Ind disable

2014 ജൂൺ 11, ബുധനാഴ്‌ച

ആഘാതദുഃഖം (കവിത )



ഒന്നാം ക്ലാസിൽ 
എല്ലാവരും ജയിച്ചപ്പോൾ 
ഞാനും കടന്നു കൂടിയതിൽ 
ആനന്ദാശ്രുപൊഴിച്ചതോന്നുമല്ല 
ശരിക്കും ഞാൻ കരയുന്നതാ
ണ്  

ഞാൻ ആദ്യമായി 
തറ,പന,പറ എന്നത് 
സ്ലേറ്റിലെഴുതിയത് 
എന്റെ മഷിതണ്ട് മോഷ്ട്ടിച്ചു  
സ്ലേറ്റ്‌  മായ്ച്ചുകളഞ്ഞ ചെക്കനെയും 
മാഷ് 
ജയിപ്പിച്ചിരിക്കുന്നു

ആ സങ്കടംകൊണ്ടാ ഞാൻ കരയുന്നത് 
ശരിക്കും സങ്കടമുണ്ട് 
സത്യം ഞാൻ വെറുതെ പറയുന്നതല്ല
എന്നാലും എല്ലാവരെയും  ജയിപ്പിച്ചാലും
അവനെ തോൽപ്പിക്കാമായിരുന്നു   
മഹാദുഷ്ട്ടനാ മാഷ് .... 

 

2014 ജൂൺ 4, ബുധനാഴ്‌ച

കവിതകൾ 21

അറിയാതെ നീ 
പോയേക്കാം
നിന്നിൽ നിന്ന് ഒരു നോട്ടം
കൊതിച്ചേക്കാം
എന്നാലും 
കണ്ടിട്ടും കാണാതെ,
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ 
നീ കടന്നു പോകുമ്പോൾ 
നീ അനുഭവിക്കുന്ന 
വേദനയില്ലേ 
അതാണ്‌ എന്നെ കൂടുതൽ 
സങ്കടപ്പെടുത്തുന്നു .

---------------XXXX---------------
നിന്നെ വായിച്ചവരിലധികവും
നിന്നെക്കാൾ ദുരന്തം പേറുന്നവരാണ് 
എന്നിട്ടും 
എന്തിനാന്നു ഇത്ര മാത്രം ദുരിതം 
നീ ആവിഷ്കരിക്കുന്നു


---------------XXXX---------------

നിന്റെ കിനാവിന്റെ
ജാലകം അടച്ചു വെക്കൂ 
മുൻപേ തള്ളി തുറന്നു വന്നവർക്ക് 
വീർപ്പ് മുട്ടുന്നുണ്ട്

---------------XXXX---------------

നിന്റെയൊരു നോട്ടം 
മതിയാവും പെണ്ണെ 
എഴന്നാകാശം വരെ 
കയറിയിറങ്ങി തിരിച്ചു വരാൻ....

---------------XXXX---------------


നീ എന്നെ കാണാതിരിക്കാൻ കണ്ണ് അടക്കുന്നു ഞാൻ 


2014 ജൂൺ 1, ഞായറാഴ്‌ച

കവിതകൾ 20

ഐസ് മിട്ടായിക്കാരന്റെ
 മണിയൊച്ചക്കും
എനിക്കുമിടയിലെ തോട്ടിൽ 
വീണു കാണാതെ പോയ 
അമ്പതു പൈസ നാണയ തുട്ടിലെക്കാണ് 
ഐസ് ബെർഗ് പോലെ ഞാൻ ഉരുകി തീർന്നത് 

-------------XXX-------------
മാറുന്നവരുടെ മുന്നിൽ  മാറാതിരിക്കൂ 
മാറി പോയവർ മാറി വരുംവരെയെങ്കിലും  

-------------XXX-------------

അകലേക്ക് നോക്കുന്നവർ 
അടുത്തത്‌ അറിയുന്നില്ല

-------------XXX------------- 


എത്ര തൊലിച്ചാലും 
എത്ര കണ്ണ്നീർ വീണാലും 
വീണ്ടും വീണ്ടും തോലിച്ചുകൊണ്ടിരിക്കാൻ 
തോന്നുന്ന ഉള്ളി പോലെയാണ് പ്രണയം NB:പക്ഷെ ഉള്ളു പൊള്ളയാണ്‌

-------------XXX-------------


നിന്റെ നിസാരതയുടെ 
സീമയിൽ തന്നെ 
പണിതു തീർക്കണം 
എന്റെ കൗതുക പീലി കൊട്ടാരം 

-------------XXX-------------

നീ നിന്നിൽ കണ്ടെത്താത്ത കാലത്തോളം 
എന്നെ എവിടെയും  തിരയരുത് !






2014 മേയ് 29, വ്യാഴാഴ്‌ച

കവിതകൾ 19

ദാഹിക്കുമ്പോൾ 
നാരങ്ങസോഡ കുപ്പിയെ മാത്രം 
ഓർത്തിരുന്നവനെ  
നീയെത്ര പഴഞ്ഞാനായെന്നു 
പുച്ഛത്തോടെ നോക്കുന്നുണ്ട് 
ഒരു പെപ്സി ബോട്ടിൽ .

---------------XXXXX---------------
പറയൂ പറയൂ ഞാൻ കേൾക്കാം 
പറഞ്ഞതോ മുഴുവൻ ഞാനും

---------------XXXXX---------------
ചുംബനം ചോദിച്ചവളോട്
പ്രണയത്തിന്റെ ആദ്യ പാപം
 പറഞ്ഞു കൊടുക്കരുത് 
നിന്നെ നരകത്തിന്റെ  
പ്രവേശനകാവാടത്തിലുരുത്തി
സ്വരഗ്ഗത്തിലെ ഏദൻതോട്ടത്തിലെ 
അപ്പിൾ പറിച്ചു തരാം  .

---------------XXXXX---------------

നിന്റെയൊരു നോട്ടം
 മതിയാവും പെണ്ണെ 
ഏഴാന്നാകാശം വരെ 
കയറിയിറങ്ങി തിരിച്ചു വരാൻ....

---------------XXXXX---------------
അവനവനോട് തന്നെ ചെയ്യാൻ 
സാധിക്കുന്ന ഏറ്റവും വലിയ
 സഹന സമരമാണ് പ്രണയിക്കുക 







2014 മേയ് 26, തിങ്കളാഴ്‌ച

കവിതകൾ 18

ചി
​​
ല മൌനങ്ങൾ ഉടക്കാതെ 
മനസ്സിൽ സൂക്ഷിക്കണം 
നിന്നെ ഉൾകൊള്ളാൻ 
തക്കവണ്ണ
​മൊ
രു വൻകരയും 
വളർന്നിട്ടില്ല.


-------------------XXXXXX-------------------
എന്റെ പരിഭവങ്ങളുടെ 
പരാതിക്കെട്ടുകൾ
നിന്റെ നിസംഗതയുടെ 
പാറപ്പുറത്താണ് ഉണക്കാൻ 
വിരിച്ചത് 

-------------------XXXXXX-------------------

നിന്നെ ആരു സ്വീകരിക്കുമെന്നല്ല പെണ്ണെ 
നി ആരെ സ്വീകരിക്കുമെന്നാണ് തർക്കം  

-------------------XXXXXX-------------------

നിന്റെ ആകാരവടിവിലെ 
രൂപപരിണാമഭംഗിയിലല്ല 
എന്റെ ഹൃദയംഉടക്കിനിൽക്കുന്നത്  
നിന്റെ അമൂർത്തമായ 
അദൃശ്യസാന്നിദ്ധ്യത്തിലാണ്

-------------------XXXXXX-------------------

നിശബ്ധത ഭേദിക്കുന്ന 
നേരത്ത ശബ്ദമാണ് ഏറ്റവും അലോസരം 

-------------------XXXXXX-------------------

ശാന്ത സമുദ്രമേ തുഴഞ്ഞു തുടങ്ങിക്കോള്ളൂ
പ്രണയ ഭാരമില്ലാതെ ഞാൻ ഒഴുകി തുടങ്ങിയിരിക്കുന്നു

-------------------XXXXXX-------------------


പടർന്നു കയറുവാൻ നിന്ന് കൊടുത്തിട്ടല്ലേ മരമേ ..
നക്കി തുടച്ചു തീർക്കും മുൻപ് 
നിന്നിലൊരു ഇളംപച്ചിലയെങ്കിലും 
മുള പൊട്ടില്ലേ ?
ഒരു കൊടിയടയാളം പോലെ ...

-------------------XXXXXX-------------------


ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്‌  കത്തി പടരുമ്പോഴും  
ആദ്യത്തെത് എറിഞ്ഞു തീരുന്നില്ലല്ലോ നീ  ..

 

2014 മേയ് 22, വ്യാഴാഴ്‌ച

ഇപ്പോള്‍ വായിക്കുന്നത് (​കവിത ​)

ഇപ്പോള്‍ വായിക്കുന്നത് 
എന്റെ കഥയാണ് 
എന്റെ ദേശത്തിന്റെ കഥയാണ് 

കേട്ടെറിഞ്ഞും
കണ്ടു വായിച്ചും
നിന്റെ കണ്ണുകളിലൂടെ 
വളര്‍ന്നു വളര്‍ന്നു 
ഹൃദയത്തില്‍ അലിഞ്ഞലിഞ്ഞു 
ബീജത്തിലൂടെ പടര്‍ന്നങ്ങനെ അങ്ങനെ ...

എപ്പോയെങ്കിലും 
നിന്നെയും നീ വായിക്കുബോള്‍ 
എന്റെ കഥയും ഒരാവര്‍ത്തികൂടി നമ്മള്‍ വായിക്കുന്നു