Ind disable

2010, ജൂലൈ 14, ബുധനാഴ്‌ച

പഞ്ച(തന്ത്ര)കഥകള്‍.....

അടയാളം
"ഹലോ , എവിടെ എത്തി ? പുറപ്പെട്ടോ?"
"ഹേയ് ഇല്ല.ഇപ്പൊ പുറപ്പെടും,
നല്ല മഴാ ...അത്  ഒന്ന് കുറഞ്ഞാല്‍  നാലഞ്ച് മണിക്കൂറിനുള്ളില്‍ അവിടെ എത്തും' ആ നഗരത്തില്‍ എത്തിയാല്‍ എങ്ങനെ നിന്റെ വീട് തിരിച്ചറിയും ?വല്ല അടയാളവും ഉണ്ടോ ?".
"അത് പ്രോബ്ലം ഒന്നുമല്ല. ...ഇവിടെ എത്തുമ്പോള്‍ തന്നെ നീണ്ടു പരന്നു കിടക്കുന്ന റോഡില്‍ ഒരു കുഴി ഉണ്ട് അതിനു നടുവില്‍ ഒരു വാഴയും വെച്ചിട്ടുണ്ട് , അത് ആണ് അടയാളം "
പക്ഷെ നമ്മുടെ മന്ത്രി പ്രഖ്യാപിച്ച അയ്യായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് നിക്കത്തുന്ന കുഴിയില്‍ ഇത് പെടുമോ എന്തോ ?.
 
കടപാട് : ഒരു മന്ത്രിയോടും അല്ല ....


ലേബല്‍

ഒരു ഊരുതെണ്ടി തന്റെ ജീവിതം റെയില്‍ പാളത്തില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.അതുവരെ കരുതി വെച്ച മുഴുവന്‍ സമ്പാദ്യവും കൊണ്ട് ഒരു കോറത്തുണി വാങ്ങി തയ്യല്‍ കടയിലേക്ക് നടന്നു.അത് വരെ കുപ്പായം ധരിക്കാതിരുന്ന അയാള്‍ ഒരു കുപ്പായം തയ്പ്പിക്കാനും ആ തയ്യല്‍ കടയുടെ പേര് അതില്‍ തുന്നി വെക്കാന്‍ ആവശ്യപ്പെടാനും മറന്നില്ല..


കടപാട് :എന്നോട്  തന്നെ .......മരിക്കുന്നതിനു   മുന്പ്  സ്വന്തം  ലേബല്‍  നാല് ആളുകള്‍ അറിയണമെന്ന ആഗ്രഹത്തില്‍ കോപ്രായങ്ങള്‍ കാട്ടി കൂട്ടുന്നു . 


ഹര്‍ത്താല്‍
ഗംഭീര പ്രവചനങ്ങള്‍ നടത്തിയ നീരാളിയുടെ പ്രവചനങ്ങളില്‍ വിറളി പൂണ്ട പച്ച തത്തമ്മ ജോലി നഷ്ട്ടപ്പെടുമെന്ന ഭീതിയില്‍ സെക്രറ്ററിയേറ്റു നടയില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങി.പച്ച തത്തമ്മയോട് അനുഭാവം പ്രകടിപ്പിച്ചു നാളെ കേരളത്തില്‍ ഹര്‍ത്താല്‍
ജയ് ജയ് കേരളം .ജയ് ജയ് പച്ച തത്തമ്മ .....ജയ് ജയ് ഹര്‍ത്താല്‍ ... !!!

കടപാട് :നീരളിയോടു ..പാവം നീരാളി ഇത് ഒന്നും അറിയില്ല


വിശേഷം

"എന്നായുണ്ട്‌ വിശേഷം ?"
"സുഖം തന്നെ .അവിടെയോ ?"
"അവിടത്തെ പോലെ ഇവിടെയും സുഖം ,പരമ സുഖം "
പിന്നെ എന്താണാവോ .ഈ ലോകത്തിനു മാത്രം ഇത്ര സുഖക്കേട്‌ ?"

കടപാട് :മറന്നുപോയത്‌ ജീവിതമെന്ന് തിരിച്ചറിയുന്നതിനാല്‍ പ്രവാസത്തിന്റെ ഷരപ്രവാഹങ്ങളില്‍ സ്വയം ഒഴുകാന്‍ വിധിക്കപ്പെട്ടവനായ പി. ശിവപ്രസാദ്‌ എന്ന മൈനാഗന്(ശിവേട്ടന് ) 

സന്തുഷ്ട കുടുംബം
ഒരു ചാനല്‍ പ്രൊഡ്യൂസര്‍ പുതിയ ഒരു പ്രോഗ്രാമിന്റെ പണിപ്പുരയിലായിരുന്നു കുറച്ചു മാസങ്ങളായി . പ്രോഗ്രാമിന്റെ പേര് സന്തുഷ്ട കുടുംബം ...വളരെ പ്രശസ്തരുടെ കുടുബ ജീവിതത്തിന്റെ വിജയത്തിലേക്ക് ഒരു എത്തി നോട്ടം ...അതിന്റെ തിരക്കിനിടയില്‍ വീട്ടു കാര്യമൊക്കെ മറന്നു പോയി...നൂറു എപ്പിസോഡ് പിന്നിട്ടു പ്രോഗ്രാമിന്റെ വിജയത്തിന്റെ സന്തോഷത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു

കടപാട് :മുന്പ് എന്നോ വനിതയില്‍ വന്ന സന്തുഷ്ട കുടുംബം എന്നെ പങ്ക്തിയോടു

36 അഭിപ്രായങ്ങൾ:

 1. ചെറിയ വരികളിലെ വലിയ ചിന്ത.....ഇഷ്ടമായി..രസകരം....സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 2. സന്തോഷം മാഷേ ..
  ആദ്യത്തെ കൊമ്മന്റിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 3. cheriya cheriya sambhavangal thamasha roopathil nannayittundu

  മറുപടിഇല്ലാതാക്കൂ
 4. ജയ് ജയ് കേരളം .ജയ് ജയ് പച്ച തത്തമ്മ .....ജയ് ജയ് ഹര്‍ത്താല്‍ ... !!!

  മറുപടിഇല്ലാതാക്കൂ
 5. സന്തുഷ്ടകുടുംബം ഏറെയിഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 6. ഹര്‍ത്താലും സന്തുഷ്ടകുടുംബവും കലക്കി..

  മറുപടിഇല്ലാതാക്കൂ
 7. സന്തുഷ്ട കുടുംബവും പച്ച തത്തമ്മയുമാണ് എനിയ്ക്കും കൂടുതലിഷ്ടമായത്.

  മറുപടിഇല്ലാതാക്കൂ
 8. സ്വന്തം കുടുമ്പം പോലും നോക്കാന്‍ കഴിയാതെ നാട്ടുകാരെ നനാക്കാന്‍ നടക്കുന്നു...
  ഒട്ടുമിക്ക കാഴ്ചകളും ഇങ്ങിനെതന്നെ അല്ലെ?
  നന്നായി.

  മറുപടിഇല്ലാതാക്കൂ
 9. "പച്ച തത്തമ്മയോട് അനുഭാവം പ്രകടിപ്പിച്ചു നാളെ കേരളത്തില്‍ ഹര്‍ത്താല്‍!"
  ഹോ! ഇതുവായിച്ചിട്ടെന്റെ കണ്ണുനിറയുന്നു. ജനങ്ങള്‍ക്കൊക്കെ എന്നോട് ഇത്ര സ്നേഹമുണ്ടെന്ന് ഞാനിന്നാണ് അറിയുന്നത്. ഹര്‍ത്താല്‍ നീണാല്‍ വാഴട്ടെ. ജയ് ജയ് പച്ച തത്തമ്മ!!

  മറുപടിഇല്ലാതാക്കൂ
 10. എല്ലാ കഥയും ഒന്നിനൊന്നും നല്ലത് .

  എനിക്കേറ്റം ഇഷ്ടപെട്ടത് ലേബല്‍ ആണ്.

  മരിക്കുന്നതിനു മുന്പ് സ്വന്തം ലേബല്‍ നാല് ആളുകള്‍ അറിയണമെന്ന ആഗ്രഹത്തില്‍ കോപ്രായങ്ങള്‍ കാട്ടി കൂട്ടുന്നു

  മറുപടിഇല്ലാതാക്കൂ
 11. വളരെ സരസമായി അവതരിപ്പിച്ചു,രസമായി വായിച്ചു.

  മറുപടിഇല്ലാതാക്കൂ
 12. കുറച്ചു കാര്യങ്ങള്‍ ഒരുപാട് സത്യങ്ങള്‍ ,അര്‍ത്ഥങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 13. ലളിതമായിപ്പറഞ്ഞ "പഞ്ചതന്ത്ര" കഥകള്‍ എല്ലാം തന്നെ ഇഷ്ടമായി.എന്നാലും സന്തുഷ്ടകുടുംബവും ലേബലും മികച്ചു നില്‍ക്കുന്നതായി തോന്നി.

  മറുപടിഇല്ലാതാക്കൂ
 14. കൊള്ളാമല്ലോ,നുറുങ്ങുകൾ.
  ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 15. പഞ്ച തന്ത്രങ്ങളും ഉജ്ജ്വലമായി .....
  എന്നാലും ഭാര്യ പോയത് കഷ്ടായി .....
  അല്ലെ????
  രസമുണ്ട് ..

  മറുപടിഇല്ലാതാക്കൂ
 16. രസകരമായീ പറഞ്ഞു...ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 17. നന്നായിരിക്കുന്നു. ചെറിയ വാക്കില്‍ ഒരു പാട് കാര്യങ്ങള്‍ പറയാന്‍
  കഴിഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 18. അവസാനത്തെ ശരിക്കും നല്ലോണം ഇഷ്ടായി

  മറുപടിഇല്ലാതാക്കൂ
 19. അടയാളവും ലേബലും ഹര്‍ത്താല്‍ വിശേഷങ്ങളുമില്ലെങ്കില്‍ എന്ത് സന്തുഷ്ടകുടുംബം :)

  മറുപടിഇല്ലാതാക്കൂ
 20. പഞ്ചതന്ത്രകഥകള്‍ മനോഹരം
  എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം

  മറുപടിഇല്ലാതാക്കൂ
 21. മരിക്കുന്നതിനു മുമ്പ് ലേബൽ പതിപ്പിക്കാനുള്ള കോപ്രായങ്ങൾ .നന്നായി ബോധിച്ചു :)

  മറുപടിഇല്ലാതാക്കൂ
 22. അജ്ഞാതന്‍2010, ഓഗസ്റ്റ് 1 5:04 AM

  കൊള്ളാല്ലോ കുഞ്ഞിച്ചിന്തകള്‍.Thought provoking.ഇനിയും കാണാം.

  മറുപടിഇല്ലാതാക്കൂ
 23. ചിന്തകൾ ഉദ്ദീപിപ്പിക്കുന്ന അഞ്ച് പഞ്ചുള്ള കഥകൾ കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ