Ind disable

2014, ജൂൺ 28, ശനിയാഴ്‌ച

കവിതകൾ 22

അവിചാരിതമായതിന്റെ 
വിരോധാഭാസമാണ് 
അനിവാര്യതയുടെ 
ആദ്യ പാദുകം   

----------XXX----------

എന്റെ പ്രണയ കവിതകളെ 
കുറിച്ചു പറഞ്ഞു പറഞ്ഞു 
വലിയ കണ്ണുകള്‍ 
ഒന്നുകൂടി വിടര്‍ത്തി 
ഒരു ചെമ്പനീര്‍ പൂവ് പോലെ 
ചുവന്നു തുടിക്കുന്നുണ്ടാവും 
അവളുടെ കവിളിൽ .


പക്ഷെ ഇതൊന്നുമല്ലകാര്യം 
എന്റെ സ്നേഹത്തെ കുറിച്ചു 
പറയുമ്പോള്‍ മാത്രം 
അവളുടെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു ചെമ്പരത്തിപൂവാണെയെന്നു
അവളുടെ ചുണ്ടുകളില്‍ 
ഒരു ചിരിപൂത്തുകൊണ്ടിരിക്കും

----------XXX----------

നിഷേധിക്കുന്നത് പോലെതന്നെ 
സ്വീകരിക്കുന്നതും വിപ്ലവകരമായ 
സ്നേഹത്തിന്റെ  പുതുമ  തന്നെയാണ് 


2014, ജൂൺ 25, ബുധനാഴ്‌ച

കവിയെ തിരയരുത് (കവിത )

നിങ്ങൾക്കൊരു കവിയുടെ
കവിതകളിഷ്ടമായെന്നിരിക്കട്ടെ..,
വീണ്ടും വീണ്ടും വായിച്ചോളൂ
കവിതകളൊന്നൊഴിയാതെ വേണമെങ്കിൽ
മന:പാഠമാക്കിക്കൊള്ളൂ,
ഇടക്കിടെ ഓർത്തുകൊള്ളൂ,
ഒഴിഞ്ഞപാടങ്ങളിലോ, ടെറസ്സുകളിലോ
ഒറ്റയ്ക്കിരുന്ന് നിങ്ങളോടുതന്നെ
ആ കവിതകൾ മൂളിക്കൊള്ളൂ…
പക്ഷേ.. ഒരിക്കലും..
ഒരിക്കൽപ്പോലും അയാളെ തേടിച്ചെല്ലരുത്..
.
കവിയെ നേരിൽക്കാണുമ്പോൾ
ചിലപ്പോൾ കവിതയോടുള്ള
നിങ്ങളുടെ ഭ്രാന്ത്
ഒരു മുട്ടത്തോടുപോലെ ഉടഞ്ഞുപോയെന്നു വരും..
എഴുതുന്ന കവിതകളിലെ ആർദ്രത
കവിയുടെ മനസ്സിനുണ്ടാവണമെന്നില്ല.
ഓളമിടുന്നൊരു അരുവിപോലെ
അയാളുടെ ഹൃദയം മിടിച്ചുകൊള്ളണമെന്നില്ല..
അയാൾ ചിലപ്പോൾ സാധാരണയിലും
സാധാരണക്കാരനാവാം,
നിർഗുണപരബ്രഹ്മം..
അതുകൊണ്ട്, കവിത വായിക്കുക..
എന്നിട്ട് കവിയെ  എന്നെന്നേക്കുമായി
അങ്ങ് മറന്നേക്കുക..
ഇനി എന്നെങ്കിലും കണ്ടുമുട്ടിയാൽത്തന്നെ
അയാളിൽ ഒരു കവിഹൃദയമോ
കാമുകച്ഛായയോ തിരഞ്ഞുചെല്ലാതിരിക്കുക,
അയാളെ വെറുതെ വിടുക..
അയാൾ,അയാളുടെ ലോകത്തിരുന്നു 
കവിതകൾ എഴുതട്ടെ ...

2014, ജൂൺ 17, ചൊവ്വാഴ്ച

നീ ഒരിക്കലും തുറന്ന പുസ്തകമാവരുത് (കവിത )

നീ ഒരിക്കലും തുറന്ന പുസ്തകമാവരുത് 
ആർക്കും എപ്പോഴും എത്ര അകലത്തിലായാലും 
നിന്നെ വായിക്കുന്ന രീതിയിൽ 
തുറന്നു വെച്ച് കൊടുക്കരുത് നിന്റെ ജീവന്റെ പുസ്തകം.


നീ തുറന്നു കൊടുത്താൽ 
നിന്റെ അനുവാദമില്ലാതെ കടന്നു വരാം    
നിന്നെ അവരുടെ  രീതിൽ  മാത്രം  വായിച്ചെടുത്ത് 
നിന്നെയും മറി കടന്നിരിക്കും 
പുതിയ വൻകരകൾ തേടി പോയിരിക്കും.
നീ പോലും അറിയും മുൻപേ ...


നീ തുറന്നു പുസ്തമാകണം  
നിനെ വായിക്കാൻ അതിസാധാരണ അഗ്രഹത്തോടെ 
വരുന്നവരുമുന്നിൽ മാത്രം.

തുറന്നിരിക്കുന്നത് ആരും എള്ളുപ്പം നോക്കി വായിക്കും.
തുറന്നു വായിക്കുന്നവർ ഹൃദയ മർമ്മരം തൊട്ടു അറിയുന്നു  

2014, ജൂൺ 11, ബുധനാഴ്‌ച

ആഘാതദുഃഖം (കവിത )ഒന്നാം ക്ലാസിൽ 
എല്ലാവരും ജയിച്ചപ്പോൾ 
ഞാനും കടന്നു കൂടിയതിൽ 
ആനന്ദാശ്രുപൊഴിച്ചതോന്നുമല്ല 
ശരിക്കും ഞാൻ കരയുന്നതാ
ണ്  

ഞാൻ ആദ്യമായി 
തറ,പന,പറ എന്നത് 
സ്ലേറ്റിലെഴുതിയത് 
എന്റെ മഷിതണ്ട് മോഷ്ട്ടിച്ചു  
സ്ലേറ്റ്‌  മായ്ച്ചുകളഞ്ഞ ചെക്കനെയും 
മാഷ് 
ജയിപ്പിച്ചിരിക്കുന്നു

ആ സങ്കടംകൊണ്ടാ ഞാൻ കരയുന്നത് 
ശരിക്കും സങ്കടമുണ്ട് 
സത്യം ഞാൻ വെറുതെ പറയുന്നതല്ല
എന്നാലും എല്ലാവരെയും  ജയിപ്പിച്ചാലും
അവനെ തോൽപ്പിക്കാമായിരുന്നു   
മഹാദുഷ്ട്ടനാ മാഷ് .... 

 

2014, ജൂൺ 4, ബുധനാഴ്‌ച

കവിതകൾ 21

അറിയാതെ നീ 
പോയേക്കാം
നിന്നിൽ നിന്ന് ഒരു നോട്ടം
കൊതിച്ചേക്കാം
എന്നാലും 
കണ്ടിട്ടും കാണാതെ,
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ 
നീ കടന്നു പോകുമ്പോൾ 
നീ അനുഭവിക്കുന്ന 
വേദനയില്ലേ 
അതാണ്‌ എന്നെ കൂടുതൽ 
സങ്കടപ്പെടുത്തുന്നു .

---------------XXXX---------------
നിന്നെ വായിച്ചവരിലധികവും
നിന്നെക്കാൾ ദുരന്തം പേറുന്നവരാണ് 
എന്നിട്ടും 
എന്തിനാന്നു ഇത്ര മാത്രം ദുരിതം 
നീ ആവിഷ്കരിക്കുന്നു


---------------XXXX---------------

നിന്റെ കിനാവിന്റെ
ജാലകം അടച്ചു വെക്കൂ 
മുൻപേ തള്ളി തുറന്നു വന്നവർക്ക് 
വീർപ്പ് മുട്ടുന്നുണ്ട്

---------------XXXX---------------

നിന്റെയൊരു നോട്ടം 
മതിയാവും പെണ്ണെ 
എഴന്നാകാശം വരെ 
കയറിയിറങ്ങി തിരിച്ചു വരാൻ....

---------------XXXX---------------


നീ എന്നെ കാണാതിരിക്കാൻ കണ്ണ് അടക്കുന്നു ഞാൻ 


2014, ജൂൺ 1, ഞായറാഴ്‌ച

കവിതകൾ 20

ഐസ് മിട്ടായിക്കാരന്റെ
 മണിയൊച്ചക്കും
എനിക്കുമിടയിലെ തോട്ടിൽ 
വീണു കാണാതെ പോയ 
അമ്പതു പൈസ നാണയ തുട്ടിലെക്കാണ് 
ഐസ് ബെർഗ് പോലെ ഞാൻ ഉരുകി തീർന്നത് 

-------------XXX-------------
മാറുന്നവരുടെ മുന്നിൽ  മാറാതിരിക്കൂ 
മാറി പോയവർ മാറി വരുംവരെയെങ്കിലും  

-------------XXX-------------

അകലേക്ക് നോക്കുന്നവർ 
അടുത്തത്‌ അറിയുന്നില്ല

-------------XXX------------- 


എത്ര തൊലിച്ചാലും 
എത്ര കണ്ണ്നീർ വീണാലും 
വീണ്ടും വീണ്ടും തോലിച്ചുകൊണ്ടിരിക്കാൻ 
തോന്നുന്ന ഉള്ളി പോലെയാണ് പ്രണയം NB:പക്ഷെ ഉള്ളു പൊള്ളയാണ്‌

-------------XXX-------------


നിന്റെ നിസാരതയുടെ 
സീമയിൽ തന്നെ 
പണിതു തീർക്കണം 
എന്റെ കൗതുക പീലി കൊട്ടാരം 

-------------XXX-------------

നീ നിന്നിൽ കണ്ടെത്താത്ത കാലത്തോളം 
എന്നെ എവിടെയും  തിരയരുത് !