"മോനെന്താ ഉറങ്ങാത്തത് ?" എന്നു ചോദിച്ചപ്പോള്‍ കഥ പറഞ്ഞു താ എന്നവന്‍ ചിണുങ്ങാന്‍ തുടങ്ങി.കഥയായ
കഥകളൊക്കെ പറഞ്ഞു തീര്‍ന്നു പോയെന്നും പറയാന്‍ ബാക്കിയുള്ളത് കഥയല്ല
ജീവിതമെന്നു പറഞ്ഞിട്ടും കഥ പറയാന്‍ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.
ഒരു കഥ കേള്‍ക്കാതെ അവനുറങ്ങില്ലത്രേ....
ഒരുപാട്
കഥകള്‍ എഴുതാറുണ്ടെങ്കിലും മകന് ഏതു കഥ പറഞ്ഞുകൊടുക്കും... ? അവന്
ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് വല്ല പാഠവും പഠിക്കാന്‍ കഴിയുമാറുള്ള ഒരു
കഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .ഒരുപാട് കഥകള്‍ മനസിലൂടെ കടന്നു പോയി. പക്ഷേ,ഏതു കഥ പറയുമെന്നറിയാതെ ഞാന്‍ ഉഴറി...
കുട്ടികള്‍ക്ക്
വേണ്ടി ഒരു കഥയും എഴുതിയില്ലല്ലോ എന്നും , ഒരു ബാലപാഠം പോലും പറഞ്ഞു
കൊടുക്കാന്‍ എന്നില്‍ ഒരു കഥയും ബാക്കിയില്ലല്ലോ എന്നും ഖേദപൂര്‍വ്വം ഓര്‍ത്തു.
നാടോടിക്കഥകളും ഫാന്റസി കഥകളും മുത്തശ്ശിക്കഥകളും ഇന്ന് നാടുനീങ്ങിയിരിക്കുന്നല്ലോ .അവ വീണ്ടും
ചികഞ്ഞെടുക്കുവാന്‍ ഇവിടെ ആര്‍ക്കും നേരമില്ലാതായിരിക്കുന്നു. ഒടുവില്‍ ആ പഴയ കഥ, 'നീലത്തില്‍ വീണ കുറുക്കന്റെ' കഥ തന്നെയാവട്ടെയെന്നു തീരുമാനിച്ചു .
ഞാന്‍ ആ കഥ പറയാന്‍ തുടങ്ങി, "പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു കുറുക്കന്‍ ...."
"വേണ്ട അച്ഛാ അത് വേണ്ട" ഇതൊക്കെ എത്രമാത്രം കേട്ടിരിക്കുന്നു എന്ന
ഭാവത്തോടെ അവന്റെ കുഞ്ഞുകൈകളെന്നെ വിലക്കി .
'ഈ കഥ വേണ്ട ...പുതിയ കഥ പറഞ്ഞാല്‍ മതി ' അവന്‍ വീണ്ടും ....
പിന്നെ ഏതു കഥ പറയണമെന്ന ചോദ്യത്തോടെ ഞാന്‍ അവന്റെ മുഖത്തേക്ക് കണ്ണു മിഴിക്കവേ, അവന്‍ പറയാന്‍ തുടങ്ങി ' അച്ഛാ ..അച്ഛാ .. ഈ സ്ത്രീപീഡനമെന്നു പറഞ്ഞാലെന്താ ? ഈ ടീവി ചാനലിലൊക്കെ കാണിക്കുന്ന പെന്‍വാണിഭമെന്നുമൊക്കെ പറഞ്ഞാല്‍ എന്താ ?' അങ്ങനെയുള്ളത് പറഞ്ഞുകൊടുക്കാന്‍ അവന്‍ ശാട്യംപിടിക്കാന്‍ തുടങ്ങി.
ആദ്യം
അവന്റെ ജിജ്ഞാസയില്‍ ഒന്ന് അമ്പരന്നുവെങ്കിലും അവനോടു എന്തു
പറയണമെന്നറിയാതെ ഞാന്‍ ഒന്ന് ചൂളിപ്പോയി. അതൊന്നും കഥകളല്ലെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധപതനമാണെന്നുമുള്ള വിചാരത്തില്‍ എനിക്കുണ്ടായ ലജ്ജയാല്‍ താഴ്ന്നുപോയ എന്റെ
മിഴികളിലെ മൌനം അവനെ നിശബ്ധനാക്കി.
പിന്നെ ഒന്നും ആവശ്യപ്പെടാതെ അവന്‍ തിരിഞ്ഞു കിടന്നുറങ്ങിപ്പോയി.
പക്ഷേ,
അന്നു
രാത്രി എന്റെ കണ്ണുകളെ എത്ര മാത്രം ഇറുക്കിയടച്ചിട്ടും,
പീഡിപ്പിക്കപ്പെടുന്നവര്‍, പേരുകള്‍ നഷ്ട്ടപ്പെട്ടു
അനാമികമാരായി തീര്‍ന്നവര്‍ , അവരുടെ ദേശത്തെ തീരാദുഖത്തിലാഴ്ത്തിക്കൊണ്ട്
കുപ്രസിദ്ധി നേടി കൊടുക്കുന്ന കഥകളിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ....
ഭീഭത്സമായ രൂപത്താല്‍ എന്റെ കണ്ണുകള്‍ക്ക് കുറുകെ വന്നു കറുത്ത നിഴലാട്ടമാടാന്‍ തുടങ്ങി...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...
ഏതോ
ദാരുണമായ ദുരന്തമേറ്റുവാങ്ങി നിരാലംബരായിപ്പോയ പാവം
മനുഷ്യരുടെ കഥ പറയുന്ന മാഗസിന്‍ കവര്‍ ചിത്രത്തിലെ ദയനീയതയില്‍
നിദ്രാവിഹീനമായ രാത്രികള്‍ എനിക്കു സമ്മാനിച്ചു കൊണ്ട് അവര്‍ നിറഞ്ഞാടി.
അവരുടെ ഭാഗങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ട് അവര്‍ പൊലിഞ്ഞു
പൊയ്ക്കൊണ്ടിരുന്നു....പിന്നീട് അവര്‍ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു....
അണഞ്ഞു
പോയ വഴി വിളക്കുകള്‍ സാക്ഷി നിര്‍ത്തി ഇനിയൊരു വിപ്ലവവും
വരാനില്ലെന്ന് ആരോ വിളിച്ചു പറയുന്നത് പോലെ എന്റെ കാതുകളില്‍ അവരുടെ
കരിച്ചില്‍ മുഴങ്ങികൊണ്ടിരുന്നു, ഞാനെന്റെ കൈകള്‍
കൊണ്ട് ചെവി രണ്ടും
പൊത്തിപ്പിടിച്ചുവെങ്കിലും എന്റെ കാതുകളില്‍ അത് വീണ്ടും അലയടിച്ചുകൊണ്ടേയിരുന്നു...
ഇരുട്ടില്‍ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ ആ പഴയ ചുവന്ന കൊടികള്‍ക്ക് ഇപ്പോള്‍ നിറം തീരെ മങ്ങിയിരിക്കുന്നു. പണ്ട് കാഹളം മുഴക്കിയിരുന്ന ഇന്കിലാബ് വിളികളുടെ പ്രതിധ്വനികള്‍ പോലും വലിയ വലിയ
വന്‍ തോക്കുകളില്‍ തട്ടി നേര്‍ത്തു നേര്‍ത്ത് ഇപ്പോള്‍ തീരെ
പ്രതിഫലിക്കാതായിരിക്കുന്നു...
ഇനി ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും
ഏതോ മധുരസ്വപ്നത്തിന്റെ പുഞ്ചിരിയില്‍ നിഷ്കളങ്കമായി അടുത്തു കിടന്നുറങ്ങുന്ന മകന്‍. പക്ഷേ നാളെയുടെ പ്രഭാതങ്ങളില്‍ അവര്‍ക്ക് നല്‍കുവാന് പ്രകൃതി എന്താണ് ഒളിപ്പിച്ചുവെച്ചതെന്ന് അറിയാതെ ആശങ്കയോടെ ഞാന്‍ കിടക്കുമ്പോഴും പുറത്തെ വന്യമായ ഇരുട്ടില്‍ നിഗൂഡമായ ഒരു ചിരി കനത്തു വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.
കവിതയാണോ അതോ കഥയാണോ എന്ന് അറിയാതെ എഴുതാതിരിക്കാന്‍ ആവാത്തത് കൊണ്ട് മാത്രം പോസ്റ്റ് ചെയ്യുന്നു .
മറുപടിഇല്ലാതാക്കൂഎങ്കിലും ഏതുതരം പീഡനമായാലും അത് ഒക്കെ സ്ത്രീപീഡനം എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യപെടുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ ഏതു ധാര്മികതയുടയോ പത്രധര്മത്തിന്റെ പേരിലായാലും ന്യായീകരിക്കാനാവുന്നതല്ല.
..പിന്നെ ഒന്നും ആവശ്യപ്പെടാതെ അവന്‍ തിരിഞ്ഞു കിടന്നുറങ്ങിപ്പോയി...!
മറുപടിഇല്ലാതാക്കൂ‘ഹും..! ഒരുകഥയില്ലാത്ത മനുഷ്യന്‍..!‘
എന്ന് അവന്‍ ചിന്തിച്ചില്ലെങ്കില്‍ നിങ്ങടെ ഭാഗ്യം..!
കഥയാണോ ജീവിതമാണോ എന്ന് പലതിനേയും നോക്കി നാം അല്‍ഭുതം കൂറുമ്പോള്‍..ജീവിതം വെറും കടംകഥയാകുന്നു പലര്‍ക്കും..!
പുതു തലമുറ ഇനിയും കാണാനിരിക്കുന്നതേയുള്ളു.
നമ്മളായിട്ട് ഒന്നും ചൊല്ലിക്കൊടുക്കേണ്ടതില്ല.!
അതുകൊണ്ട് വേഗം കിടന്നുറങ്ങാന്‍ നോക്ക്..!
ഗുഡ് നൈറ്റ്...!!
ഇന്ന് വിപ്ലവത്തിന് എന്തുവില അതിനെ കാട്ടിലും
മറുപടിഇല്ലാതാക്കൂവിലയിന്നു തമിഴ് നാട്ടില്‍ നിന്നും എത്തുന്ന അപപ്ലത്തിനാണ്
നല്ല ചന്തകള്‍ ,നല്ല ഭാഷ ,
കുട്ടികളെ സുക്ഷിക്കുക അവര്‍ നമ്മളെ പഠിപ്പിക്കു മാറ് ആയിരുന്നു
കാലം പോയ പോക്കെ
ഏഴുത്തു തുടരു
ഉം ആശംസകള്‍ മണ്‍സൂണ്‍ മധു
മറുപടിഇല്ലാതാക്കൂകഥാകാരന് ഒരു ആധി പങ്കു വെക്കുന്നു. ആ ആധി എല്ലാവരുടെയും മനസ്സില്‍ ഉണ്ട്. അതുകൊണ്ട് കഥ തുടങ്ങി എന്നു പറയാം.
മറുപടിഇല്ലാതാക്കൂആലോചിയ്ക്കാന് തുടങ്ങിയാല്‍ ഒരു അന്തവുമില്ല അല്ലേ?
മറുപടിഇല്ലാതാക്കൂ[പ്രൊഫൈല്‍ ഫോട്ടോ ഇഷ്ടായി]
നന്നായി പറഞ്ഞു. ഇത് പറയാന്‍ വേണ്ടി മാത്രം അര മണിക്കൂര്‍ സമയം ടെലിവിഷനില്‍ പ്രോഗ്രാം തന്നെ ഉണ്ടെന്നു പറയുമ്പോള്‍ ഇതിന്റെ അതിപ്രസരം എത്രമാത്രമെന്നു ഊഹിക്കവുന്നത്തെ ഉള്ളൂ.. ആശംസകള്‍..
മറുപടിഇല്ലാതാക്കൂഇതു ഒരു പിതാവിന്റെ മാത്രം ആധിയല്ലാ
മറുപടിഇല്ലാതാക്കൂഒരോ മനുഷ്യന്റെയും ആധിയാണ്.
നാളത്തെ ബലിയാടുകളെക്കുറിച്ചുള്ള ആശങ്ക.
ഇന്നിന്റെ ആകുലത്
മറുപടിഇല്ലാതാക്കൂനമ്മുടെ നാടിന്ടെ ഇന്നത്തെ അവസ്ഥയുടെ ഒരു നേര്‍കാഴ്ച.
മറുപടിഇല്ലാതാക്കൂകുട്ടികളുടെ സംശയങ്ങൾക്കെങ്ങിനെ മറുപറി പറയും എന്ന ആധിയാണ് മാതാപിതാക്കൾക്ക് ഇന്ന്...
മറുപടിഇല്ലാതാക്കൂശരിയാണ് . കുട്ടികള്‍ സംശയം ചോദിക്കുമ്പോള്‍ എന്താണ് പറഞ്ഞു കൊടുക്കേണ്ടത്.
മറുപടിഇല്ലാതാക്കൂനിഷ്കളങ്കമായ കുഞ്ഞു മനസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കലികാലത്തിന്റെ സത്യമായ ഭീകര സ്വതങ്ങളെ അവതരിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ. നിര്‍മലമായ കുഞ്ഞു ഹൃദയങ്ങള്‍ പോലും കഥകളായി നിറയുന്നത് പോലും സമൂഹത്തില്‍ നടമാടുന്ന നീച കൃത്യങ്ങള്‍ ആണ്. ചോദ്യം ചോദിക്കുന്ന അവര്‍ അല്ല കുട്ടകാര്‍..അത് ചോദിക്കാന്‍ ഇടവരുത്തുന്ന സമൂഹം ആണ് അതിനു കുറ്റക്കാര്‍.. അപ്പോള്‍ അതിനു നമ്മള്‍ മറുപടി പറഞ്ഞെ പറ്റു..
മറുപടിഇല്ലാതാക്കൂചിന്തകള് ഉണരേണ്ട നല്ല ബ്ലോഗ്.. നല്ലത് കേള്‍ക്കാന്‍ അപ്പോഴും കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ടു..
സസ്നേഹം..
www.ettavattam.blogspot.com
ചിന്തിച്ചു ഒരു പിടിയുമില്ലാത്ത വിഷയം..... ഇനി ചിന്തിച്ചാലും വല്ല പിടിയും കിട്ടുമോ....ഈശ്വരന് മാത്രം അറിയാം. ആ അച്ഛന്‍റെ ചിന്ത ഒരു സമൂഹത്തിന്റെ ചിന്തയാണ്. എന്നെങ്കിലും ഇതിനൊക്കെ അറുതി വരുമോ ആവോ.. നാളത്തെ തലമുറയെങ്കിലും നേരെ ആയാല്‍ മതിയായിരുന്നു. അതിനു എങ്ങനെയ, മാതൃക ആകെണ്ടവര്‍ തന്നെയല്ലേ .........
മറുപടിഇല്ലാതാക്കൂചിന്തകള് ഇനിയും കഥകളും കവിതകളും ആകെട്ടെ.. അവ കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കട്ടെ.
വരും തലമുറ ഇതിനെ എങ്ങിനെ കാണുന്ന ഒന്ന ഒരു ചോദ്യം ഞാന്‍ താങ്കളുടെ എഴുത്തില്‍ കാണുന്ന്
മറുപടിഇല്ലാതാക്കൂആ ചോദ്യ ചിഹ്നംതിന്റെ വിരാമം തേടിയാണ് എന്റെയും യാത്ര
ആശംസകള്‍
മറച്ചു വെച്ചാലും മായാതെ മുറിവേറ്റി കൊണ്ടിരിക്കും ഓരോന്നും. അതൊക്കെ കുഞ്ഞുങ്ങളെ മനസ്സിലാക്കി കൊടുക്കുക ഒരു വലിയ പ്രഹേളില്ക തന്നെയാണ്.
മറുപടിഇല്ലാതാക്കൂമനസ്സിൽ ഒരു ചോദ്യചിഹ്നം ഒളിപ്പിച്ച് ഒരു കഥ,,,,
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂ“യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധ:പതനമാണെന്നുമുള്ള വിചാരത്തില്‍ എനിക്കുണ്ടായ ലജ്ജയാല്‍ താഴ്ന്നുപോയ എന്റെ മിഴികളിലെ മൌനം അവനെ നിശബ്ധനാക്കി..” നല്ല വരി മാഷെ :)
സത്യത്തിൽ ഒരു പുതിയ കഥ പറയുന്നതിനുപകരം, എവിടെയെങ്കിലും നടന്ന ഒരു സംഭവകഥ നിറം കലർത്തിപ്പറയാനേ സാധിക്കൂ. ‘നീലത്തിൽ മുങ്ങിയ കറുക്കന്റെ കഥ’ ഇന്നത്തെ രാഷ്ട്രീയക്കുറുക്കന്മാരുടേതാണെന്ന് മകനറിഞ്ഞുകൂടല്ലോ? പല മക്കളും നാളെ ചോദിക്കാവുന്ന ചോദ്യം-കഥയിലൂടെ.....നല്ലത്......
മറുപടിഇല്ലാതാക്കൂnallezhutthukal...
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞിരിക്കുന്നൂ....നാളെ കുട്ടികൾ പഞ്ചാതന്ത്രം കഥകൾ മറക്കും...അവർക്ക് അത് പഴമയായിതോന്നും...പകരം പീഡനകഥകൾ പറഞ്ഞ് കൊടുക്കേണ്ടിവരും..അത്തരം കഥകൾക്ക് പഞ്ഞം ഇല്ലല്ലോ? പക്ഷേ ????????? നല്ല ഈ രചനക്ക് എല്ലാ ഭാവുകങ്ങളും....
മറുപടിഇല്ലാതാക്കൂഇരുട്ടില് നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ ആ പഴയ ചുവന്ന കൊടികള്‍ക്ക് ഇപ്പോള്‍ നിറം തീരെ മങ്ങിയിരിക്കുന്നു. പണ്ട് കാഹളം മുഴക്കിയിരുന്ന ഇന്കിലാബ് വിളികളുടെ പ്രതിധ്വനികള്‍ പോലും ഇപ്പോൾ..
മറുപടിഇല്ലാതാക്കൂശരിയാണ്.നന്നായി പറഞ്ഞു. കാലികപ്രസക്തിയുള്ള രചന.
‘ഇതു ഒരു പിതാവിന്റെ മാത്രം ആധിയല്ലാ
ഒരോ മനുഷ്യന്റെയും ആധിയാണ്.‘ പ്രഭ പറഞ്ഞതാണു ശരി.
ചില നിഷ്കളങ്ക ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം കൊടുക്കാനാകാതെ പകച്ചു നിന്നു പോകും...നല്ല കഥ
മറുപടിഇല്ലാതാക്കൂനാളത്തെ പ്രഭാതം അവര്‍ക്കായി എന്താണ് കാത്തു വെച്ചിരിക്കുന്നതെന്നറിയാതെ ആകുലമാകുന്ന മനസ്സ്.... ഇന്നിന്റെ നേരായ കാഴ്ചകള്‍ ഭീതിപ്പെടുത്തുന്ന മനസ്സുമായി എങ്ങിനെ ഉറങ്ങാനാവും...? അച്ഛനമ്മമാര്‍ക്കെല്ലാം ഉറക്കമില്ലാത്ത ദിനരാത്രങ്ങള്‍ നല്‍കുന്ന നോവ് നല്ലൊരു കഥയിലൂടെ പറഞ്ഞ ഡിയറിന് ആശംസകള്‍....
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. എനിക്ക് രണ്ട് ആൺകുട്ടികളാണൂ, ഞാൻ അവരോട് എപ്പോഴും പറയാറുള്ളത് ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലക്കാണു എന്നതൊക്കെ പഴംകഥയാണെന്നാണു. ഇപ്പോ അധികം കേട് വരുക മുള്ളിനാണു.
മറുപടിഇല്ലാതാക്കൂബി കെയർ ഫുൾ. എന്താ ചെയ്യാ...കാലം അതാണു.
കുഞ്ഞുങ്ങള്‍ക്ക് പോലും ഇപ്പൊ അത്തരം കഥകള്‍ കേട്ടാല്‍ മതിയെന്നായി ! ആ നിസ്സഹായ അവസ്ഥ കഥ രൂപത്തില്‍ നന്നായി പറഞ്ഞുട്ടോ.
മറുപടിഇല്ലാതാക്കൂ(മുല്ല പറഞ്ഞതില്‍ കാര്യമുണ്ട് ,സൊ ബോയ്സ് ബി കെയര്‍ ഫുള്‍ :)
കുട്ടികൾ സ്ഥിരമായി കേൾക്കുന്ന കാര്യങ്ങൾക്ക് വിശദീകരണം തേടൂക സ്വാഭാവികം.. പക്ഷെ നമുക്കെന്തു ചെയ്യൻ കഴിയും? നമുക്കെങ്കിലും നന്നാവാൻ ശ്രമിക്കാം.. നമ്മെളെന്താ അങ്ങനെ ചെയ്തത് എന്ന ചോദ്യത്തിനെങ്കിലും ശരിക്കു ഉത്തരം നൽകാൻ കഴിയുന്ന രൂപത്തിൽ നമുക്കു ജീവിക്കാം...
മറുപടിഇല്ലാതാക്കൂനല്ല കഥ.. എല്ലാ ആശംസകളൂം
കഥ നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂകുഞ്ഞു മനസ്സുകള്‍ക്ക് ശാസ്ത്രീയമായി ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണ്. അവരുടെ ജിജ്ഞാസ അടിച്ചമര്‍ത്താന്‍ പാടില്ല എന്നെല്ലാം ഒരു മനശാസ്ത്രജ്ഞന്‍ പറയുന്നത് കേട്ടു.
കഥയായോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍ കവിത അല്ല തന്നെ . എങ്കിലും കൊള്ളാം. വിഷയം ഇഷ്ടായി.. ഗഹനം, അവതരണം ലളിതവും.,.
മറുപടിഇല്ലാതാക്കൂMyDreams, നന്നായിട്ടുണ്ട്. ഈ കാലഘട്ടത്തിലെ ഒരു പിതാവിന്റെ വിഹ്വലതകളും, നിറം മങ്ങിയ ആദര്‍ശങ്ങളോടുള്ള നിസ്സംഗതയും നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!!
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയിട്ടുണ്ട് കേട്ടൊ.
മറുപടിഇല്ലാതാക്കൂഇന്നിന്റെ വിഹ്വലതകള്‍ നന്നായി പങ്കുവച്ചു.
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായി
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായി
മറുപടിഇല്ലാതാക്കൂകഥ നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂആ വിഹ്വലത എല്ലാവരിലേക്കും നന്നയി പടർത്തിയിരിക്കുന്നു...
ആശംസകൾ...
Dear... nannayirikkunnu ee ezhuthu...
മറുപടിഇല്ലാതാക്കൂഎഴുത്തുകാരാ..നിങ്ങള്‍ എന്‍റെ മുന്നിലേക്ക് നീട്ടിയ ഈ കണ്ണാടിയില്‍ എന്‍റെ മുഖം കണ്ടു ഞാന്‍ ......വികൃതമായ മുഖം....വളരെ നല്ല എഴുത്ത്.
മറുപടിഇല്ലാതാക്കൂഎന്റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.
സ്നേഹത്തോടെ
അശോക് സദന്‍
ചില കുഞ്ഞുചോദ്യങ്ങൾക്ക് മുമ്പിൽ ചില വലിയ ഉത്തരമില്ലായ്മകൾ...!
മറുപടിഇല്ലാതാക്കൂഇത് പോലെ നമ്മളെ കുറിച്ച് നമ്മുടെ അച്ഛനും അമ്മയും വേവലാതിപ്പെട്ടു കാണില്ലേ??
മറുപടിഇല്ലാതാക്കൂഅടുത്ത പോസ്റ്റിനുള്ള സമയമായി
മറുപടിഇല്ലാതാക്കൂകാലവും
മറുപടിഇല്ലാതാക്കൂകഥാപാത്രങ്ങളും
ഇഷ്ടങ്ങളും
മാറുന്നു...
ഇനിയങ്ങോട്ട്
അന്ധകാരം കഥ പറയട്ടെ!
ഒരു പരിവര്തനതിനായി
ചുവന്ന കൊടിയും, ഇന്കിലാബും
കാത്തിരിക്കുന്ന
ഈ കഥാകാരനെ ഞാന്‍ ഇഷ്ടപ്പെടുന്നു!
ആശംസകള്‍.
ഞാന്‍ കുട്ടിയായിരുന്നപ്പോഴാണ് 'തങ്കമണി' സംഭവം നടന്നത് . തങ്കമണി ചിത്രങ്ങള്‍ മതിലുകളില്‍ വരച്ചു കണ്ടു ഞെട്ടിയ മലയാളികള്‍ ഇനി നമ്മുടെ നാട്ടില്‍ ഇങ്ങനെ ഉണ്ടാവില്ല എന്ന് കരുതിക്കാണണം . തങ്കമണിയുടെ പേരില്‍ ഇലെക്ഷന്‍ പോലും ജയിച്ചു ഒരു പാര്‍ട്ടി . വര്‍ഷങ്ങള്‍ കഴിഞ്ഞു , തങ്കമണിക്കാരിയായ ഒരു പെണ്‍കുട്ടി എന്നോട് പറഞ്ഞു , വീട് എവിടെയാന്നു ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ സ്ഥലം മാറ്റിയേ പറയൂ . പാവപ്പെട്ട മനുഷ്യര്‍ക്ക് നേരിടേണ്ടി വന്ന അപമാനം ഒരു ദേശത്തിന് മേല്‍ മായ്ച്ചാലും മായാത്ത കളങ്കം ആയി മാറിക്കഴിഞ്ഞു . ഇതൊന്നും എവിടെയും അവസാനിക്കുന്നില്ലല്ലോ !
മറുപടിഇല്ലാതാക്കൂaashamsakal...............
മറുപടിഇല്ലാതാക്കൂഇനി ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും ഞാന്‍ പ്രതീക്ഷകളോടെ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു...
മറുപടിഇല്ലാതാക്കൂഉത്തരം മുട്ടിപ്പോകുന്ന കുഞ്ഞു ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോകുന്നതാണ് ഇപ്പോഴത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ കാണാതെ പോകുന്നത്...
എന്താ ചങ്ങാതീ.... പുതിയ ചിന്തയൊന്നുമില്ലേ...
മറുപടിഇല്ലാതാക്കൂകുറച്ചായല്ലോ ?
ഇപ്പോള്‍ നമ്മുടെ കേരളത്തിലെ അവസ്ഥ ഇങ്ങനെ ഒക്കെ ആണ് എല്ലാവിധ ആശംസകളും ..
മറുപടിഇല്ലാതാക്കൂവൈകിയാണ് ഇതു വായിക്കുന്നത് . എനിക്കു തോന്നിയ കാര്യങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. ആവര്‍ത്തിക്കന്നില്ല ... നന്നായി എഴുതുന്നു.. പുതിയ പോസ്റ്റ് ഇടുമ്പോള്‍ പറ്റിയാല്‍ അറിയിക്കുമല്ലോ...
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള്
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും ഒറ്റ വരയില്‍ നന്ദി പറയുന്നു
മറുപടിഇല്ലാതാക്കൂ