ഹേ! ജീവിതമേ നിന്റെ സന്നിധിയില്‍ 
ഞാന്‍ ഇതാ  വന്നണയുന്നു.. 
നീ എന്നില്‍ നിന്നകലുകയാണോ ?
കൊഴിഞ്ഞു വീണ ഗാനത്തിന്നു നിന്റെ രാഗം 
പെയ്തൊഴിഞ്ഞപേമാരിക്ക് നിന്റെ താളം 
തകര്‍ന്നു വീണ സ്വപ്നങ്ങള്‍ക്ക്  നിന്റെ മുഖഛായ 
കൈകുമ്പിളില്‍ കോരിയെടുത്ത കണ്ണീരിനു 
നിന്റെ തെളിമ 
മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ക്ക് നിന്റെ തനിമ
തച്ചുടച്ച സ്മാരകങ്ങള്‍ക്ക് നിന്റെ പെരുമ 
കുഴിച്ചുമൂടപ്പെട്ട  പുഞ്ചിരിയില്‍ നിന്റെ നിഷ്കളങ്കത
തായ് വേരറ്റു  എരിഞ്ഞ  സംസ്കാരത്തിന് നിന്റെ ബീജം 
ചവിട്ടി അരഞ്ഞു പോയ   സ്നേഹത്തില്‍ നിന്റെ മാതൃഹൃദയം
ധാര ധാരയായി പെയ്തന്ന  മഴയില്‍ 
എന്റെ കാല്‍പാടുകള്‍   ഭൂമിയില്‍  പതിയുന്നില്ല  
എന്റെ കൈകളില്‍  നിന്ന് ഊര്‍ന്നു പോകുന്നു ഊന്നു വടി  
എന്റെ തിമിരം  ബാധിച്ച   കണ്ണുകളില്‍  
കാഴ്ച  മങ്ങുന്നു  
എന്റെ ബോധ മണ്ഡലങ്ങള്‍   മറയുന്നു  
എന്റെ ഊര്‍ജ്ജ  ഉറവ  വറ്റി  
കൈഞരംമ്പുകള്‍  തളര്‍ന്നു  പോയി 
ഇടറുന്നു തൊണ്ട  വരളുന്നു നാവും 
എന്നിട്ടും 
ഹേ  ജീവിതമേ നീ  അകലെ  തന്നെയിരിക്കുന്നു
പക്ഷേ, 
ഞാന്‍ എന്റെ ജീവിതത്തെ  ഇതാ ഇവിടെ  തിരയുന്നു 
NB:-പഴയ ഒരു കവിത ...