Ind disable

2011, മേയ് 1, ഞായറാഴ്‌ച

അഭിനിവേശം


ഇരമ്പിയാര്‍ത്തു വരുന്ന കടല്‍-
ത്തിരകള്‍ക്കിടയില്‍
പിരമിഡു പോലുരുണ്ടൊരു
പ്രതീക്ഷതന്‍ മുനമ്പ്‌ ...!

അതു പിടിച്ചടക്കണമെന്നും
അതിലെ നോവും അതിന്‍ വേദനയും -
ത്തട്ടിത്തൂവാതെ തന്‍
സിരകളോട് ചേര്‍ക്കണമെന്നും
അവള്‍ പറയുമായിരുന്നു...

പേനയും പതാകയും
പിടിച്ചു മുരടിച്ചു പോയൊരെന്‍
കൈകള്‍ തളര്‍ന്നുവെന്ന്
തോന്നിത്തുടങ്ങിയപ്പോള്‍

അതുവരെ കൂടെ നിന്ന
ചായം തേച്ചു മുഖം മറച്ചവര്‍,
പുഞ്ചിരിയില്‍ കൂര്‍ത്ത പല്ലുകള്‍
ഒളിപ്പിച്ചവര്‍,
എവിടേക്കാണ്‌ പുറപ്പെട്ടു പോയത്
ഏതു പല്ലക്കില്‍,
എത്ര കുതിരയെപ്പൂട്ടിയ തേരില്‍ ..?

46 അഭിപ്രായങ്ങൾ:

  1. എല്ലാ പ്രതീക്ഷയും തളരുമ്പോള്‍ കൂടെ നിന്നവര്‍ എങ്ങോട്ട് പോകുന്നു ?

    മറുപടിഇല്ലാതാക്കൂ
  2. അതന്നെയാ ഞാനും ചോദിക്കുന്നെ, എവിടെയാ എല്ലാരും ഈ ഒളിച്ചു പോകുന്നെ ?

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ഒരുപാട് മുഖങ്ങളുണ്ടാവും....കരയുമ്പോൾ നമ്മൾ മാത്രാവും...തിരുത്താനാവാത്ത ലോകസ്വഭാവം...

    മറുപടിഇല്ലാതാക്കൂ
  4. ആര്‍ക്കും ആരും സ്വന്തമല്ലല്ലൊ
    ആര് എപ്പോള്‍ വിട പറയും എന്നും നമുക്കറിയില്ലാ

    കവിത കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2011, മേയ് 1 4:57 PM

    കവിത നന്നായി..കൊടുത്താല്‍ മാത്രമേ കിട്ടുള്ളൂ... :-))

    മറുപടിഇല്ലാതാക്കൂ
  7. അവസാനം കൂടെയാരുമുണ്ടാവില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ നല്ലത് തന്നെ. സീതയുടെ കമന്റ് കറക്റ്റാണ്.

    മറുപടിഇല്ലാതാക്കൂ
  8. കൂടെയുണ്ടാവുമെന്നു കരുതിയിരുന്നവരെല്ലാം ആദ്യത്തെ അഭിനിവേശം കെട്ടടങ്ങുമ്പോള്‍, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടും.
    അവസാനം 'തനിക്ക് താന്‍ മാത്രം' .....!

    ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി ട്ടോ....

    മറുപടിഇല്ലാതാക്കൂ
  9. ഒത്തിരി ചിന്തകള്‍ ഉയര്‍ത്തുന്ന നല്ലൊരു കവിത ...
    ഇഷ്ടായി ...

    മറുപടിഇല്ലാതാക്കൂ
  10. ഡ്രീം, ആദ്യത്തെ ഒന്‍പതു വരി വായിച്ചപ്പോള്‍ ഏത് ദുരിതത്തെയും മറികടക്കണമെന്ന ആഹ്വാനം കോരിത്തരിപ്പിച്ചു. പിന്നെയുള്ള വരികളില്‍ കൂടെ നിന്നവര്‍ എവിടെ പോയെന്ന തേങ്ങല്‍. എന്തോ എനിക്കങ്ങു ദഹിക്കുന്നില്ല. യഥാര്‍ത്ഥ വിപ്ലവകാരിയെ ഒറ്റപ്പെടലും കൊടുങ്കാറ്റുകളും ഒന്നുമൊന്നും കീഴ്പെടുത്തില്ലല്ലോ. പൊന്‍കുന്നം വര്‍ക്കിക്ക് തൊണ്ണൂറാം വയസ്സില്‍ പുരസ്കാരം കിട്ടിയപ്പോള്‍ ആള്‍ എന്തേ പറഞ്ഞതെന്ന് അറിയുമോ? എനിക്ക് റം വാങ്ങിക്കാന്‍ ഇനി എളുപ്പമായല്ലോ എന്നു. ആളെ സംബന്ധിച്ച് പുരസ്കാരങ്ങള്‍ക്ക് അത്രയേ വിലയുള്ളൂ. മരണ കിടക്കയിലും.

    മറുപടിഇല്ലാതാക്കൂ
  11. അതുവരെ കൂടെ നിന്ന
    ചായം തേച്ചു മുഖം മറച്ചവര്‍,
    പുഞ്ചിരിയില്‍ കൂര്‍ത്ത പല്ലുകള്‍
    ഒളിപ്പിച്ചവര്‍,
    എവിടേക്കാണ്‌ പുറപ്പെട്ടു പോയത്

    തളര്‍ന്നു പോയവരെ താങ്ങാന്‍ ആരും ഉണ്ടാവില്ല
    ആ സത്യം അന്ഗീകരികാതെ വയ്യ

    കവിത നന്നായിരിക്കുന്നു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. കൂടെ നിൽക്കുന്നവർ ഒറ്റപ്പെടുത്തുമ്പോൾ പൊരുതി നിൽക്കുന്നവനുള്ളതാണിന്നത്തെ ലോകം...

    മറുപടിഇല്ലാതാക്കൂ
  13. .........എന്നൊക്കെ അവൾ പറയുമായിരുന്നു.പിന്നെ എന്റെ ദുർബ്ബലത, തളർച്ച - ആ അവസ്ഥയിൽ കൂടെയുണ്ടായിരുന്നവർ പിരിഞ്ഞു.കൂട്ടത്തിൽ അവളും കൈവിട്ടു എന്ന വാക്യാർത്ഥത്തിലെ ഒരു കണ്ണി മുറിഞ്ഞുപോയതാവാം. ഗദ്യകവിതയിലൂടെ നല്ല ആശയം പറഞ്ഞുവച്ചു.ശ്രീകുമാരൻ തമ്പിയുടെ ഗാനം പോലെ ‘ചിരിക്കുമ്പോൾ കൂടെചിരിക്കാൻ ആയിരം പേർ വരും, കരയുമ്പോൾ .....’ ആശംസകൾ...........

    മറുപടിഇല്ലാതാക്കൂ
  14. അതു പിടിച്ചടക്കണമെന്നും
    അതിലെ നോവും അതിന്‍ വേദനയും -
    ത്തട്ടിത്തൂവാതെ തന്‍
    നെഞ്ചോടു ചേര്‍ക്കണമെന്നും
    അവള്‍ പറയുമായിരുന്നു...
    നല്ല വരികള്‍..
    പ്രതീക്ഷകള്‍ എന്നും പിരമിഡോ അതിനപ്പുറമോ ആയിരിയ്ക്കും.

    മറുപടിഇല്ലാതാക്കൂ
  15. അത് മനുഷ്യന്റെ സഹജമായ അവസ്ഥയാണ്. പ്രതീക്ഷകള്‍ അതാണല്ലോ എല്ലാം

    മറുപടിഇല്ലാതാക്കൂ
  16. തിരിച്ചറിവുകള്‍ ചാലിച്ച മുന്നറിവുകള്‍ നാം നേടേണ്ടിയിരിക്കുന്നു... ചതിയാണ് ചുറ്റിലും!

    മറുപടിഇല്ലാതാക്കൂ
  17. അതു പിടിച്ചടക്കണമെന്നും
    അതിലെ നോവും അതിന്‍ വേദനയും -
    ത്തട്ടിത്തൂവാതെ തന്‍
    നെഞ്ചോടു ചേര്‍ക്കണമെന്നും
    അവള്‍ പറയുമായിരുന്നു.... കൂട്ടുകാരോടൊപ്പം അവളും രഥമേറിപ്പോയോ... അവസാനം വരെ അവളെങ്കിലും കാണുമെന്നു പ്രതീക്ഷിക്കുന്ന നമ്മളൊക്കെ ‘ശശി’ മാരാകും അല്ലേ... കുഞ്ഞൂസ് പറഞ്ഞതുപോലെ ‘കൂടെയുണ്ടാവുമെന്നു കരുതിയിരുന്നവരെല്ലാം ആദ്യത്തെ അഭിനിവേശം കെട്ടടങ്ങുമ്പോള്‍, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടും.അവസാനം 'തനിക്ക് താന്‍ മാത്രം' .കവിതക്കും കവിക്കും ഭാവുകങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  18. വിപ്ലവം തന്നെ ഒരു അഭിനിവേശം മാത്രം
    ആണെന്ന് കാലം തെളിയിക്കുന്നു .ഈ കവിത
    വായിച്ചപ്പോള്‍ പഞ്ചാഗ്നിയിലെ നായികയെ
    ആണ് ഓര്‍മ വന്നത് .ഒന്ന് മാറ്റി ചിന്തിച്ചാല്‍ .

    ഒരു അഭിനിവേശം കഴിഞ്ഞപ്പോള്‍ കാലം എല്ലാം
    മാറ്റി കുറിച്ചു അല്ലെ ?വിപ്ലവം എഴുതി പേന പിടിച്ച കൈ
    തളര്‍ന്നു ...കൂടെ നടന്നു തിരകള്‍ എന്നിയ കൂട്ടുകാരി
    മറന്നു .കൂടെ കൈ പിടിച്ച രാഷ്ട്രീയ സുഹൃത്തുക്കളും
    സ്വന്തം കാര്യം നോക്കി ...നല്ല കവിത ...
    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  19. സ്വന്തമെന്നു കരുതുന്നവര്‍ പോലും അവിചാരിതമായി യാത്രപരഞ്ഞുപോവുമ്പോള്‍ ഒറ്റപെടലിന്റെ ലോകത്ത് പ്രതീക്ഷകള്‍ നമുക്ക് തുണയാവട്ടെ ...

    മറുപടിഇല്ലാതാക്കൂ
  20. നല്ല കവിത, ആശയം. ജീവിതം മുഴുവൻ സഹജീവികൾക്കായി ഉഴിഞ്ഞു വെച്ചവർ പോലും അവസാനകാലത്ത് വല്ലാതെ ഒറ്റപ്പെട്ടു പോകാറുണ്ട് ചിലപ്പോൾ. നന്മ വിതച്ചാൽ നന്മ കൊയ്യുമെന്നത് ചിലപ്പോൾ മാത്രം ഫലിക്കുന്ന ഒരു ആഗ്രഹം മാത്രം.

    മറുപടിഇല്ലാതാക്കൂ
  21. ഏവരും എന്നും തനിച്ചാണ്..ആരെങ്കിലും എന്നും കാണുമെന്നു
    ധരിച്ചാല്‍ അത് മണ്ടത്തരം ആകും...സീത പറഞ്ഞ കമന്റിനോട്
    ഞാനും യോചിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  22. നീ മനോഹരമായി ചിരിക്കൂ അപ്പോള്‍ നിന്‍റെ കൂടെ ഞാന്‍ വരാം
    നീ കരയുന്ന സമയത്ത് നിന്നെ ആശ്വാസം തരാന്‍ എന്‍റെ പട്ടിയെ പോലും ഞാന്‍ വിടില്ല
    അതാണ്‌ ലോകം എയുതപെടാത്ത നിയമം
    ആശയവും കവിതയും ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  23. കൂട്ട് വേണ്ടിടം
    കൂട്ടായ്
    കൂട്ടരില്ലേല്‍
    പിന്നെ
    കൂട്ടുകാരാ
    നിന്നിലെന്തു
    കൂട്!

    മറുപടിഇല്ലാതാക്കൂ
  24. ദുഃഖം വുമ്പോള്‍ തന്‍ ഴിഴല്‍ മാത്രം.
    കൊച്ചു കവിത ചിന്തിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  25. മനസ്സിന്‍ കണ്ണാടി മുഖമെന്ന് പഴമൊഴി.
    മനസ്സിനെ മറക്കുന്നു മുഖമെന്ന് പുതുമൊഴി.

    കവിത നന്നായി

    മറുപടിഇല്ലാതാക്കൂ
  26. പദവിയും,പെരുമയും വന്നുകഴിഞ്ഞാൽ പിന്നെ കൂടെയുള്ളവർ എന്തിനാ അല്ലേ ..ഭായ്

    മറുപടിഇല്ലാതാക്കൂ
  27. പ്രതിക്ഷയുടെ പിരമിട് തിരകള്‍ക്കടിയില്‍ പെടാതെ സുക്ഷിക്കു. പോവുന്നവര്‍ പോവട്ടെ..വരാനുള്ളവരെ കാത്തിരിക്കു.
    നല്ല ആശയം!

    പ്രതിക്ഷകള്‍ എന്നും ഉണ്ടായിരിക്കെട്ടെ.

    മറുപടിഇല്ലാതാക്കൂ
  28. എവിടേക്കാണ്‌ പുറപ്പെട്ടു പോയത്
    ഏതു പല്ലക്കില്‍,
    എത്ര കുതിരയെപ്പൂട്ടിയ തേരില്‍ ..?
    ഇതുതന്നെയാണ് ചോദിക്കാനുള്ളത്?

    മറുപടിഇല്ലാതാക്കൂ
  29. ഞാനെങ്ങും പോയിട്ടില്ല.. ഇവിടെയൊക്കെയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  30. വഞ്ചകരില്‍ കുറെ പേര്‍ ആത്മീയത തേടിപ്പോയി, ചിലര്‍ മൌനം പൂണ്ടു. നമ്മള്‍ സ്വപ്നം കണ്ടതൊക്കെ വെറുതെ. നന്നായിരിക്കുന്നു കവിത.

    മറുപടിഇല്ലാതാക്കൂ
  31. കമ്പനിക്ക് ആളെ നോക്കിവാന്നോ?


    ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  32. പ്രതീക്ഷയുടെ ഒരു മുനമ്പ്

    മറുപടിഇല്ലാതാക്കൂ
  33. എല്ലാം നഷ്ടപ്പെടുമ്പോള്‍ കൂടെ നിന്നവര്‍, എങ്ങോട്ട് പോകുന്നെന്നു തിരക്കെണ്ടാതില്ല. അവര്‍ അപ്രത്യക്ഷമാകുന്നത് നാം കാണുകയില്ല.
    അനുഭവ പാഠം

    മറുപടിഇല്ലാതാക്കൂ
  34. നന്നായീ ഡിയര്‍ :)
    കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ കൂടുതല്‍
    നന്നാക്കാന്‍ കഴിയും കേട്ടോ....
    കൂടുതല്‍ നല്ല കവിതകള്‍ ഉണ്ടാകട്ടെ....

    മറുപടിഇല്ലാതാക്കൂ
  35. പേനയും പതാകയും
    പിടിച്ചു മുരടിച്ചു പോയൊരെന്‍
    കൈകള്‍ തളര്‍ന്നുവെന്ന്
    തളരുന്നതു കയ്യല്ലേ മനസ്സല്ലല്ലോ ..മനസുതളരാതിരിക്കാൻ ശ്രദ്ധിക്കുക

    മറുപടിഇല്ലാതാക്കൂ
  36. ജനിച്ചു പോയില്ലേ, ആരുണ്ടെങ്കിലും ഇല്ലെങ്കിലും ജീവിച്ചല്ലേ പറ്റു. അപ്പോള്‍ ഏതു പ്രതിസന്ധിയിലും മനസ്സു തളരാതെ മുന്നോട്ട് പോകാന്‍ പഠിക്കണം. നഷ്ടപ്പെട്ടതോര്‍ത്ത് എന്തിനു ദുഃഖിക്കണം? ദുഃഖിച്ചാല്‍ നഷ്ടപ്പെട്ടത് എന്തെങ്കിലും തിരിച്ചു കിട്ടുമോ? ഒരു ഭീരുവിനെ പോലെ ജീവിച്ചു മരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്..

    മറുപടിഇല്ലാതാക്കൂ
  37. തളരരുത് പ്രിയപ്പെട്ടവാ..തളരരുത്.

    മറുപടിഇല്ലാതാക്കൂ
  38. എന്നെ വായിച്ച എല്ലാവര്ക്കും സന്തോഷവും നന്ദിയും

    മറുപടിഇല്ലാതാക്കൂ
  39. നല്ല കവിത....
    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും...
    കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും......എന്ന പാട്ട് ഓർമ്മ വന്നു.....നിരാശപ്പെടേണ്ട...ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകും.....പ്രതീക്ഷ കൈവിടാതെ എഴുത്ത് തുടരുക...ആശംസകൾ....

    മറുപടിഇല്ലാതാക്കൂ