Ind disable

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഘോഷയാത്ര ... !!!



ജനിച്ചപ്പോള്‍ തൊട്ടു കേട്ടു തുടങ്ങിയതാണൊരു-
ഘോഷയാത്രതന്‍ അലയൊലികള്‍
ഓരോന്നാളും കലണ്ടറില്‍ ചുവന്ന കളം-
വരച്ചു കാത്തിരിപ്പു തുടങ്ങി.


വീടു വെടിപ്പാക്കി കൂടൊരുക്കി ,
പൂക്കള്‍ വിതറി നടയൊരുക്കി,
ചെത്തി മിനുക്കീ പുല്‍മേടുകള്‍
മോടികൂട്ടാന്‍ പാതയില്‍ ചെടികള്‍ നട്ടു
സ്വാഗതഗാനം ചില്ലിട്ടു ചുമരില്‍ തൂക്കി
അപ്പവും വീഞ്ഞുമൊരുക്കി കാത്തിരുന്നു.


അന്തി കറുത്ത് നിലാവെളിച്ചവും വന്നു
പുലരിയും പകലും വന്നുംപോയുമിരുന്നു
സുര്യാഘാതമേറ്റു ചിലത് വാടിയും
ചിലത് വാടാതെയുമിരുന്നു
പ്രളയത്തില്‍ ചിലത് മുങ്ങിയും
ചിലത് മുങ്ങാതെയുമിരുന്നു


വാദ്യഘോഷങ്ങളും ആരവങ്ങളും
പലതവണ വന്നുപോകിലും
ഘോഷയാത്ര മാത്രം വന്നില്ല
അയലത്തു വന്നു അയല്‍ക്കാരനിലും വന്നു
എന്നില്‍ മാത്രമെന്തേ വന്നില്ല?
വിരിച്ച വിരിപ്പ് പലവട്ടം മാറ്റി
കരുതി വച്ച അപ്പവും വീഞ്ഞും
പലവട്ടം തണുത്തുറഞ്ഞു
പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമൊടുവില്‍


ഘോഷയാത്രയുടെ മാറ്റൊലികള്‍ കേട്ടു തുടങ്ങി
തല നരച്ചു, മുടി കൊഴിഞ്ഞു
കണ്ണില്‍ തിമിരം,മുതുകില്‍ കൂന് മുളച്ചു
അവസാനം ഘോഷയാത്ര വന്നപ്പോള്‍
ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു !!

47 അഭിപ്രായങ്ങൾ:

  1. "അവസാനം ഘോഷയാത്ര വന്നപ്പോള്‍
    ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
    പക്ഷേ ..
    ഘോഷയാത്രയെന്നെ കണ്ടിരുന്നു "

    അതെന്നും അവസാനം അങ്ങനെയൊക്കെ തന്നെ ആയിരിയ്ക്കുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  2. 1.അയ്യല്കാരനില്‍
    2.ചില്ലുയിട്ടു
    3.അപ്പവുമോരുക്കി
    4.അന്തി കരുത്തു

    ഇതെല്ലാം തിരുത്തിയാല്‍ ഓക്കെ ആയി.

    മറുപടിഇല്ലാതാക്കൂ
  3. ആദ്യ അഭിപ്രായത്തിനു നന്ദി ശ്രീ
    ജിഷാദ് ..അത് ഒക്കെ മാറി പ്രതിഷ്ടിച്ചു ..നന്ദി തെറ്റുകള്‍ ചുണ്ടി കാണിച്ചതില്‍

    മറുപടിഇല്ലാതാക്കൂ
  4. അവസാനം ഘോഷയാത്ര വന്നപ്പോള്‍
    ഘോഷയാത്രയെ ഞാന്‍ കണ്ടില്ല !!
    പക്ഷേ ..
    ഘോഷയാത്രയെന്നെ കണ്ടിരുന്നു !

    ആ ഘോഷയാത്രയില്‍ ഇന്നല്ലെങ്ങില്‍ നാളെ അന്നിനിരകെണ്ടാവരല്ലേ നമ്മളെല്ലാം

    മറുപടിഇല്ലാതാക്കൂ
  5. എന്തെല്ലാം മാറിമറിഞ്ഞു.
    കാലം കാത്തുനില്‍ക്കാതെ കുതിച്ചു.
    കാത്ത്തിരിപ്പോടെ കാലത്തെ അതിജീവിച്ചു.
    അവസാനം മൂക്കില്‍ പല്ല് മുളച്ചപ്പോള്‍ എത്തി.
    ഞാന്‍ കണ്ടില്ല, എന്നെ കണ്ടു എന്ന തോന്നല്‍.

    മറുപടിഇല്ലാതാക്കൂ
  6. ഘോഷയാത്രയെന്നെ കണ്ടിരുന്നു
    നന്നായി

    മറുപടിഇല്ലാതാക്കൂ
  7. "അവസാനം ഘോഷയാത്ര വന്നപ്പോള്‍
    ഘോഷയാത്രയെ ഞാന്‍ കണ്ടില്ല !!
    പക്ഷേ ..
    ഘോഷയാത്രയെന്നെ കണ്ടിരുന്നു !"

    ഇതാണു ജിവിതം. നന്നായിരിക്കുന്നു ഈ വരികള്‍..

    മറുപടിഇല്ലാതാക്കൂ
  8. പക്ഷേ...
    ഘോഷയാത്ര എന്നെ കണ്ടിരുന്നു....

    ഒരു നിശ്ചയവമില്ലാത്ത ഈ ജീവിതയാത്രയങ്ങനെയാണ്..
    ഓരോഘോഷയാത്രയിലും നാം പങ്കെടുക്കുമ്പോഴും നമ്മുടെ ഘോഷയാത്ര നാം കാണാതെ പോകുന്നു....

    നല്ല കവിതയ്ക്ക് ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  9. എന്നില്‍ മാത്രം എന്തേ വന്നില്ല?...കാത്തിരിപ്പിന്റെ വേദന ....നന്നായിടുണ്ട് ....

    മറുപടിഇല്ലാതാക്കൂ
  10. ജീവിതത്തിലെ പ്രതീക്ഷയും നിരാശയും
    വരച്ചു കാട്ടിയിരിക്കുന്നു ...
    കൊള്ളാം നന്നായീ...

    മറുപടിഇല്ലാതാക്കൂ
  11. ഘോഷയാത്രകള്‍ക്ക് അവസാനം ജീവിതയാത്രപോലെ തന്നെയാണ്. വരികള്‍ നന്നായി കേട്ടോ

    മറുപടിഇല്ലാതാക്കൂ
  12. അതേ, നാം കാണാതെ പോകുന്ന ഘോഷയാത്ര, അവസാനത്തെ ആ യാത്രക്കായുള്ള കാത്തിരുപ്പ് മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു കവിതയില്‍!

    മറുപടിഇല്ലാതാക്കൂ
  13. എല്ലാ ഭാവുകങ്ങളും

    നോക്കണൂട്ടോ
    പ്ലീസ്
    കമ്മന്റ്സും ഇട്ടോ

    http://tkjithinraj.blogspot.com/

    മറുപടിഇല്ലാതാക്കൂ
  14. മനോഹരമായി കവിത. കാത്തിരിപ്പിന്റെ അവസാനം...!

    മറുപടിഇല്ലാതാക്കൂ
  15. കാത്തിരിപ്പിന്റ് അവസാനത്തിൽ സ്വയം ബലിയാടാകൽ സാധാരണം.. നല്ല കവിത. ഭാവുകങ്ങൾ!!

    മറുപടിഇല്ലാതാക്കൂ
  16. മരണത്തി നായുള്ള കാത്തിരിപ്പ് !

    മറുപടിഇല്ലാതാക്കൂ
  17. നല്ല വരികള്‍. ലളിതം സുന്ദരം.........സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  18. ജനിച്ചപ്പോള്‍ തൊട്ടു കേട്ടു തുടങ്ങിയതാണൊരു-
    ഘോഷയാത്രതന്‍ അലയൊലികള്‍
    ഓരോന്നാളും കലണ്ടറില്‍ ചുവന്ന കളം-
    വരച്ചു കാത്തിരിപ്പു തുടങ്ങി.

    മറുപടിഇല്ലാതാക്കൂ
  19. orikkalum kanaan vayyatha onninu vendi oru kaathripu..
    katthirikkathavareyum thedi varum

    മറുപടിഇല്ലാതാക്കൂ
  20. ആരും അറിയാതെ ഒരു ഘോഷയാത്രയില്ലാതെ തിരിച്ചു പോകുന്നവരുള്ളപ്പോള്‍ ഒരു ഘോഷയാത്രയെങ്കിലും കിട്ടിയാല്‍ ഞാന്‍ ധന്യനായി. നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  21. അവസാനം ഘോഷയാത്ര വന്നപ്പോള്‍
    ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
    പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു !!

    ഇഷ്ടപ്പെട്ടു.. ഒരുപാട്‌.

    മറുപടിഇല്ലാതാക്കൂ
  22. ഘോഷയാത്ര നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  23. ഘോഷയാത്രയുടെ മാറ്റൊലികള്‍ കേട്ടു തുടങ്ങി
    തല നരച്ചു, മുടി കൊഴിഞ്ഞു കണ്ണില്‍ തിമിരം,മുതുകില്‍ കൂന്
    അവസാനം ഘോഷയാത്ര വന്നപ്പോള്‍ ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
    പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു !!

    ചിന്തിക്കാന്‍ വകയുള്ള വരികള്‍!!
    ജീവിതം അതിത്രയേ ഉള്ളു. ഒരു ഘോഷയാത്ര വരെ!

    മറുപടിഇല്ലാതാക്കൂ
  24. സാമുവൽ ബക്കറ്റിന്റെ ഗോദോയെക്കാത്ത് എന്ന നാടകത്തിലെ കഥാപaഅത്രങ്ങൾ രക്ഷകനെ കാ‍ത്തിരിക്കുന്ന പോലെ, കാഫ്കയുടെ ദുർഗ്ഗട്ട്തിൽ നായകൻ കോ‍ട്ടയെ തേടുന്ന പോലെ, എല്ലാ മനുഷ്യരും തേടുന്നു, ജീവിതത്തീലേക്ക് വരുന്ന ആഘോഷങ്ങളെ. പക്ഷ മരണം എന്ന ആഘോഷത്തിൽ നാം എങ്ങനെ പങ്കെടുക്കൂം. എന്റെ വേളി എന്ന് ജിയുടെ ഒരു കവിതയുണ്ട്.
    കവിതയുടെ ഘടന ഗദ്യവും പദ്യ്യവും കൂടിക്കലർന്ന് രണ്ടുമല്ലാതെയായി. കൂട്ടികലർത്തൽ സൂക്ഷിച്ച് ചെയ്യുന്നതാ നല്ലത്.

    മറുപടിഇല്ലാതാക്കൂ
  25. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  26. എന്റെ ഈ ഘോഷയാത്രയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി .....
    (എന്റെ അവസാന ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കും )


    ശ്രീ ...

    Jishad Cronic..

    anu ..

    പട്ടേപ്പാടം റാംജി ...


    പി എ അനിഷ്, എളനാട് ..

    Vayady ...


    Sheela ...




    Devi ....


    Geetha ...


    രാജേഷ്‌ ചിത്തിര ...


    Manoraj .....


    കുഞ്ഞൂസ് (Kunjuss) ....



    ജിതിന്‍ രാജ് ടി കെ ...




    ഭാനു കളരിക്കല്‍ .....


    jyothi .....

    ജുവൈരിയ സലാം ...


    ഒരു യാത്രികന്‍ .....


    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. .....



    പാവപ്പെട്ടവന്‍ ...


    the man to walk with ...


    ഉമേഷ്‌ പിലിക്കൊട് ...

    വഷളന്‍ ജേക്കെ ★ Wash Allen JK ...



    കുമാരന്‍ | kumaran ...



    haina ...

    മാണിക്യം ...




    എന്‍.ബി.സുരേഷ് ...


    എല്ലാവര്ക്കും എല്ലാം കാണാന്‍ കഴിയട്ടെ ...!!!!

    മറുപടിഇല്ലാതാക്കൂ
  27. ഡിയര്‍ സുരേഷ് ....
    സാമുവൽ ബക്കറ്റിന്റെ ഗോദോയെക്കാത്ത് എന്ന നാടകം ഞാന്‍ കണ്ടിട്ടുണ്ട് ...
    ബട്ട്‌
    എന്റെ വേളി എന്ന് ജിയുടെ ഒരു കവിത ഞാന്‍ വായിച്ചിട്ടില്ല ....
    ഒരു ക്രിസ്തുമസ് രാത്രി കരോള്‍ കാത്തിരിക്കുന്ന ഒരു കഥയില്‍ നിന്ന് കിട്ടിയ ഒരു ത്രെഡില്‍ നിന്ന് എടുത്തു എഴുതിയതാണ് ഇത് .. കവിതയുടെ ഘടന ഗദ്യവും പദ്യ്യവും manapooravam കൂടി കലര്ത്തിയത് അല്ല ....സ്വാഭാവിക പരിണാമം മാത്രം ...
    എങ്ങനെ എഴുതണം എന്നുള്ളതിനെകാള്‍ ഉപരിയായി എന്ത് എഴുതാം എന്ന് നോക്കാര്‍ ഉള്ളു .
    എത്ര കണ്ടു വിജയിച്ചു എന്ന് അറിയില്ല ..

    മറുപടിഇല്ലാതാക്കൂ
  28. കാത്തിരുന്നത് വെറുതെ ആയി എന്ന് തോന്നുന്നുണ്ടോ ഇപ്പോള്‍ ?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  29. ഇല്ല അനൂപ്‌ ....കാത്തിരിപ്പിനെ കുറിച്ചേ പറയുന്നത് ...അതിനുള്ളിലെ പരിവര്തനത്തെ കുറിച്ച്
    പറനയുന്നില്ല്ല എന്ന് വെച്ച് അത് ഇല്ല എന്ന് പറയാന്‍ ഞാന്‍ അത്രക് അഹകാരി അല്ല

    നന്ദി
    കാത്തിരിപ്പ് തുടരട്ടെ ...എന്നെ പോലെ
    വെറുതെ ആവില്ല ...എന്ന് എങ്കിലും വരും

    മറുപടിഇല്ലാതാക്കൂ
  30. ഘോഷയാത്രയുടെ മാറ്റൊലികള്‍ കേട്ടു തുടങ്ങി
    തല നരച്ചു, മുടി കൊഴിഞ്ഞു
    കണ്ണില്‍ തിമിരം,മുതുകില്‍ കൂന്
    അവസാനം ഘോഷയാത്ര വന്നപ്പോള്‍
    ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
    പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു...

    ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
    നന്നായിരിക്കുന്നു...
    ആശംസകള്‍!!
    ഹൃദയപൂര്‍വ്വം.

    മറുപടിഇല്ലാതാക്കൂ
  31. ആദ്യമായി താങ്കളുടെ ബ്ലോഗില്‍ വരുന്നു.ആദ്യം വായിച്ചത്‌ ഘോഷയാത്ര.
    നന്നായി.ചിട്ടയുള്ള എഴുത്ത്‌.എനിക്ക്‌ ജി.യുടെ എന്റെ വേളി ഓര്‍മ്മവന്നു.നല്ല കവിതകള്‍ മനസ്സില്‍ക്കിടക്കും.താങ്കളുടെ ഇനിയുള്ള കവിതകളും അനുവാചകന്റെ മനസ്സില്‍ കിടക്കട്ടെ..നിതാന്തമായി.

    മറുപടിഇല്ലാതാക്കൂ
  32. ജീവിതം ഒരു ഘോഷത്രയാക്കാന്‍ നാം ഒറ്റ്ക്കു വിചാരിച്ചാലും പറ്റും...........Eid Mubarak...........:)

    മറുപടിഇല്ലാതാക്കൂ
  33. വീടു വെടിപ്പാക്കി വീടൊരുക്കി,
    പൂക്കള്‍ വിതറി നടയൊരുക്കി,
    ചെത്തി മിനുക്കീ പുല്‍മേടുകള്‍
    മോടികൂട്ടാന്‍ പാതയില്‍ ചെടികള്‍ നട്ടു
    സ്വാഗതഗാനം ചില്ലിട്ടു ചുമരില്‍ തൂക്കി
    അപ്പവും വീഞ്ഞുമൊരുക്കി കാത്തിരുന്നു.

    എന്നാലും വരണമെന്നില്ല...
    കാത്തിരുപ്പുതുടരുക....
    ഇവിടെ വരാന്‍ അല്പം വൈകി..

    പെരുന്നാളാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  34. ''അന്തി കറുത്ത് നിലാവെളിച്ചവും വന്നു


    പുലരിയും പകലും വന്നുംപോയുമിരുന്നു

    സുര്യാഘാതമേറ്റു ചിലത് വാടിയും

    ചിലത് വാടാതെയുമിരുന്നു

    പ്രളയത്തില്‍ ചിലത് മുങ്ങിയും

    ചിലത് മുങ്ങാതെയുമിരുന്നു ''
    വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ തോന്നി കവിതയില്‍ എന്തോ വിഷമം പറഞ്ഞു തീര്‍ക്കാന്‍ പോകുന്നു എന്ന് .അവസാനം വരെ വായിച്ചപോള്‍ കവിത യുടെ ഒഴുക്കും ,ഞാന്‍ വിചാരിച്ചപോലെ വായിച്ചു തീര്‍ത്തു ..നല്ല വായന സുഖം ഉണ്ട് .ഇനിയും ഒരുപാട് എഴുതുവാന്‍ കഴിയട്ടെ .

    മറുപടിഇല്ലാതാക്കൂ
  35. ലക്ഷ്മി .....നന്ദി

    Joy Palakkal ജോയ്‌ പാലക്കല്‍ ....നന്ദി

    അതേയ് ജീവിതം ഇത് പോലെ ഒക്കെ തന്നെ ആണ് ....

    സുസ്മേഷ് ചന്ത്രോത്ത് ............ നന്ദി .......ഒരുപാട് സന്തോഷമായി .....
    ഇന്നിയും വരും എന്ന് പ്രതീഷയോടെ ............

    ജിയുടെ വേളി ഞാന്‍ വായിച്ചിട്ടില്ല ...ഇന്നി വായികണം ...........

    Echmukutty ...............നന്ദി .


    പ്രയാണ്‍ ...ഈദ്‌ മുബാറക് .......................

    ജീവിതത്തില്‍ ഒരു ഘോഷ യാത്ര മാത്രം ..അതില്‍ നമ്മള്‍ എന്നും ഒറ്റക്ക് ആണ് .......
    നന്ദി


    കുസുമം ആര്‍ പുന്നപ്ര .................,വൈകിയാലും വന്നല്ലോ ..........വരും ഒരികല്‍ ഞാന്‍ കത്ത്തിരികുനത് പോലെ എനികായി കാത്തിരുന്നു കൊണ്ട് ...

    ആ "ഘോഷയാത്രയില്‍ നമ്മള്‍ ഒറ്റയ്ക്കാണ് എപ്പോഴും ......................നന്ദി .....

    ഇന്നി വൈകില്ലോല്ലോ അല്ലെ ..ഹി ഹി



    സിയ ..................കവിതയുടെ പേരില്‍ തന്നെ ഇല്ലേ അതിന്റെ അര്‍ഥങ്ങള്‍ .......................

    അത് കൊണ്ട് ഉത്തന്നെ അത് അങ്ങയെ വായിച്ചു തീര്‍ക്കാന്‍ പാടുള്ളൂ

    നന്ദി

    മറുപടിഇല്ലാതാക്കൂ
  36. ചില സ്വാതന്ത്ര്യസമര സേനാനികളുടെ അനുഭവം തന്നെ. ആശയം നല്ലത്,അല്പം കവിത്വം കൂടിയുൾപ്പെടുത്താൻ സാധിച്ചാൽ കവിയാവും. ആശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  37. താങ്കള്‍ നേടിയ മുന്‍കൂര്‍ജാമ്യം പോലെ രചനയുടെ വൈശിഷ്ട്യങ്ങള്‍ അന്വേഷിച്ചില്ലെങ്കിലും ആശയങ്ങളുടെ അണമുറിയാത്ത പ്രവാഹം കാണുന്നു ബ്ലോഗ്‌ പോസ്റ്റുകളില്‍. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  38. ഘോഷയാത്രയുടെ മാറ്റൊലികള്‍ കേട്ടു തുടങ്ങി
    തല നരച്ചു, മുടി കൊഴിഞ്ഞു
    കണ്ണില്‍ തിമിരം,മുതുകില്‍ കൂന് മുളച്ചു
    അവസാനം ഘോഷയാത്ര വന്നപ്പോള്‍
    ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
    പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു !!

    സത്യം.. !! നല്ല വിഷയം ... !!

    മറുപടിഇല്ലാതാക്കൂ
  39. തലനരച്ചത് അറിഞ്ഞാൽ ,അത് ഘോഷയാത്രയിൽ അണിചേരാനുള്ള സൂചനയാണെന്നതിനാൽ ...ഘോഷയാത്രയെ കണ്ടില്ലെന്ന് പറഞ്ഞ് കണ്ണടയ്ക്കാനാവില്ല..

    നന്നായി കവിത :

    മറുപടിഇല്ലാതാക്കൂ
  40. കവിത വായിച്ചു, കുറച്ചുസമയം ചിന്തിച്ചിരുന്നു, അതാണ് കവിയുടെ വിജയം.

    മറുപടിഇല്ലാതാക്കൂ