Ind disable

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

ഉറക്കം (കവിത)

ഓരോ ഉറക്കവും
ഓരോ  മരണമത്രെ 
കുഞ്ഞു  കുഞ്ഞു  മരണങ്ങള്‍
നൈമിഷിക ദൈര്‍ഘ്യങ്ങളില്‍

പൊട്ടിപോകുന്ന 
കുഞ്ഞു നീര്‍കുമിളകള്‍.

കിടന്നുറങ്ങുന്നവരും
ഇരുന്നും നിന്നുമുറങ്ങുന്നവരും   
എന്തിനു
നടന്നുറങ്ങുന്നവര്‍  വരെ
ഓരോ മരണങ്ങളെ പൂര്‍ത്തീകരിക്കുന്നുണ്ട്‌.

ഓരോ തവണ ഉറങ്ങുന്നവരും

വീണ്ടും വീണ്ടും അവനവനായി തന്നെ
പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
ഓരോരുത്തരും
നിദ്രയെ ഇത്ര ലാഘവത്തോടെ
പുണരുന്നത്

 ജീവിതം കാലേ കൂട്ടി
ഉറങ്ങി തീര്‍ത്തവര്‍ക്ക്
നിദ്രാവിഹീനമായ നിശീഥികളില്‍  
നിതാന്തമായൊരു  ഉറക്കത്തെ
കനവു കാണാന്‍ കൊതിക്കുന്നുണ്ട്  


എല്ലാവര്ക്കും എന്റെ വിഷു ആശംസകള്‍ 

62 അഭിപ്രായങ്ങൾ:

 1. നിതാന്തമായ ഉറക്കത്തെ കുറിച്ചുള്ള കവിത വായിച്ച ഉടനെയാണു ഒരു മരണം കേട്ടത്. ചിത്രയുടെ മകളുടെ.
  എല്ലാവരും ഒരു നാള്‍ ഉറക്കത്തെ പുല്‍കണമെങ്കിലും........

  മറുപടിഇല്ലാതാക്കൂ
 2. ഓരോ മരണവും ഒരു ഉറക്കമാണ് ...മറ്റൊരു ജന്മത്തിലേക്കു ഉണരാന്‍ ...

  മറുപടിഇല്ലാതാക്കൂ
 3. ഓരോ മരണവും ഒരു ഉറക്കമാണ്.. അതിനെ “സ്വാപം“ എന്നു വിളിക്കുന്നൂ... വിഷുആശംസകൾ

  മറുപടിഇല്ലാതാക്കൂ
 4. ഉറക്കത്തില്‍ നിന്നെണീക്കുമ്പോഴാണ് മരിച്ചിട്ടില്ലെന്ന സ്ത്യം ഓരോരുത്തരും തിരിച്ചറിയുന്നത്.

  മറുപടിഇല്ലാതാക്കൂ
 5. ഓരോ ഉറക്കവും മരണത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ഓര്‍മപ്പെടുത്തുന്ന കവിത ...!

  മറുപടിഇല്ലാതാക്കൂ
 6. ഉറക്കം പോലെ സുഖമായിരിക്കും മരണവും അല്ലെ.
  വിഷു ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 7. എന്നാല്‍ അവസാനിക്കാത്ത ഉറക്കത്തിലേയ്ക്കെത്തുന്ന
  വേളയില്‍ ഉങ്ങാതിരിക്കാനായി നമ്മള്‍ കിണഞ്ഞു
  പരിശ്രമിക്കും.

  മറുപടിഇല്ലാതാക്കൂ
 8. മണ്ണിലേക്കലിഞ്ഞു പോകുന്ന നീണ്ട ഉറക്കമാണ്‌ മരണം.. നിറയെ മണ്ണിൻ മണമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന സ്വപ്നത്തിലലിഞ്ഞ്..

  മറുപടിഇല്ലാതാക്കൂ
 9. അജ്ഞാതന്‍2011, ഏപ്രിൽ 14 5:21 PM

  നേരെന്നു കരുതുവാനാവില്ലിനി..
  ഉണർവ്വിനേക്കാളെത്ര ജീവിച്ചു
  ഞാനാ കൊച്ചു മരണങ്ങളില്‍...
  ദൃഢമാര്ന്നോ്രാ കൈ വിരലുകള്‍
  ചേര്ത്തു പിടിച്ചൊരുസ്വപ്നത്തിന്‍ ചിറകില്‍..,
  എവിടേയ്ക്ക് ഞാനൊരു യാത്ര പോയ്‌... വീണ്ടും ഞാൻ പുനർജ്ജനിച്ചു.......... ആശംസകൾ.. നല്ല വരികൾക്ക്

  മറുപടിഇല്ലാതാക്കൂ
 10. ആശാനെ ഇതെന്താ ഓഷോയുടെ തത്വ ചിന്താ പ്രസംഗം വായിച്ച പോലെയുണ്ടല്ലോ ?!!!


  ഏതായാലും എന്റെ വിഷു ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 11. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നിറമുള്ള സ്വപ്നങ്ങളത്രെ ഉറക്കം....

  മറുപടിഇല്ലാതാക്കൂ
 12. ജീവിതം കാലേ കൂട്ടി
  ഉറങ്ങി തീര്‍ത്തവര്‍ക്ക്
  നിദ്രാവിഹീനമായ നിശീഥികളില്‍
  നിതാന്തമായൊരു ഉറക്കത്തെ
  കനവു കാണാന്‍ കൊതിക്കുന്നുണ്ട്!

  തീർച്ചയായും,ഈ കനവുകളാണ് അവരെ ഉറങ്ങാതെ ജീവിപ്പിച്ചു നിർത്തുന്നതുതന്നെ!നന്നായിരിക്കുന്നു നിന്റെ ഈ കവിത.

  മറുപടിഇല്ലാതാക്കൂ
 13. വെറുതെ ഓരോന്നു പറഞ്ഞു മനുഷനെ ബേജാറക്കല്ലേ പഹയാ .

  മറുപടിഇല്ലാതാക്കൂ
 14. ഉറക്കം പോലെ തന്നെ മരണവും..
  രണ്ടും നാം അറിയുന്നില്ല...!

  മറുപടിഇല്ലാതാക്കൂ
 15. ചിന്ത മാത്രമുള്ള കവിത അതിന്റെ അർഥത്തിൽ നന്നായി

  മറുപടിഇല്ലാതാക്കൂ
 16. ദീര്‍ഘ നിദ്രക്കു ഇടയിലെ ഇടവേള
  ജീവിതം എന്ന കൊച്ചു സ്വപ്നം ...
  നല്ല കവിത...

  മറുപടിഇല്ലാതാക്കൂ
 17. കവിതയിലെ ആശയം കൊള്ളാം പക്ഷേ എന്തോ ഒരപൂര്‍ണ്ണത.
  വിഷു ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 18. നിതന്തമായ ഒരു ഉരക്കത്തിന് കാത്തിരിക്കുകയാണല്ലോ നാം ഓരൊരുത്തരും അല്ലേ ദില്രാജ്
  ഒപ്പം
  “വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
  കമലാനേത്രനും ...
  വിഷുപ്പക്ഷിയില്ലിവിടെ
  കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
  വിഷുക്കൈനീട്ടം കൊടുക്കുവാന്‍
  വെള്ളിപണങ്ങളും ഇല്ലല്ലോ ...
  വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
  വിഷു വിഷെസ് മാത്രം !“

  മറുപടിഇല്ലാതാക്കൂ
 19. വല്ലാത്ത ഒരു അദ്ഭുതം തന്നെയാണ്‍ ഉറക്കം. പറഞ്ഞ പോലെ ഓരോ ഉറക്കം കഴിയുമ്പൊഴും മനുഷ്യന്‍ ഒരു ഉയിറ്ത്തെഴുന്നേല്പ്പു തന്നെയല്ലെ നടത്തുന്നത്.
  നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 20. എല്ലാ ഉറക്കത്തിനും ഒരു നല്ല ഉണർച്ചയുണ്ടാവട്ടെ... അവസാന ഉറക്കത്തിനും.

  മറുപടിഇല്ലാതാക്കൂ
 21. കുഞ്ഞു ഉറക്കാമെങ്കിലും നീണ്ട ഉറക്കമാണെങ്കിലും ഉറങ്ങുന്നവര്‍ ഓരോ പ്രാവശ്യവും പുനര്‍ജനിക്കെട്ടെ ..ഒരു പുതു പുലരിയിലേക്ക്..നല്ല കണികള്‍ കണ്ടു ഉണരെട്ടെ...

  വിഷു ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 22. കുഞ്ഞു കുഞ്ഞു മരണങ്ങള്‍
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 23. ഉണരാനായി ഉറങ്ങണം,
  ഉറങ്ങാനായി ഉണരണം,
  വിഷു ആശംസകളോടെ,,,

  മറുപടിഇല്ലാതാക്കൂ
 24. അവസാനം നമ്മള്‍ നിത്യതയാര്‍ന്ന,സ്വഛന്ദമായ ഉറക്കത്തെ ഒരിക്കലും ഉണരാത്ത ഉറക്കത്തെ പുല്‍കിടും.

  മറുപടിഇല്ലാതാക്കൂ
 25. ആശയം കൊള്ളാം ട്ടോ.

  വൈകിയാണെങ്കിലും വിഷു ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 26. ഉറങ്ങിത്തീർത്തവർ ഉറക്കം വരാത്ത രാത്രികളിൽ നിതാന്തമായൊരു നിദ്രയെ കൊതിക്കണുണ്ടാവും...ഉണരാത്ത ഉറക്കം ആഗ്രഹിക്കുന്നവരും ധാരളം....ഉറക്കം എന്നത് കൊച്ചു മരണം...

  നന്മ നിറഞ്ഞ വിഷു ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 27. avasaanathea varikal nannayirikkunnu


  ou vilikkal kkum thirichu kondu varan kazhiyaatha urakkangal
  swapnangalil ninnu aa urakkangalileakkulla irangippokku
  nalla varikal nalla aasayam  aarum kaanathathu kandeathunnavanathrea ezhuthujkaaran

  മറുപടിഇല്ലാതാക്കൂ
 28. ഉറക്കമെന്ന താൽക്കാലിക മരണത്തെ നമ്മൾ ഇഷ്ടപ്പെടുമ്പോൾ നമ്മുടെ അവസാന ഉറക്കമാകുമോ ഇതെന്ന ചിന്ത നമ്മിൽ വരുന്നേയില്ല..
  എല്ലാ ആശംസക്ല്

  മറുപടിഇല്ലാതാക്കൂ
 29. a short slept passed i wake eternally
  എന്ന് ഒരു കല്ലറയില്‍ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട് .ഉറങ്ങുമ്പോഴാണോ ഉണരുന്നത് ..?
  കവിത നന്നായി .
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 30. 'എന്നെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും പിന്നെ ജീവിപ്പിക്കുകയും ചെയ്ത എന്റെ രക്ഷിതാവിന് സ്തുതി' എന്ന് മുസ്‌ലിംകള്‍ , ഉറക്കമുണര്‍ന്ന ഉടന്‍ പ്രാര്‍ഥിക്കുന്നതു ഇത്കൊണ്ട് തന്നെ.
  ഉറക്കം മരണംതന്നെ.

  മറുപടിഇല്ലാതാക്കൂ
 31. നീണ്ടൊരുറക്കത്തില്‍ കാണുന്ന
  സ്വപ്നം മാത്രമോ
  സത്യത്തില്‍ ജീവിതമെന്ന്
  നാം വിളിക്കുന്ന രാപ്പകലുകള്‍...

  മറുപടിഇല്ലാതാക്കൂ
 32. ഉറക്കത്തെ കുറിച്ചു പറഞ്ഞതു ശരിയാണ് .ചിന്തയുടെ ഉന്നവും കൊള്ളാം . പക്ഷേ നിങ്ങൾ കവിത എഴുതുമ്പോൾ എന്തിനു മടീയനാകണം .കവിതയിൽ പത്തുവാക്കുകൾക്ക് വേണ്ടി ഒരു വാക്കേ ഉപയോഗിക്കാവ് .പെട്ടന്നു എഴുതി തീർത്ത കവിത നന്നായി വളർന്നില്ല

  മറുപടിഇല്ലാതാക്കൂ
 33. oro urakkavum oro maranamaakunnu. athupole oru maranavum oro urakkamakunnu. iva thammil oru vithyasam maathram. oro urakkavum kazhinju naam unarunnu. ennal maranamenna urakkathil ninnum naam orikkalum uranilla.

  മറുപടിഇല്ലാതാക്കൂ
 34. ഓരോ ഉറക്കവും മരണമാണെങ്കില്‍ ഞാന്‍ ഇനി ഉറങ്ങൂല്ല.. നല്ല കവിത

  മറുപടിഇല്ലാതാക്കൂ
 35. ഓരോ ഉറക്കവും
  ഓരോ മരണമത്രെ - കേട്ടിട്ടുള്ള ആശയം തന്നെ. എങ്കിലും അത് വികസിപ്പിച്ചെടുത്തിരിക്കുന്നത് നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 36. ഓരോ തവണ ഉറങ്ങുന്നവരും
  വീണ്ടും വീണ്ടും അവനവനായി തന്നെ
  പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
  ഓരോരുത്തരും
  നിദ്രയെ ഇത്ര ലാഘവത്തോടെ
  പുണരുന്നത്

  a fresh look yaaar

  മറുപടിഇല്ലാതാക്കൂ
 37. ഉറങ്ങുബോളെന്നും ഓര്‍മ്മയിരിക്കട്ടെ മരണത്തെ.

  മറുപടിഇല്ലാതാക്കൂ
 38. ആഴമേറിയ ആശയം ലളിതമായ വരികള്‍  ആശംസകള്‍ :)

  മറുപടിഇല്ലാതാക്കൂ
 39. നല്ല കവിത. പലരും മരണത്തെക്കുറിച്ച് പല തരത്തില്‍ വ്യാഖ്യാനിക്കാറുണ്ട്.
  മറ്റുള്ളതില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. പലപ്പോഴും എന്റെ ഉറക്കത്തില്‍ ആഴമറിയാത്ത കയത്തിലേക്ക് ഞാന്‍ വഴുതിവീഴുന്നതും ഒരു പിടിവള്ളികിട്ടാന്‍ കൈയെത്തിക്കുന്നതുമെല്ലാം കാണാറുണ്ട്. ഉറക്കത്തിലെ ആ ലോകത്തെ ഇങ്ങനെ കാണാറുണ്ട്, അല്ലെങ്കില്‍ അറിയാറുണ്ട് എങ്ങിനെയാണ് പറയേണ്ടത് എന്നറിയില്ല. എങ്കിലും ആ ചിന്തകളെ ഒറ്റവാക്കിട്ടു മരണം എന്നു വിളിക്കാനൊക്കുമോ അതും അറിയില്ല. വായിച്ചപ്പോള്‍ എന്തെല്ലാമോ ചിന്തകള്‍ മനസ്സിലൂടെ ഊളിയിട്ടു പോകുന്നു. കവിതകളുടെ വരികളോ അതിന്റെ അര്‍ത്ഥമോ അല്ല കൂടുതലും എന്നെ സ്വാധീനിച്ചത്. അതിലെ ചില ചിന്തകളാണ്. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 40. നന്നായിട്ടുണ്ട് കേട്ടോ..ഉറക്കം ഒരു മരണം തന്നെയാണു.എന്നുവെച്ച് ആരും ഉറങ്ങാതിരിക്കുന്നുമില്ല.രണ്ട് ദിവസം ഉറങ്ങാതിരുന്നാല്‍ ഭ്രാന്ത് പിടിക്കും .
  എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 41. ഉറക്കത്തിനു പിന്നില്‍ ഇങ്ങനെയും ചിലതോ...?

  മറുപടിഇല്ലാതാക്കൂ
 42. ഓരോ തവണ ഉറങ്ങുന്നവരും
  വീണ്ടും വീണ്ടും അവനവനായി തന്നെ
  പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
  ഓരോരുത്തരും
  നിദ്രയെ ഇത്ര ലാഘവത്തോടെ
  പുണരുന്നത്
  athayo?
  urakkathe maranavumaayi ഇത്ര ലാഘവത്തോടെtharathamyappeduthaan pattumo?

  മറുപടിഇല്ലാതാക്കൂ
 43. കവിതയെക്കാള്‍ നല്ല ചില കമന്റുകള്‍ കണ്ടു. പക്ഷെ ആ കമന്റുകള്‍ക്ക് വഴിമരുന്നിട്ട കവിത തന്നെ നല്ലത്.

  മറുപടിഇല്ലാതാക്കൂ
 44. ഉറക്കത്തെക്കുറിച്ച് എല്ലാവരും പറയുന്നതല്ല ഇത്...

  ഓരോ ഉറക്കവും നമ്മുടെ ജാഗ്രത്തിനെ പരിപാലിക്കുന്നുണ്ട്..... ചിലപ്പോഴൊക്കെ സ്വപ്‌നവും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ കൂടിക്കുഴഞ്ഞുപോയപോലെയൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്...

  ചില വരികള്‍ നന്ന്...

  മറുപടിഇല്ലാതാക്കൂ
 45. "ഓരോ തവണ ഉറങ്ങുന്നവരും വീണ്ടും വീണ്ടും അവനവനായി തന്നെ
  പുനര്‍ ജനിക്കുന്നതുകൊണ്ടാണ് ഓരോരുത്തരും
  നിദ്രയെ ഇത്ര ലാഘവത്തോടെ പുണരുന്നത് ...."

  അതെ .. ഉറങ്ങാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു ..
  ഒരു രാത്രിയുടെ ഉറക്കം നഷ്ടമായാല്‍ എന്തോരു വിഷമം ?
  അപ്പോള്‍ ഉറക്കം ഒരു ചെറുമരണമാണെങ്കില്‍
  ഈ ഉറക്കത്തെ ഇത്ര മേലിഷ്ടപ്പെടുന്നെങ്കില്‍
  വലിയ ഉറക്കമായ മരണത്തേയും വല്ലതെ ഇഷ്ടപ്പെടുന്നുണ്ടാവും,
  അതുകൊണ്ടാവും മരിച്ചവരൊന്നും തിരികെ വരാത്തത് .......

  മറുപടിഇല്ലാതാക്കൂ
 46. നാം ആത്മാവില്ലാതെ ഉറങ്ങുന്നു, ചില ശരീരം ആത്മാവിനെ തിരിച്ചുപിടിക്കാനാവാതെ കീഴടങ്ങുന്നു.

  ജീവനെയും ആത്മാവിനെയും കുറിച്ച് ഇവിടെ വേറെ ഒരു പഠനം കണ്ടു.

  മറുപടിഇല്ലാതാക്കൂ
 47. ചില വരികൾ വളരെ ഇഷ്ടമായി....

  മറുപടിഇല്ലാതാക്കൂ
 48. കവിത ഇഷ്ടായി.... ഋതുവില്‍ വായിച്ചിരുന്നു.

  മറുപടിഇല്ലാതാക്കൂ
 49. ഈ ബ്ലോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ എന്റെ Dashboardല്‍ കാണുന്നില്ല , അതെന്തേ എന്ന് നോക്കിയപ്പോള്‍ ഞാന്‍ മുന്‍പ് ഫോളോ ചെയ്തിരുന്നത് ഇപ്പോള്‍ കാണുന്നില്ല!!! അതെങ്ങനെ സംഭവിക്കും!

  മറുപടിഇല്ലാതാക്കൂ
 50. നല്ല ചിന്തകള്‍ ഉണര്‍ത്തുന്നു ഈ കവിത

  മറുപടിഇല്ലാതാക്കൂ
 51. നല്ല കവിത. ഓരോ ഉറക്കവും താല്‍ക്കാലിക മരണമാണ്. ഒന്നു ശ്വാസം നിലച്ചാല്‍ അത് ശ്വാശത നിദ്രയായി മാറുന്നു.

  മറുപടിഇല്ലാതാക്കൂ
 52. എല്ലാ വായനകാര്‍ക്കും നന്ദി ..സന്തോഷം

  മറുപടിഇല്ലാതാക്കൂ
 53. ജീവിതം കാലേ കൂട്ടി
  ഉറങ്ങി തീര്‍ത്തവര്‍ക്ക്
  നിദ്രാവിഹീനമായ നിശീഥികളില്‍
  നിതാന്തമായൊരു ഉറക്കത്തെ
  കനവു കാണാന്‍ കൊതിക്കുന്നുണ്ട്

  ഈ വരികള്‍ ഏറെ ഇഷ്ടമായി. കണ്ണു തുറന്നു വെച്ചു ഉറങ്ങുന്നവരല്ലേ നമുക്ക് ചുറ്റും. പിന്നെ ഉറക്കം നടിക്കുന്നവരും.
  ഉറക്കത്തെപ്പറ്റി ഇനിയും എഴുതാം എന്നു തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 54. Truly superb ! really puts life into a different perspective , bringing out the inner beauty through various aspects of our lives. The interlect of the poets mind is precisely projected via these poems! in particular i thoroughly enjoyed the poem "sleep" it really grasps the concept of the psychology of the human mind on the particular topic of sleep.

  മറുപടിഇല്ലാതാക്കൂ
 55. ഉണരാം ഉറക്കമെന്ന ജാലകത്തിൽ നിന്നും....

  മറുപടിഇല്ലാതാക്കൂ
 56. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ