunnu... nalla aavishkkaram.
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്....ചുരുങ്ങിയ വാക്കുകളില്‍ ഹൃദയസ്പര്‍ശിയായ പ്രമേയം അവതരിപ്പിച്ച് വിജയിച്ചു....സ്വന്തം ആത്മാംശം ചേര്‍ത്തെഴുതുമ്പോ ഒരു കഥാകാരനും അത് വലിച്ചെറിയാന്‍ കഴിയില്ല....
മറുപടിഇല്ലാതാക്കൂ6Acres lush green residential land with good access road. Proximity to bangalore-Mangalore NH .48.&Mangalore-kasargod state highway. good access road to the 8 acre plot. 3 phase power. Plentiful water all round the year .Bungalows in nearby plots. All city facilities and schools, colleges, hospitals, Railway And bus station within 1 km. Mangalore International Airport& beaches.25km.
മറുപടിഇല്ലാതാക്കൂProperty Adress:-Kamatta,Mangala patav Post.
Vittal,Buntwal, Mangalore. 574243.
(1/2 km from mangala patav,SH.101. on the mangalapatav - Anathadi- mani Road)
CONTACT OWNER. 9886921208.E Mail:- thangachha@gmail.com
ആശംസകള്‍
മറുപടിഇല്ലാതാക്കൂ