Ind disable

2010, ജൂലൈ 4, ഞായറാഴ്‌ച

വിലക്കപെട്ട സ്വപനങ്ങള്‍ ..(കഥ)

അയാളുടെ സ്വപ്നമായിരുന്നു ഒരു വീട്.ഒരു ശരാശരി പ്രവാസിയുടെ ജീവിത ലകഷ്യയത്തിലൊന്നാണ് സ്വന്തം നാട്ടില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു വീട് .ജീവിതത്തിന്റെ നല്ല പങ്കും മറുനാട്ടില്‍ ഹോമിച്ചു ശിഷ്ടമായി കിട്ടുന്ന ചെറിയ കാലയളവ്‌ ഒരു കുടുംബമായി സ്വയം പണി കഴിപ്പിച്ച വീട്ടില്‍ താമസിച്ചു മരിക്കുക.
അയാളുടെ അമ്മ എന്നും പറയും"മോനെ പട്ടിണിയാണെങ്കിലും കേറി കിടക്കാന്‍ ഒരു കൂര എങ്കിലും വേണം" 
ആകാശ ചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ ഏകാന്തമായ മനസുമായി ഒരു കൊച്ചു വീട് എന്ന സ്വപ്നമായി അയാള്‍ നടന്നു. 

ആദ്യമായി ആ സ്വപ്ന ഗൃഹത്തെ കുറിച്ച് പറഞ്ഞത് ഭാര്യയോടായിരുന്നു " പൂമുഖവും നടുമുറ്റവും തുളസി തറയും കെടാവിളക്കും ആഗ്രശാലയും പൂജാമുറിയും ഓട്ടു പാത്രങ്ങളും പൂവും പൂന്തോട്ടവും ഒക്കെ ഉള്ള ഒരു കൊച്ചു വീടിന്റെ അയാളുടെ സങ്കല്പത്തെ കുറിച്ച് ഫോണിലുടെ പറഞ്ഞപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു;
"ദേ മനുഷ്യ ...സുഖമില്ലേ ?ഈ കാലത്ത് അതിനു ഒക്കെ ആരാ മുതിരുന്നത് .വീട് പണിയെന്ന്ച്ചാല്‍ ഒരുപാടു നൂലാമാലയും പൊല്ലാപ്പും ആണ് "പിന്നെ ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു "നമുക്ക് ഫ്ലാറ്റ് മതി ,ഫ്ലാറ്റിന്റെ ഗുണഗണങ്ങളെ കുറിച്ച് അവളുടെ വിശദീകരണങ്ങള്‍ ഒന്നും അയാള്‍ കേട്ടില്ല.ഒരുപാടു ന്യായീകരണങ്ങള്‍ അയാള്‍ പറഞ്ഞു നോക്കി എങ്കിലും അവള്‍ക്ക് അതില്‍ കുറഞ്ഞത്‌ ഒന്നും സ്വീകാര്യമായില്ല.അവസാനം അയാളെ കൊണ്ട് സമതിപ്പിച്ചിട്ടു മാത്രമേ അവള്‍ ഫോണ്‍ വെച്ചുള്ളൂ.
അയാളുടെ സ്വപങ്ങള്‍ ഓരോന്ന് ഉരുകി തീരുവെന്നു വെന്ന് അയാള്‍ ഭയപെട്ടു . നിദ്ര ഹീനമായ രാത്രികള്‍ അയാള്‍ക്ക് പേക്കിനാവുകള്‍ സമ്മാനിച്ചു കടന്നു പോകാന്‍ തുടങ്ങി .
പുതു ഫ്ലാറ്റ് വാങ്ങിയതും അവിടേക്ക് താമസം മാറ്റിയതും ഒക്കെ ഫോണ്‍ ചെയ്തു പറയുമ്പോള്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു.

കൊഴിഞ്ഞു വീണ നഷ്ട്ട സ്വപ്നങ്ങളുമായി അയാള്‍ തിരികെ വരുമ്പോള്‍ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ ...പുതിയ ജീവിതവും പുതു സഹവാസം അവളിലും മക്കളിലും നല്ല മാറ്റം അയാള്‍ ശ്രദ്ധിച്ചു.അവരും ഈ നഗരത്തിന്റെ ഭാഗമായി മാറിയത് പോലെ തോന്നി.എന്തോ അന്യമായി പോകുന്നത് പോലെ. എങ്കിലും അവരില്‍ നിന്ന് മാറി നിക്കാന്‍ അയാള്‍ക് കഴിയുമായിരുന്നില്ല പക്ഷേ ഒരു അസ്വസ്ഥമായ മനസുമായി പുതിയ ജീവിതത്തെ പൊരുത്തപെടാന്‍ ശ്രമിച്ചു. 


നഗരത്തിന്റെ വിരസതയും ആത്മാവ് ഇല്ലാത്ത ചുമരുകളും മണ്ണിന്റെ മണമില്ലാത്ത മഴയുടെ സംഗീതവും പൂവും പൂന്തോട്ടവും പുല്‍ കൊടിയുമില്ലാത്ത ഭൂമിയില്‍ നിന്ന് എട്ടാം നിലയില്‍ ഒരു ജീവിതം.ജാനാല തുറന്നു വെച്ചാല്‍ പച്ചപ്പ്‌ ഉള്ള പ്രകൃതിക്ക് പകരം നരച്ച
ആകാശവും നേര്‍ത്ത കണികകള്‍ പോലെ നിരങ്ങി നീങ്ങുന്ന വാഹങ്ങളുടെ നീണ്ട നിരയും ഉറുബിനെ പോലെ ഇഴയുന്ന മനുഷ്യരുടെയും മനം മടുപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. ഔപചാരികതയില്‍ കവിഞ്ഞു ആത്മബന്ധം ഇല്ലാത്ത ചിരിക്കാന്‍ മറന്നു പോകുന്ന അയല്‍ക്കാര്‍.ഒന്നും ചെയ്യാന്‍ ഇല്ലാതെ ആ ഫ്ലാറ്റിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി കൂടാന്‍ ശ്രമിച്ചു പക്ഷേ പരാജയമായിരുന്നു ഫലം . അയാളുടെ ആ പഴ തറവാടും ആ പച്ചപ്പും ആ ഗ്രാമവും അയാളെ മാടി വിളിക്കുന്നത് പോലെ അയാള്‍ക് തോന്നി തുടങ്ങി . 
പിന്നെ ഒരു രാത്രി, നിലാവിനെ സാക്ഷി നിര്‍ത്തി ആ ഫ്ലാറ്റില്‍ നിന് അയാള്‍ ഇറങ്ങി നടന്നു.... നടത്തം ഓട്ടമാക്കുന്നതിന്നു മുന്പ് അയാള്‍ ഒന്ന് തിരഞ്ഞു നോക്കി .... ആയിരം നിഴലുകള്‍ അയാളെ നോക്കി പരിഹസിക്കുന്നണ്ടായിരുനു അതില്‍ അയാളുടെ ഭാര്യയുണ്ട് മക്കളുണ്ട് എന്തിനു അയാളുടെ നിഴലുകള്‍ പോലും അതിലുണ്ടോ...? എന്നയാള്‍ സംശയിച്ചു 

42 അഭിപ്രായങ്ങൾ:

 1. ഭർത്താക്കന്മാരെ നശിപ്പിക്കുന്നത് ചില ഭാര്യന്മാരാ ഫ്ലാറ്റ് ഇനി വരും നാളുകളിൽ ഗ്രാമങ്ങൾ പോലും അതിനായി മാറികൊടുക്കും

  മറുപടിഇല്ലാതാക്കൂ
 2. നല്ല കഥ.. നന്നായിരിക്കുന്നു എഴുത്ത്

  മറുപടിഇല്ലാതാക്കൂ
 3. ഒരു പക്ഷേ ഇന്നത്തെ കാലത്ത് നാഗരികതയില്‍ ജീവിയ്ക്കുന്ന ഏതൊരാളും ഒരു നിമിഷമെങ്കിലും മനസ്സില്‍ ഇതു പോലെ ചിന്തിയ്ക്കുന്നുണ്ടാകണം.

  നല്ല കഥ!

  മറുപടിഇല്ലാതാക്കൂ
 4. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം..
  എപ്പോഴും ഒരു പിടി 'ഉയരത്തില്‍' ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഫ്ലാറ്റാണ് നല്ലത്.
  പിന്നൊന്ന്, ഇനിയുള്ള കാലം സ്വഭീഷ്ടപ്രകാരം അല്ലാതെയും ഇത്തരം ജീവിത രീതി തിരഞ്ഞെടുത്തെ മതിയാകൂ. കാരണം ഭൂമിക്ക്‌ പൊള്ളുന്ന വില .അതില്‍ ഒരു വീട് ഉണ്ടാക്കാന്‍ പിന്നെയും പെടാപാട്. അപ്പോള്‍ ഫ്ലാറ്റ് തന്നെ ശരണം.ജനസംഖ്യ കൂടുന്നു, കെട്ടിടങ്ങള്‍ കൂടുന്നു.ഭൂമി ഉള്ളതും കുറയുന്നു.
  നല്ല കഥ!
  (ഈ കറുപ്പില്‍ വെള്ള എഴുത്ത് കണ്ണിനു 'വെള്ളെഴുത്ത്' ഉണ്ടാക്കുന്നു)

  മറുപടിഇല്ലാതാക്കൂ
 5. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക്‌ അവസാനമില്ല. അതില്‍ ആണും പെണ്ണും എന്ന വ്യത്യാസം ഇല്ല. പഴയതിനെ മറക്കാനാണ് പലരും ആഗ്രഹിക്കുന്നത്.
  സ്വന്തം നിഴലുകളുടെ പരിഹാസത്തിന് പോലും നിന്ന് കൊടുക്കേണ്ട അവസ്ഥയിലേക്ക് മനുഷ്യര്‍ എത്തിച്ചേരുന്നു. അളവില്ലാത്ത ആഗ്രഹങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയെ വരിക്കുന്ന കുടുംമ്പങ്ങള്‍ ഇന്ന് നിത്യകാഴ്ചയാണ്.

  മറുപടിഇല്ലാതാക്കൂ
 6. നന്നായിരിക്കുന്നു ........

  മറുപടിഇല്ലാതാക്കൂ
 7. ഈ കാലഘട്ടത്തിന്റെ കഥ വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 8. പുറം മോടിയിലെ പൊള്ളത്തരങ്ങള്‍
  നന്നായി എഴുതിയിരിക്കുന്നു
  (കറുപ്പിലെ വെളുത്ത അക്ഷരങ്ങള്‍ ഇനി വായിക്കില്ലാ, ഇത് തന്നെ കഷ്ട്ടപെട്ടാ വായിച്ചത്)

  മറുപടിഇല്ലാതാക്കൂ
 9. നന്നായിരിക്കുന്നു. കഥ..ഇറങ്ങി ഓടാൻ കഴിഞ്ഞത് നന്നായി :)

  മറുപടിഇല്ലാതാക്കൂ
 10. അജ്ഞാതന്‍2010, ജൂലൈ 5 11:01 AM

  സത്യത്തില്‍ ഫ്ലാറ്റ് ജീവിതം സ്വപ്നം കാണുന്നവരില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ല ...സെക്യുരിറ്റിക്കാര്‍ സുരക്ഷിതത്വം നല്‍കും തന്റെ കുടുംബത്തിനു ...താന്‍ വിദേശത്ത് ആണെങ്കിലും എന്ന് കരുതുന്ന ഭര്‍ത്താക്കന്‍ മാരും ധാരാളം തന്നെ ...സ്വന്തം ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ ക്കനുസരിച്ച് സൌകര്യത്തിനു അനുസരിച്ച് ഒരു ഭംഗിയുള്ള വീട് സ്വപനം കാണുന്ന ഭാര്യമാരുടെ സ്വപങ്ങള്‍ക്ക് ഒരു വിലയും നല്കാത്തവരും ധാരാളം നമുക്ക് ചുറ്റിനും ...അത്തരം ഭാര്യമാരെ വിവരദോഷി,പഴഞ്ചന്‍ എന്ന് മുദ്രകുത്തി കളിയാക്കുകയും സാധാരണം ...പക്ഷെ ഈ കഥയില്‍ എനിക്ക് തോന്നണു അതിനല്ല പ്രാധാന്യം നല്‍കിയത്എന്ന് ..മറിച്ച് നാടിന്റെ ഗുണവും നന്മകളും അടങ്ങിയ കുടിലുകളിലെ വീടുകളിലെ പച്ചയായ ജീവിതം ഒരിക്കലും യാന്ത്രികമായ ഫ്ലാറ്റ് ജീവിതത്തില്‍ കിട്ടില്ല എന്ന സത്യം മനോഹരമായി എഴുതിയിരിക്കുന്നു...ബന്ധങ്ങള്‍ hai ,how r u?bye,thank u എന്നീ polite meaningless വാക്കുകളില്‍ കുരുങ്ങി കിടക്കുന്നു;നാഗരികത ജീവിതത്തില്‍ ...ചുണ്ടുകള്‍ ചലിക്കുമ്പോഴും മനസ്സിന് അതില്‍ പങ്കില്ലാത്ത സംഭാഷങ്ങള്‍ ....അയല്പക്ക ബന്ധങ്ങള്‍ ....അതാണ്‌ സത്യം ...നഗരത്തിലെ ആത്മാവിലാത്ത ജീവിതവും ,സ്വന്തം നാടിന്റെ മണ്ണിന്റെ മണം ഏതു അവസ്ഥയിലും നമ്മുടെ ആതാമാവിനെ തൊട്ടുണര്‍ത്തി ഉര്‍ജം നല്‍കുന്നു എന്ന സത്യവും ഈ എഴുത്തുകളില്‍ നിഴലിക്കുന്നു ....അഭിനന്ദങ്ങള്‍ !!!

  മറുപടിഇല്ലാതാക്കൂ
 11. നാട്യപ്രധാനം നഗരം ദരിദ്രം
  നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം!

  മറുപടിഇല്ലാതാക്കൂ
 12. “ഒരു ശരാശരി പ്രവാസിയുടെ ജീവിത ലകഷ്യയത്തിലൊന്നാണ് സ്വന്തം നാട്ടില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു വീട്---“‘

  സത്യത്തിന്റെ കരുവാളിച്ച മുഖം വരച്ച് കാട്ടുന്നതില്‍ വിജയിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 13. മോനെ നീ എന്റെ വീട്ടുകാര്യത്തില്‍ കൈ വച്ചു കളഞ്ഞല്ലൊ..നീ എങിനെ അറിഞ്ഞു ഞാനുമെന്റെ ഭാര്യയും തമ്മില്‍ ഈ ഒരു വിഷയത്തില്‍ ഇപ്പൊഴും അഭിപ്രായ സമന്വയത്തില്‍ എത്തൈയിട്ടില്ല എന്നു..നാട്ടിലെ സ്വന്തം സ്ഥലത്തു വീടു പണിയാം എനു പറഞ്ഞപ്പോള്‍ തുടങിയതാ നമുക്കു ഫ്ലാറ്റ് മതി എന്ന ഡിമാന്റ്..ഒരു വക എല്ലാ ന്യായങ്ങളും നിരത്തിയപ്പോള്‍ മനസ്സില്ലാ മനസ്സൊടെ ഒടുവില്‍ അര്‍ദ്ധസമ്മതം മൂളിയിരിക്കയാണു പെണ്ണൂംബിള്ള. ഇടക്കിടെയുള്ള കുഞ്ഞു കൊട്ടുകള്‍ കിട്ടുന്നതു അത്ര മനസ്സില്‍ കൊടുക്കാതെ ഒരു “കടുപിടുത്തക്കാരനായി”വീടിന്റെ പണീ തുടങ്ങിയിരിക്കയാണു ഇപ്പോള്‍.പണിക്കാരെ കിട്ടാതെയും,സാധനമെത്തിക്കനുള്ള തൊന്തരവും ഒക്കെ ബുദ്ധിമുട്ടിക്കുംബോള്‍ അവളുടെ കൊട്ടിനു ആക്കം ചിലപോള്‍ കൂടാറുമുണ്ടു...നാട്ടീലെ കാറ്റും,കൂട്ടും നിഷേധിക്കപെട്ടു അന്യനാട്ടില്‍ കഴിയെണ്ടി വന്ന എനിക്കു കയ്യില്‍ നിന്നും ചോര്‍ന്നു പോയ്യ ആ നല്ല നാളിനെ വീണ്ടെടൂക്കാന്‍ നാട്ടിലൊരു വീടു വേണമെന്ന ആശ പിടിവാശിയാണെകില്‍ അങിനെ എന്ന് അല്പം ധാര്‍ഷ്ട്യത്തോടെ പറയെണ്ടി വന്നതു നീ കഥയില്‍ പറഞ്ഞ അവസ്ഥയില്‍ ഒരു ദിനം എനിക്കു ആ ചുമരുകല്‍ ശ്വാസം മുട്ടിക്കാതിരിക്കനാണു...

  മറുപടിഇല്ലാതാക്കൂ
 14. കഥ ഒതുക്കി പറഞ്ഞതു നന്നായി
  വീട് എന്ന സ്വപ്നം പലര്‍ക്കും പലതാണു

  അന്യ നാട്ടില്‍ താമസിച്ചുകൊണ്ട് വീടു പണിയിച്ചവര്‍ക്കേ അതിന്റെ ദുരിതം മനസ്സിലാകൂ.. അപ്പോള്‍ തോന്നും ഈ പുലിവാല്‍ പിടിക്കുന്നതിനു പകരം ഒരു ഫ്ലാറ്റ് മതിയായിരുന്നു. എന്നാല്‍ ആ വീട്ടില്‍ കാറ്റും ശുദ്ധവായുവും ഏറ്റിരിക്കുമ്പോള്‍ ആ ദുരിതം ഒക്കെ മറന്നു പോവുകയും ചെയ്യും.

  മറുപടിഇല്ലാതാക്കൂ
 15. വീട് എന്നത് താമസിക്കാനൊരിടം എന്നതിലുപരി മലയാളികള്‍ക്ക് ഒരു ഗൃഹാതുരത്വ സങ്കല്‍പം ആണ്. മറ്റു വിഭാഗങ്ങളില്‍ വീടിനോട് ഇത്ര വൈകാരികമായ അടുപ്പം കണ്ടിട്ടില്ല. വീടിനു വേണ്ടി സമ്പാദിക്കാന്‍ മാത്രം എത്രയോ പേര്‍ ജീവിത കാലം മുഴുവന്‍ പണിയെടുക്കുന്നു.

  വല്യ കാഴ്ചക്കെട്ടിടങ്ങള്‍ ഉപേക്ഷിച്ചു സമാധാനം നല്‍കുന്ന ഒരു കൊച്ചു വീടിലേക്ക്‌ കുടിയേറാന്‍ മലയാളികള്‍ മാറി ചിന്തിക്കുമോ?

  മറുപടിഇല്ലാതാക്കൂ
 16. നഗരം ഭൂമിയിലെ നരകമാണ്...
  നന്നായിട്ടുണ്ട് കേട്ടൊ

  മറുപടിഇല്ലാതാക്കൂ
 17. എല്ലാ പ്രവാസിയുടേയും സ്വപ്നമാണ്‌ നാട്ടില്‍ സ്വന്തമായൊരു വീട്. പലര്‍ക്കും ഫ്ലാറ്റിലെ ജീവിതത്തില്‍ ആ സുഖം കിട്ടിയെന്നു വരില്ല. ഞാന്‍ അകൂട്ടത്തില്‍ പെടുന്ന ഒരാളാണ്‌. എന്താണെന്നറിയില്ല ഫ്ലാറ്റിലെ താമസം എനിക്കിഷ്ടമല്ല.
  ഹൃദയസ്പര്‍‌ശിയായ ഒരു കഥ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 18. വീട് എന്ന സ്വപ്നം പലര്‍ക്കും പലതരത്തിലാണ് ... നന്നായിരിക്കുന്നു ഈ പോസ്റ്റ്‌ .

  മറുപടിഇല്ലാതാക്കൂ
 19. കാലിക പ്രാധാന്യം ഉള്ള കഥ

  മറുപടിഇല്ലാതാക്കൂ
 20. അതന്നേ..... ഈ പെണ്ണുങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ പിന്നെന്തു ചെയ്യും? ഞാന്‍ കെട്ടുന്നില്ല......

  മറുപടിഇല്ലാതാക്കൂ
 21. വളരെ നന്നായിരിക്കുന്നു
  ഗ്രാമത്തിലെ ശാന്തതയും സൗന്ദര്യവും
  നഗരത്തില്‍ ഒരികളും കിട്ടില്ലല്ലോ

  മറുപടിഇല്ലാതാക്കൂ
 22. അജ്ഞാതന്‍2010, ജൂലൈ 10 8:47 AM

  എന്നിട്ട് അയാള്‍ ഇറങ്ങി ഓടിയിട്ടു....എവിടെ എത്തി?

  മറുപടിഇല്ലാതാക്കൂ
 23. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 24. നല്ല കഥ.

  പുതിയ രൂപം കലക്കി.
  ലളിതം.
  സുന്ദരം..
  വായന സുഖം.

  മറുപടിഇല്ലാതാക്കൂ
 25. വായിച്ച എല്ലാവര്ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 26. എന്റെ ഒരു മിനിക്കഥ ക്ക് നിങ്ങള്‍ "ഇത് എവിടെയോ വായിച്ചതാണെന്ന്" ഒരു കമന്റ്‌ ഇട്ടു കണ്ടു. ആ കഥ യുടെ കാര്യമാണ് ഞാന്‍ എഴുതിയത്. ഇനി തുടര്‍ന്ന് വായിക്കുക. ആ കഥ
  ഒന്നുകില്‍ എന്റെ ബ്ലോഗില്‍ നിന്ന് വായിച്ചതവും . അല്ലെങ്കില്‍ നാലഞ്ചു വര്‍ഷം മുന്പ് പാലക്കാട്‌ നിന്നും പുറത്തിറങ്ങുന്ന ഒരു മാസികയില്‍ എന്റെ പേരില്‍ പ്രസിദ്ധീകരിച്ച മിനിക്കഥ ആണിത്. മാസികയുടെ പേര് അറിയണേല്‍ ഞാന്‍ ഇപ്പോള്‍ സൌദിയിലാണ്. വീടിലോട്ട് വിളിച്ചു വീട്ടുകാരെ ഇത്തിരി ബുദ്ധിമുട്ടിക്കണം. തെറ്റിധാരണ വന്നതില്‍ ക്ഷമ ചോദിക്കുന്നു. ചേട്ടാ . നിങ്ങള്‍ എന്നെ ഒരു മോഷ്ടാവ് ആക്കിയതുപോലെ എനിക്കു തോന്നി. ഞാന്‍ അത് എന്റെ കഥയാണെന്ന് പറഞ്ഞു വെന്നയൂള്ളൂ. അപ്പോഴേക്കും നിങ്ങള്‍ നിങ്ങളെ മോഷ്ടവാക്കി എന്ന് കരുതി

  മറുപടിഇല്ലാതാക്കൂ
 27. Very Very good Story.I have a suggestion.I am offering 6 Acre land at reasonablerates,at Vittal ,Dakhina Kannada dist,Mangalore ,Which is 10 km from PERLA,in KASARGOD kerala.Needy PRAVASIKAL ( expatriates) can form a society and construct 12 houses in 1/2 acre plots. contact. 91 9886921208, 080 66530666.E Mail. thangachha@gmail.com

  മറുപടിഇല്ലാതാക്കൂ
 28. pennu kettiyaa kannum kettumo? naattinpurathe samaadhaanam.. a a a ha athethra dhanyam..!

  മറുപടിഇല്ലാതാക്കൂ
 29. നന്നായിട്ടുണ്ട്...ഫ്ലാറ്റില്‍ ജീവിതം ഉരുകുന്ന ഒരാള്‍, ഭാര്യക്കും ഭര്‍ത്താവിനും ഇഷ്ടമല്ലെങ്കിലും, നഗര ജീവിതം പഠിപ്പിച്ചു ഇവിടെ ജീവിക്കാന്‍

  മറുപടിഇല്ലാതാക്കൂ