Ind disable

2010, നവംബർ 1, തിങ്കളാഴ്‌ച

ചൊറിച്ചില്‍...!!!
ചൊറിച്ചില്‍ ,എനിക്കും ചൊറിച്ചിലായാന്നെന്നു
പറഞ്ഞതാരായെന്നുയറിയാതെ
ഞാനും ചൊറിഞ്ഞുകൊണ്ടേയിരുന്നു

ഓരോ ചൊറിച്ചിലും പിരിച്ചേഴുതുബോഴാന്നു
ചൊറിച്ചിലിന്റെ വകഭേദങ്ങളെ ഞാന്‍ വായിച്ചെടുത്തത്

ചൊറിച്ചില്‍ ,

സുഖ ശീതള മുറിയില്‍ അമര്‍ന്നിരുന്ന
പത്രക്കാരന്‍റെ പോക്കറ്റിലെ
പേനക്കുമുണ്ട് .

മാനം മുട്ടെ പറന്നുയരുന്ന
പറവകളുടെ ചിറകിനോട്
കിരണങ്ങള്‍ക്കുമുണ്ട്.

തന്ത്രങ്ങളയറിയുന്ന മന്ത്രിയോടു
മന്ത്രം മാത്രമറിഞ്ഞ തന്ത്രിയുടെ
പൂന്നൂലിന്നുമുണ്ട്

പച്ച പരിഷ്കാരി പെണ്ണിന്‍റെ-
മുട്ടോളം താഴാന്‍ മടിച്ച -
പാവാടയോട് ചാവാലി -
പട്ടിക്കുമൊരു ചൊറിച്ചില്‍

വഞ്ചനയുടെ ലാഞ്ചനയില്‍
പിടഞ്ഞയമരുന്ന പ്രണയത്തിന്റെ
കനവിലൊരു ചൊറിച്ചില്‍

അപഥ സഞ്ചാര പാതയില്‍ നടത്തം
തുടരുന്ന 'സൗഹൃദ കൂട്ടത്തിനു
ഓര്‍മയുടെ ഓളങ്ങളിലൊരു ചൊറിച്ചില്‍


ഏതോ മൌനജാഥ
 ചൊറിഞ്ഞു ഉടച്ച
തെരുവ് പ്രതിമയോടു
 പാറി  പറക്കും കാക്കയ്ക്കുമൊരു ചൊറിച്ചില്‍

ചുമ്മാ ചൊറിഞ്ഞതായിരുന്നു
ചെന്ന് വീണതോ
ചൊറിഞ്ഞു തൊലിയും നഖവും പോയ
ചെന്നായ കൂട്ടില്‍

എല്ലാ ചൊറിച്ചിലും ചേര്‍ന്ന്
വ്രണത്തില്‍ നിന്ന് ചലമോലിച്ചപോള്‍
നായികുരണ രസായന പൊടി പുരട്ടിയാല്‍
മതിയെന്ന് വൈദ്യനായ വൈദ്യന്‍മാര്‍ എല്ലാം കല്പിച്ചു

(ചോറിയുന്നവര്‍
തുണിയുരിഞ്ഞു മുരിക്ക്‌ മരത്തില്‍
കയറാമെന്ന് ഒറ്റമൂലി മറന്നിട്ടല്ല ;
ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടപെടാത്തത് )

ഈ നായികുരണ രസായന പൊടി
എവിടെ കിട്ടും എന്ന് അറിയാതെ
ഞാന്‍ വീണ്ടും വീണ്ടും ചൊറിഞ്ഞുകൊണ്ടേയിരുന്നു

61 അഭിപ്രായങ്ങൾ:

 1. ഇടയ്ക്കിടയ്ക്ക് ഓരോ ഗ്യാപ്പിട്ട് ചൊറിഞ്ഞാല്‍ മതി. :)

  മറുപടിഇല്ലാതാക്കൂ
 2. നന്ദി ...ശ്രീ
  അധ്യാമായിട്ടു ചൊറിയാന്‍ വന്നതില്‍ .....

  മറുപടിഇല്ലാതാക്കൂ
 3. കവിതയുടെ ഭാവമോ കഥയുടെ അവീഷ്കാരമോ ഒന്നും ഇല്ല ..വെറുതെ ഒരു ചൊറിച്ചില്‍ .....ചുമ്മാ .............!!!

  പട്ടേപ്പാടം റാംജി .. നന്ദി

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാം...സമൂഹത്തില്‍ ഉള്ളവര്‍ കാണിക്കുന്ന ചില നെറികേടിനെ ചൊറിച്ചില്‍ എന്നും പറയാം

  മറുപടിഇല്ലാതാക്കൂ
 5. ഡിയർ...
  ഞാനിവിടെയുണ്ടെന്നറിഞ്ഞൂടായിരുന്നോ!?

  (പിന്നെ , ഒരു ചെയ്ഞ്ച് ആർക്കാണിഷ്ടമല്ലാത്തത് എന്ന് അലിനിലാണെങ്കിൽ വേറാളോട് അന്വേഷിച്ചോ!)

  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 6. ആദ്യമൊക്കെ ചൊറിയുക എന്നു പറഞ്ഞാല്‍ ചുമ്മാ കുറ്റം പറയുന്നതിനെ മാത്രമായിരുന്നു.. ഉദ: അമ്മായി അമ്മ ചൊറിഞ്ഞുകൊണ്ടിരിക്കുന്നു... ബോസ് ചൊറിഞ്ഞു കൊണ്ടിരിക്കുന്നു എന്നൊക്കെ.. ഇപ്പോള്‍ ചൊറിച്ചില്‍ സുഖമായി മാറിയിരിക്കുന്നു.. ബൂലൊകത്ത് .. ചൊറിച്ചിലില്‍ സുഖം കാണുന്നവര്‍ മാത്രമായി തീര്‍ന്ന പോലെ ..... ചുമ്മാ ഇതും ഒരു ചൊറിച്ചില്‍

  മറുപടിഇല്ലാതാക്കൂ
 7. ഹോ ഈ ചൊറിച്ചിലെന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ പേടിയാ.. ഒരു വിവാദചൊറിച്ചിലിന് ഞാനില്ല.. :)

  മറുപടിഇല്ലാതാക്കൂ
 8. ‘എല്ലാ ചൊറിച്ചിലും ചേര്‍ന്ന്
  വ്രണത്തില്‍ നിന്ന് ചലമൊലിച്ചപ്പോള്‍
  നായികുരണ രസായന പൊടി പുരട്ടിയാല്‍
  മതിയെന്ന് വൈദ്യരായ വൈദ്യന്‍മാര്‍ എല്ലാം കല്പിച്ചു..”

  നായ്കുർണപ്പൊടി ചേർന്ന പൊടിയാണത്രെ ഇപ്പോൾ ദിവ്യാ‍ ഔഷധം !

  ‘പിന്നെ....ഓരോ ചൊറിച്ചിലും പിരിച്ചെഴുതുമ്പോഴാണ്
  ചൊറിച്ചിലിന്റെ വകഭേദങ്ങളെ ഞാന്‍ വായിച്ചെടുത്തത് ‘
  ഇത് കലക്കീട്ടാ...

  മറുപടിഇല്ലാതാക്കൂ
 9. ഈ കവിത വായിക്കുന്നവര്‍ക്ക് ഈ ചൊറിച്ചില്‌ പകരുമോ എന്തോ? :)

  മറുപടിഇല്ലാതാക്കൂ
 10. നല്ല സോദ്ദേശ ചൊറിച്ചില്‍
  "പച്ച പരിഷ്കാരി പെണ്ണിന്‍റെ-
  മുട്ടോളം താഴാന്‍ മടിച്ച -
  പാവാടയോട് ചാവാലി -
  പട്ടിക്കുമൊരു ചൊറിച്ചില്‍"
  ഇതൊന്നു ഉയര്‍ത്തി പിരിചെഴുതിയിരുന്നെന്കില്‍ നല്ല രസത്തോടെ ചൊറിയാമായിരുന്നു.

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. ഹ ഹ വായാടി പറഞ്ഞത് ശരിയാ..
  അതുകൊണ്ട് ഞാന്‍ ചൊറിയാനുമില്ല ഇവിടെ കമന്റിടാനുമില്ല..
  അല്ലെങ്കിലേ ഈ ചൊറിച്ചില്‍ എന്നു കേക്കുമ്പഴേ പേടിയായിത്തുടങ്ങി!
  ............................................
  ............................................

  ((എന്റമ്മേ..ഊഹ് ഹാഅഹ്..ഈ,,ഹ്...*+@$**..മേനി ആകെ ഒരു ചൊറിച്ചില്‍!!!!!!))

  മറുപടിഇല്ലാതാക്കൂ
 12. കവിതയിലെ ചില വരികള്‍ കിടിലനാ കെട്ടോ..ആശംസകള്‍ !!

  മറുപടിഇല്ലാതാക്കൂ
 13. ഞാനും ചൊറിയുന്നു… ചൊറിഞ്ഞ്കൊണ്ടേയിരിക്കുന്നു….
  ഈ കവിത വെറുമൊരു ചൊറിച്ചിലല്ല. ചൊറിയാണത്തിന്റെ അടിവേര് തേടലാണ്.
  (ചൊറിയാണം = ഒരു നാട്ടുചെടി)

  മറുപടിഇല്ലാതാക്കൂ
 14. dear,
  ഇത്രയും നല്ലവണ്ണം ചൊറിയാനറിയുമായിരുന്നെന്ന് ഇപ്പം മനസ്സിലായി.
  കൊള്ളാം ചൊറിച്ചില്‍

  മറുപടിഇല്ലാതാക്കൂ
 15. ചൊറിയാന്‍ മുട്ടും നേരം നോക്കണം പരിസരം ;
  ചൊറി യുന്നാക്രന്തതാല്‍ നിന്‍ ബോധം നശിചിടാ '
  മറഞ്ഞും കരഞ്ഞുമേ നന്നായി ചൊറിയുക
  ചൊറിയും പദാര്‍ഥവും സ്ഥാനവും നശിചിട
  പറയാം വാര്‍ധക്യത്തില്‍ മുത്തശ്ശ പദം പൂകെ
  ബാലകര്‍ക്കായി തെല്ലു കഥ തന്‍ രസ കഷ്ണം
  "പണ്ട് ഞാന്‍ ചൊറി ഞ്ഞിട്ട പലതും തെറിച്ചതും
  തെറിച്ചി ട്ടെതുന്നതില്‍ പാടേ ഞാന്‍ ചൊറിഞ്ഞതും;"

  മറുപടിഇല്ലാതാക്കൂ
 16. അങ്ങോട്ട്‌ ചുമ്മാ ചൊറി..

  മറുപടിഇല്ലാതാക്കൂ
 17. ഏതോ മൌനജാഥ
  ചൊറിഞ്ഞു ഉടച്ച
  തെരുവ് പ്രതിമയോടു
  പാറി പറക്കും കാക്കയ്ക്കുമൊരു ചൊറിച്ചില്‍ ... ഇരിപ്പിടം നഷ്ട്ടപ്പെട്ടതു കാരണം ആകുമല്ലെ ... പലർക്കും അവരുടെ വികാരങ്ങൾ ചൊറിച്ചിലിൽ എത്തിച്ചേരുന്നു.. നന്നായി ചൊറിയാനറിയാം ... ഇനിയും നന്നായി ചൊറിയാൻ കഴിയട്ടെ..ആശംസകൾ..

  മറുപടിഇല്ലാതാക്കൂ
 18. എന്താ പറയുക,പതിവ് പോലെ സുന്ദരവും ആശയ സമ്പുഷ്ടവുമായ കവിത!

  മറുപടിഇല്ലാതാക്കൂ
 19. സമൂഹത്തിലെ ചില തലതിരിയന്‍ പ്രവര്‍ത്തികള്‍ കണ്ടാല്‍ ചൊരിഞ്ഞു വരും. എന്താ ചെയ്യാ ? "സാധനം" കിട്ടിയാല്‍ ഒന്ന് പറയണേ........

  മറുപടിഇല്ലാതാക്കൂ
 20. ചില വരികൾ വളരെ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 21. ഡിയര്‍ ..........നന്നായിട്ടുണ്ട്, നല്ല സുന്ദരമായ ചൊറിച്ചില്‍

  മറുപടിഇല്ലാതാക്കൂ
 22. മനോരാജ് പറഞ്ഞത് പോലെ തന്നെ..!!
  അടി മേടിക്കാനുള്ള പുറപ്പാടാണോ?

  എത്രയും പെട്ടന്നു ഈ ചൊറിയുടെ അസ്ക്കിത മാറട്ടെ..കവിതയുടെ അസുഖം കൂടട്ടെ..

  മറുപടിഇല്ലാതാക്കൂ
 23. ഈയ്യിടെ ഒരാള്‍ ഒരുക്കൂട്ടം ചൊറിച്ചിലുമായി ബൂലോകത്തിറങ്ങി ആകെ വശംകെട്ട് ഒരു പരുവത്തിലായതേ ഉള്ളൂ...ഇപ്പോ ദേ വീണ്ടും ചൊറിച്ചിലുമായി...ഇതൊക്കെ വായിക്കുംബോ അറീയാതെ ചൊറിഞ്ഞുപോവുകയാണ്‍ ഞാനും..

  മറുപടിഇല്ലാതാക്കൂ
 24. അല്ല...... സത്യത്തില്‍ ഇത് ചൊറി മാസമാണോ ?

  മറുപടിഇല്ലാതാക്കൂ
 25. ഹോ ഇത് വല്ലാത്ത ചൊറിച്ചില്‍ തന്നെ

  മറുപടിഇല്ലാതാക്കൂ
 26. ഈ ചൊറിച്ചിലിനെക്കൊണ്ട് തോറ്റു

  മറുപടിഇല്ലാതാക്കൂ
 27. ഈ ചൊറിച്ചില്‍ കൊള്ളാല്ലോ..

  മറുപടിഇല്ലാതാക്കൂ
 28. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്....ഈ ചോറിമാസം കഴിയട്ടെ..

  മറുപടിഇല്ലാതാക്കൂ
 29. ee chorichil vayichitu enghina palavitha chorochilina pati eniku oru arive neadan kazhinju not bad

  മറുപടിഇല്ലാതാക്കൂ
 30. പച്ച പരിഷ്കാരി പെണ്ണിന്‍റെ-
  മുട്ടോളം താഴാന്‍ മടിച്ച -
  പാവാടയോട് ചാവാലി -
  പട്ടിക്കുമൊരു ചൊറിച്ചില്‍

  ചൊറിച്ചിലുള്ള ഈ വരികള്‍ എനിക്കേറെയിഷ്ടപ്പെട്ടു.....
  വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും ഒരു ചൊറിച്ചില്‍ അസൂയയുടെ ചൊറിച്ചില്‍ !

  മറുപടിഇല്ലാതാക്കൂ
 31. ചൊറിച്ചില്‍ - പല അര്‍ത്ഥത്തിലീ വാക്കിനെ ഇന്നുപയോഗിക്കുന്നു,
  ഇഷ്ടക്കേടിനെ പ്രകടിപ്പിക്കുന്നത് ചൊറിച്ചിലാകുമോ?
  മറ്റുള്ളവരെ ഒന്നലോസരപ്പെടുത്താനുള്ള ശ്രമം ചോറിച്ചിലാകുമല്ലേ?
  ഉള്ളിലെ അസ്ക്യത പ്രകടിപ്പിക്കാന്‍ "ദേ !എനിക്കാകെ ചൊറിഞ്ഞു വരുന്നു"
  എന്നൊന്ന് പറഞ്ഞാലും മതിയല്ലേ?
  എന്തായാലും ചൊറിച്ചില്‍, ചൊറിച്ചിലായി സ്വയം അനുഭവിക്കേണ്ടി വരരുതേ...

  മറുപടിഇല്ലാതാക്കൂ
 32. കവിത വായിച്ചപ്പോ ഒരു ചൊറിച്ചില്‍.. :)

  മറുപടിഇല്ലാതാക്കൂ
 33. ചൊറിയുന്നവര്‍ക്കൊരു ചൊറിച്ചില്‍

  മറുപടിഇല്ലാതാക്കൂ
 34. കാലത്തിനൊപ്പം നടന്നുള്ള ചൊറിച്ചിൽ കൊള്ളാം...

  മറുപടിഇല്ലാതാക്കൂ
 35. വിവാദ ചൊറിച്ചിലുകള്‍ കെട്ടടങ്ങിയില്ലേ ..

  മറുപടിഇല്ലാതാക്കൂ
 36. ചൊറിച്ചില്‍ എന്ന പദം ഇഷ്ടമില്ലാത്തതിനെ മുന വെച്ച് ഒരു കല്ലു കടിയാക്കി പറയുന്നതാണെന്ന് മനസ്സിലായതു ഓണ്‍ലൈന്‍ ഫോറങ്ങളിലൂടെയാണ്.
  ചോറിച്ചിലിന്ടെ വകഭേദങ്ങളെ ഉപമകളിലൂടെ വറ്ണ്ണിച്ച കവിത നന്നായി..അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 37. ഹ ഹ “മനസ്സിലെന്നും പൂക്കാലം” കണ്ടു കേറിയതാ...ആദ്യവരവ് ഇങ്ങനെ ചൊറിയാനായിരിക്കുമെന്ന് ഞാനറിഞ്ഞില്ല. എന്തായാലും ചൊറിഞ്ഞുകഴിഞ്ഞപ്പൊ ഒരു സുഖമൊക്കെയുണ്ട്. :)

  മറുപടിഇല്ലാതാക്കൂ
 38. വൈകിയിട്ടാണെങ്കിലും ഇതു വായിച്ചു ഞാനും ഒന്നു ചൊറിഞ്ഞൂ.
  നന്നായി ചൊറിച്ചില്‍.

  മറുപടിഇല്ലാതാക്കൂ
 39. കവിത വായിച്ചാല്‍ ചൊറിച്ചില്‍ വരുമെന്ന് ഇപ്പോഴേ മനസ്സിലായത്..നാവിനു ഒരു ചൊറിച്ചില്‍, വല്ലതും കേള്‍ക്കുന്നതിനു മുമ്പ് പോയാട്ടെ..

  നായി കോര്ണന രസായനം വേണമെങ്കില്‍ എന്‍റെ സ്വന്തം ചിലവില്‍ അയച്ചു തരാം..സ്നേഹം കൊണ്ടാട്ടോ..

  മറുപടിഇല്ലാതാക്കൂ
 40. ആദ്യ സന്ദര്‍ശനമാണ്.കവിതയിലെ
  ഗൂഢാര്‍ത്ഥങ്ങള്‍ പിടി കിട്ടി.ആ പറഞ്ഞ
  മരുന്നിപ്പോള്‍ മറ്റൊരടിയന്തിര ഉപയൊഗ
  ത്തിലാണ്.

  മറുപടിഇല്ലാതാക്കൂ
 41. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 42. എന്റെ സ്വപ്നാടനത്തില്‍ വന്നു കണ്ടു അഭിപ്രായം പറഞ്ഞതിനു നന്ദി.ഒരു പരീക്ഷണ പരാജയം ആയിരുന്നു അത്, പിക്കാസയില്‍ നിന്നു നേരിട്ടി ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാം എന്ന വാചകത്തിനു പുറകേപോയപ്പോള്‍ പറ്റിപ്പോയി. പിന്നെ എന്റെ 5 ബ്ലോഗുകളില്‍ ആരും തന്നെ വായിക്കാന്‍ വരാറില്ലല്ലോ എന്ന സങ്കടം, മറുമൊഴികളില്‍ എന്റെ പോസ്റ്റുകള്‍ ആരും കാണുന്നില്ലെ? എല്ലാം നഷ്ടങ്ങള്‍ തന്നെ

  മറുപടിഇല്ലാതാക്കൂ
 43. ചൊറിയാന്‍ വന്നവര്‍ക്ക് ഒക്കെ നന്ദി

  മറുപടിഇല്ലാതാക്കൂ
 44. ശത്രുക്കള്‍ ആണെങ്കിലും, നോക്കി നില്‍ക്കാതെ വന്നു ചൊറിയാന്‍ പറഞ്ഞുകൂടായിരുന്നോ? സംഭവം കലക്കി!

  മറുപടിഇല്ലാതാക്കൂ
 45. can you start a blog for children like an online child magazine......I always like to share my experiences and knowledge about traveling destinations
  and tourism trends in world. I am thinking it is very helpful to improve human
  approach and love to Mother Nature.
  Kerala tours
  Kerala Tours – Experience the Beauty of Heaven on Earth

  മറുപടിഇല്ലാതാക്കൂ