Ind disable

2012, ജൂൺ 26, ചൊവ്വാഴ്ച

ഇടവപ്പാതി.


വെറിപിടിച്ചിരുണ്ടുപോയ 
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ 
നിറം മങ്ങലുകള്‍ 
വേനലിന്റെ ഉഷ്ണകാറ്റേറ്റു 
ഊഷരഗ്രഹം പോലെ  നമുക്കുള്ളില്‍  
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ 
ഇടവപ്പാതി.

തോരാരാത്രിമഴയുടെ  
നനുത്ത സംഗീതം 
നിന്റെ ഹൃദയവാടിയില്‍ 
പെയ്തുപെയ്തു  നനയുമ്പോള്‍- 
എന്നിലൊരുകാട്ടരുവി 
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .

അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ 
ഊഷ്മളതയില്‍ 
ചില്ലുമഴയുടെ കുളിര്‍ 
തഴുകുന്നുണ്ടാവും  
നമ്മുടെ പ്രണയജീവിതത്തിലെ 
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..
--------XXXXX-----------

49 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. ചന്തു നായര്‍ ചേട്ടാ
   ആദ്യ അഭിപ്രായത്തിനു നന്ദിയും സന്തോഷവും അറിയിക്കുന്നു

   ഇല്ലാതാക്കൂ
  2. കൊള്ളാം ഇഷ്ടായി ഇഷ്ടായി ഇഷ്ടായി ആശംസകള്‍ വീണ്ടും വരാമേ !

   ഇല്ലാതാക്കൂ
 2. കവിതയില്‍ പുതിയ ബിംബങ്ങള്‍ ഒന്നും ഇല്ല.
  പുതിയ കല്പനയും ഇല്ല. പുതിയ കാലത്തിന്റെ ഇടവപ്പാതിയിലേക്ക് കണ്‍ തുറക്കാന്‍ കവിക്ക്‌ കഴിയട്ടെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബാനു
   മനസ്സില്‍ മഴ നിറഞ്ഞു കവിഞ്ഞപ്പോള്‍ അറിയാതെ ഓര്‍ത്തു പോയ വരികള്‍ക്ക് പുതിയ കാലത്തിന്റെ ബിംബങ്ങളെക്കാള്‍ കൂടുതല്‍ ഏതു ഇടവപ്പാതിയിലും മഴ പെയ്താലും അതിലുടെ നടന്നു പോയ ഒരു കുട്ടിയാവാനാണ് എനിക്ക് ഇഷ്ടം

   നന്ദി ഈ ബാനു ഈതുറന്ന അഭിപ്രായത്തിന്നു

   ഇല്ലാതാക്കൂ
 3. ഇപ്പോളിവിടെ ഇടവപ്പാതി ഒന്നും ഇതുവരെ വന്നില്ല. കവിത കൊള്ളാം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Kusumam R Punnpra
   ഇടവപ്പാതി വന്നില്ല പക്ഷെ വൈകാതെ വരും അത് ഒരു പ്രതീക്ഷയാണ് ........മഴയില്ലാതെ മഴയിലുടെ നടക്കുനതു പോലെ

   നന്ദി

   ഇല്ലാതാക്കൂ
 4. ഒറ്റക്കിരിക്കുന്നവ്നു കിട്ടുന്ന സ്നേഹ്ഹത്തിന്റെ കൂട്ട് അതൊരു മഴ യുടെ കുളിര്‍ നല്‍കും അല്ലെ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. കവിത നന്നായിട്ടുണ്ട്..
  വിഷയമാണ് പ്രശ്നം..
  സുഹൃത്തെ വ്യത്യസ്ത വിഷയങ്ങളുമായി വരൂ....
  എല്ലാ നന്മകളും...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഖാദു ....ഈ കവിത തികച്ചും കാല്‍പനികതയില്‍ നിന്ന് കൊണ്ട് മഴയുടെ പശ്ചാത്തലത്തില്‍ ഒരു ഓര്‍മ്മ കുറിപ്പ് ...അതില്‍ ആധുനിക കവിതയിലെ അര്‍ത്ഥ വ്യാപാത്തിയിലെക്ക് പോയിട്ടില്ല ...
   നന്ദി

   ഇല്ലാതാക്കൂ
 6. ഡ്രീംസിന്റെ മുന്‍ രചനകളുടെ അത്രയും വന്നില്ല എന്ന് പറയേണ്ടി വരുന്നു.

  മറുപടിഇല്ലാതാക്കൂ
 7. ഡ്രീംസിന്റെ മുന്‍ രചനകളോളം വന്നില്ല എന്ന് അഭിപ്രായമുണ്ട്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മനോരാജ് ...പുതിയ മാനങ്ങള്‍ ഒന്നും ഇല്ലാതെ അലസമായ ഒരു മഴചിന്തു ... ...
   നന്ദി

   ഇല്ലാതാക്കൂ
 8. കവിത നന്നായി, എങ്കിലും ഡ്രീംസില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ കുഞ്ഞൂസ്
   മഴക്ക് ഒരു പാട് ഭാവങ്ങള്‍ ഉണ്ട് ....അതിലില്‍ നിന്ന് ഒന്നിനെ ഓര്‍മ്മിക്കാന്നുള്ള ഒരു ശ്രമം

   ഇല്ലാതാക്കൂ
 9. ഹ ഹ ഹ കൊള്ളാലോ നല്ല പ്രണയ വിരിക്കുന്ന ഇടവപ്പാതി മഴ

  മറുപടിഇല്ലാതാക്കൂ
 10. കവിതയ്ക്ക് ആശംസകള്‍. വിഷയത്തില്‍ പുതുമ ഇല്ലായിരുന്നു. പ്രണയം, മഴ ..സങ്കല്‍പ്പങ്ങളും ചിന്തകളും പുതുമയോട് കൂടി ആവ്തരിപ്പിക്കാന്‍ സാധിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 11. കവിത നന്ന്. പക്ഷെ മുന്നത്തെ കവിതകളുടെ ഭംഗി ഇല്ല.
  ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദുരിതങ്ങള്‍ വിവരിക്കുമ്പോള്‍ ഉണ്ടാവുന്ന മൂര്‍ച്ച കാല്പനിക്ക സങ്ങല്പ്പത്തില്‍ അത്ര ഭംഗി വരില്ല എന്ന് തോനുന്നു

   ഇല്ലാതാക്കൂ
 12. ഇഷ്ടപ്പെട്ടു
  .പ്രണയവും മഴയും
  എങ്ങനെ കാലഹരണപ്പെട്ട വിഷയങ്ങള്‍
  ആവും?അത് എന്നും പുതുമ ഉള്ളവ തന്നെ..
  "ഓരോ വട്ടവും ഓണക്കളിയുടെ താളം
  അയന്ജീടുന്നു ഞങ്ങളില്‍
  ഓണ നിലാവിന്‍ ഉടവ ഉടുത്താല്‍
  അമ്മക്കിന്നും പുതു ലാവണ്യം.".
  നാം മാത്രം മാറുന്നു...ഭൂമിക്കു എന്നും
  ഇവയൊക്കെ പുതിയ തലമുറ ആഘോഷിക്കുന്ന
  പുതുമ തന്നെ...ഞാനും ഒരു ഇടവപ്പാതിക്ക്
  കൊതിച്ചു നാട്ടിലേക്ക് ഉടനെ ഉണ്ട്...

  മറുപടിഇല്ലാതാക്കൂ
 13. മഴയിലൂടെ കടന്നുവരുന്നത് പ്രണയത്തിന്‍റെ കുളിരായിരിക്കാം..അല്ലേ .....ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 14. പ്രണയത്തെയും വര്‍ഷത്തെയും പറ്റി നമ്മള്‍ പാടികൊണ്ടേയിരിക്കും.....

  മറുപടിഇല്ലാതാക്കൂ
 15. വര്‍ണ്ണവസന്തവിസ്മയരാത്രികളേ
  സ്വപ്നങ്ങള്‍ ചൂടി വരൂ

  മറുപടിഇല്ലാതാക്കൂ
 16. കൂടുതൽ നല്ല കവിതകൾ ഇനിയും ഒഴുകട്ടെ.....

  മറുപടിഇല്ലാതാക്കൂ
 17. തോരാരാത്രിമഴയുടെ
  നനുത്ത സംഗീതം....
  നല്ല വരികൾ..
  ഇനിയും പെയ്യട്ടെ നല്ല കവിതകൾ..

  മറുപടിഇല്ലാതാക്കൂ
 18. ഏത് ഇടവപ്പാതിയിലും, ഉഷ്ണക്കാറ്റിലും
  നമുക്കു ള്ളി ൽ
  പ്രണയ വസന്തം ഉണ്ടായേ മതിയാകൂ കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 19. മഴയും പ്രണയവും ഇഷ്ടമില്ലാത്ത ആള്‍ക്കാര്‍ ചുരുക്കമാ ...!
  എനിക്കിഷ്ടാ !! അതുകൊണ്ട് ഈ ഇടവപ്പാതിയും എനിക്കിഷ്ടായി ...:))

  മറുപടിഇല്ലാതാക്കൂ
 20. ഇടവപ്പാതിയും മഴയും പ്രണയവും എല്ലാമിപ്പൊ എഴുതിയെഴുതി കവിതകളിലും എഴുത്തിലും മാത്രമായി ചുരുങ്ങി. ന്നാലും കുഴപ്പല്ല്യാ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 21. ഇടവപ്പാതി ഒളിച്ചു കളിക്കുന്നെന്കിലും കവിത വായിച്ചപ്പോള്‍ ഇടവപ്പാതിയുടെ കുളിര്‍.

  മറുപടിഇല്ലാതാക്കൂ
 22. മഴയുടെ കിലുക്കവും,നിലാവിന്റെ കുളിരും
  പ്രേമത്തിന്റെ മധുരവും,വിരഹത്തിന്റെ നൊമ്പരവും..
  ഇവയൊക്കെ കവിതയുടെ ഉറവിടങ്ങളാണല്ലേ...!!
  ഹും..! അക്ഷരാഭ്യാസമില്ലാത്തതുനന്നായി..അല്ലെങ്കില്‍
  ഞാനൊരു മഹാകവിയായേനേ...!!

  ഭാവന പെയ്തിറങ്ങിയ ഈ ഇടവപ്പാതിക്ക് എന്റെ ആശംസകള്‍..!
  സസ്നേഹം ..പുലരി

  മറുപടിഇല്ലാതാക്കൂ
 23. പ്രണയമഴ കൊള്ളാം. ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 24. കുളിരു പകരട്ടെ ഇനിയും കവിതകള്‍. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 25. രണ്ടാമത്തെ ഖണ്ഡിക നന്നായി ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 26. മഴയുടെ സംഗീതം ഇഷ്ടമായി
  എല്ലാവിധ ആശംസകളും

  മറുപടിഇല്ലാതാക്കൂ