Ind disable

2011, മേയ് 16, തിങ്കളാഴ്‌ച

സ്വപ്നം

എന്റെ സ്വപ്ന  സഞ്ചാരങ്ങള്‍ 
അവസാനിക്കുന്നത്
നീയുള്ളയിടത്താണ്
എന്നാല്‍
നിന്നിലേക്ക്‌ 
ഒരിക്കല്‍ പോലും
വന്നണയരുതേയെന്നാണ്
എന്റെ തേട്ടം *
അതിലുമെനിക്കിഷ്ട്ടം   
നിന്നിലേക്ക്‌ 
സഞ്ചരിക്കുന്ന
എന്റെ സ്വപ്നങ്ങള്‍ 


* തേട്ടം =  പ്രാര്‍ഥന

53 അഭിപ്രായങ്ങൾ:

  1. സ്വപ്നങ്ങൾ, സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും. സുന്ദരമായ സ്വപ്നം.

    മറുപടിഇല്ലാതാക്കൂ
  2. അതെ മനസ്സില്‍ താലോലിക്കുന്ന സ്വപ്നം
    പലപ്പോഴും സ്വപ്നം ആയിത്തന്നെ അവശേഷിക്കുക
    ആണ്‌ നല്ലത് ..യാധ്ര്ത്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍
    അവ ചിലപ്പോള്‍ എന്നെനെക്കുമായി തകര്‍ന്നു പോവാം ..
    അതിലും നല്ലത് ഒരിക്കലും മങ്ങാത്ത സ്വപ്‌നങ്ങള്‍ തന്നെ ..
    ആശംസകള്‍ കൊച്ചു കവിതക്കും കവിക്കും ...

    മറുപടിഇല്ലാതാക്കൂ
  3. പ്രിയപ്പെട്ട ദില്ജീത്,

    സുപ്രഭാതം..സ്വപ്‌നങ്ങള്‍ മനോഹരമാണ്...അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍ പ്രത്യാശയാണ്...ആ പ്രതീക്ഷകള്‍ ജീവിതത്തിനു വര്‍ണങ്ങള്‍ നല്‍കട്ടെ....

    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

    sasneham,

    Anu

    മറുപടിഇല്ലാതാക്കൂ
  4. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാന്‍ സാധാരണ മനുഷ്യര്‍
    പരക്കം പായുമ്പോള്‍, ഇങ്ങനെയും ഒരു വ്യത്യസ്ത സ്വപ്നവും
    ചിന്തയും!കൊള്ളാം... ഈ സ്വപ്നം അതിന്‍റെ സൌന്ദര്യം
    ഒട്ടും നഷ്ടപ്പെടാതെ സ്വപ്നമായിത്തന്നെ ഇരിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  5. നല്ല കവിത

    സ്വപ്നം സത്യമായാല്‍ പിന്നെ ഇവിടെ പലര്‍ക്കും പ്രശ്നങ്ങളെ ഉണ്ടാവില്ലായിരുന്നു

    മറുപടിഇല്ലാതാക്കൂ
  6. എന്താണ് പറഞ്ഞു വരുന്നത്....?
    സ്വപ്‌നം അവളിലേക്ക് സഞ്ചരിക്കണമെന്നാണോ... അതോ.. അസഞ്ചരിക്കരുതെന്നോ...
    കണ്‍ബ്യൂഷന്‍... :)

    മറുപടിഇല്ലാതാക്കൂ
  7. അവളിലേക്ക് എപ്പോഴും സ്വപനത്തില്‍ കൂടി മാത്രം സഞ്ചരിക്കുക .
    എന്നാല്‍ സ്വപനത്തില്‍ അല്ലാതെ അവളിലേക്ക് എത്തിചേരുന്ന ഓരോ നിമിഷത്തിലും വിടപറയുന്നതിന്റെ ദൈര്‍ഖ്യം കുറയ്ക്കും

    ഈ വായനക്ക് എല്ലാവര്ക്കും നന്ദി & സന്തോഷം

    മറുപടിഇല്ലാതാക്കൂ
  8. എന്റെ സ്വപ്ന സഞ്ചാരങ്ങള്‍
    അവസാനിക്കുന്നത്
    നീയുള്ളയിടത്താണ്

    good.atha nallathu.

    മറുപടിഇല്ലാതാക്കൂ
  9. നിന്നിലേക്ക്‌
    ഒരിക്കല്‍ പോലും
    വന്നണയരുതേയെന്നാണ്
    എന്റെ തേട്ടം
    അതിലുമെനിക്കിഷ്ട്ടം
    നിന്നിലേക്ക്‌
    സഞ്ചരിക്കുന്ന
    എന്റെ സ്വപ്നങ്ങള്‍


    സ്വപ്നങ്ങൾ തന്നെ നല്ലത്

    മറുപടിഇല്ലാതാക്കൂ
  10. സ്വപ്നങ്ങളെ നിങ്ങള്ക് നന്ദി
    സുന്ദരമായ സ്വപ്നം കാണാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണ്

    കുഞ്ഞു കവിത നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  11. സ്വപ്നങ്ങള്‍ക്ക് സ്വപ്നം കാണുന്നവന്റെ സങ്കടം കാണാനെവിടെ നേരം...
    കണ്ണടയ്ക്കുമ്പോള്‍ തെളിയുന്ന വെളിച്ചം.നിര്‍ബന്ധിച്ചു കാട്ടുന്ന കാഴ്ചകള്‍..

    My Dreams നു Day Dreams ആശംസിക്കുന്നു.............

    മറുപടിഇല്ലാതാക്കൂ
  12. ഉണ്മയേക്കാളും നല്ലത് സ്വപ്നങ്ങളാണു... സഞ്ചരിക്കുന്നസ്വപ്നങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  13. "എന്റെ തേട്ടം" മനസ്സിലായില്ല.
    അവളില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ സ്വപ്‌നങ്ങള്‍ ഇല്ലല്ലോ അല്ലേ.
    ഉം. അപ്പോള്‍ പകല്കിനാവുകളും കണ്ടു അങ്ങനെ ഇരുന്നോളു. വിധി എന്നല്ലാതെ എന്താ ഇപ്പൊ പറയാ.

    മറുപടിഇല്ലാതാക്കൂ
  14. അടുക്കും തോറും അകലുന്ന സ്വപ്‌നങ്ങള്‍...ആ സഞ്ചാരം ഒരിക്കലും അവസാനിക്കില്ല.അപ്പോള്‍ ആ ഇഷ്ടവും എന്നും നിലനില്‍ക്കും..സ്വപ്നസഞ്ചാരങ്ങള്‍ തുടരെട്ടെ

    മറുപടിഇല്ലാതാക്കൂ
  15. സ്വപ്നങ്ങളിലും വ്യ്‌വസ്ഥകൾ.....

    മറുപടിഇല്ലാതാക്കൂ
  16. സ്വപ്‌നങ്ങള്‍ എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  17. വന്നണയരുതേയെന്നാണ്
    എന്റെ തേട്ടം

    എന്താണീ തേട്ടം ?
    ആഗ്രഹം എന്നാണോ ? എങ്കില്‍ തേട്ടത്തിനു അങ്ങനെ ഒരര്‍ത്ഥം ഇല്ല. എന്നാല്‍ അന്വേഷണം ,സമ്പാദ്യം എന്നീ അര്‍ഥങ്ങള്‍ ഉണ്ട് താനും ..പക്ഷെ ആ അര്‍ഥം ഈ സാഹചര്യത്തില്‍ ഇണങ്ങുന്നില്ല \..പിന്നെ എന്താണ് ഉദ്ദേശിച്ചത് ..?? അക്ഷര പിശാശ് ആണോ ? താങ്കള്ക്ക് സ്ഥിരമായി സംഭവിക്കാറു ള്ളതുകൊണ്ട് ചോദിച്ചതാ ??

    മറുപടിഇല്ലാതാക്കൂ
  18. ഒരിക്കല്‍ പോലും
    വന്നണയരുതേയെന്നാണ്
    (എന്റെ തേട്ടം) ..?

    മറുപടിഇല്ലാതാക്കൂ
  19. തേട്ടം എന്നാല്‍ പ്രാര്‍ത്ഥന എന്നല്ലേ..
    ദൈവത്തോട് തേടുന്നു..എന്നൊക്കെ പറയാറില്ലേ..
    തേട്ടങ്ങള്‍ =പ്രാര്‍ഥനകള്‍...
    ഇതുതന്നെയല്ലേ കവി ഉദ്ദേശിച്ചത്.

    ഞാന്‍ ധരിച്ചത്‌ ഇതിലെ "നീ" ദൈവമാണെന്നായിരുന്നു

    മറുപടിഇല്ലാതാക്കൂ
  20. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  21. @@ പ്രവാസിനീ : അത് ശരിയാണോ എന്ന് കവി പറയട്ടെ ..ദൈവത്തോടുള്ള പ്രാര്‍ത്ഥന എന്നാണെങ്കില്‍ ദൈവത്തിന്റെ അടുത്തേക്ക്‌ ഒരിക്കലും വന്നണയരുതെ എന്ന് ആരെങ്കിലും പ്രാര്‍ഥിക്കുമോ ? ഒട്ടേറെ പേര്‍ സംശയം പ്രകടിപ്പിച്ചിട്ടും കവിക്ക് മിണ്ടാട്ടം ഇല്ലാത്തത് കഷ്ടമാണ് ..ഈ ബ്ലോഗില്‍ വീണ്ടും വന്നത് ആ വാക്കിന്റെ അര്‍ഥം തിരഞ്ഞു തന്നെയാണ് ...:(

    മറുപടിഇല്ലാതാക്കൂ
  22. സ്വപ്നങ്ങള്‍ സഞ്ചരിക്കട്ടെ..അങ്ങ് ദൂരത്തോളം

    മറുപടിഇല്ലാതാക്കൂ
  23. മനസ്സില്‍ എന്നും സ്വപ്നങ്ങളുടെ പൂക്കാലം.

    മറുപടിഇല്ലാതാക്കൂ
  24. സ്വപ്‌നത്തില്‍ കൂടി മാത്രം അവളിലേക്കെത്തുക. സ്വപ്നത്തില്‍ മാത്രം അവളെ പ്രണയിക്കുക. കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  25. @എക്സ് പ്രവാസി പറഞ്ഞത് പോലെ തേട്ടം എന്നെ വാക്കിനു പ്രാര്‍ഥന എന്ന് തന്നെ ആണ് അര്‍ഥം.എന്റെ ചെറുപ്പ കാലത്ത് കേട്ട ഒരു വാക്ക അത്.ഇപ്പോള്‍ അതികം ഉപയോഗിച്ച് കാണുനില്ല.
    ഈ വാകിന്റെ അര്‍ഥം അവിടെ കൊടുക്കാതെ പോയത് എന്റെതെറ്റ് ക്ഷമിക്കുക്ക .ഒരു വാക്കിനെ ചുറ്റി പറ്റി അഭിപ്രായം നീങ്ങും എന്ന് അറിയില്ലായിരുന്നു .
    പിന്നെ രമേശ്‌ പറഞ്ഞത് പോലെ അത് ഒരു അക്ഷര തെറ്റ് അല്ല . ഇംഗ്ലീഷും അല്ല മലയാളം അല്ലാതെ ടൈപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധികാതെയും അല്ലാതെയും അക്ഷര പിശാശ് സ്ഥിരമായി സംഭവിക്കാറു ള്ളതുതാന് എന്നാല്‍ അത് ഒന്നും കവിതയുടെ മുഴുവന്‍ അര്‍ത്ഥത്തെയും ബാധിക്കാറില്ല എന്ന് തോനുന്നു .

    "എന്നാല്‍ നിന്നിലേക്ക്‌ ഒരിക്കല്‍ പോലും വന്നണയരുതേയെന്നാണ് എന്റെ തേട്ടം (പ്രാര്‍ത്ഥന)"

    ഈ വരികളില്‍ എവിടെ ആണ് ദൈവത്തിന്റെ അടുത്തേക്ക്‌ ഒരിക്കലും വന്നണയരുതെ എന്ന് എഴുതിരിക്കുന്നത് ? നിന്നിലേക്ക്(അവളിലെക്ക്) വന്നണയരുതേയെന്നാണ് എന്റെ പ്രാര്‍ത്ഥന" ഇത് മാത്രമേ ഞാന്‍ ഉദേശിചിട്ടുള്ളൂ
    ഒരിയ്കല്‍ കൂടി ഇത് വായിച്ച എല്ലാവര്ക്കും നന്ദിയും സന്തോഷം അറിയിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  26. @ മിനി ടീച്ചറെ നന്ദി
    @ എന്റെ ലോകം ( എന്നിക്കുണ്ടൊരു ലോകം നിന്നക്കുണ്ടൊരു ലോകം ,നമ്മുക്കില്ല ഒരു ലോകം )നന്ദി

    @ anupama ഈ ആശംസകള്‍ക്ക്

    @ ലിപി രണ്ഞു വക്കീലെ നന്ദി
    @ ജീ . ആര്‍ . കവിയൂര്‍ സര്‍ നന്ദി
    @ സന്തോഷ്‌ പല്ലശ്ശന നന്ദി .........സ്വപങ്ങള്‍ എപ്പോഴും സ്വപ്നമായിരിക്കട്ടെ ....കണ്‍ഫുഷന്‍ തീര്‍ന്നു എന്ന് കരുതുന്നു ...നന്ദി
    @ Rajasree Narayanan ....നന്ദി
    @ Thooval.. ....നന്ദി
    @ സീത* ............നന്ദി
    @ vani ............................:)
    @ ഞാന്‍ ...........ഈ ആശംസകള്‍ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  27. @ ചന്തു നായര്‍ ചേട്ടാ ...............നന്ദി
    @ ഭാനു കളരിക്കല്‍ ............)
    @പ്രഭ & സ്നേഹ ...................:)
    Echmukutty ...................... നന്ദി
    @പട്ടേപ്പാടം റാംജി ....നന്ദി
    @ രമേശ്‌ അരൂര്‍ .......നന്ദി
    @ മുരളീ ബായി ..........നന്ദി
    @~ex-pravasini* ........ആദ്യാമായി വന്ന പ്രവാസിനീക്ക് എന്റെ നന്ദി അറിയിക്കുന്നു
    @ ajith ...........നന്ദി
    @ സിദ്ധീക്ക.. ..........................നന്ദി
    @ Vayady .....................നന്ദി

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍2011, മേയ് 17 9:09 AM

    സ്വപ്നത്തിൽ മാത്രം അവളിലേക്കണയാൻ... വളരെ കുറഞ്ഞ വരികളിൽ നല്ലൊരു കവിത തേട്ടം എന്നത് ഞങ്ങളുടെ നാട്ടിലൊക്കെ പണ്ടെ പറയുന്ന വാക്കാ പ്രാർത്ഥന എന്നതിനു പകരമായി.. സ്വപ്നം പോലെ സ്വപ്നമായി തന്നെ നിലനിൽക്കട്ടെ ...

    മറുപടിഇല്ലാതാക്കൂ
  29. സ്വപ്നം മാത്രമെ നമുക്ക് സ്വന്തമായി ഉള്ളൂ

    മറുപടിഇല്ലാതാക്കൂ
  30. നമ്മുടെ ഇഷ്ടവഴികളിലൂടെ മാത്രം സ്വപ്നം സഞ്ചരിക്കാറില്ല.

    മറുപടിഇല്ലാതാക്കൂ
  31. കവിതയിലെ അവസാനവരികളിൽ ഒരു കല്ലുകടിയുണ്ട്

    അതിലുമെനിക്കിഷ്ട്ടം
    നിന്നിലേക്ക്‌
    സഞ്ചരിക്കുന്ന
    എന്റെ സ്വപ്നങ്ങള്‍

    എന്നത്

    നിന്നിലേക്ക്‌
    സഞ്ചരിക്കുന്ന
    എന്റെ സ്വപ്നങ്ങളാണ്
    അതിലുമെനിക്കിഷ്ട്ടം

    എന്നാക്കിയാൽ ഈ കല്ലുകടി ഒഴിവക്കാം

    മറുപടിഇല്ലാതാക്കൂ
  32. സ്വപ്നങ്ങള്‍
    സ്വപ്നങ്ങള്‍
    സ്വപ്നങ്ങളേ നിങ്ങള്‍
    സ്വര്‍ഗ്ഗ കുമാരികളല്ലോ..
    ഇതെഴുതാനാണ് തോന്നുന്നത്...

    മറുപടിഇല്ലാതാക്കൂ
  33. സ്വപ്നത്തിലും നിറഞ്ഞു നില്‍ക്കുന്ന ഈ സ്വാര്‍ത്ഥത ഒരു രസമുണ്ട്

    മറുപടിഇല്ലാതാക്കൂ
  34. സുന്ദരമായ സ്വപ്നം.

    ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  35. സ്വപ്‌നങ്ങള്‍ എന്നും സ്വപ്നമായി ഇരിക്കട്ടെ..
    --

    മറുപടിഇല്ലാതാക്കൂ
  36. സ്വപ്നങ്ങള്‍.. സ്വപ്നങ്ങള്‍
    വ്യത്യസ്ത സ്വപ്നങ്ങളല്ലോ..:)

    മറുപടിഇല്ലാതാക്കൂ
  37. നേര്‍ക്കുനേരെയുള്ള ജീവിതത്തെക്കാള്‍
    സ്വപ്ന സഞ്ചാരങ്ങള്‍ക്കാണ് സ്വാസ്ഥ്യമേകാനാവുക.
    സ്വപ്നം
    യഥാര്‍ഥ ജീവിതത്തിന്റെ കാണാത്ത ദംഷ്ട്രകള്‍
    അഴിച്ചു കളയുന്നു.

    മറുപടിഇല്ലാതാക്കൂ
  38. സ്വപ്നത്തിലൂടെ മാത്രം അവളിലേക്ക്‌.... നല്ല വരികള്‍...!

    പലപ്പോഴും ആഗ്രഹിക്കുന്നവയല്ല നമ്മുടെ സ്വപ്നങ്ങള്‍ എങ്കിലും
    .... ജീവിതത്തെക്കാള്‍ മനോഹരമാകട്ടെ സ്വപ്‌നങ്ങള്‍ എന്നും....

    മറുപടിഇല്ലാതാക്കൂ
  39. പറയാതെ ഉള്ളിലൊതുക്കിയ ഒരു മധുരപ്രണയത്തിന്റെ ലഹരി....അത് ഒരു വല്ലാത്ത ലഹരിയാണ്. അതൊരു മധുരിക്കുന്ന നൊമ്പരമാണ്. ആ പ്രണയമാണ് ഈ വരികളില്‍ ഞാന്‍ കാണുന്നത്. ലളിതമായി ആ നൊമ്പരം അവതരിപ്പിച്ചതിന് ആയിരമായിരം ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  40. നിന്നെ കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം കാണാന്‍ വരുന്ന ഈ യാത്ര എന്ന് ടി പി രാജീവന്റെ ഒരു കവിതയുണ്ട്

    ആ വരികള്‍ ഓര്‍ത്തു പോയി

    കൊള്ളാം മാഷേ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  41. ഇവിടെ തോട്ടം ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ഞാനും അർത്ഥം പരതിയിട്ട് കിട്ടിയില്ല.മുഖ്യമായതതല്ല.ആസ്വാദനങ്ങൾ പലതും കണ്ടു.ഈ കവിതയിൽ ഒളിഞ്ഞിരിക്കുന്നത് ഒന്നുണ്ട്.നിൻറ ചുറ്റുവട്ടത്തിലാണ് എൻറ സ്വപ്ന സഞ്ചാരം അവസാനിക്കുന്നത്.നിന്നിലവസാനിക്കാനോ എത്തിച്ചേരാനോ ആഗ്രഹിക്കുന്നുമില്ല എന്നുമാത്രമല്ല പ്രാർത്ഥിക്കുകയുമാണ്.പക്ഷേ,നിന്നിലേയ്ക്ക് സ്വപ്ന സഞ്ചാരം നടത്താൻ മാത്രം ഇഷ്ടപ്പെടുന്നു.ഇവിടെയാണ് പ്രശ്നം. പ്രോത്സാഹിപ്പിക്കേണ്ട പ്രവണതയല്ലിത്.സ്വപ്നജീവി, സങ്കുചിതത്വം,കടമയിൽ നിന്ന് ഒളിച്ചോടൽ,കട്ടു തിന്നൽ,വൺവേ പ്രേമമാണോയെന്നും സംശയിക്കാം.അല്ലെങ്കിൽ പരിശുദ്ധമായ പ്രണയ സ്വപ്നങ്ങളിൽ ആനന്ദം കണ്ടെത്തൽ.എന്തായാലും ഒരു കൊച്ചു കവിതയ്ക്ക് ഇത്രയുമെന്നെക്കൊണ്ട് എഴുതിച്ചല്ലോ? കവിത വിജയിച്ചു എന്നർത്ഥം.

    മറുപടിഇല്ലാതാക്കൂ
  42. "അതിലുമെനിക്കിഷ്ട്ടം
    നിന്നിലേക്ക്‌
    സഞ്ചരിക്കുന്ന
    എന്റെ സ്വപ്നങ്ങള്‍"

    'അതിലേറെ എനിക്കിഷ്ട്ടം നിന്നിലേക്ക് സഞ്ചരിക്കുന്ന എന്റെ സ്വപ്നങ്ങളാണ്' എന്ന് ഞാന്‍ തിരുത്തി. പിണങ്ങില്ലല്ലോ? ഉവ്വോ!

    മറുപടിഇല്ലാതാക്കൂ
  43. പറയാതെ ഉള്ളിലൊതുക്കുന്ന പ്രണയമാണ് വരികളില്‍ നിറഞ്ഞു നില്‍ക്കുന്നത്
    ഇനിയും ഇനിയും കാണൂ സുന്ദരമായ സ്വപ്‌നങ്ങള്‍
    അവയെല്ലാം കവിതകളായി വായനക്കാരിലേക്കും എത്തട്ടെ .....
    ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  44. 'ആശയം' ഇഷ്ടപെട്ടു
    കണ്ടുമുട്ടേണ്ടി വന്നാലവ്ടെ എല്ലാം അവസാനിക്കുമെന്നൊരു ഉത്കണ്ഠ.....!!! :)

    ഇതാകുമ്പൊ പരിഭവോം, പിണക്കോം, പിരിയലും ഒന്നും ഇല്ല.
    ചുമ്മാ കണ്ടുകൊണ്ടേയിരിക്കാം, എന്താ സൌകര്യം :)

    മറുപടിഇല്ലാതാക്കൂ
  45. സ്വപ്നങ്ങളുടെ മനോഹാരിത യാത്ഥാർഥ്യങ്ങൾക്കില്ല അല്ലെ?
    “കേട്ട ഗാനം മധുരം
    കേൾക്കാത്തവ അതിമധുരം..”enn parayum pole..
    കൊള്ളാം..നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  46. സ്വപ്നം എങോട്ട് വേണമെങ്കിലും സഞ്ചരിക്കട്ടെ.
    പക്ഷേ സ്വപ്നങളില്ലാതെ എന്ത് ജീവിതം.!!

    മറുപടിഇല്ലാതാക്കൂ
  47. സ്വപ്നവും സ്വപ്ന സഞ്ചാരവും രണ്ടാണോ ? ഒരു ആശയക്കുഴപ്പം.

    മറുപടിഇല്ലാതാക്കൂ