ഒരു മെഴുകുതിരി വെട്ടത്തില്‍
ഉരുകിയൊലിച്ചു നീയറിയാതെ
നിന്റെ സിരകളെ പ്രണയിച്ചും പരിണയിച്ചും-
ചോര സ്ഖലിക്കും നിന്‍ കരള്‍ -
കാണ്ഠത്തിലൊരു തിരി കൊളുത്തുന്നത് --
എന്നഭിലാഷമാണ് !!!.
ആകാശ ചെരുവിലൊരു നക്ഷത്രം മിന്നിയപ്പോള്‍
ശോകമൂകമാം നിന്റെ കറുത്ത നിഴലുകളെ ഞാന്‍
വാരി പുണര്‍ന്നതും ...
എന്റെ വിയര്‍പ്പിന്റെ ഗന്ധത്തില്‍ നീ
കൊക്കുരച്ചതും...
ഒരു കൂരക്കു താഴെ നാലു ചുവരുകള്‍ക്കുള്ളില്‍
ഭിക്ഷയാം പൊതിച്ചോറില്‍ ജീവന്‍ ചാലിച്ചോരുരുള -
രണ്ടായി പകുത്തതും
ഒരു പാനപാത്രത്തില്‍ അളന്നു തൂക്കിയ -
കണ്ണുനീര്‍ പകര്‍ന്നെടുത്തതും
നിന്റെ നെറ്റിതടത്തിലെ ആകുലതകള്‍ -
വിരയാര്‍നോരെന്‍ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തതും
എന്റെ പരിഭവങ്ങളില്‍, പരിഭ്രമങ്ങളില്‍-
നീയൊരു തെന്നലായി വീശിയതും...
പാതിചാരിയ ജനല്പാളികളിലൂടെ --
അരിച്ച്ഇറങ്ങിയ നിലാവെളിച്ചപോള്‍
നിന്റെ മിഴികളില്‍ തീക്ഷ്ണത നിറച്ചു.
ജീവന്റ്റെ തുടീപ്പുക്കളീല്ലാതെ എന്റെ-
ഉടലില്‍ തമിള്‍ തമിള്‍ ഒട്ടി
വികൃതമാം എന്‍ മുഖത്തോട് തൊട്ടുരുമ്മി..
ആത്മാക്കള്‍ അന്യോന്യം പ്രവഹിച്ചു..
ഹൃദയ മര്‍മ്മരങ്ങള്‍ ചാമരമായി വീശി..
നെഞ്ചിലെ ചൂരില്‍ ചുവന്നു തുടുത്തു..
എന്റെ തഴമ്പ് വന്ന കൈകള്‍ നിന്‍ ശിരസ്സില്‍ തലോടി..
സന്ധി ബാധിച്ച കാലുകള്‍ പിണര്‍ത്തു
നിന്നില്‍ പടര്‍ന്നു- ആലിംഗനങ്ങളില്‍ മുഴുകി
പാതി കൂമ്പിയ കണ്ണുകളോടെ
ശാന്തി വനത്തില്‍ വന്നണഞ്ഞ മാന്‍ പേടയെ പോല്‍
നീ എന്‍ ദേഹത്തില്‍ ഒരു ദാഹമായി
ആത്മ സമര്‍പ്പണത്തിന്റെ നിര്‍വൃതിയില്‍ ഒരു നിമിഷം
എല്ലാം മതികെട്ടു..
ഒരു തൂവല്‍ പക്ഷി പോല്‍
രണ്ടു ആത്മാക്കള്‍ ഒരു മെയ്യ്യായി നിറഞ്ഞു കവിഞ്ഞുയോഴുകി
നിന്റെ നഗ്ന മേനിയില്‍ ഒരു കീറതുണി പോല്‍
ഞാന്‍ പുതഞ്ഞതും ജീവിതം !!
പുതു പുലരി തന്‍ കനിവായി..
പാഴ് സ്മൃതികളില്‍കരിക്കട്ട പുരട്ടി .
ദ്രവിക്കാത്ത സ്വപ്നങ്ങളില്‍ വെടിക്കോപ്പ് നിറക്കാതെ -
എരിതീയില്‍ എരിഞ്ഞു കത്തി തീരാതെ
അഗ്നി ഗോളങ്ങളുടെ വെയിലേറ്റു വാടിമലര്‍ക്കതെ
നൂറു നൂറു വര്‍ഷങ്ങള്‍ ഒന്നായി ഒഴുകാം
ഒടുവിലത് രണ്ടായി ഒടുങ്ങുന്നതും കാത്തു തുഴയാം
ഒരു ജീവിതം !!!
നന്നായിട്ടുണ്ട്... പക്ഷേ അക്ഷരത്തെറ്റുകള്‍ വായനാസുഖം കുറയ്ക്കുന്നു. ശ്രദ്ധിയ്ക്കുമല്ലോ.
മറുപടിഇല്ലാതാക്കൂsradhikaam sree ...thanks
മറുപടിഇല്ലാതാക്കൂഎരിതീയില് എരിഞ്ഞു തീരാതെ....വെടിക്കോപ്പ് നിറയാത്ത ജീവിതം ഒരുമിച്ച് തുഴഞ്ഞു തീര്‍ക്കാം.....നല്ല ആശയം....
മറുപടിഇല്ലാതാക്കൂkollaam mashe..
മറുപടിഇല്ലാതാക്കൂskthamaya bhasha und. ezhuth kaividaruth.
മറുപടിഇല്ലാതാക്കൂororutharudeyum jeevithathil sambhavichukondirikkunna kaaryangalaanalloo ithu......
മറുപടിഇല്ലാതാക്കൂ