Ind disable

2011, ജനുവരി 23, ഞായറാഴ്‌ച

പട്ടുസാരി .!

ആ  മാവിലെ  കൊമ്പില്‍
സാരിത്തുബ് കേട്ടിയാടുന്നുണ്ട്
ഗൃഹനാഥന്‍.

ഉമ്മറപ്പടിയില്‍
ആര്‍ത്തു കരയുന്നുണ്ട്
ഗൃഹനായിക . 


ഭാര്യയുടെ
പള പളാ മിന്നുന്ന
കാഞ്ചിപുരം പട്ടുസാരിയിലാണ്
ആയാള്‍ തൂങ്ങിയതെന്നു
പിറുപിറുക്കുന്ന
ുണ്ട്
അയലത്തെ സുന്ദരി.62 അഭിപ്രായങ്ങൾ:

 1. എന്നാലും ആ പട്ടുസാരി മാത്രമേ അയാൾക്ക് കിട്ടിയുള്ളു,

  മറുപടിഇല്ലാതാക്കൂ
 2. ശ്ശെടാ... ഏതാപ്പോ പ്രശ്നമായത്? മരിച്ചതോ അതോ മരണം സാരിയിലായതോ?

  മറുപടിഇല്ലാതാക്കൂ
 3. "ഈശ്വരാ അവളുടെ നെഗളിപ്പ് തീര്‍ന്നല്ലോ "എന്നല്ലേ അയല്‍ക്കാരി പിറു പിറുത്തത്?

  മറുപടിഇല്ലാതാക്കൂ
 4. പട്ടുസാരിയുടെ കാലം കഴിഞ്ഞു അല്ലെ?

  മറുപടിഇല്ലാതാക്കൂ
 5. അയാള്‍ക്ക് ഒരു വോയില്‍ സാരി കിട്ടിയില്ലേ???

  മറുപടിഇല്ലാതാക്കൂ
 6. കവിതയിലെ ആക്ഷേപം നന്നായി :)
  കവിത പക്ഷെ ഒരു മിനിക്കഥയുടെ ചട്ടക്കൂടിലൊതുങ്ങിയ പോലെ..

  മറുപടിഇല്ലാതാക്കൂ
 7. പട്ടു സാരിയിലെ മരണം, ആക്ഷേപ കവിത കൊള്ളാം കേട്ടൊ...

  മറുപടിഇല്ലാതാക്കൂ
 8. പാവം പട്ടുസാരി ...എങ്കിലും അവളില്‍ നിന്നും രക്ഷപ്പെട്ടല്ലോ .ഭാഗ്യം .
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. ആയാള്‍ തൂങ്ങിയത്
  ഭാര്യയുടെ
  പള പളാ മിന്നുന്ന
  കാഞ്ചിപുരം പട്ടുസാരിയിലാണ്

  ആ പഹയന് ഈ പട്ടുസാരിയേ കണ്ടുള്ളു.

  മറുപടിഇല്ലാതാക്കൂ
 10. പട്ടുസാരിയില്‍ തുങ്ങിമരിച്ചതിന്നാണോ ഭാര്യ കരഞ്ഞത്? അന്വേഷിക്കേണ്ട വിഷയം തന്നെ...:)

  മറുപടിഇല്ലാതാക്കൂ
 11. മരണമോ സാരിയോ വലിയ വിഷയം. സാരിയാണു ല്ലേ..

  മറുപടിഇല്ലാതാക്കൂ
 12. ആത്മഹത്യ ചെയ്യുമ്പോഴും ആര്‍ഭാടം കുറയ്ക്കേണ്ടാ എന്നു കരുതി കാണും.

  മറുപടിഇല്ലാതാക്കൂ
 13. അയലക്കത്തെ സുന്ദരിയാണ് പ്രശ്നം. അല്ലേ?

  മറുപടിഇല്ലാതാക്കൂ
 14. മരിക്കാന്‍ ഉപയോഗിച്ച വസ്തുവില്‍ പോലും കുറ്റം കണ്ടെത്തുന്നവര്‍ :(

  മറുപടിഇല്ലാതാക്കൂ
 15. ഇപ്പോള്‍ ബന്ധങ്ങള്‍ക്ക്‌ ഒരു പട്ടുസാരിയുടെ വിലപോലുമില്ല.
  വല്ല കയറിലുമായിരുന്നെങ്കില്‍ ലവള്‍ കരയില്ലായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 16. അത് കൊള്ളാം
  മരിക്കുമ്പോ പോലും അവരോടുള്ള അസൂയ തീരുന്നില്ലാ...

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 17. ആയാള്‍ തൂങ്ങിയത്
  ഭാര്യയുടെ
  പള പളാ മിന്നുന്ന
  കാഞ്ചിപുരം പട്ടുസാരിയിലാണ്
  വെറുതെ പിറുപിറുക്കുന്നുണ്ട്
  അയലത്തെ സുന്ദരി.


  അല്ല കോയാ മൂപ്പര്‍ക്ക്
  പഴയ സാരിയൊന്നും കിട്ടീലേ..

  നന്നായിട്ടുണ്ട്ട്ടോ..

  മറുപടിഇല്ലാതാക്കൂ
 18. എല്ലാവര്ക്കും നന്ദി ....
  പിന്നെ നിശാസുരഭി പറഞ്ഞത് പോലെ ഒരു ഒരു മിനിക്കഥയുടെ സാധ്യാതെ കുറിച്ച് ഞാന്‍ ഇപ്പൊ ആണ് ആലോചിക്കുന്നത് .
  പിന്നെ എന്റെ പരിമിതിയില്‍ നിന്ന് കൊണ്ട് മാത്രം എഴുതാന്‍ ശ്രമിച്ചു ........അങ്ങനെ മാത്രം നോക്കി കാണുക

  മറുപടിഇല്ലാതാക്കൂ
 19. നന്നായിരിക്കുന്നു സ്വപ്നമേ..ഇത് കൂടി ഒന്ന് വായിച്ചു നോക്കൂ... http://niranjantg-niranjantg.blogspot.com/2010/03/blog-post_24.html
  ശ്രീ നിരഞ്ജന്റെ കവിത.

  മറുപടിഇല്ലാതാക്കൂ
 20. കവി പറയാൻ ശ്രമിച്ചത് എന്താണു എന്നു എനിക്കറിയില്ല. ഒരു പക്ഷേ ഭർത്താവിന്റെ ജീവനെക്കാൾ ഭാര്യ അവളുടെ പട്ടുസാരിപോയതിൽ വേദനിക്കുന്നു എന്നണോ? അതോ സ്ത്രീ ആഡംമ്പരഭ്രമങ്ങളിൽ മാത്രമാണ് താല്പര്യം കാട്ടുന്നത് എന്നോ?ഏതായാലും തെറ്റാ‍ണ്

  മറുപടിഇല്ലാതാക്കൂ
 21. നന്ദി പാവപ്പെട്ടവന്‍ .. ....ഞാനും ഒരു പാവപ്പെട്ടവന്‍ ആണ്


  ഞാന്‍ എല്ലാ സ്ത്രീകളെ കുറിച്ചും അങ്ങനെ ആണ് എന്ന് അല്ല പറഞ്ഞത്

  അയലത്തെ ഒറ്റ സുന്ദരി ആണ് പിറു പിറുതത്ത് ...:)

  താങ്കളും ഞാനും പാവപ്പെട്ടവനയാത് പോലെ എല്ലാവരും പാവപെട്ടവന്‍ ആണോ ?


  ജുനൈത് നിരഞ്ജന്റെ ആ കവിത ഞാന്‍ വായിച്ചു ....ഇത് പോസ്റ്റ്‌ ചെയ്തപോല്‍ സി പി ദിനേശ് അത് ചൂണ്ടി കാണിച്ചു തന്നു .......

  മറുപടിഇല്ലാതാക്കൂ
 22. നല്ല അയല്‍വാസി!

  കവിത നന്നായി കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 23. അയലത്തുകാരിക്ക് അസൂയ!
  തൂങ്ങിയവന്റെ ഭാര്യക്ക് പട്ടുസാരി ഉണ്ടെന്ന് മാളോരെല്ലാം അറിഞ്ഞില്ലേ!?
  അതാണോ കവി ഉദ്ദേശിച്ചത്!?

  മറുപടിഇല്ലാതാക്കൂ
 24. വരികളിലെ വേദന അല്ലെങ്കില്‍ സന്ദേശം
  അതൊന്നും വായനക്കാരനെ സ്പര്‍ശിക്കാതെ പോയി.
  വ്യക്തമായ ഒരു ആശയം ഉണ്ടായിട്ടും (അതു പറഞ്ഞു പറഞ്ഞു പഴകിയതാണെങ്കിലും, പഴകാത്തതെന്താ ഉള്ളെ ല്ലേ..! )
  വായനക്കാരന് പാവപ്പെട്ടവന്‍ പറഞ്ഞ പോലെ എന്താ എന്ന് പിടികിട്ടാത്തത് കുഴപ്പം തന്നെയാണ്.
  അതിന്‍റെ കുഴപ്പം എവിടെയാണെന്ന് എനിക്കും അറിയില്ല.

  കമന്റുകളില്‍ അന്ധമായി വിസ്വസിക്കരുതെന്നെ പറയാനുള്ളൂ.... :)
  നിശാ സുരഭിക്ക്,
  ഇന്ന് മിനിക്കഥ എഴുതിയാല്‍ അതു കവിതയാണെന്നും
  കവിത എഴുതിയാല്‍ മിനിക്കഥയാണെന്നുമാണ്
  എല്ലാവരും പറയുന്നത്
  എന്താ ചെയ്യാ ?!
  --

  _________hAnLLaLaTh.

  മറുപടിഇല്ലാതാക്കൂ
 25. അജ്ഞാതന്‍2011, ജനുവരി 24 4:19 PM

  അയാൾക്ക് തൂങ്ങാൻ വേറൊന്നും കിട്ടിയില്ലെ??? തോന്നിയത് അയലത്തെ സുന്ദരിയുടെ നോട്ടം പള പളാ മിന്നുന്ന സാരിയിലേക്ക് മാത്രമായിരുന്നു എന്നു തോന്നുന്നു..വല്ലാത്ത സാധനം തന്നെ.. ഇതു ഭാര്യ തന്നെ പറഞ്ഞിരുന്നെങ്കിൽ .. ഹോ ഇയാൾക്ക് തൂങ്ങാൻ എന്റെ വിലകൂടിയ എന്റെ സാരിയെ കിട്ടിയുള്ളൂ എന്നായിരുന്നെങ്കിൽ..(ഇതൊക്കെ തന്നെയാ ഇന്നു നടക്കുന്നതും അല്ലെ...) നന്നായിട്ടുണ്ട് വരികൾ... ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 26. hAnLLaLaTh എന്താ പറയനെണ്ടത് എന്ന് അറിയില്ല ...
  കമന്റുകളില്‍ ഞാന്‍ എപ്പോഴും വിമര്‍ശനമാണ് പ്രതീക്ഷിക്കുനത് ..അഭിന്ദങ്ങള്‍ ഇഷ്ട്ടമല്ല എന്ന് ഇതിനു അര്‍ത്ഥമില്ല
  നന്നായിരിക്കുന്നു എന്ന് ഒക്കെ കേട്ട് മടുത്തു തുടങ്ങിരിക്കുന്നു .
  പിന്നെ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ ഒറ്റ സുന്ദരിയുടെ കാര്യം ആണ് അല്ലാതെ പാവപ്പെട്ടവന്‍ പറഞ്ഞത് പോലെ
  എല്ലാ സ്ത്രീകളും ഒരുപോലെ എന്ന് അല്ല .....സുന്ദരി എന്ന് മാത്രം അത് കൊണ്ടാണ് പറഞ്ഞത് അല്ലാതെ സുന്ദരിമാര്‍ എല്ലാവരും ചേര്‍ന്ന് പിറ് പിറുത്തു എന്ന് പറയാതിരുന്നതും അത് കൊണ്ടാണ്

  ഒരുപാടു നന്ദി.... ഇത് പോലെ വിമര്‍ശങ്ങള്‍ ഇന്നിയും പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 27. ഞാനൊരു നല്ല പട്ടുസാരി മേടിച്ചു തരാം.... പോരെ...

  മറുപടിഇല്ലാതാക്കൂ
 28. @ തൂങ്ങിയവന്റെ ഭാര്യക്ക് ഇന്നിയും പട്ടു സാരികള്‍ ഉണ്ടായാല്‍ ആ പാവം വീണ്ടും തൂങ്ങി മരികേണ്ടി വരും
  @ ജയെട്ടാ

  നന്ദി എല്ലാവര്ക്കും

  മറുപടിഇല്ലാതാക്കൂ
 29. മരണമാണ് വിഷയമെങ്കിലും ചിരിക്കാതിര്‍ക്കാനായില്ല. കാരണം ഇത് സംഭവ്യമാണ്. ഇവിടെ അയലത്തെ സ്ത്രീ എന്ന ഒരു ദാക്ഷണ്യം കൊടുത്തിട്ടുണ്ട്. പൊതുവെ ഗൃഹനായിക തന്നെ ഇത് പിറുപിറുക്കില്ലേ..

  മറുപടിഇല്ലാതാക്കൂ
 30. കരയാത്ത ഭാര്യയെ കരയിപ്പിച്ചത്
  മരണമല്ല, പോലുമത് പട്ടിൽനെയ്ത
  സാരിയിത് ! പെണ്ണവൾ അയല്വക്ക
  കാരിക്കടക്കം നെഗളിപ്പുവരുത്തുമീ തൂങ്ങൽ...

  മറുപടിഇല്ലാതാക്കൂ
 31. ഇതൊരു മിനിക്കഥ ആക്കാമായിരുന്നു എന്ന് തോന്നി..

  മറുപടിഇല്ലാതാക്കൂ
 32. @hAnLLaLaTh നന്ദി ഞാനും പറയുന്നു,

  ഭൂരിഭാഗം വായനയും എവിടെയാണെത്തി നില്‍ക്കുന്നത് എന്നത് ഇവിടെ കാണാം. വായനക്കാരന്ന് ആശയം പിടികിട്ടാത്തതിനു കാരണം കവിതയുടെ പേരും അവസാന വരികളും തന്നെ. ആ ആശയം എനിക്ക് കാണാന്‍ കഴിയാതെ പോകുന്നത് ഈ തലയില്‍ ആള്‍ത്താമസമില്ലെന്നതാണ് എന്നത് വേറെ കാര്യം.

  മന:സാക്ഷിക്കനുസരിച്ച് കമന്റ് ഇടാന്‍ ശ്രമിക്കാറുണ്ട് മിക്കവാറും വായനകളില്‍. ഇവിടെയും അങ്ങനെയിട്ടതാണാ ‘മിനിക്കഥ’. കവിക്ക് അത് തോന്നുന്നുവെങ്കില്‍ അത് കവിതയുടെ പരാജയം എന്നേ പറയാനുള്ളു, എന്തെന്നാല്‍ മിനിക്കഥയ്ക്ക് ഇണക്കം അവസാന വരികളാണ്, കവിയും ഒരു സംശയാസ്പദ നിലപാടിലെങ്കില്‍ ഈ കവിതയിലൂടെ കവി ഉദ്ദേശിച്ചതെന്തെന്ന് അദ്ദേഹം പറയട്ടെ.

  @MyDreams
  പരിമിതികള്‍ ഇല്ലാത്തവരാരാണ്? എന്റെ കവിതാസ്വാദനം ബ്ലോഗ് രചനകളിലൂടെയാണ്-തുടക്കവും ഒരുപക്ഷേ ഒടുക്കവും- എന്ന് വെച്ചാല്‍ പഠിക്കുന്നകാലത്ത് ഒരരികിലേക്ക് മാറ്റി വെച്ച കവിതയെപ്പറ്റി ആധികാരികമായ് പറയാന്‍ ഞാനാളല്ല എന്നാണുദ്ദേശിച്ചേ. ഗദ്യവായന, മലയാളം, ചെറുപ്പം മുതലേ-കൊക്കിലൊതുങ്ങുന്ന കൃതികള്‍-ഉണ്ട്. അതായിരിക്കാം എനിക്കങ്ങനെ തോന്നിയത്!

  മറുപടിഇല്ലാതാക്കൂ
 33. അല്ല അയാളുടെ ജീവിതത്തെക്കാൾ വിലയുണ്ടല്ലോ പട്ടുസാരിക്ക്. പോയപ്പോൾ അയാൾ അവളുടെ സാരിയും കൊണ്ടല്ലേ പോയത്. നല്ല സറ്റയർ.

  മറുപടിഇല്ലാതാക്കൂ
 34. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

  മറുപടിഇല്ലാതാക്കൂ
 35. തൂങ്ങാണെങ്കിൽ അന്തസ്സായി തൂങ്ങണം...!!

  മറുപടിഇല്ലാതാക്കൂ
 36. മാഷേ , കവിതയുടെ ആശയം ഒരു പാട് സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് ..

  മറുപടിഇല്ലാതാക്കൂ
 37. മരിക്കാന്‍ തീരുമാനിച്ച ഒരാള്‍ , പട്ടാണോ വോയിലാണോ എന്നൊക്കെ നോക്കാനാണോ നേരം. കയ്യില്‍ കിട്ടിയത് കൊണ്ട് തൂങ്ങുക തന്നെ. ഭര്‍ത്താവു മരിച്ച ദുഃഖത്തില്‍ മനംനൊന്തു കരയുന്ന ഭാര്യയെപ്പോലും വെറുതെ വിടാത്ത അയല്‍ക്കാരി സുന്ദരി.

  മറുപടിഇല്ലാതാക്കൂ
 38. ആശാനെ ഇത് കലക്കി


  പിന്നെ പ്രിയപ്പെട്ട സ്മൈലി പിടിച്ചോ

  :-)

  മറുപടിഇല്ലാതാക്കൂ
 39. വായിച്ചു ,കൂടുതലായി പറയാനുണ്ട്!വീണ്ടും വരാം.കുറച്ച് വിമർശനമാണ്

  മറുപടിഇല്ലാതാക്കൂ
 40. @നിശാസുരഭി
  ഒരു മിനി കഥയുടെ സാധ്യാതെ കുറിച്ച പറഞ്ഞാപ്പോള്‍ ..ഞാന്‍ അത്ര കടന്നു ചിന്തിച്ചില്ല എന്നും അത് എന്റെ ചിന്ത പരിമിതിയായിട്ടു കണ്ടാല്‍ മതി എന്നെ ഞാന്‍ പറഞ്ഞുള്ളൂ ..പിന്നെ ഒരു പാട് എണ്ണം പരാജയപെടുമ്പോള്‍ അല്ലെ ഒന്ന് എങ്കിലും വിജയിക്കുന്നത് ......ശ്രമിക്കട്ടെ ..എപ്പോ എനികിലും വിജയിക്കും എന്നെ പ്രതീക്ഷയോടെ

  വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 41. @മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ .. താങ്ക്സ് സഗീര്‍ .....തീര്ചായും വരണം ...വിമര്‍ശങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു

  മറുപടിഇല്ലാതാക്കൂ
 42. പട്ടുസരീയില്‍ ജീവന്‍ ഒടുകിയത് safety നോകിയിട്ടാവും മരിക്കാന്‍ നീരം ഭാര്യയുടെ കാര്യങ്ങള്‍ share ചെയാന്‍ നോകുമ്പോള്‍ അവള്‍ യാഥാര്തങ്ങളുടെ നടുവില്‍ ധീര്‍ഗ്ക
  ശ്വാസം വലികുന്നതാവാം അയാള്‍ കണ്ടത് എനാല്‍ കള്ളാ പഹയന്‍ സരീതുംബില്‍ ആരും കാണാതെ അന്ത്യ ശ്വാസം വലിച്ചു കളഞ്ഞതവും ..പാവം ഇനി അവള്‍ക് അത് പോല ഒരു സാരീ വാങ്ങാനുള്ള തുകയും ഉണ്ടാകണ്ടയോ ..

  മറുപടിഇല്ലാതാക്കൂ
 43. ഹ.ഹ ..കലക്കന്‍ കവിത തന്നെ
  ചിരിയും ചിന്തയും ഒരുമിച്ചു സമന്വയിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 44. മാവിന്‍കൊമ്പില്‍ ഒരു മൃതദേഹം! ഗൃഹനാഥന്റെ ജഡം. അത്‌ തൂങ്ങിക്കിടക്കുന്നത്‌ പട്ടു സാരിയുടെ തുമ്പത്താണ്‌. ഗൃഹപത്നി ഉമ്മറപ്പടിയില്‍ ആര്‍ത്തു കരയുന്നു. അയലത്തെ സുന്ദരി വെറുതെ പിറുപിറുക്കുന്നു...
  ആയില്ല. ആത്മാവു വേറിട്ടുകഴിഞ്ഞ, അജ്ഞാതമായ ഒരു 'ജീവിത'ത്തിന്റെ ചീഞ്ഞളിയാനിരിക്കുന്ന അവശിഷ്ടത്തില്‍ ഒരു jigsaw-puzzle തൂക്കിയിട്ടിട്ടുണ്ട്‌. jigsaw-puzzle ല്‍ കാണാതെ കിടക്കുന്ന കഷണങ്ങള്‍ കണ്ടെടുത്ത്‌ ചേര്‍ക്കാനുണ്ടെന്ന്‌ സ്പഷ്ടമാക്കിക്കൊണ്ടു തന്നെയാണ്‌ രചയിതാവ്‌ മാറിനില്‍ക്കുന്നതും- 'നഷ്ടപ്പെട്ട കഷണങ്ങള്‍ അനുവാചകന്റെ ഭാവനയ്ക്കും മനോധര്‍മ്മത്തിനും അനുസരിച്ച്‌ കണ്ടെടുത്ത്‌ കൂട്ടിച്ചേര്‍ക്കുക', എന്ന സൂചന നല്‍കിക്കൊണ്ട്‌....
  Though the word 'perception' is definable, the 'phenomenon of being perceived' is undefinable. I suppose, it is a good technique which has succinctly expressed the idea. Well done.

  മറുപടിഇല്ലാതാക്കൂ
 45. അതെ ചിരിപ്പിക്കാനും ഒപ്പം ചിന്തിപ്പിക്കാനും ഉതകുന്ന കവിത..

  മറുപടിഇല്ലാതാക്കൂ
 46. പട്ടു സാരിക്കൊക്കെ ഇപ്പോള്‍ എന്താ വില അല്ലേ.
  കവിത കലക്കി. :)

  മറുപടിഇല്ലാതാക്കൂ
 47. ഇനി മേലാൽ പട്ടുസാരിയിൽ തൂങ്ങരുത് കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 48. കുഞ്ഞി കവിത ആയത് കൊണ്ടാണോ, അതോ ആ ശൈലി അങ്ങനെ ആയത് കൊണ്ടാണോ മിനിക്കഥ ആക്കാമെന്ന് പലരും പറഞ്ഞത്, ഞാനും ഒരു മിനിക്കഥ സ്റ്റൈലില്‍ലും കവിത സ്റ്റൈല്‍ ലും വായിച്ചു ,

  ഭര്‍ത്താവിന്റെ മരണത്തെക്കളും സാരി പോയ ദുഃഖം ആ സ്ത്രീ യെ കരയാന്‍ പ്രേരിപ്പിച്ചത് , ഇങ്ങനെയൊക്കെ നടക്കുന്നു എന്നത് വളരെ സത്യമാണ്

  മറുപടിഇല്ലാതാക്കൂ
 49. അയലത്തെ സുന്ദരിയുടെ അടുത്തവീട്ടിലെ കാരണവർ പറഞ്ഞത് അനിയൻ കേട്ടില്ലേ... അത് കടമ്മനിട്ട പാടിയതിന്റെ ആവർത്തനമായിരുന്നൂ.......” അങ്ങേലെ മൂപ്പീന്ന് ചത്തൊടി. നമ്മളും പൊയെന്നറിയേണ്ടേ, ചക്കാല ചൊല്ലുവാൻ വന്നവന്, കാപ്പിയും കാശും കൊടുത്തോടി..,കാര്യങ്ങളെന്തൊക്കെയായാലും,നാലുപേർ കൂടുന്ന കര്യമല്ലേ, കോടിയിടേണം പുകല വേണം,ഭാഗ്യവാനെന്നേ പറയാവൂ,യോഗ്യത ഉച്ചത്തിലോർക്കേണം,......... സഹോദരാ.. എന്തായാലും ഈ കുഞ്ഞുണ്ണിക്കവിത നന്നേ ബൊധിച്ചൂ... ചന്തു നായർ( http://chandunair.blogspot.com/

  മറുപടിഇല്ലാതാക്കൂ
 50. കവിത വളരെ നേരത്തെ വായിച്ചതാണ്. വേദനിപ്പിയ്ക്കുന്ന വരികളാണിത്. മരിച്ചവനെയും ഗൃഹ നായികയേയും കുറിച്ച് മാത്രമല്ല അയല്പക്കക്കാരിയെക്കുറിച്ചോർത്തുഅം വേദനയാണ് എനിയ്ക്ക് തോന്നുന്നത്.
  അഭിപ്രായം എഴുതാൻ വൈകിപ്പോയി.അതുകൊണ്ട് പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 51. വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും എല്ലാവര്ക്കും ഒറ്റ വാക്കില്‍ നന്ദി

  മറുപടിഇല്ലാതാക്കൂ