Ind disable

2011, ജൂൺ 8, ബുധനാഴ്‌ച

നമ്മള്‍ (കവിത )ഞാനും നീയും
ഇരുട്ടിന്റെ തടവറയില്‍
നിഴല്‍ രൂപങ്ങളായിരുന്നു .

എന്നാല്‍ ,
സ്വാതന്ത്ര്യത്തിന്റെ ലഹരിയിലുന്മത്തരായി
വെള്ളി വെളിച്ചത്തിലേക്കിറങ്ങിത്തിരിച്ചവര്‍
നമ്മള്‍ !
നാല് ധ്രുവങ്ങളിലേക്ക് നീങ്ങി
നാല് സമതലങ്ങള്‍ക്ക് വേണ്ടി പട പൊരുതുന്നു.


'സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം' !

കറുപ്പും വെളുപ്പും കൊണ്ട് ചുവന്നുപോയൊരു പതാക
അന്തമില്ലാത്ത ആകാശത്ത് വെറുതെ പാറുന്നു.

ഇതിന്നിടയില്‍,
നീയെന്നെ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍
ഞാന്‍ നിന്നെ മറന്നു പോയിരിക്കും
പിന്നീടെപ്പോഴെങ്കിലും ഞാനെന്റെ --
ഓര്‍മ്മചെപ്പില്‍ നിന്നെ തിരയുമ്പോള്‍
നീ സ്വയമൊരു മുഖം മൂടി ധരിച്ചിരിക്കും .

പക്ഷേ ,
ആറടിയുടെ
അഗാധതയിലെ
അനുഭവങ്ങളുടെ സമത്വ-
ഭാവങ്ങള്‍ നമ്മെ
സമന്മാരാക്കുമെങ്കിലും
തമ്മില്‍ തമ്മിലുള്ള
പോരാട്ടം തുടരുക തന്നെ ചെയ്യും

ചിലപ്പോള്‍ ഇത്
വിശുദ്ധ യുദ്ധമെന്നോ ?
വര്‍ഗ്ഗ സമരമെന്നോ ?
വിശേഷിപ്പിച്ചു അവശേഷിപ്പിച്ചേക്കാം
ചരിത്രത്തിന്റെ ചുമരെഴുത്തില്‍...!

51 അഭിപ്രായങ്ങൾ:

 1. ഏറെ ചിന്തിപ്പിക്കുന്ന ഒരു കവിതയാണിത്.
  സ്വാതന്ത്യത്തിന് ശേഷം ജനാധിപത്യത്തില്‍ വന്നുചേര്‍ന്ന രാഷ്ട്രിയ വിശ്വാസങ്ങളുടേയും സംഘട്ടനങ്ങളുടേയും അലക്ഷ്യ യാത്രയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ കവിത.

  രാജ്യത്തിന്റെ വികസന സങ്കല്‍പങ്ങള്‍ക്ക് രൂപം കൊടുക്കുമ്പോഴെങ്കിലും ഒരിക്കല്‍ ഇരുട്ടിന്റെ തടവറയിലെ ഈ കൂട്ടുകാര്‍ ഒരുമിച്ചിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചുപോകാറുണ്ട് പലപ്പോഴും.

  കവിത അവസാനിക്കുന്നതും ഉചിതമായ രീതിയില്‍ തന്നെ... അഭിനന്ദനങ്ങള്‍.

  സ്വാതന്ത്യത്തിന്റെ ലഹരിയിലുന്മത്തരായ്.....
  വെളിച്ചത്തിലിറങ്ങിത്തിരിച്ചവര്‍

  എന്ന വരികളുടെ പ്രത്യക്ഷാവതരണം മാത്രം ഒന്ന് തിരുത്തി സ്വാതന്ത്യദാഹത്തിന്റെ ഉന്മാദങ്ങളെ നല്ല രീതിയില്‍ ബിംബ വല്‍ക്കരിക്കാന്‍ ശ്രമിക്കുക.

  ഏത് കവിതയെഴുതുമ്പോഴും പകരം വയ്ക്കാനാവാത്ത തീക്ഷണവും ഉചിതവുമായ ബിംബങ്ങള്‍ക്ക് വേണ്ടി ധ്യാനിക്കുക. കവിത നന്നാവുകതന്നെ ചെയ്യും. നല്ല ചിന്തയുടെ അടിയൊഴുക്കുണ്ടല്ലൊ പിന്നെന്തിന് പേടിക്കണം...
  തുടരുക...

  മറുപടിഇല്ലാതാക്കൂ
 2. സന്തോഷ്‌
  നന്ദി പറഞ്ഞു ഈ അഭിപ്രായത്തെ കുറച്ചു കാണുന്നില്ല ...
  പലരും പറഞ്ഞു പഴയകിയ വിഷയം ആണോ എന്നാ ഒരു ശങ്കയോടെ ആണ് ഇത് പോസ്റ്റ്‌ ചെയ്യത് ..

  സ്വാതന്ത്യത്തിന്റെ ലഹരിയിലുന്മത്തരായ്.....
  വെളിച്ചത്തിലിറങ്ങിത്തിരിച്ചവര്‍

  എന്ന വരികളുടെ പ്രത്യക്ഷാവതരണം തിരുത്താന്‍ ശ്രമിക്കാം

  മറുപടിഇല്ലാതാക്കൂ
 3. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പൊരുതുന്ന മുഖമാണ് ഞാന്‍ വായിച്ചെടുക്കുന്നത്. പലതായി വഴിതിരിഞ്ഞ പോരാട്ടങ്ങള്‍.
  കാവ്യ ബിംബങ്ങള്ക്കൊണ്ട് കരുത്തുറ്റ ശില്‍പ്പമുണ്ടിതില്‍. ഡ്രീമിന്റെ നല്ലൊരു കവിത. വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുകയും ആ വായന കവിതയെ കൂടുതല്‍ മനസ്സിലേക്ക് ഇറക്കുകയും ചെയ്യുന്നു. ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 4. ശക്തമായ വരികള്‍... നല്ല കവിത, ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 5. nalla varikal
  nalla aashayam
  kavithayulla avathararanam
  dileejeatta abinandanangal

  മറുപടിഇല്ലാതാക്കൂ
 6. ഇടിവെട്ടാണല്ലൊ

  കൊള്ളാം

  എല്ലാവര്‍ക്കും സ്വാതന്ത്രീയം ഉണ്ടാവട്ടെ,
  വികാരം കൊണ്ടു ചിന്തിക്കാതെ വിവേകം കൊണ്ടു ചിന്തിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 7. ബാനു ..
  ഒന്ന് രണ്ടു വര്ഷം മുന്പ് എഴുതി വെച്ച ഒരു കവിത ? ആണ് ഇത്
  പക്ഷെ ബാനുവിന്റെ "ഗദര്‍" വായിച്ചപോള്‍ ആണ് ഇതിനെ കുറിച്ച് ഓര്‍ത്തതും ഇത് പോസ്റ്റ്‌ ചെയ്യാന്‍ കാരണമായതും
  സ്നേഹം മാത്രം ബാനു

  മറുപടിഇല്ലാതാക്കൂ
 8. നന്ദി ശ്രീ ......വീണ്ടും വന്നുവല്ല്ലോ ...
  വിഷ്ണു .....
  പ്രഭ ചേച്ചി ............

  മറുപടിഇല്ലാതാക്കൂ
 9. മാഷേ നല്ലൊരു കവിത .......
  ആശംസകള്‍
  അവസാനത്ത വരികള്‍ എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 10. ഗഹനമുള്ള ചിന്ത ..കുറെയേറെ ചിന്തകളെ ഒളിപ്പിച്ച വരികള്‍....നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 11. ചിലപ്പോള്‍ ഇത്
  വിശുദ്ധ യുദ്ധമെന്നോ ?
  വര്‍ഗ്ഗ സമരമെന്നോ ?
  വിശേഷിപ്പിച്ചു അവശേഷിപ്പിച്ചേക്കാം
  ചരിത്രത്തിന്റെ ചുമരെഴുത്തില്‍...!...... നല്ല ചിന്തയുടെ ബഹിർസ്പുരണങ്ങൾ... വരികാൾ ഒരോന്നയെടുത്ത് വിശകലനം ചെയ്യുന്നില്ലാ കാരണം ഓരോ വയനക്കാർക്കും അവരവരുടെതായ ചിന്തകളുണ്ടാകും..അത്തരം ചിന്തകൾക്ക് പ്രചോദനമാ‍യ ഈ കവിതക്ക് എല്ലാ ഭാവുകങ്ങളൂം...ഇനിയും കത്തിരിക്കുന്നൂ....

  മറുപടിഇല്ലാതാക്കൂ
 12. ആശയത്തോട് ഞാന്‍ 100% യോജിക്കുന്നു.

  സമത്വമെന്നൊരാശയം മരിക്കില്ല ഒരിക്കലും

  മറുപടിഇല്ലാതാക്കൂ
 13. 'ആറടിയുടെ അഗാധതയിലെ
  അനുഭവങ്ങളുടെ സമത്വ-
  ഭാവങ്ങള്‍ നമ്മെ
  സമന്മാരാക്കുമെങ്കിലും'
  എനിക്ക് അതും സംശയമുണ്ട്........നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.........

  മറുപടിഇല്ലാതാക്കൂ
 14. വായിച്ചു,നന്നെന്നു തോന്നി..
  ആശംസിക്കുന്നു..:)

  മറുപടിഇല്ലാതാക്കൂ
 15. എല്ലാ സമരവും ഒടുവില്‍ ആറടി മണ്ണില്‍ ഒടുങ്ങും !
  ചിന്തിക്കാന്‍ തോന്നിപ്പിക്കുന്ന ഒരു ഡ്രീം കവിത :)

  മറുപടിഇല്ലാതാക്കൂ
 16. ആറടിയുടെ അഗാധതകളിൽ എല്ലാവരും സമന്മാർ... അതുവരെ നമുക്കേറ്റുമുട്ടാം.

  മറുപടിഇല്ലാതാക്കൂ
 17. ചിന്തിപ്പിക്കുന്ന വരികള്‍ ഡ്രീംസ്. ഭാരതത്തിനു വേണ്ടി പോരാടിയവര്‍ക്കുകൂടെയുള്ള ഒരു അശ്രുപൂജ..

  മറുപടിഇല്ലാതാക്കൂ
 18. അജ്ഞാതന്‍2011, ജൂൺ 8 6:39 PM

  കവിത വളരെയേറെ ഇഷ്ടമായി... ശക്തവും അര്‍ത്ഥവത്തായതുമായ കവിത.. :)

  മറുപടിഇല്ലാതാക്കൂ
 19. ഇതിന്നിടയില്‍,
  നീയെന്നെ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍
  ഞാന്‍ നിന്നെ മറന്നു പോയിരിക്കും
  പിന്നീടെപ്പോഴെങ്കിലും ഞാനെന്റെ --
  ഓര്‍മ്മചെപ്പില്‍ നിന്നെ തിരയുമ്പോള്‍
  നീ സ്വയമൊരു മുഖം മൂടി ധരിച്ചിരിക്കും

  എന്നാലും നമുക്ക്‌ പ്രതീക്ഷിക്കാം ഒരു മാറ്റം
  എനിക്കിഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 20. നാലു ധ്രുവങ്ങളിലേക്കു നീങ്ങി
  നാലു സമതലങ്ങള്‍ക്ക് വേണ്ടി
  പട പൊരുതുന്നു ....

  ഇതാവുമോ നാനാത്വത്തില്‍ ഏകത്വം
  എന്ന പിടി തരാത്ത പ്രത്യയ ശാസ്ത്രവും
  ഒടുങ്ങാത്ത വര്‍ഗ സമരങ്ങളും ...
  ഒത്തിരി ചിന്തകള്‍ ഒളിപ്പിച്ച നല്ല കവിത ....
  അഭിനനന്ദങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 21. കറുപ്പും വെളുപ്പും കൊണ്ട് ചുവന്നുപോയൊരു പതാക
  അന്തമില്ലാത്ത ആകാശത്ത് വെറുതെ പാറുന്നു.
  എനിക്കീവരികളാണ് ഏറെ ഇഷ്ടപ്പെട്ടത്

  മറുപടിഇല്ലാതാക്കൂ
 22. പ്രിയപ്പെട്ട ദില്‍ജീത്,
  സുപ്രഭാതം!
  സമത്വം ഒരു സുന്ദര സ്വപ്നം മാത്രം!പ്രസംഗത്തില്‍,വരികളില്‍ വായിക്കാന്‍ കിട്ടുന്ന മനോഹരമായ ഒരു വാക്ക്!
  നല്ല ഒരു ആശയം നന്നായി പ്രകടിപ്പിച്ചു!അഭിനന്ദനങ്ങള്‍..
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 23. ചിലപ്പോള്‍ ഇത്
  വിശുദ്ധ യുദ്ധമെന്നോ ?
  വര്‍ഗ്ഗ സമരമെന്നോ ?
  വിശേഷിപ്പിച്ചു അവശേഷിപ്പിച്ചേക്കാം
  ചരിത്രത്തിന്റെ ചുമരെഴുത്തില്‍...!

  എന്ത് പേരില്‍ വിസേഷിപിച്ചാലും സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം തുടര്ന്നുകൊന്ടെയിരികും
  നല്ല കവിത.
  എല്ലവിത ആശംസകളും

  മറുപടിഇല്ലാതാക്കൂ
 24. അജ്ഞാതന്‍2011, ജൂൺ 9 9:51 AM

  ജനനം കൊണ്ടും മരണം കൊണ്ട് എല്ലാരും ഒരു പോലെ അതിനിടയിലെ നൈമിഷികതയില്‍ നാം പലതും വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു .പലതിനു വേണ്ടി പോരാടിടുന്നൂ പലതിനെയും കൊള്ളാനും പലതിനെയും തള്ളാനും ശ്രമിക്കുന്നു .വരികള്‍ വളരെ നന്നായിട്ടുണ്ട് .. ഭാവുകങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 25. കവിതയെ പറ്റി ഒരുപാടൊന്നും എനിക്ക് എഴുതാനറിയില്ല. എങ്കിലും പറയട്ടെ നല്ല വരികള്‍ ,നല്ല ആഴം.
  ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 26. പോരാട്ടങ്ങളും , വെട്ടിപ്പിടിക്കലും, അടിയും , പാരവെപ്പും , കുതികാല്‍ വെട്ടും, അസൂയയും, കുശുമ്പും ഒന്നുമില്ലാതെ ശാന്തമായി എങ്ങനെ ജീവിക്കും..!
  ചിന്തിക്കാനേ കഴിയുന്നില്ല.
  ശീലമായിപ്പോയി. അതാ :)

  മറുപടിഇല്ലാതാക്കൂ
 27. കവിത നന്നായി എന്ന് പറയാന്‍ മറന്നു :)

  മറുപടിഇല്ലാതാക്കൂ
 28. പിന്നീട്, എനിക്കും നിനക്കും പിമ്പേ വന്നവര്‍ ഉടുപ്പുകള്‍ പരസ്പരം മാറ്റി, ജനങ്ങളെ മണ്ടന്‍മാരാക്കി. അപ്പോള്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടേണ്ടിയിരുന്നില്ല എന്ന് തോന്നി....

  നല്ല കവിത. ശക്തമായ ആശയം. ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
 29. ആദം സന്തതികളിൽ നിന്ന് തുടങ്ങിയതാണ് ഈ സമ്പ്രദായം..അത് പരമ്പരയായി തുടരുന്നു.എല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങളാണ്.
  എന്നാൽ ദൈവം തുടങ്ങിയത് ദൈവം തന്നെ അവസാനിപ്പിക്കട്ടെ.

  കവിത ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 30. കവിത വളരെ നന്നായി, ഇനി സെയ്‌വ് ചെയ്തിട്ട് പഠിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 31. കാലാകാലങ്ങളായി മാറ്റത്തിന്‍ അലയടികളുടെ കാതോര്‍ക്കുന്നവര്‍ക്കായി ഒരു കവിത
  മുന്നേറട്ടെ കാവ്യ സപരിയ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 32. ...ആറടിയുടെ അഗാധതയിലെ
  അനുഭവങ്ങളുടെ സമത്വ-
  ഭാവങ്ങള്‍.....
  നല്ല ഭാവന..
  ചുരുങ്ങിയവരികളിലൊതുക്കാനാവാത്ത ആശയം.
  എങ്കിലും അതുവായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞു.

  ഒത്തിരിയാശംസകള്‍...!!
  http://pularipoov.blogspot.com/2010/12/blog-post_12.html

  മറുപടിഇല്ലാതാക്കൂ
 33. പക്ഷേ ,
  ആറടിയുടെ അഗാധതയിലെ
  അനുഭവങ്ങളുടെ സമത്വ-
  ഭാവങ്ങള്‍ നമ്മെ
  സമന്മാരാക്കുമെങ്കിലും
  തമ്മില്‍ തമ്മിലുള്ള
  പോരാട്ടം തുടരുക തന്നെ ചെയ്യും

  ഈ വരികളിലെ ബിംബങ്ങള്‍ കൊള്ളാം മറ്റുവരികളെ അപേക്ഷിച്ച് ഈ വരികളില്‍ കവിതയില്ല
  ഒന്നും കൂടി വായിക്കുക ഈ വരികള്‍ മനനം ചെയ്യേണ്ടതുണ്ട്.

  ഞാന്‍ ഈ വരികള്‍ ഇങ്ങനെ തിരുത്തി വായിക്കുന്നു

  പക്ഷേ ,
  ആറടിയുടെ
  അഗാധതയില്‍,
  അനുഭവങ്ങളുടെ
  സമത്വഭാവങ്ങള്‍,
  സമന്മാരാക്കുന്നുവെങ്കിലും
  നമ്മള്‍ തമ്മിലുള്ള
  പോരാട്ടം തുടരും

  ഒരു കാര്യം 'സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം' എന്താ ചുവപ്പന്മാന്‍ക്കു മാത്രം അവകാശപ്പെട്ടതാണോ?

  മറുപടിഇല്ലാതാക്കൂ
 34. ചേരി തിരുഞ്ഞു പട നയിക്കുന്നു. പല പേരില്‍.

  മറുപടിഇല്ലാതാക്കൂ
 35. ഒന്നിലധികം വായന നടത്തി, വ്യക്തമായ തീരുമാനത്തിലെത്താതെ പോയേനെ, എഴുത്തുകാരന്റെതടക്കം ആദ്യചില അഭിപ്രായങ്ങള്‍ ഇല്ലായിരുന്നെങ്കില്‍.

  പലതിനും ചോരചിന്തുന്നത് സമത്വത്തിനെന്ന നാട്യമാണ് ഇന്ന് ഇവിടെ നടമാടുന്നത്. സമത്വത്തിനായാലും കാര്യനേട്ടത്തിനായാലും ചിന്തുന്ന ചോരയ്ക്ക് നിറം ചുവപ്പ് തന്നെ..

  അങ്ങനെ വരുമ്പോള്‍ ഈ ചുവപ്പന്മാര്‍ ആരാണ് എന്നതില്‍ ഒരു സംശയം എനിക്ക്!

  വീണ്ടും വരാം..
  സംശയം തീര്‍ക്കണമല്ലോ.

  മറുപടിഇല്ലാതാക്കൂ
 36. ആശയ ഗംഭീരം....വരികളും കേമം.
  വളരെ നന്നായിത്തോന്നി. അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 37. ‘ആറടിയുടെ അഗാധതയിൽ നമ്മൾ സമന്മാരാകുമെങ്കിലും പോരാട്ടം തുടരും....’എന്നത് സത്യമായ വരികളും ചിന്തയും. സമത്വത്തിലേയ്ക്കുള്ള വീക്ഷണം യുദ്ധത്തിലൂടെ നീങ്ങി, ചുവപ്പിന്റെ ധൈര്യത്തിലേയ്ക്കു മാറുന്ന ആശയം ഭാവോജ്ജ്വലമായി. അഭിനന്ദനങ്ങൾ........

  മറുപടിഇല്ലാതാക്കൂ
 38. ഉള്‍കാമ്പുള്ള വരികള്‍ , അവക്കിടയില്‍ പലതും വായിച്ചെടുക്കാനായി

  മറുപടിഇല്ലാതാക്കൂ
 39. ശക്തമായ മറ്റൊരു പ്രമേയവുമായി വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ...

  മറുപടിഇല്ലാതാക്കൂ
 40. 'ആറടിയുടെ അഗാധതയിലെ
  അനുഭവങ്ങളുടെ സമത്വ-
  ഭാവങ്ങള്‍ നമ്മെ
  സമന്മാരാക്കുമെങ്കിലും
  തമ്മില്‍ തമ്മിലുള്ള
  പോരാട്ടം തുടരുക തന്നെ ചെയ്യും'

  ഏറെ ചിന്തിപ്പിക്കുന്ന ഒരു കവിത, ഒത്തിരി ഇഷ്ടായി....

  മറുപടിഇല്ലാതാക്കൂ
 41. കവിത ഇഷ്ടമായി; അഭിനന്ദനങ്ങള്‍!
  ----------------------------
  നമ്മള്‍ !
  നാല് ധ്രുവങ്ങളിലേക്ക് നീങ്ങി
  നാല് സമതലങ്ങള്‍ക്ക് വേണ്ടി പട പൊരുതുന്നു.

  ---------------------------------
  നമ്മള്‍, രണ്ടു ധൃവങ്ങളിലേക്കു നീങ്ങുതല്ലായിരുന്നോ ബുദ്ധി?

  മറുപടിഇല്ലാതാക്കൂ
 42. മാനവികതയും ദേശീയതയും കൂടി ചേര്‍ന്ന മനോഹരമായ കവിത. നല്ലയിഷ്ടമായി. അഭിനന്ദങ്ങള്‍ ഡ്രീംസ്

  മറുപടിഇല്ലാതാക്കൂ
 43. പോരാട്ടം നിലയ്ക്കുന്നില്ല . . എങ്കിലും എല്ലാരും എല്ലായിടത്തും ഒന്നിക്കില്ലല്ലോ കവിത പലതും ഓര്‍മിപ്പിക്കുന്നു. ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 44. ഞാനും നീയും
  ഇരുട്ടിന്റെ തടവറയില്‍
  നിഴല്‍ രൂപങ്ങളായിരുന്നു .

  എന്നാല്‍ ,
  സ്വാതന്ത്ര്യത്തിന്റെ ലഹരിയിലുന്മത്തരായി
  വെള്ളി വെളിച്ചത്തിലേക്കിറങ്ങിത്തിരിച്ചവര്‍
  നമ്മള്‍ !
  ഈവരികള്‍ കൂടുതല്‍ ഇഷ്ടായി.പറയാതെ പറയുന്നുട് പലതും..

  മറുപടിഇല്ലാതാക്കൂ
 45. ചിന്തിപ്പിക്കുന്ന കവിത, തീക്ഷ്ണമായ വരികള്‍...
  വീണ്ടും വീണ്ടുമുള്ള വായനയില്‍ കവിത ആഴത്തില്‍ പതിയുന്നു,സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം മാത്രമായി തീരാതിരിക്കട്ടെ...!

  മറുപടിഇല്ലാതാക്കൂ
 46. എന്നെ വായിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും നന്ദിയും സ്നേഹം മാത്രം !

  മറുപടിഇല്ലാതാക്കൂ
 47. വിശുദ്ധ യുദ്ധമെന്നോ ?
  വര്‍ഗ്ഗ സമരമെന്നോ ?
  വിശേഷിപ്പിച്ചു അവശേഷിപ്പിച്ചേക്കാം
  ചരിത്രത്തിന്റെ ചുമരെഴുത്തില്‍...!

  nalla kavithayanu mashe. thamasichathil kshamikkuka. niravadhi aalochikkenda vishayamanu.

  മറുപടിഇല്ലാതാക്കൂ
 48. പരസ്പരം തിരിച്ചറിയാതെ എന്തിനോവേണ്ടി പടവെട്ടുന്നു...എന്നിട്ടതിനെ സമത്വത്തിന്റെ പോരാട്ടം എന്ന പേരു ചൊല്ലി വിളിക്കുന്നു..ആറടി മണ്ണിലാണ് സമത്വം എന്നിവരെന്നു മനസ്സില്ലാക്കും..എല്ലാ പോരാട്ടങ്ങളും ആ സമത്വത്തിൽ അവസാനിക്കുമെന്നും എന്നറിയും...സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് തുറന്നു വിടേണ്ടിയിരുന്നില്ലാ ഇവരെ..ഇരുട്ടിന്റെ തടവറ മതിയായിരുന്നു..അവിടിവർക്ക് സമത്വമുണ്ടായിരുന്നു..നല്ല ആശയം...നല്ല വരികൾ

  മറുപടിഇല്ലാതാക്കൂ