Ind disable

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കുഞ്ഞു നക്ഷത്രങ്ങള്‍...!!!

           ഞങ്ങളുടെ നാട്ടില്‍ ഒരു കുഞ്ഞു മാലാഖയുണ്ടായിരുന്നു ,തിളങ്ങുന്ന കുഞ്ഞു കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള അവളെ ഞങ്ങള്‍ അമ്മു എന്ന് വിളിച്ചു, എങ്കിലും അവളൊരിക്കലും .... ഞങ്ങളോട് സംസാരിക്കുകയോ ... ഞങ്ങളെ കാണുകയോ ചെയ്തിരുന്നില്ല.

       അമ്മുകുട്ടി ഞങ്ങളുടെ വേദനയായിരുന്നുവെങ്കിലും ഒരിക്കല്‍ അവളെ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല അത്ര മാത്രം ഓമനത്തവും നിഷ്കളങ്കവുമായിരുന്നു ആ മുഖത്ത് . ആരിലും വാത്സല്യം ഉളവാക്കുന്ന രീതിയില്‍ അവള്‍ ഹൃദ്യമായി പുഞ്ചിരിക്കുമായിരുന്നു പതിനാലാം രാവില്‍ പൂനിലാവ്‌ പൊഴിയുന്നത് പോലെ.

        പക്ഷേ അവളുടെ നൊമ്പരങ്ങളെ വേദനകളെ ഒരിക്കല്‍ പോലും വേറെ ആളുകള്‍ അറിയിക്കുവാന്‍ മാത്രം അവള്‍ക് ഭാഷ ഇല്ലായിരുന്നു .പെറ്റമ്മയുടേ ഭാഷ അവളില്‍ അന്യമായി നിന്നു. നൊന്തു പെറ്റ അമ്മയെ കണ്ണ് കുളിര്‍ക്കെ ഒരു നോക്കു കാണുവാന്‍ ..... “ അമ്മേ “ എന്നു വിളിക്കുവാന്‍ അവള്‍ കൊതിച്ചിട്ടുണ്ടാവാം അവളുടെ  നിസ്സഹായതയില്‍ അവള്‍ വിതുമ്പുന്നുണ്ടാകാം......പലപ്പോഴും അവളുടെ അകം നിറഞ്ഞു കവിഞ്ഞ വാക്കുകള്‍ ദഹിക്കാതെ പുറത്തേക്ക നിര്‍ഗമിച്ചപോള്‍ കുരളിയില്‍ കുരുങ്ങി അവ്യക്തമായ ചില ഗദ്ഗദങ്ങള്‍ മാത്രമായി മാറിപോവാറുണ്ട് ....
    
അന്ധകാരം നിറഞ്ഞു ആടിയ അവളുടെ ജീവിതത്തില്‍ സ്വപ്നങ്ങള്‍ മാത്രമായിരിക്കാം അവളോട്‌ കിന്നാരം പറഞ്ഞിരുന്നത് ....
 

           ഒരു ദിവസം , അന്ന് അമ്മുവിന്‍റെ ജന്മ ദിനമായിരുന്നു.സ്വന്തം ജന്മദിനം പോലും തിരിച്ചറിയുവാന്‍ കഴിയാത്ത അമ്മുവിനെ തേടി ,പുലര്കാല സ്വപ്നത്തില്‍ എന്ന പോലെ ആകാശത്തിലെ താരാഗണത്തില്‍ നിന്ന് ഒരു കുഞ്ഞു നക്ഷത്രം , ഒരു ബാലന്റെ രൂപം പൂണ്ടു ഭൂമിയിലേക്കിറങ്ങി വന്നു , അവന്റെ കണ്ണുകളില്‍ ഞങ്ങളുടെ കുഞ്ഞു മാലാഖ തിളങ്ങി നിന്നു , അവന്‍ കൊണ്ട് വന്ന സ്വര്‍ഗത്തിലെമാലാഖമാരുടെ വെള്ള വസ്ത്രം അവളെ അണിയിച്ചപ്പോള്‍ അവള്‍ ശരിക്കും ഒരു കുഞ്ഞു മാലാഖയായി മാറി. 

                അവന്റെ ചൂണ്ടു വിരല്‍ അവള്‍ക്ക് സംസാര ശേഷിയും കാഴ്ചയും കൊടുത്തപ്പോള്‍ അവള്‍ അവനെ അച്ചു എന്ന് വിളിച്ചു .അവള്‍ ആദ്യമായി കണ്ടത് അവനെയായിരുന്നു.
അവള്‍ക്ക് അവളുടെ അമ്മയെ കാണിച്ചു കൊടുത്തു ,അവള്‍ “അമ്മേ” എന്ന് വിളിച്ചു പക്ഷേ അവളുടെ വിളിക്ക് അപ്പുറത്തായിരുന്നു അമ്മ.അത് അവളില്‍ ഒരു സങ്കടം നിഴലിച്ചുവെങ്കിലും അച്ചുവിന്റെ സാനിദ്ധ്യം അവള്‍ക്ക് പ്രിയപ്പെട്ടതു കൊണ്ട് തന്നെ എല്ലാം എളുപ്പം മറന്നു.

        അച്ചു, അമ്മുവിനെ കൂട്ടി കടല്‍ കരയിലേക്ക് പോയി . കടല്‍ കണ്ടു ,കര കണ്ടു .തിര കണ്ടു .മണ്‍ തരികളെ കണ്ടു .അമ്മുവിന്‍റെ കണ്ണുകളില്‍ പൂത്തിരി വിടര്‍ന്നു,അമ്പരപ്പും കൌതുകവും കൊണ്ട് അവള്‍ പുഞ്ചിരിച്ചു. മണിമുത്തുകള്‍
പൊഴിക്കുന്നത്  പോലെ പൊട്ടി പൊട്ടി ചിരിച്ചു .ആര്‍ത്തിരമ്പുന്ന തിരമാലകളേക്കാള്‍ ഉച്ചത്തില്‍ അവള്‍ വിളിച്ചു കൂവി ..... ആ മണ്‍ന്തരികളില്‍ കൂടി തുള്ളി ചാടി നടന്നു .ആര്‍ത്തിരമ്പുന്ന തിരമാലകളെ കൈ കുമ്പിളില്‍ കോരി എടുത്തു അത് വരെ തൊട്ട് മാത്രം അറിഞ്ഞ തിര ഇളക്കങ്ങളെ കണ്ടും അറിഞ്ഞു. അച്ചുവും അമ്മുവും ഈ ഭൂമിയിലെ മാലാഖമാരായി പറന്നു നടന്നു, അവരുടെ ലോകത്ത് അവര്‍ മാത്രം ,അവര്‍ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു, അവര്‍ക്ക് മാത്രം കാന്നുന്ന കാഴ്ചകള്‍ അവര്‍ കണ്ടു . പിന്നെ , .
അച്ചു അവള്‍ക്ക് മുത്തശ്ശിയെ കാണിച്ചു കൊടുത്തു .മുത്തശ്ശിക്കഥകള്‍ പറഞ്ഞു കൊടുത്തു ,ആ
കടപ്പുറത്തു മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കളിച്ചു .അങ്ങനെ അവര്‍ അവരുടെ ലോകത്ത് ആരത്തുലസിച്ചു നടന്നു.
          ചിലപ്പോ അങ്ങനെ ആണ് നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും.നേരം പോകുന്നത് അവര്‍ അറിയില്ല .നേരം സന്ധ്യാ മയങ്ങി .
ഇത് ഒന്നും അവരും അറിഞ്ഞില്ലെന്ന് തോന്നുന്നു ... ..സുര്യന്‍ പടിഞ്ഞാറ് ചാഞ്ഞു ....ചന്ദ്ര ബിംബം കാര്‍ മേഘങ്ങളേ തള്ളി മാറ്റി മെല്ലെ തല പൊക്കി അവരെ നോക്കി ചിരിച്ചു.അമ്മു അത്ഭുതത്തോടെ അതിലും മേറെ
ആഹ്ലാദം  അടക്കാന്‍ വയ്യാതെ ഹായ് ഹായ് എന്ന് പറഞ്ഞു കൈ കൊട്ടി പൊട്ടി ചിരിച്ചു ,
അപ്പോള്‍ അമ്മുനെ നോക്കി അച്ചു മെല്ലെ പറഞ്ഞു "എനിക്ക് പോവാന്‍ നേരമായി"
"എവിടേക്ക് " അമ്മുവിന്റെ ചിരി മാഞ്ഞു
ആകാശത്തിലേക് തെളിഞ്ഞു വരുന്ന നക്ഷത്രങ്ങളെ നോക്കി അച്ചു പറഞ്ഞു " ദെ നോക്ക് അങ്ങോട്ട് നോക്ക് .കണ്ടോ ..ഒരു പാട് നക്ഷത്ര കൂട്ടങ്ങളെ കണ്ടോ ?അവരാണ് എന്റെ കൂട്ടുകാര്‍ , അവരുടെ അടുത്തേക്ക് പോവണം "
"പോവണോ ? പോവാതിരുനൂടെ ? അമ്മു ചോദിച്ചത് വളരെ പെട്ടന്നായിരുന്നു.
"പോവതിരിക്കാനാവില്ല ,പോവാതിരുന്നാല്‍ അവിടെ നിന്നു ആര് ചിരിക്കും , ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കാത്തിരിക്കുന്നു . ഇല്ലെങ്കില്‍ അവര് പിണങ്ങും ." ഒരു ഇടി തീ പോലെ അവള്‍ അത് കേട്ടു
" എങ്കില്‍ ......എന്നെ കൂടെ കൊണ്ട് പോകാമോ? "അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു .."എനിക്ക് വയ്യ .. കൂട്ടുകാര്‍ ഇല്ലാത്ത ലോകം,അമ്മേ എന്ന് വിളിക്കാന്‍ സാധി ക്കാനോ .. അമ്മയെ കാണാന്‍ ആവാതെയുള്ള ലോകം എനിക്ക് വേണ്ട "
അവള്‍ കരയാന്‍ തുടങ്ങി . അച്ചുവിന് അത് കണ്ടു
നിൽക്കാനോ  ഒന്ന് ആശ്വസിപ്പിക്കന്നോ കഴിയുമായിരുനില്ല.വിതുമ്പി കരയുന്ന അവളുടെ
കണ്ണില്‍ നോക്കി .....മനസില്ലാ മനസോടെ അച്ചു സമ്മതിച്ചു...
അവള്‍ക്ക് സന്തോഷമായി ..അമ്മുവില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

                 അച്ചു അവന്റെ ചിറകുകള്‍
അവൾക്കായി വിടര്‍ത്തി കൊടുത്തു ,അമ്മു അതില്‍ കയറി ആ താരാപഥത്തിലേക്ക്  പറന്നു പോയി ....

          ആകാശത്തിലെ നക്ഷത്ര ഗണത്തില്‍ നിന്ന് രണ്ട് കുഞ്ഞു നക്ഷത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുനില്ലേ അത് അച്ചുവും അമ്മുവും ആയിരിക്കാം 


            എന്റെ വീടിന്റെ മുറ്റത്തും ഞാന്‍ ഒരു ചെടി നട്ടു, നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി.....
നിദ്രാവിഹീനമായ രാത്രിയുടെ യാമങ്ങളില്‍ അത് പൂത്തു തളിര്‍ത്തത് കാണാന്‍ ഞാന്‍ ചില്ല് ജാലകത്തിലുടെ അങ്ങ് ദൂരേയ്ക്ക് ഉറ്റ് നോക്കാറുണ്ട് ...
പലപ്പോഴും മഞ്ഞുപാളികള്‍ ചില്ലുകളില്‍ പതിഞ്ഞു കിടന്നത് കൊണ്ടോ അമ്മുവിന്‍റെ വിരഹത്താല്‍ ഓര്‍ത്തു തേങ്ങിയിരുന്ന എന്റെ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നതിനാലോ എന്തോ എനിക്ക് തെളിഞ്ഞു കാണുവാനും കഴിഞ്ഞില്ല. എന്നാലും വെറുതെ ആണ് എങ്കിലും എന്റെ കണ്ണുകള്‍ ഇന്നും അങ്ങ് ദൂരേക്ക് സഞ്ചരിക്കാറുണ്ട്

56 അഭിപ്രായങ്ങൾ:

 1. കൊള്ളാമല്ലോ ആളു പുലിയാണല്ലോ.....
  ഒന്നും മനസിലായില്ല

  മറുപടിഇല്ലാതാക്കൂ
 2. വരുവാനില്ലാരുമീ വിജനമാമീ വഴിക്കറിയാമതെന്നാലുമെന്നും....
  നന്നായിട്ടുണ്ട്..
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. അമ്മു ഇപ്പോഴും നക്ഷത്രങ്ങളുടെ കുട്ടത്തില്‍ ഉണ്ടെന്ന് വിശ്വസിക്കാനല്ലേ ഇഷ്ടം. എനിക്കും.

  മറുപടിഇല്ലാതാക്കൂ
 4. എന്റെ വീടിന്റെ മുറ്റത്തും ഞാന്‍ ഒരു ചെടി നട്ടു, നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി...

  കവ്യാല്‍മകമായ കഥ. ആശംസകള്‍ ഡ്രീംസ്‌

  മറുപടിഇല്ലാതാക്കൂ
 5. മാഷെ,
  എനിക്കെന്തോ ഒരു പിടികിട്ടായക പോലെ...
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 6. നന്നായിട്ടുണ്ട് ഈ എഴുത്ത്
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 7. കൊള്ളാം ......ഇഷ്ട്ടപെട്ടു .......

  മറുപടിഇല്ലാതാക്കൂ
 8. നന്നായിരിക്കുന്നു.......കാവ്യാത്മകമായ ശൈലി
  ഒരു അവ്യക്ത്തത ഉണ്ടോ കഥയ്ക്ക് ???എന്റെ തോന്നലാവാം ..........എന്നാലും ആ അവ്യക്ത്തതക്കും ഒരു ഭംഗിയുണ്ട് ട്ടോ ......
  അമ്മു ഇപ്പോളും ആകാശത്തു മറഞ്ഞിരിക്കുന്നുണ്ടാവാം.....ദുഖങ്ങളില്ലാത്ത ലോകത്ത്

  മറുപടിഇല്ലാതാക്കൂ
 9. നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി.....
  ishtaayi
  All the Best

  മറുപടിഇല്ലാതാക്കൂ
 10. എവിടെയോ ഒരു വിരഹം കാണുന്നുണ്ടല്ലോ.....
  നല്ല കഥ...വാക്കുകളും

  മറുപടിഇല്ലാതാക്കൂ
 11. കഥയിലെ കാവ്യാത്മകത നന്നായി.
  ചില്ലുകളില്‍ മഞ്ഞുപാളികള്‍ പടരാതിരിക്കട്ടെ
  കണ്ണുകളില്‍ കണ്ണുനീര്‍ നിരയാതിരിക്കട്ടെ
  ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 12. അതെ മാഷേ ഈ നക്ഷത്രങ്ങല്‍ക്കൊക്കെ ഓരോ കഥയുണ്ട് പറയാന്‍

  മറുപടിഇല്ലാതാക്കൂ
 13. മനോഹരം ഈ കുഞ്ഞു നക്ഷത്ര കഥ ...മനസ്സില്‍ എവിടെയോ എന്തൊക്കെയോ ഉണര്‍ത്തുന്നു ...നഷ്ട്ടങ്ങലോ ...നേട്ടങ്ങളോ..അതോ ശുന്യതയോ ..ഒന്നും നിശ്ചയിക്കാന്‍ വയ്യ ..പക്ഷെ സത്യം ആണ് " ചിലപ്പോ അങ്ങനെ ആണ് നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും.നേരം പോകുന്നത് അവര്‍ അറിയില്ല "...നമ്മളെ പോലെ ...നല്ല എഴുത്ത് ..ആശംസകള്‍ ..അച്ചുവും അമ്മുവും ഈ ആദിലയെയും കൂടെ കുട്ടി കഴിഞ്ഞു ...

  മറുപടിഇല്ലാതാക്കൂ
 14. കവിതപോൽ രചിച്ച ഒരു കഥ...
  അമ്മുവിന് കൂട്ടായി വന്ന് അച്ചു അവൾക്ക് കാണാക്കാഴ്ച്ചകളൊക്കെ കാണിച്ച് കൊടുത്ത് അവളെ നക്ഷത്രലോകത്തേക്ക് കൂട്ടികൊണ്ടുപോയി...അല്ലേ
  നന്നായി ആവിഷ്കരിച്ചിരിക്കുന്നു കെട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 15. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന കുഞ്ഞു നക്ഷത്രങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 16. നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി.....

  മറുപടിഇല്ലാതാക്കൂ
 17. അവസാനത്തെ ഒരു പാരഗ്രാഫ് ഒഴിവാക്കാമായിരുന്നു കേട്ടോ.. അത് എന്തോ ഇതുമായി ചേരുന്നില്ല എന്നൊരു തോന്നല്‍.. എന്റെ തോന്നലാണ്!!

  മറുപടിഇല്ലാതാക്കൂ
 18. നല്ലൊരു ആശയത്തെ കൂട്ടി യോജിപ്പിക്കാന്‍ കഥാകൃത്ത് ഇടക്ക് പരാജയപ്പെടുന്നുണ്ട്.
  അക്ഷരതെറ്റുകള്‍ ഇടക്ക് കുരുങ്ങി കിടപ്പുണ്ട്. അടുത്തതില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നൊരു ഉത്തരവാദിത്വം താങ്കളില്‍ നിക്ഷിപ്ത്മായിരിക്കുകയാണ്...ശ്രദ്ധയോടെ വാക്കുകളെ മുല്ലപ്പൂ കോര്‍ക്കുന്ന പോലെ.....മഞ്ചാടി കുരു കോര്‍ക്കുന്നപോലെയോ......കോര്‍ത്തിടും എന്നു കരുതി കൊണ്ട് തല്‍ക്കാലം വിടപറയട്ടെ?
  എഴുതിയ കഴിവിനെ നമിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഭാവുകങ്ങള്‍ !!

  മറുപടിഇല്ലാതാക്കൂ
 19. പലേടത്തും കമന്റു കളിച്ചു നടക്കുന്ന എന്റെ നാട്ടുകാരന്റെ ബ്ലോഗിനെപ്പറ്റി ഇപ്പോഴാ അറിയുന്നെ. ജോറായിട്ടുണ്ട് ഭായീ. കഥ അത്രകണ്ട് ഉള്ളില്‍ തട്ടീലെന്കിലും ചിലതൊക്കെ വായിച്ചെടുത്തു. നല്ല ഭാഷയാണല്ലോ. (അല്ലെങ്കിലും നല്ല ഭാഷ കണ്ണുര്‍ക്കാര്‍ക്കെ അറിയൂ അല്ലേ.!)

  മറുപടിഇല്ലാതാക്കൂ
 20. ഞാൻ ആദ്യമായിട്ടാ ഈ വഴി വളരെ നന്നായി എഴുതിയിരിക്കുന്നു ഒരു നല്ല കവിത വാ‍യിച്ച പോലെ തോന്നി ... ഭാഷയും ശൈലിയുമെല്ലാം.. നക്ഷത്ര ലോകത്തെ മാലാഘ കുട്ടിയുടെ കധ ഗംഭീരമായിരിക്കുന്നു..........ഭാവുകങ്ങൾ

  മറുപടിഇല്ലാതാക്കൂ
 21. നല്ല രസമുള്ള കഥ, ഭാഷ.
  ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 22. കുഞ്ഞു നക്ഷത്രങ്ങളുടെ കഥ വളരെ അധികം ഇഷ്ടപ്പെട്ടു...കല്പനയും, സ്വപ്നവും, നഷ്ടങ്ങളും കൂടി കലര്‍ന്ന കൊച്ചു കഥ...ജീവിതം പോലെ.

  മറുപടിഇല്ലാതാക്കൂ
 23. valarea nalla katha vayichu kazhijalum entho manasil thanghi nilkum polea ammu achu nalla kathapathranghal....

  മറുപടിഇല്ലാതാക്കൂ
 24. അവസാനം വരെ വായിച്ച് തീര്‍ന്നത് ഞാന്‍ അറിഞ്ഞില്ല ..മനസ്സില്‍ തട്ടി ആണ് എഴുതിയിരിക്കുന്നത് അത് സമ്മതിച്ചു ..എന്നാലും എവിടെയോ കുറച്ച് വിട്ട് പോയതുപോലെ ,എന്‍റെ തോന്നല്‍ ആവാം .എഴുതിയ അത്രയും എനിക്ക് വളരെ ഇഷ്ട്ടായി ..

  പലപ്പോഴും മഞ്ഞുപാളികള്‍ ചില്ലുകളില്‍ പതിഞ്ഞു കിടന്നത് കൊണ്ടോ അമ്മുവിന്‍റെ വിരഹത്താല്‍ ഓര്‍ത്തു തേങ്ങിയിരുന്ന എന്റെ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നതിനാലോ എന്തോ എനിക്ക് തെളിഞ്ഞു കാണുവാനും കഴിഞ്ഞില്ല

  മറുപടിഇല്ലാതാക്കൂ
 25. ആ ചെടിപൂക്കുന്നതും കത്തിരിപ്പാണ്...

  മറുപടിഇല്ലാതാക്കൂ
 26. "അവളുടെ നൊമ്പരങ്ങളെ വേദനകളെ ഒരിക്കല്‍ പോലും വേറെ ആളുകള്‍ അറിയിക്കുവാന്‍ മാത്രം അവള്‍ക് ഭാഷ ഇല്ലായിരുന്നു..."
  മൗനത്തിന്റെ വാചാലത കഥയിലും കാണാം വിത്യസ്തമായ രീതിയില്‍ പറഞ്ഞ കഥയേറെ ഇഷ്ടമായി.. ഇതു വായിച്ചിട്ട് ദിവസങ്ങളായി പക്ഷെ ഒരു അഭിപ്രായമെഴുതുന്നതിനേക്കാള്‍ ഈ കഥ മനസ്സിലിട്ട് മാനത്ത് പുഞ്ചിരിക്കുന്ന ആ നക്ഷത്രങ്ങളെ കാണുകയായിരുന്നു ഞാന്‍.....
  "ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കാത്തിരിക്കുന്നു . "

  മറുപടിഇല്ലാതാക്കൂ
 27. [size=18]Fenil അഥവാ ഫെനില്‍ പറഞ്ഞു...ഒന്നും മനസിലായില്ല

  അതേയ് ഫെനില്‍ എനിക്കും ഒന്നും മനസിലായില്ലട്ടോ
  നന്ദി ആദ്യത്തെ അഭിപ്രായത്തിനു


  ambili പറഞ്ഞു... climax super... enikkishttamayi

  ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷം


  പി എ അനിഷ്, എളനാട് പറഞ്ഞു... Nannayi Mashe
  നന്ദി അനീഷ്‌


  2010, ഒക്ടോബര്‍ 18 5:36 വൈകുന്നേരം
  anoop പറഞ്ഞു...

  വരുവാനില്ലാരുമീ വിജനമാമീ വഴിക്കറിയാമതെന്നാലുമെന്നും....
  നന്നായിട്ടുണ്ട്..
  ആശംസകള്‍

  മുകിൽ പറഞ്ഞു... കഥ കൊള്ളാം.
  നന്ദി മുകിൽ

  സലാഹ് പറഞ്ഞു... Reading
  ഇപ്പോഴും വായിക്കുന്നുവോ ?

  Vayady പറഞ്ഞു... അമ്മു ഇപ്പോഴും നക്ഷത്രങ്ങളുടെ കുട്ടത്തില്‍ ഉണ്ടെന്ന് വിശ്വസിക്കാനല്ലേ ഇഷ്ടം. എനിക്കും.

  അവിടെ തന്നെ ഉണ്ടാവട്ടെ .....എന്റെ ചെടിയില്‍ അമ്മു ഒരു നക്ഷത്രമായി വന്നില്ല എങ്കിലും .......നന്ദി

  ഭാനു കളരിക്കല്‍ പറഞ്ഞു... എന്റെ വീടിന്റെ മുറ്റത്തും ഞാന്‍ ഒരു ചെടി നട്ടു, നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി...

  കവ്യാല്‍മകമായ കഥ. ആശംസകള്‍ ഡ്രീംസ്‌

  നന്ദി ഭാനു ..............പ്രിയ സഖീ നൂറു തിക്കാകുമോ ?  ശ്രീ പറഞ്ഞു... നല്ല കഥ!
  സന്തോഷം
  [/size]

  മറുപടിഇല്ലാതാക്കൂ
 28. പട്ടേപ്പാടം റാംജി പറഞ്ഞു... മാഷെ,എനിക്കെന്തോ ഒരു പിടികിട്ടായക പോലെ...

  ചിലത് അങ്ങയെ ആണ് മാഷെ ,,,എത്ര ശ്രമിച്ചാലും പിടികിട്ടില്ല
  പ്രവാസം..ഷാജി രഘുവരന്‍
  Vishnupriya.A.R
  soumya ..
  the man to walk with


  ഒറ്റയാന്‍
  ഇസ്മായില്‍ കുറുമ്പടി shaisma.co.cc
  ഒഴാക്കന്‍.
  a.faisal


  Echmukutty
  praveen raveendran
  ആദില
  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
  അനില്‍കുമാര്‍. സി.പി.
  Jishad Cronic

  ബിഗു
  Kunjuss
  ആയിരത്തിയൊന്നാംരാവ്

  എല്ലാവര്ക്കും നന്ദി

  Manoraj പറഞ്ഞു... അവസാനത്തെ ഒരു പാരഗ്രാഫ് ഒഴിവാക്കാമായിരുന്നു കേട്ടോ.. അത് എന്തോ ഇതുമായി ചേരുന്നില്ല എന്നൊരു തോന്നല്‍.. എന്റെ തോന്നലാണ്!!

  ഇതും എന്റെ ഒരു തോന്നലാണ് മനോജ്‌ .........ഈ കഥയില്‍ ഇല്ലാത്ത ഒരു ഭാഗം അത് മാത്രമാണ് എന്റെ ജീവിതത്തില്‍ ഉള്ളതും

  സോണ ജി പറഞ്ഞു... നല്ലൊരു ആശയത്തെ കൂട്ടി യോജിപ്പിക്കാന്‍ കഥാകൃത്ത് ഇടക്ക് പരാജയപ്പെടുന്നുണ്ട്.അക്ഷരതെറ്റുകള്‍ ഇടക്ക് കുരുങ്ങി കിടപ്പുണ്ട്

  നല്ലൊരു ആശയത്തെ കൂട്ടി യോജിപ്പിക്കാന്‍ കഥാകൃത്ത് ഇടക്ക് പരാജയപ്പെടുന്നുണ്ട് എന്ന് അല്ല സോനാ ..മുഴുവന്‍ പരാജയമാണ് ..എന്റെ മനസ്സില്‍ ഉള്ള അതേയ് വികാരത്തോടെ ഇതിനെ എഴുത്തില്‍ കൊണ്ട് വരാന്‍ സാധിച്ചില്ല എന്ന് തന്നെ എന്റെ വിശ്വാസം ...പിന്നെ അക്ഷര തെറ്റ് ...അത് സഹജമാണ് ...കഷമിക്കുക
  കണ്ണൂരാന്‍ / K@nnooraan പറഞ്ഞു...

  കഥ അത്രകണ്ട് ഉള്ളില്‍ തട്ടീലെന്കിലും ചിലതൊക്കെ വായിച്ചെടുത്തു. നല്ല ഭാഷയാണല്ലോ. (അല്ലെങ്കിലും നല്ല ഭാഷ കണ്ണുര്‍ക്കാര്‍ക്കെ അറിയൂ അല്ലേ.!):)
  :)

  മറുപടിഇല്ലാതാക്കൂ
 29. ശ്രീനാഥന്‍
  ഉമ്മുഅമ്മാർ

  jayanEvoor
  raadha
  Sheela
  കുമാരന്‍ | kumaran
  Daisy
  Thommy
  സിയാ പറഞ്ഞു അവസാനം വരെ വായിച്ച് തീര്‍ന്നത് ഞാന്‍ അറിഞ്ഞില്ല ..മനസ്സില്‍ തട്ടി ആണ് എഴുതിയിരിക്കുന്നത് അത് സമ്മതിച്ചു ..എന്നാലും എവിടെയോ കുറച്ച് വിട്ട് പോയതുപോലെ ,എന്‍റെ തോന്നല്‍ ആവാം .എഴുതിയ അത്രയും എനിക്ക് വളരെ ഇഷ്ട്ടായി ..

  ചിലത് ഒക്കെ പറയാന്‍ സാധികില്ല ..ഏതു ഭാഷയില്‍ ആണ് എങ്കിലും ,...ഭാഷകള്‍ക്ക് അധീതമായി നില്‍കുന്ന ചില വൈകാരികത എവിടെയും പ്രകടിപിക്കാന്‍ സാധികില്ല

  അതു അങ്ങയെ കിടക്കും .....
  haina
  മാണിക്യം
  നന്ദി എല്ലാവര്ക്കും

  മറുപടിഇല്ലാതാക്കൂ
 30. കഥ മുന്‍പ് വായിച്ചു പോയതാ.. കമന്‍റിടാന്‍ മറന്നു എന്നു തോന്നുന്നു.. നല്ല കഥയാ ഇത് ..

  മറുപടിഇല്ലാതാക്കൂ
 31. നക്ഷത്രങ്ങളുടെ കഥ വളരെ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 32. അജ്ഞാതന്‍2010, നവംബർ 6 2:32 PM

  കൂട്ടുകാര്‍ ഇല്ലാത്ത ലോകം,അമ്മേ എന്ന് വിളിക്കാന്‍ സാധി ക്കാനോ .. അമ്മയെ കാണാന്‍ ആവാതെയുള്ള ലോകം എനിക്ക് വേണ്ട "

  കണ്ണില്‍ നിന്നുരുണ്ടു വീണ മുത്തുമണികളെ ഞാനിവിടെ സമര്‍പ്പിക്കുന്നു....കഥാകരനു മുന്നില്‍ നന്ദിയോടെ....

  മറുപടിഇല്ലാതാക്കൂ
 33. hi nice.regards all those who working in back...............

  മറുപടിഇല്ലാതാക്കൂ
 34. നന്നായീ കഥ...അമ്മുവും അച്ചുവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 35. അമ്മുവിനെ അറിഞ്ഞു തുടങ്ങിയപ്പോള്‍ എന്റെ മനസിലെയും നൊമ്പരമായി മാറി അവള്‍.
  അച്ചു കൂട്ടിനു വന്നപ്പോള്‍ മനസ് സന്തോഷിച്ചു. ഒടുവില്‍ പിരിഞ്ഞു പോവുമെന്ന് പറഞ്ഞപ്പോള്‍ അമ്മുവിന്‍റെ കൂടെ ഞാനും അനുഭവിച്ചു ആ വിരഹ വേദന. പക്ഷെ കൂടെ കൊണ്ട് പോയപ്പോള്‍ ഒരര്‍ത്ഥത്തില്‍ ആശ്വാസമായി .
  നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 36. ചിലപ്പോ അങ്ങനെ ആണ് നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും.നേരം പോകുന്നത് അവര്‍ അറിയില്ല .

  മറുപടിഇല്ലാതാക്കൂ
 37. നല്ല കഥ..വായിക്കാൻ ഒരു സുഖമുണ്ടായിരുന്നു..
  അമ്മുവും അച്ചുവും അവരുടെ സന്തോഷവും കുഞ്ഞു നൊമ്പരവും ഒക്കെ വായനക്കാരുടേതു കൂടി ആവുന്നു...
  അവസാനത്തെ നക്ഷത്രങ്ങൾ മാത്രംവിരിയുന്ന ചെടി നട്ടു എന്ന ഭാഗം പ്രതീകാത്മകം ആണ്‌..ആ ഭാഗത്തിനു ഒരു വേദനയുടെ സ്പർശവുമുണ്ട്..പക്ഷെ..അത് ഈ കഥയിൽ ഏച്ചുകെട്ടിയത് പോലെ തോന്നി..
  കഥയുമായി യോജിപ്പിൽ വരാത്ത കാല്പനികതക്ക് മറ്റൊരു സൃഷ്ടിയിലൂടെ രൂപം നല്കുന്നതായിരുന്നില്ലെ കൂടുതൽ നല്ലത്..
  വിലയിരുത്താനൊ നിർദ്ദേശിക്കാനൊ ഉള്ള അറിവൊ ജ്നാനമൊ ഇല്ല..
  എങ്കിലും മനസ്സിൽ വന്നത് തുറന്ന് പറഞ്ഞതാണ്‌..
  തെറ്റായെങ്കിൽ ക്ഷമിക്കുക..
  പിന്നെ, ചില തിരുത്തലുകൾ പറയട്ടെ.. വേദനയായിരുന്നുവെങ്കിലും ഒരിക്കല്‍ അവളെ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല അത്ര മാത്രം ഓമനത്തവും നിഷ്കളങ്കവുമായിരുന്നു ആ മുഖത്ത് ennad
  “അത്രമാത്രം ഓമനത്തവും നിഷ്കളങ്കതയുമുണ്ടയിരുന്നു ആ മുഖത്ത്‌.”ennaayaalo?
  “പക്ഷേ അവളുടെ നൊമ്പരങ്ങളെ വേദനകളെ ഒരിക്കൽ പോലും വേറെ ആളുകൾ അറിയിക്കുവാൻ മാത്രം അവൾക്‌ ഭാഷ ഇല്ലായിരുന്നു ” എന്തൊ ഒരു അഭംഗി തോന്നുന്നില്ലെ?വേറെ ആളുകളെ അറിയിക്കുവാൻ എന്ന്‌ തിരുത്തിയാലും ഭംഗി വരുന്നില്ല ല്ലെ?..പക്ഷെ, അവളുടെ നൊമ്പരങ്ങളെ,വേദനകളെ.. മറ്റുള്ളവരെ അറിയിക്കാൻ മാത്രം അവൾക്‌ ഭാഷയില്ലയിരുന്നു...എന്നായാലൊ?
  “എനിക്ക്‌ വയ്യ .. കൂട്ടുകാർ ഇല്ലാത്ത ലോകം,അമ്മേ എന്ന്‌ വിളിക്കാൻ സാധി ക്കാനോ .. അമ്മയെ കാണാൻ ആവാതെയുള്ള”
  “അമ്മേ എന്ന്‌ വിളിക്കാൻ സാധിക്കാത്ത..അമ്മയെ കാണാനാവാതെയുള്ള”എന്നതാവാം നന്നാവുക..
  എന്റെ തോന്നലുകൾ പറഞ്ഞതാണ്‌..എനിക്ക് തെറ്റിയെങ്കിൽ ക്ഷമിക്കണം..

  മറുപടിഇല്ലാതാക്കൂ
 38. ഇത് കൂടാതെ, "അയാള്‍ കഥ എഴുതുകയായിരുന്നു" എന്ന കഥയും വായിച്ചു . കഥകള്‍ നന്നായി എന്ന് എല്ലാവരും പറയുന്നു. നന്നായോ ?
  താങ്കളുടെ കവിതകളില്‍ കണ്ട ഊര്‍ജം കഥകളില്‍ ഇല്ല. മോശം അല്ല എന്ന് മാത്രം പറയട്ടെ.

  മറുപടിഇല്ലാതാക്കൂ