Ind disable

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

ചോദ്യങ്ങള്‍


ചില ചോദ്യങ്ങള്‍ 
അങ്ങനെയാണ് 
ചോദിച്ചു പോയല്ലോ 
യെന്നോര്‍ത്തോര്‍ത്ത്
നൊമ്പരപ്പെടുത്തി സങ്കടപ്പെടുത്തി 
അടുക്കളയിലെ  അമ്മിക്കല്ലില്‍ 
തല തല്ലി ചത്ത്‌ മലര്‍ന്നു കിടക്കും 
ഒരു കാര്യവുമില്ലാതെ ..

വേറെ ചിലതുണ്ട് 
അവയ്ക്ക് 
ഉത്തരമേ വേണ്ട . 
ചോദിച്ച ചോദ്യങ്ങളില്‍ നിന്ന് തന്നെ 
പുതിയ ചോദ്യങ്ങള്‍ 
പൊട്ടി മുളക്കുവാനുള്ള അവസരമുണ്ടാകുന്നു..

പക്ഷെ 
ഇതൊന്നുമല്ല ചോദ്യങ്ങള്‍ 
ചോദ്യമായ ചോദ്യം 
ചോദിച്ചയാളുടെ ചുണ്ടിലേക്ക് തന്നെ 
ചൂഴ്ന്നിറങ്ങി അയാളെ തന്നെ 
ചോദ്യ  ചിഹ്നമാക്കി മാറ്റും .



2 അഭിപ്രായങ്ങൾ:

  1. ഞാനും ഒരു ചോദ്യ ചിഹ്നമായി മാറി. കവിത വായിച്ചപ്പോള്‍ സ്വയം ഇങ്ങനെ ആയിത്തീരുന്ന നിമിഷങ്ങളില്‍ വിറങ്ങലിച്ചു നിന്നു. അതെ ചില ചോദ്യങ്ങള്‍ ഇങ്ങനെ എല്ലാം ആണ്. എനിക്ക് തോന്നുന്നു ഇനിയും വ്യാഖ്യാനം ആവശ്യപ്പെടുന്ന കവിതയാണ് ഇതെന്നാണ്.

    മറുപടിഇല്ലാതാക്കൂ
  2. അതെ.... സത്യം. പെട്ടെന്ന് കണ്ണാടി മുന്പില്‍ പിടിച്ച പോലെ....വളരെ ഇഷ്ടമായി...

    മറുപടിഇല്ലാതാക്കൂ