Ind disable

2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

മൌനം

എന്‍റെ മോഹങ്ങള്‍, ആകാശ പറവകള്‍ക്കും മേലെ ..

പറന്നകലുന്നതും ഞാന്‍ അറിയുന്നു.

എന്‍റെ സ്വപ്നങ്ങള്‍, നനഞ്ഞ പ്രഭാതങ്ങള്‍ക്കും താഴെ ..

ചതഞ്ഞമരുന്നതും ഞാന്‍ അറിയുന്നു .

എന്‍റെ കാല്പാടുകളില്‍ പതിഞ്ഞ

ചുടു ചോര നക്കി കുടിക്കാനുള്ള

ഭൂമിയുടെ വെംബലും ഞാന്‍ അറിയുന്നു

എന്‍റെ ആത്മ നൊമ്പരങ്ങള്‍ക്ക്‌ മേലെ

കണ്‌ഠനാളത്തിലുടക്കിയ ചങ്ങലയുടെ കിരുകിരുപ്പ് ഞാന്‍ അറിയുന്നു.

എന്‍റെ അഭിലാഷത്തിന്റെ മാറിടത്തില്‍ ..

ആഴ്ന്നിറങ്ങുന്ന കഠാരയിലുടെ വാര്‍ന്നിറങ്ങുന്ന. .

രക്തത്തിന്റ്റെ ചൂടും ഞാന്‍ അറിയുന്നു .

നീല തടാകത്തില്‍ ഉന്മാദിക്കുന്ന ജല രേഖകള്‍ക്ക്....

വാളിനെക്കാള്‍ മൂര്‍ച്ചയാകുന്നതും ഞാന്‍ അറിയുന്നു.

എന്‍റെ നിശ്വാസത്തെ തലോടാന്‍ വരുന്ന ഇളം തെന്നലിന്റ്റെ

അര്‍ദ്ധമാം രൂക്ഷ ഗന്ധവും ഞാന്‍ അറിയുന്നു..

എങ്കിലും നിന്റ്റെ നിറമിഴിയില്‍ പൊതിഞ്ഞ

മൌനത്തെയെന്തേ ഞാന്‍ അറിഞ്ഞില്ല...

1 അഭിപ്രായം:

  1. അജ്ഞാതന്‍2008, ഡിസംബർ 22 10:22 AM

    എങ്കിലും നിന്റ്റെ നിറമിഴിയില്‍ പൊതിഞ്ഞ

    മൌനത്തെയെന്തേ ഞാന്‍ അറിഞ്ഞില്ല...


    thiricharivukal palappozhum vykiyanundakarullathu.

    nannayittundu, keep writing.

    Anamika.

    മറുപടിഇല്ലാതാക്കൂ