ഒന്നാം ക്ലാസിൽ
എല്ലാവരും ജയിച്ചപ്പോൾ
ഞാനും കടന്നു കൂടിയതിൽ
ആനന്ദാശ്രുപൊഴിച്ചതോന്നുമല്ല
ശരിക്കും ഞാൻ കരയുന്നതാ
ണ്
ഞാൻ ആദ്യമായി
തറ,പന,പറ എന്നത്
സ്ലേറ്റിലെഴുതിയത്
എന്റെ മഷിതണ്ട് മോഷ്ട്ടിച്ചു
സ്ലേറ്റ് മായ്ച്ചുകളഞ്ഞ ചെക്കനെയും
മാഷ്
ജയിപ്പിച്ചിരിക്കുന്നു
ആ സങ്കടംകൊണ്ടാ ഞാൻ കരയുന്നത്
ശരിക്കും സങ്കടമുണ്ട്
സത്യം ഞാൻ വെറുതെ പറയുന്നതല്ല
എന്നാലും എല്ലാവരെയും ജയിപ്പിച്ചാലും
അവനെ തോൽപ്പിക്കാമായിരുന്നു
മഹാദുഷ്ട്ടനാ മാഷ് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ