അയാള്‍ക്ക് ഒരു നിധി കിട്ടി .ഒരു നിധിയെ തേടി അയാള്‍ക്ക് പോവാന്‍ കഴിയുമായിരുന്നിലെങ്കിലും നിധി അയാളെ തേടി വരികയായിരുന്നു .അത് കളഞ്ഞുകിട്ടിയ മാണിക്യമായിരുന്നതുകൊണ്ട് തന്നെ സന്തോഷിക്കാന്‍ മാത്രം ഒന്നും അതില്‍ ഒരു മഹാത്മ്യവും അയാള്‍ കണ്ടില്ല, അതുകൊണ്ട് തന്നെ തെല്ലും
ഭാവ വേദവും ഉള്ളവായാതുമില്ല എങ്കിലും നിധി കിട്ടിയവന്റെ സന്തോഷത്തേക്കാള്‍ ഉപരിയായി നഷ്ടപ്പെട്ടു പോകുബോള്‍ ഉണ്ടാവുന്ന നൊമ്പരമായിരുന്നു അയാളുടെ മനസ്സില്‍ ഒരു വെളിപാട് പോലെ വേട്ടയാടിയത് . പാതി വഴിയില്‍ എന്നോ ഉറങ്ങിയ അയാളുടെ സ്വപ്നപാതകള്‍ ആ നിധി സ്വായത്തമാക്കാന്‍ അതിക സമയം എടുത്തില്ല . അതില്‍ ഒരു ചെറു കൂടൊരുക്കി ചേക്കേറിയത് അയാള്‍ പോലും അറിഞ്ഞിരുന്നില്ല.
പിന്നെ എപ്പോഴോ നിധിയെ അയാള്‍ ഇഷ്ടപെടാന്‍ തുടങ്ങി. മനസ്സില്‍ ഒരു മാണിക്യചെപ്പു പണിതു അമൂല്യമായ രത്നങ്ങളെ പോലെ ആരും കാണാതെ മനസ്സില്‍ സൂക്ഷിച്ചു വെച്ച് ഒരു നിധി കാക്കുന്ന ഭൂതമായി മാറി പുതിയ സ്വപങ്ങളും മോഹങ്ങളും നെയ്തു കൂട്ടികൂട്ടി കൊണ്ടിരുന്നു . വന്‍ മതിലുകളാല്‍ കോട്ട കൊത്തളങ്ങള്‍ നിര്‍മ്മിച്ച്, ആയിരം കണ്ണുകള്‍ മുഴുക്കെ തുറന്നു വെച്ച്, നീരാളിയെപ്പോലെ കൈകള്‍ വിടര്‍ത്തി ആ കോട്ടയുടെ മതിലുകളില്‍ പടര്‍ന്നു പന്തലിച്ചു.കഴുകനെ പോലെ ചിറകുകള് വിടര്‍ത്തി ഊണും ഉറക്കവും ഉപേക്ഷിച്ചു ആ നിധിക്ക് കാവലാളായി.
ഉദയാസ്തമയങ്ങളും ദിനങ്ങള്‍ കൊഴിഞ്ഞതും മാസങ്ങള്‍ മാറി മറഞ്ഞതും ഒന്നും അയാള്‍ അറിഞ്ഞിരുന്നില്ല. സൂര്യനു ചുറ്റും കറങ്ങുന്ന ഒരു പുതു ഗ്രഹം പോലെ, പൂവിനു ചുറ്റും വലംവെക്കുന്ന വണ്ടിനെപ്പോലെ അയാളുടെ സഞ്ചാര ബ്രമന്നത്തില്‍ രാപ്പകലുകള്‍ കൊഴിഞ്ഞു വീണുവെങ്കിലും എന്തൊക്കെയോ നേടിയവന്റെ മന്ദഹാസം അയാളുടെ ചുണ്ടില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
പക്ഷേ ആ നിധി അയാളെ തേടി വന്നത് പോലെ അത് നഷ്ട്ട പെട്ട് പോവാനും അധിക സമയം എടുത്തില്ല എന്നതാന്നു നേര്. അത് ഒരു കരികട്ട മാത്രമാ യിരുനുവെന്നും ഊര്‍ജവും ഉത്ല്സാഹവും നഷ്ടാമായി ബാകി വന്നത് ഉറുമ്പ് അരിച്ചു അരിച്ചു വെറും ചാരമായി മാറ്റിയ ഹൃദയഭേദകം കാഴ്ച കാണുമ്പോഴേക്കും അയാള്‍ക്ക് ഒന്നും ചെയ്യാനാവാതത്ര വൈകിപ്പോയിരുന്നു


