Ind disable

2009 മാർച്ച് 4, ബുധനാഴ്‌ച

മുദ്ര

എന്നിട്ടും... എന്തേ അമ്മേ നീ മൗനം പാലിച്ചു ..?
എന്റെ രൗദ്രത്തില്‍നിന്ന് പഠിക്കാത്ത നിന്റെ മക്കള്‍ ..
ആദ്യം നിന്നെ ഭോഗിച്ചു .. പിന്നെ നിന്നെ മര്‍ദ്ദിച്ചു ..
എന്നിട്ടും... എന്തേ അമ്മേ നീ മൗനം പാലിച്ചു ..?

നീ പാലൂട്ടി ഉറക്കിയ പിഞ്ചു കുഞ്ഞിനെ
അവര്‍ നെഞ്ചു പിളര്‍ന്നു ചോര കുടിച്ചു ..
നിന്നില്‍ ചാലിടട്ടൊഴുകിയ കണ്ണുനീര്‍ തുള്ളികള്‍ നുണഞ്ഞു.
അതില്‍ അലിഞ്ഞ ഹിമപാതങ്ങളില്‍ ഈ ഞാനും നീന്തിയലഞ്ഞു !

നീ പെറ്റ മക്കള്‍, ഒരു കുലമെങ്കിലും ..
പല ജാതി ,പല മുഖം ,
പരസ്പരം പോരാടുമ്പോഴും ..
നിന്റെ ആര്‍ത്ത നാദവും ശാന്തിമന്ത്രവും കേട്ടു.‌

നിന്റെ സീമകള്‍ക്ക് മേലെ ..
നൂല് വിട്ട പട്ടം കണക്കെ വട്ടമിട്ടു പറക്കവെ .
നിന്റെ പ്രതീക്ഷകള്‍ ചിറകു മുള‍ക്കുന്നതും .
കണ്ണീര്‍ വറ്റിയ കണ്ണുകളിലെ തിരിനാളവും ഞാന്‍ തൊട്ടറിഞ്ഞു .

നീ എന്ന പറവ‍യ്ക്ക് താഴെ ..
ഇന്നിന്റെ മക്കള്‍ നാളെയുടെ പ്രഭാതങ്ങളായ്‍
ആകാശം മുട്ടെ വളരവെ
നിന്റെ മടിശ്ശീലയില്‍ കോരിയിട്ട തീയില്‍ ഞാനും ദഹിച്ചു.

നിറ്റെ ശരീരം പങ്കിട്ടെടുത്തപ്പോഴും
ഇടറാതെ പതറാതെ നിന്റെ പിഞ്ചു മക്കള്‍ക്ക് കൂട്ടിരിപ്പൂ...
ഒരു മാത്ര... നിന്നില്‍ ചുരത്തിയ മുലപ്പാല്‍ ഞാനും രുചിച്ചു .

കിടന്നും നടന്നും പേറ്റുനോവേടുത്തും
തേനും വയംബും നാക്കില്‍ പുരട്ടി കൊടുത്തും
നീ വിരിയിച്ച നിന്റെ മക്കള്‍ ...
വിരല്‍ത്തുമ്പ് പിടിച്ചു കൂടെനടത്തിയും കൂടെക്കളിച്ചും
നീ താലോലിച്ച മക്കള്‍...
നിന്റെ ചിറകരിയുന്നതും ഞാന്‍ തന്നെ കണ്ടു.

നീ ഊട്ടിപ്പെരുപ്പിച്ച കൈകള്‍
ഒരു നീരാളി കണക്കെ നിന്നെ ചുറ്റിവിഴുങ്ങുമ്പോഴും
നിന്നില്‍ ഉറവെടുത്ത സഹനതക്ക്
ഞാനും പിന്നെ നക്ഷത്രങ്ങളും സാക്ഷിയായി.

നിന്റെ അന്ത്യത്തില്‍
പകര്‍ന്നുതന്ന തെളിനീരില്‍ അവര്‍ പാപക്കറ ചേര്‍ത്തു.
നിന്റെ സീമന്ത രേഖയില്‍ കാറിത്തുപ്പി,
അവസാനം നിന്റെ മക്കള്‍ നിനക്കെഴുതിയ മരണക്കുറിപ്പ്
ഒരു വിലാപകാവ്യം കണക്കെ അവര്‍ ഏറ്റു പാടി .

നിന്റെ ചേതനയറ്റ മാതൃത്വത്തിനു കൂട്ടിരിപ്പ്,
ഒരു വേള നിന്റെ ശേഷക്രിയക്ക് ബാക്കിയായ പിഞ്ചു ബാല്യങ്ങള്‍ ,
ഒന്നു മറ്റൊന്നിന്റെ വാളാക്കുമെനുയരിയാത്ത ബാല്യങ്ങള്‍ .
നിന്റെ നിശ്വാസം നിന്നില്‍ നിന്നകന്നാലും ബാക്കിയാവുന്നതോ!
നീ ദാനം നല്‍കുന്ന ജീവന്റെ തെളിവായ പൊക്കിള്‍ക്കൊടി മാത്രം

2009 ഫെബ്രുവരി 5, വ്യാഴാഴ്‌ച

മോക്ഷം

മഹാത്മാവിന്റ്റെ ശവദാഹത്തില്‍ ...
ഉയര്‍ന്നു പൊങ്ങിയ ചന്ദന പുകച്ചുരുളില്‍ ....
ആകാശത്തെ മേഘങ്ങള്‍ കണ്ണീര്‍ പൊഴിച്ചെങ്കിലും..
ഒരു പുല്‍നാമ്പ് പോലും തളിര്‍ത്തില്ല ...!.

2009 ജനുവരി 29, വ്യാഴാഴ്‌ച

കാമം

റെയില്‍വേ പ്ലാറ്റ്ഫൊറത്തിലെ പിന്നാമ്പുറങ്ങളില്‍ ...
കാമം കത്തിക്കരിഞ്ഞു...
പബ്ബ്‌ ബാറിലെ ഡാന്‍സ് ഫ്ലോറില്‍ ..
കാമം വീണ്ടും പുനര്‍ജനിച്ചു ........

2008 ഡിസംബർ 31, ബുധനാഴ്‌ച

ഓ ഡിസംബര്‍

അല്ലയോ ഡിസംബര്‍ ,
നിന്റെ മടിത്തട്ടിലല്ലയോ എന്നെ ഏറ്റു വാങ്ങിയത് ..
നിന്റെ മഞ്ഞു പാളിക്കളല്ലയോ എന്നെ എതിരേറ്റത്‌ ..
എന്റ്റെ പുഞ്ചിരിയില്‍ നീയും പൊട്ടി ചിരിച്ചു ..
എന്റ്റെ പൊട്ടികരച്ചിലില്‍ നീയും കരഞ്ഞു .

എന്റ്റെ ജനനം,
ഒരു കാലിതൊഴുത്തിലല്ലെങ്കിലും,
ഒരു പുല്‍ നാവിന്റ്റെ നൈര്‍മല്യമില്ലെങ്കിലും ,
ഒരു പൂവിനിന്റ്റെ സൗന്ദര്യമില്ലെങ്കിലും,
ആകാശത്ത് താരകങ്ങള്‍ മണ്ണിലിറങ്ങിയില്ലെങ്കിലും,
മാലാഖമാര്‍ വാഴ്‌ത്തി പാടിയില്ലെങ്കിലും ,
മര്‍ത്ത്യര്‍ക്ക് പ്രത്യാശ കിരണങ്ങളായില്ലെങ്കിലും ,
ഈ ഞാനും ഭൂമിയില്‍ ഊര്‍ന്നിറങ്ങിയതും--
അല്ലയോ ഡിസംബര്‍ നിന്റെ മാറിടത്തിലല്ലയോ ?.

എന്റെ നിഷ്കളങ്കതയില്‍ മായം ചേര്‍ത്തതും ,
വര്‍ഷ പുലരികളില്‍ എന്റ്റെ മരണത്തെ ഒരുമിപ്പിച്ചതും ,
നാളെയുടെ വേരുകള്‍ കിരണങ്ങളായി പെയ്തിറങ്ങിയതും ,
ഇന്നലെയുടെ അഭിലാഷങ്ങളും മോഹങ്ങളും ചിറകെരിഞ്ഞു വീഴുന്നതും
നിന്റെ ശൈത്യമാം പ്രഭാതങ്ങളിലല്ലയോ ?..

ഒരിക്കലും മറക്കാത്ത ഡിസംബര്‍,ഒരിക്കലും മരിക്കാത്ത ഡിസംബര്‍!.
എന്റെ കുമിളകളെല്ലാം ജീവിതത്തില്‍ ഇനിയും വിരുന്നു വരുമെന്ന പ്രതീക്ഷയില്‍ ..
നിന്റെ ഇല പൊഴിയും ശിശിരത്തില്‍ ഒരു ഇലയായി പോഴാന്‍ --
എന്റ്റെ അന്ത്യ കൂദാശയില്‍ എന്റെ കണ്ണുകള്‍ നിന്നെക്കായി തേടും.

ഓ ഡിസംബര്‍ ഞാന്‍ നിന്നെ മാറോടണക്കട്ടെ !
നീ ഇല്ലാതെ ഞാന്‍ ഇല്ല ..നീ ഇല്ലാതെ ഒരു കാലവും ഇല്ല!!

2008 ഡിസംബർ 1, തിങ്കളാഴ്‌ച

വ്യര്‍ത്ഥം

നീയൊരു സൂര്യ തേജസായി ജ്വലിച്ചാല്‍് ..
ഞാന്‍ നീരാവിയായി ...
നിന്നില്‍ അലിയട്ടെയോ !

നീയൊരു വേഴാംബലായാല്‍...
ഞാന്‍ ഒരു മഴത്തുള്ളിയായി ..
നിന്നില്‍ പെയ്തു ഇറങ്ങട്ടെയോ!

നീ ഈ ഭൂമിയായാല്‍
ഞാന്‍ ഇളം തെന്നലായി ..
നിന്നെ തലോടട്ടെയോ..

നീയൊരു കടലായി മാറിയാല്‍ ..
ഞാന്‍ തിരമാലകളായി
നിന്നെ പുണരട്ടെയോ !.

നീയൊരു പൂവായി വിടര്‍ന്നാല്‍
ഞാന്‍ ഒരു മുള്‍ച്ചെടിയായി
നിന്നില്‍ പടര്‍ന്നു പന്തലിക്കട്ടെയോ !.

നീയൊരു ശില്പമായി തീര്‍ന്നാല്‍ ‍
ഞാന്‍ ഒരു നിഴലായി ..
നിന്നില്‍ ഒളിക്കട്ടെയോ !.

നീയൊരു ഗാനലാപനമായാല്‍
ഞാന്‍ ഒരു വികാരമായി ...
നിന്നില്‍ നിറയട്ടെയോ !.

നീയൊരു ദേവിയായി പ്രതിഷ്ിച്ചാല്‍ ‍
ഞാന്‍ നിന്‍ കണ്ണുകളായി..
നിന്നില്‍ കാഴ്ചവട്ടം ഒരുക്കട്ടെയോ !.

നീയൊരു വീണയായാല്‍
ഞാനതിന്‍ ശ്രുതിയായി ..
നിന്നില്‍ രാഗമാലയാക്കട്ടെയോ!.

നീയൊരു അഗ്നിയായി പടര്‍ന്നാല്‍
ഞാന്‍ ഒരു മിന്നാമിന്നുങ്ങായി ..
നിന്നില്‍ ദഹിക്കട്ടെയോ!.

നീയൊരു മണവാട്ടിയായി ഒരുങ്ങിയാല്‍
ഞാന്‍ നിന്‍ കണ്‍ പീലികളായി ..
നിന്നില്‍ മൂടുപടമാകട്ടെയോ!.

നീയൊരു മാലാഖയായി പാറി നടന്നാല്‍്
ഞാന്‍ നിന്‍ ചിറകായി ....
നിന്നില്‍ പടരട്ടെയോ !.

നീയൊരു മല്‍സ്യ കന്യകയായാല്‍‍
ഞാന്‍ ഒരു നീരാളിയായി ...
നിന്നില്‍ ഒരു കവച കുണ്ഢലം തീര്‍ക്കട്ടെയോ !.

എല്ലാം വെറും മിഥൃയായ നിത്യ സത്യം...

2008 നവംബർ 4, ചൊവ്വാഴ്ച

തിരനോട്ടം

ഞാന്‍ കേട്ടുറങ്ങിയ മുത്തശി കഥകളെവിടെ . .
ഞാന്‍ കണ്ട ഉമ്മറത്തെ ചാരുകസേരളെവിടെ . .
ഞാന്‍ പിച്ച വെച്ചു നടക്കാന്‍ പഠിച്ച വരാന്ദകളെവിടെ . .
ഞാന്‍ കഥകള്‍ കൈമാറിയ്യ ഒറ്റയടി പാതക്കളെവിടെ ...
ഞാന്‍ മണ്ണപ്പം ചുട്ട കളിമുററം എവിടെ .....
ഞാന്‍ ആര്‍ത്തുലസിച കുന്നിന്‍ ചെരുവുക്കളെവിടെ......
ഞാന്‍ ഉഴുതു മതിച്ച വയലോലകളെവിടെ ......
ഞാന്‍ ഉഞ്ഞാലാടിയ മുല്ലവള്ളികളെവിടെ ......
ഞാന്‍ പരല്‍ മീന്‍ പിടിച്ച തോടുകളെവിടെ ......
ഞാന്‍ നീന്തി തിമിര്ത്ത തടാക്കളെവിടെ ......
ഞാന്‍ തുമ്പിയെ പിടിച്ച വയല്‍ വര്ബുക്കളെവിടെ ......
ഞാന്‍ അക്ഷരം പഠിച്ച ഓല മേഞ്ഞ പള്ളികുടം എവിടെ ......
ഞാന്‍ ആഘോഷിപൂ ഘോഷങ്ങളെവിടെ ......
ആരവങ്ങളെവിടെ ......
ഞാന്‍ പൂ പറിച്ച പൂന്തോട്ടം എവിടെ ......
ഞാന്‍ കണ്ട ആനകളെവിടെ .....
പരിവാരങ്ങളെവിടെ ......
ഞാന്‍ നട്ടു നനച്ച മാവിന്‍ തൈകളെവിടെ ......
ഞാന്‍ ഉതി വീര്പിച്ച കുമിളകളെവിടെ ......
ഞാന്‍ താളത്തില്‍ പാടിയ കൊയ്ത് പാട്ടുകളെവിടെ ......
ഞാന്‍ പയറ്റിയ കളരി വായ്താരികളെവിടെ ......
ഞാന്‍ തഴുകിയ എന്നെ തഴുകിയ --
ഒരു വേള ഭൂത കാലത്തിന്റെ ഓര്മ്മയകിരിപു‌ ഒരു തിരനോട്ടം