Ind disable

2009, ജൂലൈ 13, തിങ്കളാഴ്‌ച

എന്‍റെപൂക്കാലം

ഇനി ഞാന്‍ എന്ത് എഴുതും ?

നീ എന്‍റെ ഹൃദയത്തില്‍ കൂടുകൂട്ടിയ -

ആ വസന്ത കാലത്തെ കുറിച്ചോ ?

ഏതോ ഒരു നിശബ്ധതയില്‍ എന്നില്‍ നിന്ന് പറന്നകന്ന --

ആ ശിശിര കാലത്തെ കുറിച്ചോ ?

നീ വറ്റിച്ചു പോയ എന്‍റെ ഹൃദയചാലില്‍ -

പിടഞ്ഞു വീണ ആ നൈരാശ്യത്തെ പറ്റിയോ ?

നീ പൊട്ടിച്ചു വായിക്കാത്ത കവറിനുള്ളിലെ-

എന്‍റെ ഹൃദയത്തിലെ പ്രണയാക്ഷരത്തെ പറ്റിയോ ?

ചില്ല് പാത്രം പോലെ ഉടഞ്ഞു തെറിച്ച -

എന്‍റെ ഹൃദയവ്യഥ പറ്റിയോ ?

ദ്രവിച്ചും നരച്ചും കൊഴിഞ്ഞു വീഴാറായ -

എന്‍റെ സ്വപ്നങ്ങളെ പറ്റിയോ ?

നിന്‍റെ മൌനത്തിന്‍റെ വാചാലതയില്‍ -

അഗാധമാം അടിത്തട്ടില്‍ അടിഞ്ഞില്ലാതായ -

എന്‍റെ മന്സിന്‍റെ വേവലാതിയെപ്പറ്റിയോ ?

എങ്കിലും നിനക്കായി ഇനിയും വിടരാത്ത -

ഒരു പൂക്കാലത്തെ കുറിച്ച് ഞാന്‍ എഴുതാം !!