Ind disable

2012, മാർച്ച് 20, ചൊവ്വാഴ്ച

മഴ നനയുന്നു .. (കവിത, )

തോരാത്ത മഴയും 
നനഞ്ഞൊലിക്കുന്ന ഞാനും.... 

വിടപറഞ്ഞു പിരിയുന്ന നിന്‍ 
കണ്ണേറോ  വാക്കോ  
വെടിയുണ്ടപോല്‍ 
തൊലിയുരിഞ്ഞെന്‍ 
നെഞ്ചിന്കൂടിനകത്തേക്ക് 
വഴുതിവീണമരുന്നതും കാത്തു 
ഞാനിങ്ങനെ മഴ നനയുന്നു..

കുടക്കീഴില്‍ അണയണമെന്നും 
ഇറയത്തേക്ക് മാറണമെന്നും 
ഒരു നൂല്‍പ്പട്ടത്തിന്‍ ചോലയില്‍ 
മറഞ്ഞിരിക്കണമെന്നും 
ഒരു രക്തബന്ധത്തിന്‍ ചൂടും ചൂരും 
നുകരണമെന്നും ഉണ്ട്. 


ഒന്നുമില്ലെങ്കിലും 
ഒരു നിഴലിലെങ്കിലും ഒട്ടിനില്‍ക്കാന്‍ 
തിടുക്കമുണ്ടീ മനസ്സിന്.

ഇങ്ങനെ മരവിച്ചു വിറങ്ങലിച്ചു 
നനഞ്ഞു കുതിരുന്നു 
തീരുന്നുവെങ്കില്‍ 
ഈ പെരുമഴയും 
ഈ കൊടുംകാറ്റും 
ഈ പ്രളയവും 
ഈ പ്രണയവും 
എന്നിലൊരു കുളിരാവുന്നു  

ഒരു പാട് കാലം 
ഞാന്‍ ഇങ്ങനെയിങ്ങനെ... 


48 അഭിപ്രായങ്ങൾ:

 1. മഴയങ്ങനെയണ് ചിലപ്പോൾ കോരി ചൊരിയും ചിലനേരം ചിണുങ്ങി പെയ്യും, മഴയുടെ ഭാവങ്ങൾ മൻസിന്റെ ഭാവനകൾക്കൊത്ത് നമുക്ക് പറയാം............
  നന്നായി പറഞ്ഞു
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 2. കവിതയുടെ മൊത്തത്തില്‍ ഉള്ള മൂഡിനെ - ഇങ്ങനെ മരവിച്ചു വിറങ്ങലിച്ചു /നനഞ്ഞു കുതിരുന്നു /തീരുന്നുവെങ്കില്‍ /ഈ പെരുമഴയും /ഈ കൊടുംകാറ്റും /ഈ പ്രളയവും /ഈ പ്രണയവും /എന്നിലൊരു കുളിരാവുന്നു എന്നീ വരികള്‍ ചോര്ത്തിക്കളയുന്നു എന്നു തോന്നുന്നു.
  ഇവിടെ തോരാത്ത മഴ നിത്യജീവിതത്തിന്റെ മഴയാണ്. അതുകൊണ്ട് തന്നെയാണ് കവിക്ക്‌ ഈ മഴയില്‍ നിന്നും മാറി നില്‍ക്കുവാന്‍ കഴിയാത്തത്. ദുരിതങ്ങളുടെ ഈ മഴയില്‍ നിന്നും മാറി ഒരു നിഴലിലെങ്കിലും ഒട്ടി നില്‍ക്കുവാന്‍ കവിക്ക്‌ ആശയുണ്ടെന്നാലും.

  എന്റെ ആസ്വാദനം ശരിയാണെന്ന് അറിഞ്ഞുകൂടാ :)
  ആശംസകളോടെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഭാനുവിന്റെ വിലയിരുത്തലിനെ മാനിക്കുന്നു ,
   ഭാനു പറഞ്ഞത് പോലെ നിത്യ ജീവിതത്തിലെ തോരാമഴയെ കുറിച്ച് എഴുതാനുള്ള ഒരു ശ്രമം ,,അതിനു ഇടയില്‍ ചിലത് ചോര്‍ന്നു പോയേക്കാം ...അത് എന്താ പരിമിധിയായി കണ്ടു ക്ഷമിക്കുമല്ലോ

   ഇല്ലാതാക്കൂ
 3. മനസ്സിന്റെയും മഴയുടെയും ഭവ പകര്‍ച്ച പ്രകടമായി അറിയുന്നു ഡിയര്‍ ,എഴുത്ത് തുടരട്ടെ

  മറുപടിഇല്ലാതാക്കൂ
 4. ഒരു പാട് കാലം
  ഞാന്‍ ഇങ്ങനെയിങ്ങനെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ ചന്തു നായർ
   അത് തന്നെ ഇങ്ങനെയിങ്ങനെ...ഇങ്ങനെയിങ്ങനെ..

   ഇല്ലാതാക്കൂ
 5. ഒന്നിച്ചു ഒരു കുടക്കീഴില്‍ കയറി നില്‍ക്കാന്‍ ശ്രമിക്കാതെ
  നനഞ്ഞു ഒലിച്ചു ഇങ്ങനെ ഒരരിക് പറ്റി നില്ക്കാന്‍ ആണ്‌ ഭാവം
  എങ്കില്‍ ഈ ജന്മത്തില്‍ വിധിയെ പഴിച്ചിട്ട് കാര്യം ഇല്ല...

  എന്തായാലും ഈ വേനലില്‍ തന്ന തണുത്ത മഴയ്ക്ക് നന്ദി..
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 6. മനസ്സിന്റെയും മഴയുടെയും ഭാവ പകര്‍ച്ച പ്രകടമായി അറിയുന്നു ഡിയര്‍ ,എഴുത്ത് തുടരട്ടെ

  മറുപടിഇല്ലാതാക്കൂ
 7. കുടക്കീഴില്‍ അണയണമെന്നും
  ഇറയത്തേക്ക് മാറണമെന്നും
  ഒരു നൂല്‍പ്പട്ടത്തിന്‍ ചോലയില്‍
  മറഞ്ഞിരിക്കണമെന്നും
  ഒരു രക്തബന്ധത്തിന്‍ ചൂടും ചൂരും
  നുകരണമെന്നും ഉണ്ട്. .................

  ഒന്നുമില്ലെങ്കിലും
  ഒരു നിഴലിലെങ്കിലും ഒട്ടിനില്‍ക്കാന്‍
  തിടുക്കമുണ്ടീ മനസ്സിന്.

  തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും... !!

  സുഹൃത്തെ നന്മകള്‍ നേരുന്നു....കവിത നന്നായി...

  മറുപടിഇല്ലാതാക്കൂ
 8. വയിലുകൊണ്ട് വെറിപിടിച്ചിരിക്കുന്ന കാലത്തൊരു മഴക്കവിത...മണ്ണു നനയട്ടെ..നനഞ്ഞു കുതിരട്ടെ.

  മറുപടിഇല്ലാതാക്കൂ
 9. ഇന്ന് പുലര്‍ച്ചെ നാലുമണിക്കുറക്കം ഞെട്ടിയപ്പോള്‍ മയിലുകള്‍ കരയുന്നുണ്ടായിരുന്നു....... മഴ വരുമെന്ന് മനസ്സ് പറയുന്നു.......

  മറുപടിഇല്ലാതാക്കൂ
 10. തോരാമഴയില്‍ കവിതയുടെ ഈണം നിറയട്ടെ..

  മറുപടിഇല്ലാതാക്കൂ
 11. മഴയും പ്രണയവും...

  നന്നായിട്ടുണ്ട്
  :)

  മറുപടിഇല്ലാതാക്കൂ
 12. "..കുടക്കീഴില്‍ അണയണമെന്നും
  ഇറയത്തേക്ക് മാറണമെന്നും
  ഒരു നൂല്‍പ്പട്ടത്തിന്‍ ചോലയില്‍
  മറഞ്ഞിരിക്കണമെന്നും .....!"

  വെര്‍തേ..കുടയും മടക്കിപ്പിടിച്ചു നിന്നു നനയുന്നു..!
  നുമ്മളൊന്നും പറയണില്ലേ..യ്..!!

  ആശംസകള്‍ കൂട്ടുകാരാ..!

  മറുപടിഇല്ലാതാക്കൂ
 13. ഒരു പാട് കാലം
  ഞാന്‍ ഇങ്ങനെയിങ്ങനെ...

  മറുപടിഇല്ലാതാക്കൂ
 14. ഈ പെരുമഴയും
  ഈ കൊടുംകാറ്റും
  ഈ പ്രളയവും
  ഈ പ്രണയവും
  എന്നിലൊരു കുളിരാവുന്നു ---- ഹൃദ്യമായ കാവ്യഭാഷ...

  മറുപടിഇല്ലാതാക്കൂ
 15. ഈ കവിത കാ വാ രേഖ? എന്ന സമാഹാരത്തില്‍ വായിച്ചിരുന്നു. നല്ല ഒരു കവിത..

  മറുപടിഇല്ലാതാക്കൂ
 16. ‘....നിന്റെ കണ്ണേറോ വാക്കോ എന്റെ നെഞ്ചിങ്കൂടിനകത്തേയ്ക്ക് വീഴുന്നതും കാത്ത് ഞാൻ മഴനനയുന്നു....’ കൊള്ളാം നല്ല വരികളും ആശയവും. ഭാവുകങ്ങൾ....

  മറുപടിഇല്ലാതാക്കൂ
 17. ഈ പെരുമഴയും
  ഈ കൊടുംകാറ്റും
  ഈ പ്രളയവും
  ഈ പ്രണയവും
  എന്നിലൊരു കുളിരാവുന്നു

  ഒരു പാട് കാലം
  ഞാന്‍ ഇങ്ങനെയിങ്ങനെ... ,,,,നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 18. നല്ല വരികള്‍ ..
  നല്ല കവിത .. വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും മഴ നനഞ്ഞ പ്രതീതി ...
  ആശംസകള്‍ .... ഏറ്റവും ഇഷ്ട്ടമായ വരികള്‍ താഴെ

  കുടക്കീഴില്‍ അണയണമെന്നും
  ഇറയത്തേക്ക് മാറണമെന്നും
  ഒരു നൂല്‍പ്പട്ടത്തിന്‍ ചോലയില്‍
  മറഞ്ഞിരിക്കണമെന്നും
  ഒരു രക്തബന്ധത്തിന്‍ ചൂടും ചൂരും
  നുകരണമെന്നും ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 19. വെയിലിന്റെ ചൂടെറ്റ് പൊരിയുന്ന കാലത്ത് കുളിർമയായി ഒരു മഴ, നന്നായി

  മറുപടിഇല്ലാതാക്കൂ
 20. മഴ നനയുന്നതില്‍ കുഴപ്പമില്ല പക്ഷേ ഒരു നൂല്‍ പട്ടത്തിന്‍ചോലയില്‍ മറഞ്ഞിരിക്കാനുള്ള മോഹം അതിത്തിരി കൂടിപ്പോയി,wish you all the best.

  മറുപടിഇല്ലാതാക്കൂ
 21. പ്രണയം മഴയായി പെയ്ത കവിത
  ചെലപ്പോ ഒരു കുളിരുള്ള ഓര്‍മയാണ്
  ചെലപ്പോ ഒരു സംഹാര താണ്ടവവും

  മറുപടിഇല്ലാതാക്കൂ
 22. പ്രണയവും മഴയും അങ്ങനെ മനസ്സിനെ കുളിർപ്പിച്ച് കൊണ്ട് നന്നായി പെയ്യട്ടെ. നന്നായിരിക്കുന്നു. നല്ല വരികൾ. ഒരു മഴ നനഞ്ഞ പ്രതീതി,വായിച്ച് തീർന്നപ്പോൾ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 23. നല്ല വരികള്‍, ഇഷ്റ്റമായി. ഇങ്ങനെ വേണംന്ന്ച്ച് മഴ നനയുന്നത് സുഖമാണു. പനി പിടിച്ചാലും ആരോടും കണക്ക് പറയണ്ടല്ലോ...

  മറുപടിഇല്ലാതാക്കൂ
 24. നീ ഒരു മഴയായ് പെയ്തിറങ്ങി ....
  വരണ്ട എന്‍ ഹൃദയത്തില്‍ ഒരു കുളിരേകാന്‍ ....!!Good

  മറുപടിഇല്ലാതാക്കൂ
 25. മഴ ഒരു വലിയ വികാരം. അതിനെ എത്ര വര്‍ണ്ണിച്ചാലും മതിവരില്ല. ഭാനുവിന്റെ അഭിപ്രായം തള്ളിക്കളയാനാവില്ല.

  മറുപടിഇല്ലാതാക്കൂ
 26. അനാഥത്വമാണോ വിഷയം?
  എങ്കില്‍ എനിക്ക് ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 27. ഈ കവിത ഒന്നുകൂടെ വായിച്ചൂ... പ്രണയവും മഴയുമൊക്കെ നന്നായി ഇവിടെ"ഒരു രക്തബന്ധത്തിന്‍" ചൂടും ചൂരും നുകരണമെന്നും ഉണ്ട്. എന്നത് തെറ്റായ പ്രയോഗമാണു .....രക്തബന്ധ്ത്തിലുള്ള വരുടെ ചൂടും,ചൂരും അറിയാൻ പാടില്ലാ... പിന്നെ അമ്മാവന്റെ മകളാണെങ്കിൽ തെറ്റില്ലാ...ആഭാഗ്ഗം ഒന്ന് കൂടെ വായിച്ച് തിരുത്തുക....

  മറുപടിഇല്ലാതാക്കൂ
 28. ഇങ്ങനെ മരവിച്ചു വിറങ്ങലിച്ചു
  നനഞ്ഞു കുതിരുന്നു
  തീരുന്നുവെങ്കില്‍
  ഈ പെരുമഴയും
  ഈ കൊടുംകാറ്റും
  ഈ പ്രളയവും
  ഈ പ്രണയവും
  എന്നിലൊരു കുളിരാവുന്നു

  മുമ്പേ വായിച്ചതാണ് ഇത്..
  എനിക്കിഷ്ടായി..മഴപോലെ
  സുഖം..കുറച്ചു ചിന്തനീയവും...!!
  “ചന്തുനായരുടെ വാക്കിനോട് എതിര്‍പ്പുണ്ട്..
  അമ്മയുടെ ചൂരും ചൂടും വളര്‍ന്നാണ് മക്കള്‍ വളരുന്നത്
  അച്ഛന്‍റെയും..സഹോദരീസഹോദരന്മാരുടേയും
  അങ്ങിനെയല്ലെ? ബാല്യം അങ്ങിനെയല്ലെ?

  മറുപടിഇല്ലാതാക്കൂ
 29. മഴ മഴ
  മാനത്തെ കറുമ്പികള്‍
  ആകാശഗംഗയിലെ തീര്‍ത്ഥം കോരി
  മണ്ണില്‍ ചൊരിയും പൂമഴ പുതുമഴ..

  :))

  മറുപടിഇല്ലാതാക്കൂ
 30. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 31. ഒരു നിഴലിലെങ്കിലും ഒട്ടിനില്‍ക്കാന്‍
  തിടുക്കമുണ്ടീ മനസ്സിന്...പ്രണയവും ,മഴയും കൊള്ളാം ..!!
  പിന്നെ മഴയും ,പ്രണയവും എനിക്ക് ഇഷ്ടാ .....:))

  മറുപടിഇല്ലാതാക്കൂ
 32. രക്തബന്ധത്തിലുള്ള മുറപ്പെണ്ണ് വേർപിരിഞ്ഞുപോയ
  ദു:ഖത്തിലാണോ ഭായ് ഈ മഴമുഴുവൻ നനഞ്ഞ് നിൽക്കുന്നത്
  വെറുതെ നീരളക്കം പിടിക്കാതെ വേറെ ചൂടറിയാൻ നോക്ക് കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 33. ലളിത സുന്ദരം. കവിത ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 34. ഒരു പാട് കാലം
  ഞാന്‍ ഇങ്ങനെയിങ്ങനെ...
  ഇനിയുമൊരുപാട് കാലം ..!!
  ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 35. മഴ തൊലിപ്പുറത്തുകൂടി ഒലിച്ചിറങ്ങി ഒഴുകി മറയാതിരിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ