Ind disable

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

രണ്ടു കവിതകള്‍




കണ്‍മഷി
ഓര്‍മ്മ  പുസ്തകങ്ങള്‍ ചിതലുകള്‍
ചീന്തിയെറിയുമ്പോള്‍ 
ഒരു താളില്‍ മിഴിച്ചിരിക്കുന്നൂ, നിന്‍ മിഴിനീര്‍ക്കുടം
ചുളിവുവീണയെന്‍ കൈകളാല്‍ തുടച്ചെറിഞ്ഞിട്ടും
മിച്ചമായാതെന്‍ വരണ്ട ചുണ്ടിനാല്‍ ഒപ്പിയെടുത്തിട്ടും 
ഊറിച്ചിരിക്കുന്നൂ കലങ്ങിയ മഷിപ്പാടുകള്‍
നിന്‍ കവിള്‍ത്തടത്തില്‍ പിന്നെയും..!!
അണക്കെട്ട്
ആ അണക്കെട്ടിനു മറുപുറം 
ഒരു കോരനും ചീരുവും ജീവിച്ചിരുന്നുവെന്ന് 
എന്നോടു പറഞ്ഞത് മുത്തശ്ശിയായിരുന്നു
മുത്തശ്ശി മരിച്ചു, 
അണക്കെട്ടും പൊട്ടി..
പിന്നെ....
ഇപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും
വായിച്ചെടുക്കുന്നത് 
ഇപ്പുറവും ഒരണക്കെട്ട് വന്നിരിക്കുന്നുവേന്നാണ് ..!!
 

54 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു രണ്ടു കവിതകളും ....

    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  2. ആദ്യത്തെ കമ്മന്ന്ട്ടിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  3. രണ്ടാമത്തെ അണക്കെട്ട് കൂടുതൽ നല്ലത്. എല്ലാ അണക്കെട്ടുകളുടെ പിന്നിലും പല കോരൻ-ചീരുമാർ വഴികാട്ടിയായി ഉണ്ടായിരുന്നു. ആശംസകൾ......

    മറുപടിഇല്ലാതാക്കൂ
  4. മുത്തശ്ശി മരിച്ചു,
    അണക്കെട്ടും പൊട്ടി..
    പിന്നെ....

    ആരെയും കൊല്ലാതെ അണക്കെട്ടുകള്‍ പുതുക്കട്ടെ.
    കവിതകള്‍ രണ്ടും ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  5. രണ്ടു കവിതകളും ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച്‌ "അണക്കെട്ട്" കൂടുതല്‍ ഇഷ്ടമായി. നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. അണകെട്ടുമ്പോഴും പൊട്ടുമ്പോഴും പൊഴിയാനായ് എത്രയോ ജന്മങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  7. രണ്ടു കവിതകളും എനിക്ക് ഒത്തിരി ഇഷ്ട്ടമായി ...അതിലെ ആദ്യ കവിത എനിക്ക് ഒത്തിരി ഇഷ്ട്ടമായി ...
    " ഓര്‍മ്മ പുസ്തകങ്ങള്‍ ചിതലുകള്‍
    ചീന്തിയെറിയുമ്പോള്‍
    ഒരു താളില്‍ മിഴിച്ചിരിക്കുന്നൂ, നിന്‍ മിഴിനീര്‍ക്കുടം"
    മനോഹരം ഈ വരികള്‍ ...

    മറുപടിഇല്ലാതാക്കൂ
  8. ഇപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും
    വായിച്ചെടുക്കുന്നത്
    ഇപ്പുറവും ഒരണക്കെട്ട് വന്നിരിക്കുന്നുവേന്നാണ് ..!!
    ...........

    അണക്കെട്ട് the best

    മറുപടിഇല്ലാതാക്കൂ
  9. സൈകത്തില്‍ ഒരികല്‍ വായിച്ചു .......നല്ല കവിതകള്‍ .....

    മറുപടിഇല്ലാതാക്കൂ
  10. എത്രയോ ആളുകള്‍ ഇവിടെ തന്നെ ഭയന്ന് കഴിയുന്നു . മുല്ലപെരിയാരിന്റെ ചുറ്റും . എന്തായാലും കവിത നന്നായി . അതിലെ വരുമല്ലോ
    http://pularveela.blogspot.com
    http://niracharthu-jayaraj.blogspot.com

    മറുപടിഇല്ലാതാക്കൂ
  11. രണ്ടും നന്നായി, ഒന്ന് സ്വകാര്യവും ഒന്ന് സാമൂഹ്യവും, രണ്ടിനും അണകെട്ടി കവിത!

    മറുപടിഇല്ലാതാക്കൂ
  12. ഇപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും
    വായിച്ചെടുക്കുന്നത്
    ഇപ്പുറവും ഒരണക്കെട്ട് വന്നിരിക്കുന്നുവേന്നാണ് ..!!

    മറുപടിഇല്ലാതാക്കൂ
  13. അണ കേട്ട് നന്ന് ഇഷ്ടായി .ഉള്കഴ്ചയും ചിന്തിപ്പിക്കുനതുമായ വിഷയങ്ങള്‍ .....

    മറുപടിഇല്ലാതാക്കൂ
  14. രണ്ടും കൊള്ളാം ഡിയർ.

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  15. രണ്ടാമത്തെ കവിത അണക്കെട്ട് എനിക് കൂടിതല്‍ ഇഷ്ടപ്പെട്ടു. ആദ്യത്തേതും കുഴപ്പമില്ല. രണ്ടാമത്തേത് മുല്ലപ്പെരിയാര്‍ നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  16. രണ്ടു കവിതകളിലേയും ആത്മാവിലേക്കിറങ്ങിച്ചെന്നപ്പോള്‍ കാണുവാന്‍ കഴിഞ്ഞത് കവിയുടെ ദാര്‍ശനികതയാണ്. അതുകൊണ്ടു തന്നെ കവിതകള്‍ ഒന്നിനൊന്നു മികച്ചതായി നില്‍ക്കുന്നു . രണ്ടാമത്തെ കവിതയില്‍ അവസാനത്തെ വരിയില്‍ ഒരു അക്ഷരപ്പിശകു കണ്ടു . ചിതലുകള്‍ ചീന്തിയെറിഞ്ഞപ്പോള്‍ എന്നപ്രയോഗം ആലങ്കാരികമെങ്കിലും അസാംഗത്യമില്ലെ എന്ന ഒരു വികല വിചാരം എന്നില്‍. അസൂയകൊണ്ടാകും.

    മറുപടിഇല്ലാതാക്കൂ
  17. ഓര്‍മ്മ പുസ്തകങ്ങള്‍ ചിതലുകള്‍
    ചീന്തിയെറിയുമ്പോള്‍
    ഒരു താളില്‍ മിഴിച്ചിരിക്കുന്നൂ, നിന്‍ മിഴിനീര്‍ക്കുടം


    കവിത രണ്ടും നന്നായിട്ടുണ്ട് ട്ടോ...

    മറുപടിഇല്ലാതാക്കൂ
  18. രണ്ടു കവിതകളും നന്നായീ ...
    ആദ്യത്തേത് കൂടുതല്‍ ഇഷ്ടമായീ

    മറുപടിഇല്ലാതാക്കൂ
  19. ശ്രീ ....നന്ദി


    വി.എ || V.A
    എല്ലാ അണക്കെട്ടുകളുടെ പിന്നിലും പല കോരൻ-ചീരുമാർ വഴികാട്ടിയായി ഉണ്ടായിരുന്നുവെങ്കിലും ഈ കോരനും ചീരും പുറം പോക്കിന്റെ പ്രതീകം ആവാം ..നന്ദി


    പട്ടേപ്പാടം റാംജി....
    ഒരു തുള്ളി രക്തം ചിന്താതെ ഒരു വിപ്ലവും നടക്കില്ല എന്ന് പറയുമ്പോലെ ആണ്
    ആരെയും കൊല്ലാതെ ഒരു വികസനവും ( അണക്കെട്ടുകള്‍ ) വരില്ല എന്ന് പറയുന്നത്
    നന്ദി


    Vayady ...നന്ദി


    ജീവി കരിവെള്ളൂര്‍ ..അതെ അണകെട്ടുമ്പോഴും പൊട്ടുമ്പോഴും പൊഴിയാനായ് എത്രയോ ജന്മങ്ങള്‍ ...വീണ്ടും തളിര്‍ക്കും ജനമാങ്ങള്‍ക്കായി കെട്ടുന്നു ഓരോ അണക്കെട്ടും .
    നന്ദി


    ഭാനു കളരിക്കല്‍ ....നന്ദി

    മറുപടിഇല്ലാതാക്കൂ
  20. പേടിരോഗയ്യര്‍ C.B.ഐ....................നന്ദി


    ആദില ...............നന്ദി


    റിയാസ് (മിഴിനീര്‍ത്തുള്ളി) .........ആദ്യമായിട്ടാ അല്ലെ വരുനത്‌ ,,,നന്ദി വീണ്ടും വരിക .


    ആയിരത്തിയൊന്നാംരാവ്............നന്ദി

    മറുപടിഇല്ലാതാക്കൂ
  21. കവിതകള്‍ രണ്ടും നന്നായി. അണക്കെട്ട് ഒന്നുകൂടി ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  22. ഉമേഷ്‌ പിലിക്കൊട് ....... നന്ദി ..............:)


    Vishnupriya.A.R .........നന്ദി

    jayaraj .........................ഭയന്ന് യുള്ള ജീവിതം മരണത്തെകാള്‍ ................നന്ദി
    വരാം കേട്ടോ താങ്കളുടെ ബ്ലോഗില്‍

    ശ്രീനാഥന്‍ .............അതെ രണ്ടും വേറെ വേറെ ആണ് എങ്കിലും പറയുന്നത് ഒരു ജീവിതം
    നന്ദി

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ....നന്ദി

    Sheela ...............നന്ദി

    Daisy .....................നന്ദി

    മറുപടിഇല്ലാതാക്കൂ
  23. കുമാരന്‍ | kumaran ..നന്ദി. കുമാരാ........ നന്ദി

    Jishad ക്രോണിക്..........ഒരികല്‍ കൂടി നന്ദി പറയുന്നു


    Thommy ........നന്ദി


    jayanEvoor .......അല്ല ഇതാര് ഡോക്ടറോ .....ആദ്യമായിട്ടാ അല്ലെ .........നന്ദി


    Manoraj ......... മുല്ലപ്പെരിയാര്‍ നിവാസികള്‍ക്ക് സമര്‍പ്പിക്കാന്‍ അത് മാത്രം അല്ലെ ഉള്ളു

    Abdulkader kodungallur ............ന്ദി ..താങ്കള്‍ കണ്ടു പിടച്ചു അല്ലെ അവസാന വരിയിലെ ഒരു ചെറിയ പിശക്ക് ...............അക്ഷര പിശാചു കടന്നു വരാതെ ഒരു ബ്ലോഗും ഇത് വരെ പോസ്റ്റ്‌ ച്യ്തില്ല ....ഹി ഹി ....ഇല്ലെങ്കില്‍ കണ്ണ് വെക്കും
    എന്നില്‍ മാത്രം അസൂയ പെടാന്‍ മാത്രം ഒന്നും ഇല്ല മാഷെ .... വേറെ താങ്കള്‍ നല്ല കവിതകള്‍ വായിച്ചിട്ടില്ല ഇത് വരെ എന്ന് തോനുന്നു

    ഹംസ ..................നന്ദി


    Geetha .........ഒരികല്‍ കൂടി നന്ദി


    perooran .............നന്ദി


    മുകിൽ .................നന്ദി

    മറുപടിഇല്ലാതാക്കൂ
  24. മനോഹരമായിരിക്കുന്നു രണ്ടു കവിതകളും..
    ആദ്യത്തേത് പ്രണയത്തിന്റെയും ..രണ്ടാമത്തേത് സാമൂഹ്യവുമായ കാഴ്ചപാടുകള്‍ നല്‍കുന്നു...
    ചെറിയ വരികള്‍ കൊണ്ട് സംവദിക്കുന്ന വലിയ കവിതകള്‍ ..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  25. നന്നായിരിക്കുന്നു രണ്ടു കവിതകളും
    എല്ലാവിധ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  26. ആദ്യത്തെത് വ്യക്തിപരമാണെങ്കില്‍ രണ്ടാമത്തേത് സാമൂഹികമായ പ്രതിബന്ധത വിളിച്ചോതുന്നതായി!

    മറുപടിഇല്ലാതാക്കൂ
  27. ഓർമ്മപുസ്തകം ചിതലുകൾ ചീന്തിയെറിയുകയോ? അതൊരു വലിയ അബദ്ധമല്ലേ. അതൊഴിച്ചാൽ കവിതയിൽ വരുന്ന വിചാര വികാരങ്ങൾ ,അനുഭവ തീവ്രത എഫക്റ്റീവ് ആണ്.

    അണക്കെട്ട് കുറേക്കൂടി മാനുഷികമാണ്. മനുഷ്യർക്കും സ്നേഹത്തിനും നടുവിൽ അണക്കെട്ടുകൾ പെരുകുകയല്ലേ. അണക്കെട്ടുകൾ ആധുനികഭാരതത്തിലെ മഹാക്ഷേത്രങ്ങളാണെന്നാണ് നെഹ്രു പറഞ്ഞത്. ഭക്രാനംഗൽ രാഷ്ട്റ്റ്രത്തിന് സമർപ്പിച്ചു കൊണ്ട്. പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തി.

    മറുപടിഇല്ലാതാക്കൂ
  28. ഓര്‍മ്മ പുസ്തകമാണൊ ഓര്‍മ്മപ്പുസ്തകമാണോ?
    ഓര്‍മ്മപ്പുസ്തകങ്ങള്‍ ചിതലിന്‍
    നനവില്‍ അരിച്ചിടുമ്പോള്‍ എന്ന് ഞാന്‍ വായിക്കട്ടെ?

    അണക്കെട്ട് ഒരു മിനിക്കഥ പോലെയുണ്ട്.

    രണ്ടും നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  29. ചുളിവുവീണയെന്‍ കൈകളാല്‍ തുടച്ചെറിഞ്ഞിട്ടും......

    പ്രവാസികളുടെ കഥയിലും കവിതയിലും എല്ലാം നിറഞ്ഞു നില്‍ക്കുന്നതു വിരഹവും ഒറ്റപെടലും ആണ് ...
    രണ്ടു കവിതകളും ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  30. തുടച്ചെറിഞ്ഞാലും ഒപ്പിയെടുതാലും മായാത്ത ചിലത് ...
    അണക്കെട്ടും അങ്ങനെ തന്നെ...

    മറുപടിഇല്ലാതാക്കൂ
  31. ചില കണ്ണുനീര്‍ തുള്ളികള്‍ അങ്ങനെ ആണ്...
    തുടച്ചാലും ബാക്കിയാവും...

    മറുപടിഇല്ലാതാക്കൂ
  32. ഒരു താളില്‍ മിഴിച്ചിരിക്കുന്നൂ, നിന്‍ മിഴിനീര്‍ക്കുടം

    ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  33. നന്നായി

    ഇതു കൂടി നോക്കുമോ

    www.jithinraj.in , www.shahalb.co.cc

    മറുപടിഇല്ലാതാക്കൂ
  34. ഒന്നും പറയാതെ പോവുന്നതെങ്ങിനെ,
    എന്നാല്‍ കവിതയല്ലേ വല്ലതും പറയാന്‍ പറ്റുമോ? ആകെ കുടുങ്ങിയിരിക്കുന്നു ഞാന്‍.
    കാരണം മുഴുവനായും മനസിലായില്ല. എനിക്കതിനുള്ള അറിവേ ഉള്ളൂ എന്ന് കരുതി ആശ്വസിക്കുന്നു ഞാന്‍.

    മറുപടിഇല്ലാതാക്കൂ
  35. അജ്ഞാതന്‍2010, ഡിസംബർ 3 9:13 AM

    പ്രിയപ്പെട്ട ദിലീജ്,

    സുപ്രഭാതം!

    വളരെ മനോഹരമായ വരികള്‍........അല്പം മിഴിനീര്‍ ആ കവിളില്‍ ഇരുന്നോട്ടെ......മനസ്സിന് വളരെ ആശ്വാസം കിട്ടും!കണ്ണുനീരിന്റെ കാരണക്കാരനല്ലെന്കില്‍,ആ ഓര്‍മപുസ്തകം ഇടയ്ക്കിടെ തുറക്കേണ്ട.:)

    ഒരു നല്ല അവധി ദിവസം ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  36. ഒപ്പിയെടുത്തിട്ടും
    ഊറിച്ചിരിക്കുന്നൂ കലങ്ങിയ മഷിപ്പാടുകള്‍
    നിന്‍ കവിള്‍ത്തടത്തില്‍ പിന്നെയും..!!

    കണ്മഷി....നന്നായി ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  37. ഊറിച്ചിരിക്കുന്നൂ കലങ്ങിയ മഷിപ്പാടുകള്‍
    നിന്‍ കവിള്‍ത്തടത്തില്‍ പിന്നെയും..!!

    വരികള്‍ എന്നില്‍ വല്ലാത്തൊരു വേദനയുണ്ടാക്കി. ഒരുപാട് നോസ്റ്റാള്‍ജിക് അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വസ്തുവാണ് ഞാനെന്നതിനാലും ഈ കവിതയിലെ അന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതിനാലും.

    മറുപടിഇല്ലാതാക്കൂ