Ind disable

2009, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

അവള്‍ !!!

കബന്ധങ്ങള്‍ നീന്തുന്ന നദിയില്‍ ‌മുങ്ങി നിവര്‍ന്നു
പാപ ഭാരങ്ങള്‍ പകുത്തെടൂത്തു
അവള്‍ വരവായി....!
ഈറനണിയും നിലാവ്‌ മുഖം പൊത്തി --
മഴ മേഘങ്ങളില്‍ ഒളിക്കുബോള്‍
കൈയില്‍ ഒരു ചൂട്ടു മിന്നിച്ചു
നിഴലിനോട്‌ പട വെട്ടിയവള്‍ വരികയാണ് ....!

ചാനല്‍ കോമരങ്ങള്‍ ഉറയുന്ന ചില്ല് മേടയില്‍ നിന്ന്.
പരസ്യ പലക കറന്നെടുത്ത മേനികുളിരില്‍ നിന്ന്.
ഒളി കാമറയുടെ ഒളിയമ്പുകളുടെ പ്രഹരമേറ്റ്
നാഭിയില്‍ കരിഞ്ഞ ജീവിത്തില്‍ നിന്ന് !

ഒടുവില്‍ മണ്ണ് മണ്ണോടു ചേര്‍ന്ന് പുതയാന്‍ -
കച്ച തുന്നി ഉള്ളം കയില്‍ ബാക്കി വെച്ച് അവള്‍-
ഉപേക്ഷികാനാവാത്തത് കൈ നീട്ടിയെടുത്തു .
ശവ ദാഹ താളത്തില്‍ മെല്ലെ ചുവടു വെച്ച് ..
പുഴുക്കുത്തു വീണ മോഹങ്ങള്‍ മാറാപ്പില്‍ മുറുക്കി.
പേനരിക്കും കനവുകള്‍ മുടിനാരു കൊണ്ട് കെട്ടി.
കാലിന്റെ ചുഴയില്‍ കുടുങ്ങിയ കടിഞ്ഞൂലിനെ -
മാറോട്‌ അമര്‍ത്തി .
ചിതറി തെറിച്ച ചിന്തകള്‍ പെറുക്കി എടുത്തു.
മൊഴികള്‍ക്ക് ഇടയില്‍ കുരുങ്ങിയ തിളച്ച മൌനം -
കുഴയലിയില്‍ കുരുക്കി..-
ചുളിവ് വീണ ഓര്‍മ്മകള്‍ മിഴികളില്‍ കിടന്നു വറ്റിച്ച് .
കണ്ണുനീര്‍ കഞ്ഞി കലത്തില്‍ ഉരു‌ക്കി ഒഴിച്ച് .
ഓട്ട വീണ സ്വപനങ്ങള്‍ കോന്തലയില്‍ മുറുക്കി കെട്ടി.
പുലര്‍കാല രാവില്‍ ഞരവില്‍ തുടിക്കും കാമ സില്‍കാര --
ഒച്ചക്കള്‍ അസ്ഥി തറയില്‍ തച്ചു ഉടച്ചു .
ആര്‍ത്തി കുടിച്ചു വറ്റിച്ച കിണ്ണത്തില്‍ ഓട്ട മുക്കാല്‍ കാണീക്ക ഇട്ടു.

മഴ കാറ്റ് പോലെ വീശി ഒഴിഞ്ഞു .
അവള്‍ പടികടന്നു ..
പിന്‍ വിളിക്ക് കാതോര്‍ക്കാതെ ...
ഇറ വെള്ളം പോലെ അവള്‍ നടന്നു പോയി...!!