ഐസ് മിട്ടായിക്കാരന്റെ
മണിയൊച്ചക്കും
എനിക്കുമിടയിലെ തോട്ടിൽ
വീണു കാണാതെ പോയ
അമ്പതു പൈസ നാണയ തുട്ടിലെക്കാണ്
ഐസ് ബെർഗ് പോലെ ഞാൻ ഉരുകി തീർന്നത്
-------------XXX-------------
മാറുന്നവരുടെ മുന്നിൽ മാറാതിരിക്കൂ
മാറി പോയവർ മാറി വരുംവരെയെങ്കിലും
-------------XXX-------------
അകലേക്ക് നോക്കുന്നവർ
അടുത്തത് അറിയുന്നില്ല
-------------XXX-------------
എത്ര തൊലിച്ചാലും
എത്ര കണ്ണ്നീർ വീണാലും
വീണ്ടും വീണ്ടും തോലിച്ചുകൊണ്ടിരിക്കാൻ
തോന്നുന്ന ഉള്ളി പോലെയാണ് പ്രണയം
NB:പക്ഷെ ഉള്ളു പൊള്ളയാണ്
-------------XXX-------------
നിന്റെ നിസാരതയുടെ
സീമയിൽ തന്നെ
പണിതു തീർക്കണം
എന്റെ കൗതുക പീലി കൊട്ടാരം
-------------XXX-------------
നീ നിന്നിൽ കണ്ടെത്താത്ത കാലത്തോളം
എന്നെ എവിടെയും തിരയരുത് !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ