Ind disable

2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം
പിന്നെയും ചാടിയാല്‍ ചട്ടിയോളം '
പാടിപാടി പഴകി
പതം വന്നു പോയൊരുപാട്ട്
വീണ്ടും പാടുന്നത്
പാണനായത് കൊണ്ടല്ല.

വരേണ്യവര്‍ഗ്ഗ ഭാഷയിലൂടെ
സംസാരിക്കുമ്പോള്‍
തികച്ചും ഒരു അപരിഷ്‌കൃതന്‍
തെളിച്ചു പറഞ്ഞാല്‍ ..
ഓരോ ചെമ്മീനും
'ദളിതന്‍'

രണ്ടാമതും ചാടി നോക്കുന്ന 
ഒരു ചെമ്മീനും
ചട്ടിക്ക് പുറത്തേക്ക് ചാടിയതായി
ഒരു ചരിത്രവും  വെളിപ്പെടുത്താത്തത് കൊണ്ടാണ്
ഓരോ പരാജയവും 
ഒരു  ദളിതനും അറിയാതെ പോയത്
അല്ലെങ്കില്‍
അവനെയാരും അറിയിക്കാതെ പോയത് .

ജലാശയത്തിലെ
സ്വാത്രന്ത്ര്യത്തെ പോലെ 
ആകാശ നൗകയിലെ  മേഘശകലങ്ങളിലും
മുങ്ങാംകുഴിയിടാമെന്ന ധാരണയിലാണ്
മുട്ടോളം ചാടിയ ചെമ്മീനുകള്‍
ഒരിക്കല്‍ കൂടി മുകളിലേക്ക് കുതിക്കുന്നത് .

വെറുതെ ചാടുന്നതല്ല
വഴുതി പോകുന്ന ജീവന്റെ ചിറകുകളെ
ആകാശ കൊമ്പില്‍ കുരുക്കിടാമെന്ന്
മോഹിച്ചുപോകുന്നത് കൊണ്ടാണ്.

എപ്പോഴെങ്കിലും
ഏതെങ്കിലുമൊരു ചെമ്മീന്‍
ഒരൊറ്റചാട്ടം പിഴക്കാതെ ചാടിയാല്‍
പിന്നെ,
എല്ലാ ചരിത്രവും
അവര്‍ക്ക്  വേണ്ടി
വഴിമാറും.!

46 അഭിപ്രായങ്ങൾ:

 1. ഏതെങ്കിലും ഒരു ചെമ്മീനിന് എങ്കിലും മുട്ടിനു മുകളില്‍ ചാടി ചട്ടിയിലെത്താതെ ഉയരാന്‍ കയിയട്ടെ
  മനുഷ്യ കെട്ടിയ ദുരാചാര വേലികെട്ടുകള്‍ പൊളിഞ്ഞു പോകട്ടെ
  കവിതയിലെ ആശയവും
  ഉല്‍കൃഷ്ട നടന തമ്ബുരാക്കന്മാരോടുള്ള പകയും വെക്തം
  വിപ്ലവാഭിവാദ്യങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. പഴം ചോറ്റില്‍ പതിരില്ല അതെ എത്രപറഞ്ഞാലും തീരാത്ത വിഷയം നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. ചട്ടിക്കു വെളിയിലും ചാടുന്ന ചെമ്മീനുകളിപ്പോളുണ്ട്. പണ്ടാണ് ചട്ടിവരെ മാത്രം ചാടുന്നത്.
  ആദ്യത്തെ വരികള്‍ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇപ്പോഴും ചാട്ടം ചട്ടിക്ക് പുറത്തേക്ക് ചാടാന്‍ അധിക്കാര വര്‍ഗം അനുവദിക്കില്ല

   ഇല്ലാതാക്കൂ
 4. വല്ലപ്പോഴുമെങ്കിലും ചില ചെമ്മീനുകളെങ്കിലും മുട്ടിനു മുകളില്‍ ചാടുന്നുണ്ട്. :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എല്ലാ ചെമ്മീനും മുട്ടിനു മുകളില്‍ ചാടുന്ന കാലം അതാണ്‌ എന്റെ പ്രതീക്ഷ
   അവര്‍ക്ക് വേണ്ടി ചരിത്രം വഴി മാറും

   ഇല്ലാതാക്കൂ
 5. പിഴക്കാത്ത ചാട്ടം ഉയരങ്ങളിലേക്ക്‌ ഉയരട്ടെ.

  മറുപടിഇല്ലാതാക്കൂ
 6. പിഴക്കാത്ത ചാട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഏതെങ്കിലും ഒരു ചെമ്മീന്‍ എന്നെങ്കിലും ചാട്ടം പിഴക്കാതെ ഉയരങ്ങളില്‍ എത്തുമായിരിക്കാം.... :) നല്ല ചിന്തകള്‍ ഡ്രീംസ്‌....

   ഇല്ലാതാക്കൂ
 7. അമ്മവയറ്റില്‍ പിറന്ന എല്ലാ മനുജര്‍ക്കും ഇത്‌ ഒരു കാഹളമായിട്ടുയരട്ടെ...

  മറുപടിഇല്ലാതാക്കൂ
 8. ചെമ്മീന്‍ ഇത്രയേ ചാടാവൂ അല്ലെ...

  മറുപടിഇല്ലാതാക്കൂ
 9. ചരിത്രം വഴിമാറട്ടെ...

  കവിത നന്നായി..

  മറുപടിഇല്ലാതാക്കൂ
 10. ചാട്ടം പഠിച്ചവനു ചാട്ടം പിഴക്കില്ലെന്ന്.......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എല്ലാ ചാട്ടവും എല്ലാവരും പഠിക്കുന്നത് അല്ല ...

   ചിലര്‍ ചില സമയങ്ങളില്‍ ചാടി പോകുന്നതാണ്

   പിഴക്കാതെ ചാടിയവരെ മാത്രമെ ലോകം അടയാളപ്പെടുത്തിവെച്ചിട്ടുണ്ട് ..ബാക്കി ഉള്ളവരെ ഒക്കെ ചട്ടിയില്‍ തന്നെ വീണു പോയിട്ടുണ്ട് .

   അവര്‍ ദുരന്തങ്ങള്‍ ഏറ്റു വാങ്ങി കറുത്ത എടുകളായി നില കൊള്ളുന്നു


   നന്ദി

   ഇല്ലാതാക്കൂ
 11. ചെമ്മീന്‍ ചാട്ടങ്ങള്‍ പിഴക്കാതിരിക്കട്ടെ !!!

  ചരിത്രം അവര്‍ക്ക് വേണ്ടി വഴി മാറുന്ന കാലം വിദൂരമല്ല ..

  നല്ല ചിന്തകള്‍

  മറുപടിഇല്ലാതാക്കൂ
 12. എല്ലാ മനുഷ്യര്‍ക്കും അതിനു കഴിയുന്ന കാലം വേഗം എത്തട്ടെ... കവിതയിലെ വരികളും വിപ്ലവവും ഇഷ്ടമായീ ഡ്രീംസ് ...!

  മറുപടിഇല്ലാതാക്കൂ
 13. സംഭവാമി യുഗേ യുഗേ എന്നല്ലേ ..!ചാടിച്ചാടി ഒരു ദിവസം പുറത്തെത്തും ,നമുക്ക് കാണാം

  മറുപടിഇല്ലാതാക്കൂ
 14. തീർച്ചായായിട്ടും
  ശരിയായിരിക്കും ചരിത്രത്തിലേക്കുള്ള ഒരു ചാട്ടമുണ്ടാകും

  മറുപടിഇല്ലാതാക്കൂ
 15. കുറഞ്ഞ വരികളില്‍ തീര്‍ത്ത വിപ്ലവം. വരേണ്യ വര്‍ഗ്ഗം തീര്‍ത്ത വേലിക്കെട്ടുകള്‍ തകര്‍ത്തെറിയുന്നതിനു കാലം സാക്ഷിയാകട്ടെ.. ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 16. നല്ല ആശയമുള്ള എഴുത്ത്. ഒരു കെട്ടുപാടുകളിലും കുരുക്കുകളിലും പെടാതെ ഉയർന്ന് ചാടാൻ കഴിയട്ടെ ആ ചെമ്മീനിനെങ്കിലും.
  വെറുതെ ചാടുകയല്ല,
  വഴുതിപ്പോകുന്ന ജീവന്റെ ചിറകുകളെ ആകാശക്കൊമ്പിൽ
  കുരുക്കിയിടാമെന്ന മോഹത്തോടെ
  ഉയരത്തേക്ക് പറക്കുക.

  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 17. ഈ ചെമ്മീന്റെ ഒരു കാര്യമേ ...;)
  കൊള്ളാം നല്ല നിരീക്ഷണം ദിലീ ...!

  മറുപടിഇല്ലാതാക്കൂ
 18. എന്നെങ്കിലും ഒരു നാൾ സ്വാതന്ത്യം ലഭിക്കും. അന്നും ഞങ്ങൾ ചെമ്മീനുകൾ ചട്ടിയിലിരുന്നും നിന്നും ചാടും....

  മറുപടിഇല്ലാതാക്കൂ
 19. ഈ നല്ല ചിന്തകള്‍ക്ക് അഭിവാദ്യങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 20. ആകാശക്കൊമ്പില്‍ കുരുങ്ങാന്‍ ചെമ്മീന്‌ കഴിയുമാറാകട്ടെ.

  മറുപടിഇല്ലാതാക്കൂ
 21. കവിത നന്നായിരിക്കുന്നു.
  അഭിവാദ്യങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 22. വാക്കുകളുടെ റേഷന്‍ വെട്ടിക്കുറയ്ക്കു...കവിത തിളയ്ക്കട്ടെ !
  താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html

  മറുപടിഇല്ലാതാക്കൂ
 23. ചോര തിളപ്പിക്കുന്ന ഈ കൊച്ചു കവിതയിലെ വരികള്‍
  എത്ര സൂക്ഷ്മം ആയ നിരീക്ഷണ പാടവത്തോടെ ചെയ്തിരിക്കുന്നു...
  എത്ര ലളിതം ആയ ഭാഷ ദളിതന്റെ മനസ്സ് കാട്ടിതരാന്‍...

  ദളിതന്റെ മാത്രം അല്ല ലോക തത്വങ്ങള്‍ മുഴുവന്‍ ഈ കൊച്ചു കവിത
  പ്രദിധ്വനിപ്പിക്കുന്നു....വിപ്ലവത്തിന്റെ കൊടുങ്കാറ്റു പോലെ
  അധികാര വര്‍ഗത്തിനും ധനികര്‍ക്കും ഒക്കെ ഒരു ചാട്ടവാര്‍...

  അഭിവാദനങ്ങള്‍ മൈ ഡ്രീംസ്‌... നാട്ടില്പ്പോയത് കൊണ്ട് ഇപ്പോഴാണ്
  വായിക്കാന്‍ ഒത്തത്....

  മറുപടിഇല്ലാതാക്കൂ
 24. എന്റെ കമന്റിലെ അക്ഷരതെറ്റുകള്‍ ദയവായി ക്ഷമിക്കുക..

  മറുപടിഇല്ലാതാക്കൂ
 25. എപ്പോഴെങ്കിലും
  ഏതെങ്കിലും ഒരു ചെമ്മീന്‍
  ഒരൊറ്റ ചാട്ടം പിഴക്കാതെ ചാടിയാല്‍
  പിന്നെ
  എല്ലാ ചരിത്രവും
  അവര്‍ക്കി വേണ്ടി
  വഴി മാറും...!
  വിപ്ലവം ജയിക്കട്ടെ...!!! നല്ല പോസ്റ്റ്‌ !ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 26. "...പിന്നേം ചാടിയാല് ചട്ടീലേയ്ക്ക്,
  വെറും ചട്ടിയല്ല, വറചട്ടി..!”

  വശംതിരിഞ്ഞൊന്നു ചാടിയാല്‍ ചട്ടീല്‍ വീഴാതെ രക്ഷപ്പെട്ടൂടെ..?
  ഈ നല്ലചിന്തയ്ക്ക്
  എല്ലാ ഭാവുകങ്ങളും നേരുന്നു
  സസ്നേഹം പുലരി

  മറുപടിഇല്ലാതാക്കൂ
 27. എല്ലാം ചാടിചെല്ലുന്ന ചട്ടിപോലിരിക്കും...!

  മറുപടിഇല്ലാതാക്കൂ
 28. ചെമ്മീങ്കെട്ടിനു ചുറ്റും വരമ്പത്ത് ആളോള് നിക്കണ്ണ്ട്. കയ്യില് വീച്ചുവലേമൊണ്ട്. പോക്കറ്റില്‍ കാശൊള്ള ഏമാന്മാര്‍ അങ്ങട്ടു മാറി കൊട പിടിച്ച് നിക്കണുമൊണ്ട്. ചാടുന്നെങ്കി നല്ല ഒയരത്തീ ചാടെന്റെ കൂട്ടരെ..ഒരുമിച്ച് ചാടെന്റെ കൂട്ടരേ... വലിയ കായലീ വെള്ളം മെന്തിക്കെടക്കണ കണ്ടില്ലേ..

  നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍
  കിട്ടാനുള്ളത് പുതിയൊരു ലോകം!

  കവിത ഇഷ്ടായീ, ട്ടോ :)  മറുപടിഇല്ലാതാക്കൂ
 29. ഇതേ വിഷയം എച്ചുമുവും എഴുതിക്കണ്ടു. എച്ചുമുവിന്റെ കഥയില്‍ നിന്നും ഡ്രീമിന്റെ കവിതയില്‍ എത്തുമ്പോള്‍ ഒരു കുതിപ്പുണ്ട്. ചട്ടിയില്‍ വീഴാത്ത കുതിപ്പ്.

  മറുപടിഇല്ലാതാക്കൂ