Ind disable

2008, ഡിസംബർ 31, ബുധനാഴ്‌ച

ഓ ഡിസംബര്‍

അല്ലയോ ഡിസംബര്‍ ,
നിന്റെ മടിത്തട്ടിലല്ലയോ എന്നെ ഏറ്റു വാങ്ങിയത് ..
നിന്റെ മഞ്ഞു പാളിക്കളല്ലയോ എന്നെ എതിരേറ്റത്‌ ..
എന്റ്റെ പുഞ്ചിരിയില്‍ നീയും പൊട്ടി ചിരിച്ചു ..
എന്റ്റെ പൊട്ടികരച്ചിലില്‍ നീയും കരഞ്ഞു .

എന്റ്റെ ജനനം,
ഒരു കാലിതൊഴുത്തിലല്ലെങ്കിലും,
ഒരു പുല്‍ നാവിന്റ്റെ നൈര്‍മല്യമില്ലെങ്കിലും ,
ഒരു പൂവിനിന്റ്റെ സൗന്ദര്യമില്ലെങ്കിലും,
ആകാശത്ത് താരകങ്ങള്‍ മണ്ണിലിറങ്ങിയില്ലെങ്കിലും,
മാലാഖമാര്‍ വാഴ്‌ത്തി പാടിയില്ലെങ്കിലും ,
മര്‍ത്ത്യര്‍ക്ക് പ്രത്യാശ കിരണങ്ങളായില്ലെങ്കിലും ,
ഈ ഞാനും ഭൂമിയില്‍ ഊര്‍ന്നിറങ്ങിയതും--
അല്ലയോ ഡിസംബര്‍ നിന്റെ മാറിടത്തിലല്ലയോ ?.

എന്റെ നിഷ്കളങ്കതയില്‍ മായം ചേര്‍ത്തതും ,
വര്‍ഷ പുലരികളില്‍ എന്റ്റെ മരണത്തെ ഒരുമിപ്പിച്ചതും ,
നാളെയുടെ വേരുകള്‍ കിരണങ്ങളായി പെയ്തിറങ്ങിയതും ,
ഇന്നലെയുടെ അഭിലാഷങ്ങളും മോഹങ്ങളും ചിറകെരിഞ്ഞു വീഴുന്നതും
നിന്റെ ശൈത്യമാം പ്രഭാതങ്ങളിലല്ലയോ ?..

ഒരിക്കലും മറക്കാത്ത ഡിസംബര്‍,ഒരിക്കലും മരിക്കാത്ത ഡിസംബര്‍!.
എന്റെ കുമിളകളെല്ലാം ജീവിതത്തില്‍ ഇനിയും വിരുന്നു വരുമെന്ന പ്രതീക്ഷയില്‍ ..
നിന്റെ ഇല പൊഴിയും ശിശിരത്തില്‍ ഒരു ഇലയായി പോഴാന്‍ --
എന്റ്റെ അന്ത്യ കൂദാശയില്‍ എന്റെ കണ്ണുകള്‍ നിന്നെക്കായി തേടും.

ഓ ഡിസംബര്‍ ഞാന്‍ നിന്നെ മാറോടണക്കട്ടെ !
നീ ഇല്ലാതെ ഞാന്‍ ഇല്ല ..നീ ഇല്ലാതെ ഒരു കാലവും ഇല്ല!!

2008, ഡിസംബർ 1, തിങ്കളാഴ്‌ച

വ്യര്‍ത്ഥം

നീയൊരു സൂര്യ തേജസായി ജ്വലിച്ചാല്‍് ..
ഞാന്‍ നീരാവിയായി ...
നിന്നില്‍ അലിയട്ടെയോ !

നീയൊരു വേഴാംബലായാല്‍...
ഞാന്‍ ഒരു മഴത്തുള്ളിയായി ..
നിന്നില്‍ പെയ്തു ഇറങ്ങട്ടെയോ!

നീ ഈ ഭൂമിയായാല്‍
ഞാന്‍ ഇളം തെന്നലായി ..
നിന്നെ തലോടട്ടെയോ..

നീയൊരു കടലായി മാറിയാല്‍ ..
ഞാന്‍ തിരമാലകളായി
നിന്നെ പുണരട്ടെയോ !.

നീയൊരു പൂവായി വിടര്‍ന്നാല്‍
ഞാന്‍ ഒരു മുള്‍ച്ചെടിയായി
നിന്നില്‍ പടര്‍ന്നു പന്തലിക്കട്ടെയോ !.

നീയൊരു ശില്പമായി തീര്‍ന്നാല്‍ ‍
ഞാന്‍ ഒരു നിഴലായി ..
നിന്നില്‍ ഒളിക്കട്ടെയോ !.

നീയൊരു ഗാനലാപനമായാല്‍
ഞാന്‍ ഒരു വികാരമായി ...
നിന്നില്‍ നിറയട്ടെയോ !.

നീയൊരു ദേവിയായി പ്രതിഷ്ിച്ചാല്‍ ‍
ഞാന്‍ നിന്‍ കണ്ണുകളായി..
നിന്നില്‍ കാഴ്ചവട്ടം ഒരുക്കട്ടെയോ !.

നീയൊരു വീണയായാല്‍
ഞാനതിന്‍ ശ്രുതിയായി ..
നിന്നില്‍ രാഗമാലയാക്കട്ടെയോ!.

നീയൊരു അഗ്നിയായി പടര്‍ന്നാല്‍
ഞാന്‍ ഒരു മിന്നാമിന്നുങ്ങായി ..
നിന്നില്‍ ദഹിക്കട്ടെയോ!.

നീയൊരു മണവാട്ടിയായി ഒരുങ്ങിയാല്‍
ഞാന്‍ നിന്‍ കണ്‍ പീലികളായി ..
നിന്നില്‍ മൂടുപടമാകട്ടെയോ!.

നീയൊരു മാലാഖയായി പാറി നടന്നാല്‍്
ഞാന്‍ നിന്‍ ചിറകായി ....
നിന്നില്‍ പടരട്ടെയോ !.

നീയൊരു മല്‍സ്യ കന്യകയായാല്‍‍
ഞാന്‍ ഒരു നീരാളിയായി ...
നിന്നില്‍ ഒരു കവച കുണ്ഢലം തീര്‍ക്കട്ടെയോ !.

എല്ലാം വെറും മിഥൃയായ നിത്യ സത്യം...