അവിചാരിതമായതിന്റെ
വിരോധാഭാസമാണ്
അനിവാര്യതയുടെ
ആദ്യ പാദുകം
----------XXX----------
എന്റെ പ്രണയ കവിതകളെ
കുറിച്ചു പറഞ്ഞു പറഞ്ഞു
വലിയ കണ്ണുകള്‍
ഒന്നുകൂടി വിടര്‍ത്തി
ഒരു ചെമ്പനീര്‍ പൂവ് പോലെ
ചുവന്നു തുടിക്കുന്നുണ്ടാവും
അവളുടെ കവിളിൽ .
പക്ഷെ ഇതൊന്നുമല്ലകാര്യം
എന്റെ സ്നേഹത്തെ കുറിച്ചു
പറയുമ്പോള്‍ മാത്രം
അവളുടെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു ചെമ്പരത്തിപൂവാണെയെന്നു
അവളുടെ ചുണ്ടുകളില്‍
ഒരു ചിരിപൂത്തുകൊണ്ടിരിക്കും
----------XXX----------
നിഷേധിക്കുന്നത് പോലെതന്നെ
സ്വീകരിക്കുന്നതും വിപ്ലവകരമായ
സ്നേഹത്തിന്റെ പുതുമ തന്നെയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ