Ind disable

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

സ്മരണീയം(കവിത )
നിയോണ്‍ വെളിച്ചമുറങ്ങാത്ത
നഗരത്തിന്‍
വീട്ടിലേക്കുള്ള വഴി മറന്നു
അദൃശ്യമാം  
ആത്മബോധങ്ങളെന്റെ
ആത്മാവില്‍ നിന്നും
പടിയിറങ്ങവേ..
തിരിച്ചു നടന്നു തുടങ്ങട്ടെ
ഞാനെന്റെ അമ്മയിലേക്ക്‌  !!

പൂമുഖപ്പടി
യിലൊരു നില വിളക്ക് തിരി തെളിയിച്ചു
കാത്തിരിക്കുന്ന അമ്മയുടെ വറ്റാത്ത കണ്ണുനീര്‍,
നനഞ്ഞു കുതിര്‍ന്ന വഴിത്താരകള്‍ ,
എല്ലാം
തിരിഞ്ഞു നടക്കേണ്ടതിനെ
ഓര്‍മ്മിപ്പിക്കുന്നു.

അമ്മയുടേ കൈവിരലുകള്‍
തെക്കിനിക്കാറ്റായി

തലയില്‍ തഴുകുമ്പോള്‍
നിറഞ്ഞുപെയ്യുന്നുണ്ടൊരു താരാട്ടു മഴ .

തൊടിയില്‍ പൂക്കള്‍ പറിച്ചതും,
മുറ്റത്ത്‌
പൂക്കളം
തീര്‍ത്തതും,
കടവില്‍
നീന്തിത്തുടിച്ചതും
,
പാടത്തെ
നെല്‍ക്കതിര്‍
നുള്ളിയതും,
തോട്ടിലെ പരല്‍ മീനിനെ ഊറ്റിയതും,
കണ്ണാരം
പൊത്തിക്കളിച്ചതും
,
പുത്തരിച്ചോറ്
നാക്കിലയില്‍
ഉരുളയാക്കിയതൊക്കെയും
,
ഓര്‍മയിലെ ഓണംപോലെ
ഓളങ്ങള്‍ ഉണ്ണുന്നു ഇപ്പോഴും. !

പുതുമഴ നനഞ്ഞു കിടക്കുന്ന
സ്കൂള്‍ വരാന്തകള്‍,
പുസ്തകത്തില്‍ വിരിയുന്ന
മയില്‍പ്പീലികള്
‍,
ഇറ്റിറ്റു വീഴുന്ന
ഇറവെളളത്തില്‍ നിന്ന് തെറിച്ച
ജല കണികകളിലെ
കുളിര്‍,
ദേശാടനപ്പക്ഷിയുടെ
താരാട്ട്,
മേഘക്കീറുകള്‍ക്കിടയിലൂടെ

പറന്നുയുര്‍ന്നു ആകാശവും തുറന്നങ്ങുയരൂ
എന്റെ സ്വപ്നങ്ങളെ .......

നാളേക്ക് നീക്കിയിരിപ്പാകുന്ന
തായ് വേരുകളിലേക്ക് .
ഇരുള്‍വീണയിടവഴികളിലുടെ
തനിയെ നടന്നുതാണ്ടിയദൂരമത്രയും
തിരിച്ചു നടന്നു
തുടങ്ങേണ്ടിയിരിക്കുന്നു
എത്രകാതം
പിന്നിലേക്ക്
നടക്കണമെന്നറിയാതെ....39 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. എത്ര പിന്തിരിഞ്ഞു നടന്നാലും തിരിച്ചുകിട്ടാത്ത കുഞ്ഞുന്നാളിലെ ആ നല്ല നാളുകള്‍ ...
  ഗൃഹാതുരത്വം ഉണര്‍ത്തുന്ന കവിത.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. നൊസ്റ്റാള്‍ജിയ...ഒന്ന് പുറകിലോട്ടു പോയീ....

  നല്ല ആശയം...നല്ല ഭാവന...

  കുറച്ചു കൂടി ഒതുക്കി

  കവിത നന്നാക്കാമായിരുന്നു

  എന്ന് തോന്നി ...

  കവിക്ക്‌ ഇത്തിരി തിരക്ക് കൂടുന്നോ

  എന്നൊരു സംശയം...:)

  കവിയൂര്‍ ചൊല്ലിയത് നന്നായീ ട്ടോ...

  മറുപടിഇല്ലാതാക്കൂ
 4. ഓർമകൾ തീർച്ചയായും നല്ലതാണ്!ഞാൻ ആരായിരുന്നു എന്നറിയാൻ അതുപകരിക്കും!കവിത ഇനിയും മനനം ചെയ്യേണ്ടിയിരിക്കുന്നു!ചൊല്ലിയ ആൾ കവിതയുടെ ഭാവം എത്രമാത്രം ഉൾക്കൊണ്ടു ചൊല്ലിയെന്നതിൽ സംശയമുണ്ട്!

  മറുപടിഇല്ലാതാക്കൂ
 5. അദൃശ്യമാം
  ആത്മബോധങ്ങളെന്റെ
  ആത്മാവില്‍ നിന്നും
  പടിയിറങ്ങവേ..
  തിരിച്ചു നടന്നു തുടങ്ങട്ടെ
  ഞാനെന്റെ അമ്മയിലേക്ക്‌ !!

  ഉള്ക്കാംബുള്ള വരികള്‍. കവിത മനോഹരമായിരിക്കുന്നു. ഈ നല്ല രചനക്ക് അഭിനന്ദനങ്ങള്‍.

  ഇത് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്
  >>> മുതിരുമ്പോള്‍ മക്കള്‍ ചിലപ്പോള്‍ മാതാവിന്‍ മഹിമ മറക്കും
  തളരുമ്പോള്‍ താനേ വീണ്ടും താഴ്വേരിന്‍ താങ്ങിനു കേഴും.<<< എന്ന കവിതാ ശകലമാണ്.

  മറുപടിഇല്ലാതാക്കൂ
 6. സ്മരണീയം കേട്ടു...മനോഹരമായിരിക്കുന്നു.
  രചനക്ക് അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 7. വായിച്ചു. കേട്ടു..
  വായനയേക്കാള്‍ കേള്വി തീവ്രമാവുന്നു.


  കലക്കി കോയാ..
  ഉമ്മ...

  മറുപടിഇല്ലാതാക്കൂ
 8. പറയാന്‍ വാക്കുകളില്ല മൈ ഡ്രീംസ്....കവിത മനോഹരം...അതിമനോഹരം...
  കേട്ട ശേഷമാണിവിടെ എത്തിയത്...അപ്പോ വായനയുടെ മാധുര്യം ഒപു പടി കൂടി കൂടി.

  മറുപടിഇല്ലാതാക്കൂ
 9. മുന്കാലുയര്ത്തി ആകാശത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങുന്ന ഖജുരാഹോയിലെ കുതിരയെപ്പോലെയാണ് മനുഷ്യമനസ്സും.
  എത്റ ഉയരങ്ങളിലേക്ക് കുതിക്കാന്‍ വെമ്പുംപോഴും പിന്കാലുകള്‍ ഭൂമിയില്‍ ആഴ്‌ന്നു പോയിരിക്കുന്നു.
  മടക്കയാത്ര ഇല്ലെന്നു അറിയുമ്പോഴും മനസ്സ് മടങ്ങാന്‍ കൊതിച്ചുകൊണ്ടേ ഇരിക്കും.
  അനുഭവം ഉണ്ടാക്കി കവിത. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 10. നന്നായി എഴുത്തും ചൊല്ലലും..കവിയൂരിനു പ്രത്യേക അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 11. അമ്മയിലൂടെ കവിയുടെ പഴയകാലം. നെറ്റ് കണക്ഷന്റെ പ്രശ്നങ്ങള്‍ കൊണ്ട് കേള്‍വി പിന്നെയാവാം :(

  മറുപടിഇല്ലാതാക്കൂ
 12. വായിച്ചു, കേള്‍ക്കാന്‍ കഴിഞ്ഞില്ല.

  മറുപടിഇല്ലാതാക്കൂ
 13. വായിച്ചു, കേട്ടു.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 14. പതിവു തെറ്റിക്കാതെ മികച്ചൊരു കവിത കൂടി
  കേള്‍ക്കാനായില്ല.

  മറുപടിഇല്ലാതാക്കൂ
 15. ഓര്‍മ്മകള്‍ തലോടുന്ന നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 16. "വീട്ടിലേക്കുള്ള വഴി മറന്നു
  അദൃശ്യമാം
  ആത്മബോധങ്ങളെന്റെ
  ആത്മാവില്‍ നിന്നും
  പടിയിറങ്ങവേ..
  തിരിച്ചു നടന്നു തുടങ്ങട്ടെ
  ഞാനെന്റെ അമ്മയിലേക്ക്‌ !! "

  kollaam...nalla varikal.

  മറുപടിഇല്ലാതാക്കൂ
 17. നാളേക്ക് നീക്കിയിരിപ്പാകുന്ന
  തായ് വേരുകളിലേക്ക് .

  നന്നായിരിക്കുന്നു.. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 18. നല്ല കവിത ഒരുപാടിഷ്ടായി, കവിയൂര്‍ മാഷ്‌ ചൊല്ലിയതും ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 19. വളരെ നല്ല കവിത.നന്നായി ഇഷ്ടപ്പെട്ടു.
  അമ്മയുടെ കാലിന്നടിയിലാണ്‌ സ്വർഗ്ഗം എന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 20. http://www.4shared.com/audio/DAcbBbWl/final_smaraniyam.html
  മുകളില്‍ ഉള്ള ലിങ്കിലും കേള്‍ക്കാം
  കവിതയുടെ ലാളിത്യം പിന്നെ ഗൃഹാതുരതയും എന്നെ ചൊല്ലുവാന്‍ പ്രേരിപ്പിച്ച ഡിയറിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 21. @-ജീ . ആര്‍ . കവിയൂര്‍

  താങ്കളുടെ ആലാപനം ഈ കവിതയെ ഒരു പാട് ഉയരങ്ങളിലെത്തിച്ചു. കവിത വായിച്ചു കഴിഞ്ഞാണ് താങ്കളുടെ ആലാപനം കേട്ടത്. മനോഹരം എന്നെ പറയേണ്ടു. താങ്കള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

  സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 22. കവിത ചൊല്ലാന്‍ വേണ്ടി കുറച്ച് എഡിറ്റ് ചെയ്തു ല്ലെ? എങ്കില്‍ എഡിറ്റ് ചെയ്ത രീതിയില്‍ തന്നെ പോസ്റ്റാരുന്നില്ലെ?
  "തൊടിയില്‍ പൂക്കള്‍ പറിച്ചതും,
  മുറ്റത്ത്‌ പൂകളം തീര്‍ത്തതും,
  കടവില്‍ നീന്തി തുടിച്ചതും,
  പാടത്തെ നെല്‍കതിര്‍ നുള്ളിയതും,
  തോട്ടിലെ പരല്‍ മീനിനെ ഊറ്റിയതും,
  കണ്ണാരം പൊത്തികളിച്ചതും,
  പുത്തരിചോറ് നാക്കിലയില്‍
  ഉരുളയാക്കിയതുയൊക്കയും, .."...ഈ വരികള്‍ ഈ ഓര്‍ഡരിലല്ല ശബ്ദ രേഖയില്‍ ഉള്ളത്..
  നല്ല കവിത ട്ടൊ..ഒത്തിരി ഇഷ്ടായി...
  പാടിക്കേട്ടപ്പൊ അതിനെക്കാളും ഇഷ്ടായി..ചൊല്ലിയ ആള്‍ക്ക് കൂടി ഒരു സല്യൂട്ട്..

  മറുപടിഇല്ലാതാക്കൂ
 23. vവളരെ നന്നായിരിക്കുന്നു .. വരികള്‍ ഒത്തിരി ഇഷ്ട്ടായി...പുതുമഴ നനഞ്ഞു കിടക്കുന്ന സ്കൂള്‍ വരാന്തകള്‍,
  പുസ്തകത്തില്‍ വിരിയുന്ന മയില്‍‌പീലികള്‍,
  ഇറ്റുയിറ്റു വീഴുന്ന ഇറവെളളത്തില്‍ നിന്ന് തെറിച്ച
  ജല കണിക്കളിലെ കുളിര്‍, ഈ വരികളെല്ലാം ഏതോ മാസ്മരികയിലേക്ക് കൊണ്ട് പോകുന്നു നഷ്ട്ടപ്പെട്ട ആ മാനോഹരമായ കാലത്തിലേക്ക് അതി മനോഹരമായിരിക്കുന്നു എന്നും സ്മരണയില്‍ നില്‍ക്കുന്ന സ്മരണീയം ....ആലാപനവും അതി ഗംഭീരം ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 24. കല്ലുകടിയായ് ചില അക്ഷരത്തെറ്റുകൾ.

  മറുപടിഇല്ലാതാക്കൂ
 25. ഗൃഹാതുരതയുണർത്തുന്ന ഓർമ്മകളിലേക്കൊരു മടക്കം...നല്ല വരികൾ..മാഷിന്റെ ആലാപന ശൈലിയിൽ കവിതയുടെ മാറ്റു കൂടി...ആശംസകൾ രണ്ടാൾക്കും

  മറുപടിഇല്ലാതാക്കൂ
 26. ഗൃഹാതുരതയുണര്‍ത്തുന്ന മനോഹരമായ കവിത, ഹൃദ്യമായ ആലാപനം.... കവിക്കും കവിയൂരിനും അഭിനന്ദനങ്ങള്‍...!

  മറുപടിഇല്ലാതാക്കൂ
 27. കവിത ചൊല്ലിക്കേള്‍ക്കാന്‍ തന്നെയാണ് എപ്പഴും നല്ലത്. :)

  കവിത ഇഷ്ടമായി,, ആലാപനവും.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 28. ആലാപനം ശെരിക്കു കേള്‍ക്കാനായില്ല, നന്നായി തോന്നി വരികള്‍.

  മറുപടിഇല്ലാതാക്കൂ
 29. "ഇനി തിരച്ചുനടന്നു തുടങ്ങേണ്ടിയിരിക്കുന്നു
  എത്രകാതം പിന്നില്ലെക്ക് നടക്കണമെന്നറിയാതെ...."

  നന്നായിരിക്കുന്നു.....

  മറുപടിഇല്ലാതാക്കൂ
 30. നന്നായിട്ട്ണ്ട് ട്ടോ..ഈ തിരിഞ്ഞു നോട്ടം..!
  ശരിക്കും പിന്നിലേക്കു നടത്തി.
  നടത്തം ചെന്ന് നിന്നത് അമ്മയുടെ മുന്നില്‍..!
  തെക്കിനിക്കാറ്റിന്റെ മര്‍മരത്തില്‍ ആ ശബ്ദം തിരിച്ചറിയുന്നു..
  താരാട്ടിന്റെ ഈണത്തില്‍ മനംമയങ്ങുന്നു..!

  കവിക്ക് ഒത്തിരിയാശംസകള്‍..!

  മറുപടിഇല്ലാതാക്കൂ
 31. അഭിനന്ദനങ്ങള്‍!! താങ്കളുടെ നല്ല കവിതകളില്‍ ഒന്ന് (കഥകള്‍ ഇഷ്ടപ്പെടുന്ന എന്റെ കാഴ്ചപ്പാടില്‍, ഞാന്‍ കവിയല്ല)

  "പുതുമഴ നനഞ്ഞു കിടക്കുന്ന
  സ്കൂള്‍ വരാന്തകള്‍,
  പുസ്തകത്തില്‍ വിരിയുന്ന മയില്‍പ്പീലികള്‍,
  ഇറ്റിറ്റു വീഴുന്ന ഇറവെളളത്തില്‍ നിന്ന് തെറിച്ച
  ജല കണികകളിലെ കുളിര്‍, "

  വലിയ ആയാസമില്ലാതെ ഓര്‍മ്മകളെ പിന്നിലേയ്ക്ക് നടത്തിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. ക്ലീഷേകള്‍ ഉണ്ട്. പക്ഷെ, ഞാനവയെ ഇഷ്ട്പ്പെടുന്നു. കാരണം, ഗൃഹാതുരതകള്‍ എപ്പോഴും അങ്ങനെയാണല്ലോ. ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
 32. ‘നാളേക്ക് നീക്കിയിരിപ്പാകുന്ന
  തായ് വേരുകളിലേക്ക് .
  ഇരുള്‍വീണയിടവഴികളിലുടെ
  തനിയെ നടന്നുതാണ്ടിയദൂരമത്രയും
  തിരിച്ചു നടന്നു തുടങ്ങേണ്ടിയിരിക്കുന്നു
  എത്രകാതം പിന്നിലേക്ക് നടക്കണമെന്നറിയാതെ....‘


  അമ്മക്കരികിലെത്തിയത് കേട്ടുവായിച്ചു...

  മറുപടിഇല്ലാതാക്കൂ
 33. എന്റെ സ്മരണകള്‍ വായിക്കാന്‍ സന്മനസ് കാണിച്ച എല്ലാവര്ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു ...
  അതോടെപ്പം കവിയൂര്‍ സാറിനു പ്രത്യക സ്നേഹവും കടപാടും നന്ദിയും ഈ സമയത്ത് ഓര്‍ക്കുന്നു

  മറുപടിഇല്ലാതാക്കൂ