Ind disable

2009, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

അവള്‍ !!!

കബന്ധങ്ങള്‍ നീന്തുന്ന നദിയില്‍ ‌മുങ്ങി നിവര്‍ന്നു
പാപ ഭാരങ്ങള്‍ പകുത്തെടൂത്തു
അവള്‍ വരവായി....!
ഈറനണിയും നിലാവ്‌ മുഖം പൊത്തി --
മഴ മേഘങ്ങളില്‍ ഒളിക്കുബോള്‍
കൈയില്‍ ഒരു ചൂട്ടു മിന്നിച്ചു
നിഴലിനോട്‌ പട വെട്ടിയവള്‍ വരികയാണ് ....!

ചാനല്‍ കോമരങ്ങള്‍ ഉറയുന്ന ചില്ല് മേടയില്‍ നിന്ന്.
പരസ്യ പലക കറന്നെടുത്ത മേനികുളിരില്‍ നിന്ന്.
ഒളി കാമറയുടെ ഒളിയമ്പുകളുടെ പ്രഹരമേറ്റ്
നാഭിയില്‍ കരിഞ്ഞ ജീവിത്തില്‍ നിന്ന് !

ഒടുവില്‍ മണ്ണ് മണ്ണോടു ചേര്‍ന്ന് പുതയാന്‍ -
കച്ച തുന്നി ഉള്ളം കയില്‍ ബാക്കി വെച്ച് അവള്‍-
ഉപേക്ഷികാനാവാത്തത് കൈ നീട്ടിയെടുത്തു .
ശവ ദാഹ താളത്തില്‍ മെല്ലെ ചുവടു വെച്ച് ..
പുഴുക്കുത്തു വീണ മോഹങ്ങള്‍ മാറാപ്പില്‍ മുറുക്കി.
പേനരിക്കും കനവുകള്‍ മുടിനാരു കൊണ്ട് കെട്ടി.
കാലിന്റെ ചുഴയില്‍ കുടുങ്ങിയ കടിഞ്ഞൂലിനെ -
മാറോട്‌ അമര്‍ത്തി .
ചിതറി തെറിച്ച ചിന്തകള്‍ പെറുക്കി എടുത്തു.
മൊഴികള്‍ക്ക് ഇടയില്‍ കുരുങ്ങിയ തിളച്ച മൌനം -
കുഴയലിയില്‍ കുരുക്കി..-
ചുളിവ് വീണ ഓര്‍മ്മകള്‍ മിഴികളില്‍ കിടന്നു വറ്റിച്ച് .
കണ്ണുനീര്‍ കഞ്ഞി കലത്തില്‍ ഉരു‌ക്കി ഒഴിച്ച് .
ഓട്ട വീണ സ്വപനങ്ങള്‍ കോന്തലയില്‍ മുറുക്കി കെട്ടി.
പുലര്‍കാല രാവില്‍ ഞരവില്‍ തുടിക്കും കാമ സില്‍കാര --
ഒച്ചക്കള്‍ അസ്ഥി തറയില്‍ തച്ചു ഉടച്ചു .
ആര്‍ത്തി കുടിച്ചു വറ്റിച്ച കിണ്ണത്തില്‍ ഓട്ട മുക്കാല്‍ കാണീക്ക ഇട്ടു.

മഴ കാറ്റ് പോലെ വീശി ഒഴിഞ്ഞു .
അവള്‍ പടികടന്നു ..
പിന്‍ വിളിക്ക് കാതോര്‍ക്കാതെ ...
ഇറ വെള്ളം പോലെ അവള്‍ നടന്നു പോയി...!!

2009, ജൂലൈ 13, തിങ്കളാഴ്‌ച

എന്‍റെപൂക്കാലം

ഇനി ഞാന്‍ എന്ത് എഴുതും ?

നീ എന്‍റെ ഹൃദയത്തില്‍ കൂടുകൂട്ടിയ -

ആ വസന്ത കാലത്തെ കുറിച്ചോ ?

ഏതോ ഒരു നിശബ്ധതയില്‍ എന്നില്‍ നിന്ന് പറന്നകന്ന --

ആ ശിശിര കാലത്തെ കുറിച്ചോ ?

നീ വറ്റിച്ചു പോയ എന്‍റെ ഹൃദയചാലില്‍ -

പിടഞ്ഞു വീണ ആ നൈരാശ്യത്തെ പറ്റിയോ ?

നീ പൊട്ടിച്ചു വായിക്കാത്ത കവറിനുള്ളിലെ-

എന്‍റെ ഹൃദയത്തിലെ പ്രണയാക്ഷരത്തെ പറ്റിയോ ?

ചില്ല് പാത്രം പോലെ ഉടഞ്ഞു തെറിച്ച -

എന്‍റെ ഹൃദയവ്യഥ പറ്റിയോ ?

ദ്രവിച്ചും നരച്ചും കൊഴിഞ്ഞു വീഴാറായ -

എന്‍റെ സ്വപ്നങ്ങളെ പറ്റിയോ ?

നിന്‍റെ മൌനത്തിന്‍റെ വാചാലതയില്‍ -

അഗാധമാം അടിത്തട്ടില്‍ അടിഞ്ഞില്ലാതായ -

എന്‍റെ മന്സിന്‍റെ വേവലാതിയെപ്പറ്റിയോ ?

എങ്കിലും നിനക്കായി ഇനിയും വിടരാത്ത -

ഒരു പൂക്കാലത്തെ കുറിച്ച് ഞാന്‍ എഴുതാം !!

2009, ജൂൺ 30, ചൊവ്വാഴ്ച

2009, ഏപ്രിൽ 14, ചൊവ്വാഴ്ച

വിലാപം

നമുക്ക് അങ്കം കുറിക്കാം
ദിവസം നിശ്ചയിക്കാം ..
ഞാന്‍ എന്‍റെ വാളുകള്‍ മൂര്‍ച്ച കൂട്ടട്ടെ ..
കഠാരയില്‍ വിഷം പുരട്ടട്ടെ
നീ നിന്‍റ്റെ ഉറുമികള്‍ ഒരുക്കി വെക്കു‌..
ബോംബുകള്‍ നിര്‍മ്മിച്ചെടുക്കൂ.

നമ്മുക്ക് പട നയിക്കാം
ഞാന്‍ നിന്നെ വെട്ടാം.
നിന്‍റ്റെ അറ്റ കരങ്ങള്‍ ഭൂമിയില്‍ പതിയ്ക്കവേ
ചുടു ചോര മണ്ണില്‍ തെറിക്കവെ
നീ എന്നെ വെട്ടു.
എന്റെ ഹസ്തങ്ങള്‍ പാരില്‍ വീഴവെ
ചുട്‌ ചോര വിണ്ണില്‍ തെറിക്കവെ
നമ്മുടെ ചുവന്ന രക്തം നീര്‍ച്ചാലായി കുതരിയൊഴുകട്ടെ.

നിന്‍റ്റെ ദീനരോദനങ്ങല്‍ കാറ്റില്‍ അലയടിക്കവെ..
കൃമികീടങ്ങള്‍ കണ്ണീര്‍ വാര്‍ക്കട്ടെ .
എന്റെ ആര്‍ത്തനാദങ്ങള്‍ സാഗരമായി അലയ്ക്കവെ..
വിഷ ജന്തുക്കള്‍ ഹൃദയവേദനയില്‍ തേങ്ങട്ടെ .
നമ്മുടെ മുരള്‍ച്ച ചുഴിയായി ഉഴുതുമറിക്കട്ടെ !.

നമ്മുക്ക് ഒന്നിച്ചു വിലപിക്കാം,
മുഖത്തോട് മുഖം നോക്കാം.
തമ്മില്‍ തമ്മില്‍ ഒട്ടാം,
ഒന്നിച്ചു അടങ്ങാം
ഒന്നായി ഒടുങ്ങാം .
പിന്നീട് വന്നവര്‍
രക്ത പുഷ്പങ്ങള്‍ ചാര്‍ത്തട്ടെ !
വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കട്ടെ !
വീരഗാഥകള്‍ ഏറ്റു പാടട്ടെ !
അപ്പോള്‍...
നീ എന്നോടും ഞാന്‍ നിന്നോടും ചോദിക്കാം:
നമ്മള്‍ എന്തിന് യുദ്ധം ചെയ്തു?
സമാധാനത്തിനോ?
ശാന്തിക്കോ?
അതോ...
വെറും പെരുമയ്ക്ക് വേണ്ടിയോ ?

2009, മാർച്ച് 4, ബുധനാഴ്‌ച

മുദ്ര

എന്നിട്ടും... എന്തേ അമ്മേ നീ മൗനം പാലിച്ചു ..?
എന്റെ രൗദ്രത്തില്‍നിന്ന് പഠിക്കാത്ത നിന്റെ മക്കള്‍ ..
ആദ്യം നിന്നെ ഭോഗിച്ചു .. പിന്നെ നിന്നെ മര്‍ദ്ദിച്ചു ..
എന്നിട്ടും... എന്തേ അമ്മേ നീ മൗനം പാലിച്ചു ..?

നീ പാലൂട്ടി ഉറക്കിയ പിഞ്ചു കുഞ്ഞിനെ
അവര്‍ നെഞ്ചു പിളര്‍ന്നു ചോര കുടിച്ചു ..
നിന്നില്‍ ചാലിടട്ടൊഴുകിയ കണ്ണുനീര്‍ തുള്ളികള്‍ നുണഞ്ഞു.
അതില്‍ അലിഞ്ഞ ഹിമപാതങ്ങളില്‍ ഈ ഞാനും നീന്തിയലഞ്ഞു !

നീ പെറ്റ മക്കള്‍, ഒരു കുലമെങ്കിലും ..
പല ജാതി ,പല മുഖം ,
പരസ്പരം പോരാടുമ്പോഴും ..
നിന്റെ ആര്‍ത്ത നാദവും ശാന്തിമന്ത്രവും കേട്ടു.‌

നിന്റെ സീമകള്‍ക്ക് മേലെ ..
നൂല് വിട്ട പട്ടം കണക്കെ വട്ടമിട്ടു പറക്കവെ .
നിന്റെ പ്രതീക്ഷകള്‍ ചിറകു മുള‍ക്കുന്നതും .
കണ്ണീര്‍ വറ്റിയ കണ്ണുകളിലെ തിരിനാളവും ഞാന്‍ തൊട്ടറിഞ്ഞു .

നീ എന്ന പറവ‍യ്ക്ക് താഴെ ..
ഇന്നിന്റെ മക്കള്‍ നാളെയുടെ പ്രഭാതങ്ങളായ്‍
ആകാശം മുട്ടെ വളരവെ
നിന്റെ മടിശ്ശീലയില്‍ കോരിയിട്ട തീയില്‍ ഞാനും ദഹിച്ചു.

നിറ്റെ ശരീരം പങ്കിട്ടെടുത്തപ്പോഴും
ഇടറാതെ പതറാതെ നിന്റെ പിഞ്ചു മക്കള്‍ക്ക് കൂട്ടിരിപ്പൂ...
ഒരു മാത്ര... നിന്നില്‍ ചുരത്തിയ മുലപ്പാല്‍ ഞാനും രുചിച്ചു .

കിടന്നും നടന്നും പേറ്റുനോവേടുത്തും
തേനും വയംബും നാക്കില്‍ പുരട്ടി കൊടുത്തും
നീ വിരിയിച്ച നിന്റെ മക്കള്‍ ...
വിരല്‍ത്തുമ്പ് പിടിച്ചു കൂടെനടത്തിയും കൂടെക്കളിച്ചും
നീ താലോലിച്ച മക്കള്‍...
നിന്റെ ചിറകരിയുന്നതും ഞാന്‍ തന്നെ കണ്ടു.

നീ ഊട്ടിപ്പെരുപ്പിച്ച കൈകള്‍
ഒരു നീരാളി കണക്കെ നിന്നെ ചുറ്റിവിഴുങ്ങുമ്പോഴും
നിന്നില്‍ ഉറവെടുത്ത സഹനതക്ക്
ഞാനും പിന്നെ നക്ഷത്രങ്ങളും സാക്ഷിയായി.

നിന്റെ അന്ത്യത്തില്‍
പകര്‍ന്നുതന്ന തെളിനീരില്‍ അവര്‍ പാപക്കറ ചേര്‍ത്തു.
നിന്റെ സീമന്ത രേഖയില്‍ കാറിത്തുപ്പി,
അവസാനം നിന്റെ മക്കള്‍ നിനക്കെഴുതിയ മരണക്കുറിപ്പ്
ഒരു വിലാപകാവ്യം കണക്കെ അവര്‍ ഏറ്റു പാടി .

നിന്റെ ചേതനയറ്റ മാതൃത്വത്തിനു കൂട്ടിരിപ്പ്,
ഒരു വേള നിന്റെ ശേഷക്രിയക്ക് ബാക്കിയായ പിഞ്ചു ബാല്യങ്ങള്‍ ,
ഒന്നു മറ്റൊന്നിന്റെ വാളാക്കുമെനുയരിയാത്ത ബാല്യങ്ങള്‍ .
നിന്റെ നിശ്വാസം നിന്നില്‍ നിന്നകന്നാലും ബാക്കിയാവുന്നതോ!
നീ ദാനം നല്‍കുന്ന ജീവന്റെ തെളിവായ പൊക്കിള്‍ക്കൊടി മാത്രം

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

മോക്ഷം

മഹാത്മാവിന്റ്റെ ശവദാഹത്തില്‍ ...
ഉയര്‍ന്നു പൊങ്ങിയ ചന്ദന പുകച്ചുരുളില്‍ ....
ആകാശത്തെ മേഘങ്ങള്‍ കണ്ണീര്‍ പൊഴിച്ചെങ്കിലും..
ഒരു പുല്‍നാമ്പ് പോലും തളിര്‍ത്തില്ല ...!.

2009, ജനുവരി 29, വ്യാഴാഴ്‌ച

കാമം

റെയില്‍വേ പ്ലാറ്റ്ഫൊറത്തിലെ പിന്നാമ്പുറങ്ങളില്‍ ...
കാമം കത്തിക്കരിഞ്ഞു...
പബ്ബ്‌ ബാറിലെ ഡാന്‍സ് ഫ്ലോറില്‍ ..
കാമം വീണ്ടും പുനര്‍ജനിച്ചു ........