Ind disable

2011, ജൂലൈ 25, തിങ്കളാഴ്‌ച

പിതൃതര്‍പ്പണം (കഥ )




ഒരു വൈകുന്നേരം അയാള്‍ , അച്ഛനെയും തോളിലേറ്റി നടക്കുകയായിരുന്നു. ഒരാളെ ചുമലിലേറ്റി ഏറെ ദൂരം നടക്കുമ്പോള്‍ ചുമലുകളും കൈകളും വേദനിക്കുന്നുണ്ടെങ്കിലും ഒരു വാഹനത്തിലും കയറാന്‍  മെനക്കെടാതെ നടന്നു പോവാന്‍ തന്നെ തീരുമാനിച്ചു. എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ചത് പോലായിരുന്നു  അയാള്‍ ഓരോ ചുവടുകളും മുന്നോട്ടു വെച്ചത്. ഒരുപക്ഷേ, അച്ഛനെ   ഈ ഒരു ദിവസം കൂടി ചുമന്നാല്‍ മതിയല്ലോ എന്ന ആശ്വാസമായിരിക്കാം അപ്പോള്‍  അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എന്ന് തോന്നുന്നു.

അച്ഛനെ ചുമലിലേറ്റിക്കൊണ്ട്  പോകുന്നത് കൊണ്ടോ  അതോ ഇത്ര കാലമായിട്ടും ഈ  വാര്‍ദ്ധക്യത്തെ ചുമക്കുന്നുവല്ലോ  എന്നൊക്കെയുള്ള, പുച്ഛഭാവത്തിലുള്ള സഹതാപ കണ്ണുകളെ അവഗണിച്ചു അയാള്‍ വളരെ പതുക്കെപ്പതുക്കെ എന്നാല്‍ , ദൃഡനിശ്ചയത്തോടെ   ലക്ഷ്യസ്ഥാനത്തേക്ക് നടന്നടുത്തു.
 
     ഇതേ പോലെ തന്നെയുള്ള ഒരു മാനസികാവസ്ഥയിലായിരുന്നു  ആ 
അച്ഛനും ..ജരാനരകള്‍ ബാധിച്ചപ്പോള്‍ മകനും അവന്റെ ഭാര്യക്കും മക്കള്‍ക്കും താന്‍ ഒരു ബാധ്യത ആവുന്നതിന്റെ ഉല്‍ക്കണ്ഠയും ശയ്യാവലംബമായതിന്റെ വേദനയും ക്ഷീണവും, ഭാര്യ മരിച്ചതോടെ  ഏകാകിയും നിരാലംബനുമായി പോയവന്റെ നിരാശയും എല്ലാം  കണ്ണുനീര്‍ വറ്റി കുഴിഞ്ഞു പോയ ആ കണ്ണുകളില്‍  കരുവാളിച്ചിരുന്നു.

    അയാള്‍ അച്ഛനോട് എങ്ങോട്ട് പോകുന്നു എന്തിനു പോകുന്നു എന്നൊന്നും പറഞ്ഞിരുന്നില്ല. അച്ഛന്‍ അതൊട്ട്‌ ചോദിച്ചതുമില്ല... പക്ഷേ ആ മുഖത്ത് തന്നെ  എങ്ങോട്ട്  കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കയോ ആകാംക്ഷയോ തെല്ലും ഇല്ലായിരുന്നു.ഭാര്യ മരിച്ചതോടെ ശരീരവും മനസും തളര്‍ന്നു കഴിഞ്ഞ അയാളെ സംബന്ധിച്ചിടത്തോളം എവിടെ പോയാലും എല്ലാം ഒരു പോലെയായിരുന്നു. ഒരു മരണത്തില്‍ കുറഞ്ഞതൊന്നും ആ അച്ഛനും ആഗ്രഹിച്ചിരുന്നില്ലയെന്ന് തോന്നുന്നു.
         അവര്‍ക്കിടയില്‍  പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു .ഇനിയൊന്നും പറയാനില്ലെന്ന് അച്ഛനും, ഇനിയൊന്നും കേള്‍ക്കാനില്ലെന്നു മകനും തീരുമാനിച്ചത് പോലെ  അവരുടെ പാതയില്‍   ഒരു മൌനം പുതഞ്ഞു കിടന്നിരുന്നു .

            അച്ഛനെയും ചുമന്നു കൊണ്ട് അയാള്‍  ആളുകള്‍ തിങ്ങി പാര്‍ക്കുന്ന തെരുവും കടന്നു വിജനമായ ഒരു കടല്‍ത്തീരത്തേക്കാണ് പോയത്.എന്തുകൊണ്ടോ എന്നും പ്രക്ഷുബ്ധമായിരുന്ന തിരമാലകള്‍  വളരെ ശാന്തമായാണ്  അന്ന്  തീരങ്ങളെ തഴുകിയത് .അയാള്‍ അച്ഛനെ ചുമലില്‍ നിന്ന്  താഴെ  ഇറക്കി അടുത്തു കണ്ട ഒരു മണല്‍ത്തിട്ടയില്‍ മെല്ലെ ചാരി കിടത്തി.

            ഇത്ര സമയം അച്ഛനെ  ചുമന്നു കൊണ്ട് നടന്നതിനാല്‍ അയാളും ക്ഷീണിച്ചു പോയിരുന്നു .അച്ഛനെ കിടത്തിയതിന്റെ തൊട്ടടുത്തു തന്നെയിരുന്നു അയാളും  കുറച്ചു സമയം വിശ്രമിച്ചു.ഇടയ്ക്കു അയാള്‍ അച്ഛനെ പാളി നോക്കിയപ്പോള്‍ വാര്‍ധക്യത്തിന്റെ  അവശതയാല്‍ കുഴിഞ്ഞു പോയ കണ്ണുകള്‍ അങ്ങ് വിദൂരതയില്‍ നട്ടു  നിര്‍വികാരതയോടെ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.ഇടയിലെപ്പോഴോ  അച്ഛന്റെ കണ്ണുകളും അയാളുടെ കണ്ണുകളും തമ്മിലുടക്കിയപ്പോള്‍ ,
 അച്ഛന്റെ കണ്ണുകളിലെ ദയനീയത താങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ടോ എന്തോ അയാള്‍ കണ്ണുകള്‍ വളരെ വേഗം പിന്‍വലിച്ചു .

           സൂര്യന്‍ അതിന്റെ  ഊര്‍ജപ്രഭാവം കെടുത്തി വെച്ച്  മെല്ലെ ആ കടലില്‍ താഴ്ന്നമരുമ്പോള്‍ അവര്‍ക്കിടയില്‍ ഇരുട്ട് ബാധിച്ചു തുടങ്ങിയിരുന്നു. മനസ്സില്‍ ബാക്കിയുള്ള നേരിയ പ്രകാശത്തിലാണ്  അയാള്‍ 
 , തന്റെ ഭൂതകാലത്തിലേക്ക് ഒന്ന് ചികഞ്ഞു നോക്കിയത്.

      അച്ഛനും അമ്മയ്ക്കും ഒറ്റ മകനായതുകൊണ്ട് വളരെ ലാളിച്ചും ഏറെ വാത്സല്യത്തോടും  കൂടിയാണ് അയാളെ അവര്‍ വളര്‍ത്തിയത്‌ .  മകന്റെ ഒരാവശ്യവും  എതിര്‍ക്കാതെ  
അവന്റെ സന്തോഷം അവരുടെ സന്തോഷമായി  കണ്ടു നടത്തിക്കൊടുത്തിരുന്നു. അവര്‍ക്ക് കിട്ടാതെ പോയ ഉന്നത വിദ്യാഭ്യാസം, വളരെ കഷ്ടപ്പെട്ടിട്ടായാലും അവനു  നല്‍കിപ്പോന്നു. അവരുടെ ആഗ്രഹങ്ങളും  പ്രതീക്ഷകളും കാത്തു സൂക്ഷിച്ചു കൊണ്ട് ആ മകന്‍  എല്ലാത്തിലും ഉന്നത വിജയങ്ങള്‍ തന്നെ  നേടിയെടുത്തു. അവന്റെ വളര്‍ച്ചയില്‍ അവര്‍  രണ്ടു പേരും അഭിമാനം കൊണ്ടു .ആ വിജയങ്ങള്‍ ഉയര്‍ന്ന ഉദ്യോഗവും നേടിയെടുക്കാന്‍ അവനെ സഹായിച്ചു.

              കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ അവനു ഇഷ്ടമാണ്  എന്നു പറഞ്ഞപ്പോള്‍ അവളുടെ വീട്ടുകാരുമായി സംസാരിച്ചു ഉറപ്പിച്ചു വളരെ ആര്‍ഭാടമായി തന്നെ അവരുടെ വിവാഹം നടത്തിക്കൊടുത്തു .അതില്‍ പിറന്ന  രണ്ടു  കുട്ടികളുമായി സസന്തോഷം  ജീവിക്കുന്നതിനിടയില്‍,   പൊടുന്നനെയാണ് അയാളുടെ അമ്മയുടെ മരണം.അമ്മയുടെ മരണത്തിനു ആ കുടുബം വലിയ വില കൊടുക്കേണ്ടി വന്നു. ആ മരണം  അച്ഛനെ വല്ലാതെ ഉലച്ചു  കളഞ്ഞു .അതോടെ തളര്‍ന്നു  പോയ അച്ഛന്‍ പിന്നെ ഒരു തരം വിഷാദത്തിലേക്കാണ്  വഴുതി വീണത്‌ .
       പിന്നീട് ഒരിക്കലും അതില്‍ നിന്ന് കരകയറാന്‍ സാധിക്കാത്തവണ്ണം  ഒരു വല്ലാത്ത  ഉന്മാദാസ്ഥയിലേക്കായിരുന്നു അച്ഛന്റെ മാറ്റം.തികച്ചും ഒരു  ഭ്രാന്തനെ പോലെ.....അയാള്‍ സഹതാപപൂര്‍വ്വം,  ക്ഷമയോടെ  അച്ഛനെ പരിപാലിച്ചുവെങ്കിലും ഭാര്യയുടെയും  മക്കളുടെയും പെരുമാറ്റം  അവജ്ഞയോടെയും  പരിഹാസത്തോടെയും കൂടിയായിരുന്നു . അതില്‍  അയാള്‍ക്കുള്ള വിഷമത്തെക്കുറിച്ച്   അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുന്നതല്ലാതെ ഒട്ടും തന്നെ കുറയുന്നില്ലായിരുന്നു.
        ഈ കാര്യത്തില്‍ അയാള്‍ക്ക് സങ്കടവും അതിലേറെ തന്റെ നിസ്സഹായതയില്‍  ആത്മനിന്ദയുമൊക്കെ തോന്നിയെങ്കിലും അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നു ...ഭാര്യയുടേയും മക്കളുടെയും, അച്ഛനോടുള്ള  പെരുമാറ്റം ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്നതല്ലാതെ അതില്‍ ഒരു മാറ്റവും ഇല്ലാതെ നിരന്തരം തുടര്‍ന്നു. ഇന്ന് , ഭാര്യയും മക്കളും ഒറ്റക്കെട്ടായി നിന്ന്   അച്ഛനെ എവിടെയെങ്കിലും ഉപേക്ഷിക്കണം  എന്ന് അയാള്‍ക്ക് ഉഗ്രശാസന കൊടുത്തിരിക്കയാണ്...!!
 
       വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു, അവിടെ കിടന്നു നരകിച്ചു മരിക്കാന്‍  അച്ഛനെ വിട്ടു കൊടുക്കാന്‍ അയാള്‍ക്കു  മനസ് വന്നില്ല . അങ്ങനെയാണ് അയാള്‍  ,എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനെയും കൊണ്ട് പ്രക്ഷുബ്ദമായ മനസുമായി  ഈ കടല്‍ത്തീരത്തേക്കു  വന്നത്.
        എന്നാല്‍ ആ അച്ഛനോട്  മകനുള്ള കടപ്പാടിന്റെ പേരിലായാലും  ധാര്‍മികതയുടെ പേരിലായാലും ഇപ്പോള്‍ അയാളൊരു ആത്മസംഘര്‍ഷത്തിലാണ്. അയാളുടെ ഉള്ളില്‍ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. അച്ഛനെ ഉപേക്ഷിച്ചാല്‍,  അയാളുടെ മുന്‍തലമുറയിലെ അവസാന കണ്ണിയാണ്  പൊട്ടിപ്പോകുന്നത് എന്ന ബോധം,അതോടൊപ്പം ഭാര്യയുടെയും മക്കളുടെയും മുന്നില്‍ എന്തു  പറയും എന്നറിയാതെ ജീവിതം  ഒരു വലിയ സമസ്യയായി അയാള്‍  തളര്‍ന്നിരുന്നു  പോയി .സ്വന്തം മനസാക്ഷിയോട്  തന്നെ നീതി പുലര്‍ത്താനാവാത്ത  അയാളുടെ ഹൃദയമിടിപ്പിന്റെ വേഗതയില്‍ ശ്വോസോച്ച്വാസം ഉച്ചസ്ഥായിലായി .
     സ്വന്തം മകന്റെ ഓരോ സ്പന്ദനങ്ങളും ശരിക്കറിയുന്ന ആ അച്ഛന്‍   അയാളുടെ ഓരോ പ്രവര്‍ത്തിയില്‍ നിന്നും എല്ലാം ഗ്രഹിച്ചു. മകനെ വളരെ വാത്സല്യത്തോടെ അടുത്തു വിളിച്ചു പറഞ്ഞു,
"മകനേ, ഈ കടല്‍ത്തിരമാലകളിലാണ്  ഞാന്‍ എന്റെ അച്ഛനെ ഉപേക്ഷിച്ചത്. അതു   പോലെ തന്നെ നീ എന്നെയും ഈ കടലില്‍ തന്നെ ഉപേക്ഷിക്കുക . എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട് .
ദേ നോക്കു, .... ഇവിടെയാണ്,ഈ തിരകളിലാണ്  ഞാന്‍ എന്റെ അച്ഛനെ തള്ളിയിട്ടു തിരിഞ്ഞു നടന്നത്.  പക്ഷേ എന്നെ ഇവിടെ  തന്നെ  ഉപേക്ഷിക്കരുത്  അങ്ങ്  ദൂരെ വളരെ ആഴം കൂടുതല്‍ ഉള്ളയിടത്തേക്കു     വലിച്ചെറിയൂ " എന്ന് പറഞ്ഞു അയാളുടെ കൈയില്‍ മുറുകെ പിടിച്ചു. അപ്പോഴും ഒരു പുഞ്ചിരി അച്ഛന്റെ മുഖത്ത് ബാക്കി ഉണ്ടായിരുന്നു
 

         അച്ഛനില്‍ നിന്ന് അതു ശ്രവിച്ച അയാള്‍ സ്തബ്ധനായി..! എന്നാല്‍, പെട്ടന്ന്  തന്നെ  മനോനില വീണ്ടെടുത്തെങ്കിലും അയാളുടെ വിറയല്‍ മാറിയിരുന്നില്ല. പിന്നെ ഒട്ടും സമയം പാഴാക്കാതെ വിറയാര്‍ന്ന കൈകളാല്‍   അച്ഛനെ വാരിയെടുത്ത് , നനഞ്ഞു കുതിര്‍ന്ന മണല്‍ത്തരികളില്‍ ഉറച്ച കാല്‍വെപ്പോടെ അലയടിച്ചു വരുന്ന  തിരമാലകളെക്കാള്‍ വേഗത്തില്‍  നടന്നകന്നു.

 
           അപ്പോള്‍ ചുറ്റിനും അന്ധകാരം പരത്തിക്കൊണ്ട്‌ സൂര്യന്‍ പൂര്‍ണമായും കടലില്‍ താഴ്ന്നിരുന്നു....  അതു വരെ ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍   രൌദ്രത്തോടെ കടല്‍ത്തീരത്തേക്ക്  ആഞ്ഞടിച്ചുകൊണ്ടിരുന്നു.... 

37 അഭിപ്രായങ്ങൾ:

  1. കഥയില്‍ പുതുമ ഒന്നും അവകാശപ്പെടാന്നില്ലെങ്കിലും
    ഒരു കഥ ശ്രമം ......
    എത്ര കണ്ടു വിജയിച്ചു എന്ന് അറിയില്ല എന്നാല്‍ ഈ കഥയില്‍ എന്താണോ പറയാന്‍ ശ്രമിച്ചത്‌ അത് വായനകാര്‍ക്ക് മനസിലായാല്‍ ഞാന്‍ കൃതാര്‍ഥനായി

    മറുപടിഇല്ലാതാക്കൂ
  2. കഥാ ശ്രമം കൊള്ളാം

    ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു...

    മറുപടിഇല്ലാതാക്കൂ
  3. പുതുമ ഇല്ലെങ്കിലും എല്ലാക്കാലത്തും ഓര്‍ത്തിരിയ്ക്കേണ്ട ആശയം തന്നെ.

    കഥ നന്നായി

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ഇതില്‍ ഒരു കഥയും ഗുണ പാഠവും ഉണ്ട് ..അത് കൊണ്ട് കഥാ ശ്രമം എന്ന് വിളിക്കാം ..പക്ഷെ അയുക്തികള്‍ നിറഞ്ഞ രചനാ ശൈലി കണ്ടിട്ട് ഒരു വധ ശ്രമം എന്നും തോന്നി ,,കഥയെ വധിക്കാനുള്ള ശ്രമം .
    കൊല്ലാന്‍ കൊണ്ട് പോവുകയാണ് എങ്കില്‍ ഒരു ഓട്ടോ എങ്കിലും പിടിക്കാമായിരുന്നു .മകന്‍ പിശുക്കനും കൂടി ആയതു കൊണ്ടാണോ ? ഒരാളെ ചുമന്നു കൊണ്ട് നടക്കുക ! അത് കണ്ടവര്‍ ആരും ഒന്നും മിണ്ടിയില്ലത്രേ ! ഏതായാലും ആശംസകള്‍ ...ശ്രമം തുടരാന്‍ ..:)
    2011, ജൂലൈ 25 11:35 രാവിലെ

    മറുപടിഇല്ലാതാക്കൂ
  6. @Prabha chechi .........thanks


    @Sree ..........thanks

    @Hashim...........thanks

    @Rameshji.....നന്ദി .എല്ലാ കഥകളും ഡയറക്റ്റ് അല്ലെങ്കില്‍ ഇന്‍ ഡയറക്റ്റ് ആയി ഗുണ പാഠം ഉണ്ടാവും എന്ന് എനിക്ക് തോന്നുനത്
    പിന്നെ എല്ലാ കഥയും യുക്തിയോടെ എഴുതാന്‍ സാധികുമോ ? അങ്ങനെ എങ്കില്‍ ഫാന്റസി കഥകള്‍ ഒന്നും കഥകള്‍ അല്ല അത് ഒക്കെ വധ ശ്രമം ആണ് തോനിയാല്‍
    എനിക്ക് ഒന്നും പറയാന്‍ ഇല്ല എങ്കിലും ഒന്ന് പറയട്ടെ ...
    മാഷെ ഇത് പത്ര റിപ്പോര്ട്ട് അല്ല എന്ന് മാത്രം ഈ അവസരത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. കഥാശ്രമം കൊള്ളാം.
    പുതുമ അവകാശപെടനില്ലെങ്ങിലും ആവര്ത്തിക്കപെടുന്ന ചരിത്രം മനസ്സിനെ നൊമ്പരപെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം .......ഇടക്കൊക്കെ ഒരു ലേഖന സ്വഭാവം വരുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  9. സത്യസന്ധമായിട്ടു ഒരു കാര്യം പറയെട്ടെ ? ഈ കഥ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല !!

    പിന്നെ... കഥയെഴുത്ത്‌ നിര്‍ത്തേണ്ട ഒരു കണക്കിന് ഇത് നല്ലതാ ...
    കവിതയില്‍ എല്ലാരും നല്ലത് പറയുമ്പോള്‍ കഥയില്‍ ചീത്ത കേട്ട് ഈക്വല്‍ ആക്കാലോ .. ?!! :P

    :))

    മറുപടിഇല്ലാതാക്കൂ
  10. @Vani........:)

    @Hashim ...Hmm

    @ പ്രയാണ്‍ .....ചില്ലപ്പോ എന്റെ ക്ലൈമാക്സില്‍ മാത്രം പുതുമ കൊണ്ട് വരാന്‍ ശ്രദ്ധിച്ചത് കൊണ്ട് ആവാം ....നന്ദി

    @ഉമേഷ്‌ ...........അത് തന്നെ ..കണ്ണ് തട്ടാതിരിക്കാന്‍ ഇത് പോലെ വല്ലതും എഴുതി പോസ്റ്റ്‌ ചെയ്യണം ...

    മറുപടിഇല്ലാതാക്കൂ
  11. അച്ഛനെയും അമ്മയെയും ഒരു ഭാരമായി കരുതുന്നവരാണ് പുതിയ തലമുറ എന്ന് പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കണോ മാഷേ...

    മറുപടിഇല്ലാതാക്കൂ
  12. നന്നായിരിക്കുന്നു ഡിയര്‍ .....................

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍2011, ജൂലൈ 25 5:21 PM

    മനസിനെ നൊമ്പരപ്പെടുത്തി ............ എല്ലാര്ക്കും ഈ അവസരം ഉണ്ടാകുമെന്ന് ഓര്‍ത്തിരുന്നെങ്കില്‍ ........

    മറുപടിഇല്ലാതാക്കൂ
  14. അഛനെ കളയാൻ കൊണ്ടുപോകുന്നവരുടെ നാടാണിന്ന്..... പിന്നെ നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  15. പുതുമ ഇല്ലെങ്കിലും കഥ നന്നായി .

    മറുപടിഇല്ലാതാക്കൂ
  16. ഇത് വായിച്ചപ്പോള്‍ കേരള കഫെ എന്ന ചിത്രത്തിലെ ഒരു ചിത്രം മനസ്സിലേക്ക് വന്നു , അമ്മയെ ഒഴിവാക്കുന്ന മകനായി സലിം കുമാര്‍ , പ്രശ്നം ഇതൊക്കെത്തന്നെ , അതില്‍ മടക്കി എടുക്കുന്നില്ല എന്നതാണ് വ്യത്യാസം , എന്തായാലും സന്ദേശം വ്യക്തം നവ കാലഘട്ടത്തിന്റെ പ്രതിനിധികള്‍ കൂടുതല്‍ നല്ല കഥകള്‍ക്കായി ശ്രമിക്കുമെല്ലോ

    മറുപടിഇല്ലാതാക്കൂ
  17. കഥാശ്രമം കൊള്ളാം. അവസാനഭാഗം.ഒരു ചൊല്ലുണ്ട്. അപ്പനുവെച്ച ചട്ടി മക്കള്‍ക്ക്.

    മറുപടിഇല്ലാതാക്കൂ
  18. അച്ഛനെ ഉപേക്ഷിക്കണം എന്ന മാനസീക അവസ്ഥയിലേക്ക് സംക്രമിക്കുന്ന മനസ്സിലേക്ക് പരകായ പ്രവേശം നടത്താന്‍ കഥാകാരന് ആയില്ല എന്നതാണ് ഈ കഥയുടെ തോല്‍വി എന്നെനിക്കു തോന്നുന്നു. വൃദ്ധനും തന്റെ അച്ഛനെ ഇങ്ങനെ ഉപേക്ഷിച്ചിരുന്നു എന്ന പ്രസ്താവം കഥാനായകനെ ന്യായീകരിക്കുകയും ചെയ്യുന്നു. അച്ഛനെ എടുത്തു നടക്കുന്നത് റിയലിസ്ടിക്ക് അല്ലെങ്കിലും അതൊരു അവസ്ഥ നമ്മിലേക്ക്‌ പകരുന്നുണ്ട്. നാളെ മുതല്‍ ചുമക്കേണ്ടതില്ലല്ലോ എന്നു നായകന്‍ ആശ്വസിക്കുന്നുണ്ടല്ലോ. അപ്പോള്‍ അവസാനമായി ചുമക്കാന്‍ അയാള്‍ സന്നദ്ധനാകുന്നു. നല്ലൊരു ശ്രമമാണ് ചങ്ങാതി. തുടരുക. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  19. വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഒക്കെയും സ്നേഹവും നന്ദി അറിയിക്കുന്നു ...
    നിങ്ങളുടെ ഈ തുറന്ന അഭിപ്രായങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു ..

    എന്റെ ആത്മ സുഹൃത്തു പറഞ്ഞത് പോലെ കവിത എനിക്ക് ഒരു പാഷന്‍ ആണ് എങ്കിലും കഥ എഴുതുക എന്നത് ഒരു അത്യാഗ്രഹം അല്ലെ എന്ന് ....
    എന്റെ ഇത് പോലെ ഉള്ള അത്യാഗ്രഹം എപ്പോള്‍ എങ്കിലും ഇത് പോലെ തല പൊക്കിയാല്‍ പ്രിയപെട്ടവരെ നിങ്ങള്‍ വീണ്ടും വരും എന്ന പ്രതീക്ഷയോടെ

    മറുപടിഇല്ലാതാക്കൂ
  20. ഇന്നു ഞാൻ നാളെ നീ.....
    എല്ലാരും മറന്നു പോകുന്ന വാക്ക്...
    കഥയിലെ യുക്തിയും യുക്തിയില്ലായ്മയുമൊന്നും പറയാനറിയില്ലെനിക്ക്...അച്ഛന്റെ വാക്കുകളൊരു നൊമ്പരമായി...അയാൾടെ തീരുമാനം ശക്തവും...

    മറുപടിഇല്ലാതാക്കൂ
  21. കുഞ്ഞേ...ഈ കഥാശ്രമത്തിന് എന്റെ ഭാവുകങ്ങൾ...പക്ഷേ കഥ പറഞ്ഞ രീതിയാണ് ഇതിനെ കഥയല്ലാതാക്കുന്നത്..യുക്തി ഒരു പ്രധാന ഘടകം തന്നെയാണ് ... അതല്ലാ തുടക്കം പോലെ ഇതൊരു ഫാന്റസി തലത്തിലേക്ക് കൊണ്ട് പോയിരുന്നെങ്കിൽ..?.. അവിടെയാണ് അല്പം പരാജയപ്പെട്ടത്.. എന്തായാലും ആശയത്തിന് അനുമോദനം.... വിശദമായി ഞാൻ പിന്നെപ്പറയാം..ഇനിയും എഴുതുക... എല്ലാ ഭാവുകങ്ങളും...

    മറുപടിഇല്ലാതാക്കൂ
  22. ശ്രമം നന്നായി മാഷേ..!

    ആദ്യ ഭാഗങ്ങളിലെ വിവരണങ്ങള്‍ അല്പം ഓവറായതുപോലെ തോന്നി.
    അവസാനഭാഗമാണ് കൂടുതലിഷ്ടമായത്.
    ഇനിയും എഴുതുക
    ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  23. ഭാവനയാണെങ്കിലും അച്ഛനെ തോളില്‍ ചുമന്ന് കൊണ്ടു നടന്നത് അത്ര ദഹിക്കുന്നില്ല. യഥാര്‍ത്ഥ ജീവിതത്തോട് തൊട്ട് നില്‍ക്കുമ്പോഴാണ്‌ കഥയ്ക്കു സൗന്ദര്യം കൂടുക. കഥയിലെ അതിഭാവുകത്വം കുറച്ചു കുറയ്ക്കാമായിരുന്നു എന്നാണ്‌ എന്റെ അഭിപ്രായം. ഇനിയും എഴുതണം.

    മറുപടിഇല്ലാതാക്കൂ
  24. സുഹൃത്തെ, ശ്രമം തുടരുക..
    DC Books ന്റെ 'നൂറ്‌ വർഷം നൂറ്‌ കഥകൾ ' ഒന്നു വായിച്ചു നോക്കൂ. നല്ല ഒരു സമാഹാരമാണ്‌. ധാരാളം എഴുതുക. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  25. ഒരു മകന്റെ ആത്മസങ്കര്‍ഷം ... !!
    ഭാര്യയെ നഷ്ട്ടപ്പെട്ടപ്പോള്‍ ആകെ തകര്‍ന്നു പോവുന്ന അച്ഛന്‍...ഇനി അങ്ങനെ തകരുന്ന അച്ഛന്‍മാര്‍ ഉണ്ടാകുമോ ആവോ..!! അച്ഛനും തന്റെ അച്ഛനെ പണ്ട് ഉപേക്ഷിച്ചത് ആ കടലില്‍ തന്നെ എന്ന് പറയുമ്പോള്‍ ..എന്റെ മനസ്സില്‍ വന്നത്..മരണ ശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കുന്നതാണ്..കഥാകാരനും അങ്ങനെ വല്ലതുമാണോ ഉദേശിച്ചത്‌..?
    ഈ കഥ വായിച്ചപ്പോ കേരള കാഫേയിലെ കഥയാണ്‌ ഓര്‍മ വന്നത് ..എന്തായാലും നല്ല ശ്രമം..ശ്രമം തുടരുക.

    മറുപടിഇല്ലാതാക്കൂ
  26. ഓര്‍ത്തിരിയ്ക്കേണ്ട ആശയം.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  27. ഇനിയും എഴുതുക, എഴുതി എഴുതി തെളിയുക,,,
    നല്ല ആശയം.

    മറുപടിഇല്ലാതാക്കൂ
  28. നനഞ്ഞു കുതിര്‍ന്ന മണല്‍ത്തരികളില്‍ ഉറച്ച കാല്‍വെപ്പോടെ അലയടിച്ചു വരുന്ന തിരമാലകളെക്കാള്‍ വേഗത്തില്‍ നടന്നകന്നു. അച്ഛൻ ചെയ്തത് മകൻ ആവർത്തികരുതു . അച്ഛന്‍ മകനു നന്മപകർന്നതുകൊണ്ട് മകൻ അച്ഛനു ശരിപകരണം

    മറുപടിഇല്ലാതാക്കൂ
  29. ഇത് നല്ല കഥ തന്നെ..ഒരു വലിയ സന്ദേശം തരുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  30. ഇങ്ങിനെയും ജനം ഉണ്ടല്ലോ

    അല്ല ഉണ്ടാവാം അതല്ലേ

    ഈ കഥ ജന്മം കൊണ്ടത്‌

    നല്ല ഒരു പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ